അടുക്കളമ്പാടി അംഗണവാടി കെട്ടിടം ഉദ്ഘാടനം

img-20200910-wa00751

വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തിലെ അടുക്കളമ്പാടി അംഗണവാടിക്ക് നിര്‍മ്മിച്ച പുതിയ  കെട്ടിടം പഞ്ചായത്ത് പ്രസിഡണ്ട്  പ്രസീത രാജന്‍ ഉദ്ഘാടനം ചെയ്തു.2019-20 വാര്‍ഷീക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 11 ലക്ഷം രൂപ  പഞ്ചായത്ത്  ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം നിര്‍മ്മിച്ചത്. ഈ ഭരണസമിതിയുടെ കാലത്ത് ഏഴ്  അംഗണ്‍വാടികള്‍ക്ക് പുതിയ കെട്ടിടം നിര്‍മ്മിച്ചു. പഞ്ചായത്ത് വൈസ്പ്രസിഡണ്ട് ടി.കെ.സുകുമാരന്‍ ചടങ്ങില്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പെഴ്സണ്‍ ടി.കെ.ചന്ദ്രമ്മ  പഞ്ചായത്ത്  സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.വി.അനു, ICDS സൂപ്പര്‍വൈസര്‍ ദിവ്യ.ടി.കെ, സ്കറിയ അബ്രഹാം, സി.പി.സുരേശന്‍, എന്നിവര്‍ സംസാരിച്ചൂ. വാര്‍ഡ് മെമ്പര്‍ എ.അപ്പുകുട്ടന്‍ സ്വാഗതവും അംഗണ്‍വാടി  വര്‍ക്കര്‍ രുഗ്മിണി കെ.ആര്‍ നന്ദിയും പറഞ്ഞു. മികച്ച സാക്ഷരതാ പ്രേരക് ആയി തെരെഞ്ഞെടുത്ത ടി.വി.ഗോപാലകൃഷ്ണന്‍, കോവിഡ് പ്രതിരോധ വളണ്ടിയര്‍ കെ.ഒ.അനില്‍കുമാര്‍ എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു. എട്ടിയില്‍ രാജു,എട്ടിയില്‍ സജു എന്നിവരാണ് അംഗണ്‍വാടിക്കായ് സ്ഥലം സംഭാവന നല്‍കിയത്.

സമഗ്ര വികസനം ലക്ഷ്യമിട്ട് വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് ബജറ്റ്

img-20200228-wa0051

ദാരിദ്ര്യ ലഘൂകരണം, മാലിന്യ നിര്‍മ്മാര്‍ജ്ജന പരിപാടികള്‍, സ്ത്രീശാക്തീകരണം, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളുട‌െ ഉന്നമനം, തുടങ്ങിയ മേഖലകളില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്താന്‍ പാകത്തിലുള്ള വിധം ഫണ്ട് വകയിരുത്തി വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തിന്റെ 2020-21 വാര്‍ഷിക ബജറ്റ് അവതരിപ്പിച്ചു.

ശിശുക്കള്‍, വൃദ്ധര്‍, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍, കിടപ്പിലായ രോഗികള്‍ക്കായുള്ള പാലിയേറ്റീവ് കെയര്‍ പരിപാടി എന്നിവയ്ക്കായി 1 കോടി രൂപ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ വിവിധ സാമൂഹിക സുരക്ഷിതത്വ പെന്‍ഷനുകള്‍ നല്‍കുന്നതിന് 4.5 കോടി രൂപയും തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിന് 5 കോടി രൂപയും ബജറ്റില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്. കൃഷി മൃഗസംരക്ഷണം എന്നീ മേഖലകള്‍ക്കായി 1 കോടിയും നീക്കിവെച്ചിട്ടുണ്ട്.

പ്രകൃതി സംരക്ഷണം, ക്ഷീരവികസനം, ദുരന്ത നിവാരണം,ജലസേചനം,വിദ്യാഭ്യാസം,മണ്ണ് ജലസംരക്ഷണം, കല സാംസ്കാരം,,യുവജന ക്ഷേമം, കുടിവെള്ളം, ഊര്‍ജ്ജം,സാമൂഹ്യക്ഷേമം വനിതാ ക്ഷേമം, പട്ടികജാതി പട്ടിക വര്‍ഗ്ഗ വികസനം എന്നി മേഖലക്കും ബജറ്റില്‍ ആവശ്യമായ തുക വകയിരുത്തിയിട്ടുണ്ട്.

ജനങ്ങളുടെ ഇച്ഛയ്ക്കനുസരിച്ച്, ലഭ്യമാകുന്ന വിഭവങ്ങളില്‍ നിന്നു കൊണ്ട് റോഡു നിര്‍മ്മാണം, അറ്റകുറ്റപണി തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് ബജറ്റില്‍ ആവശ്യമായ തുക വകയിരുത്തിയിട്ടുണ്ട്. ഭവന നിര്‍മ്മാണ മേഖലയില്‍ സംസ്ഥാന സര്‍ക്കാറിന്‍റെ ലൈഫ് പദ്ധതി നടപ്പിലാക്കുന്നതിന് ആവശ്യമായ പഞ്ചായത്ത് വിഹിതവും നീക്കിവെച്ചിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാര്‍ പഞ്ചായത്തിന് അനുവദിച്ച ഫണ്ടും തനത് ഫണ്ടും മറ്റു മേഖലയില്‍ നിന്ന് ലഭിക്കുന്ന ഫണ്ടും ഉപയോഗിച്ച് കൊണ്ട് പഞ്ചായത്തിന്‍റെ സമഗ്ര വികസനത്തിനുള്ള പദ്ധതികള്‍ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തുന്നതിന് ശ്രമിച്ചിട്ടുണ്ടെന്ന് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിച്ച പ്രസിഡന്‍റ് ശ്രീമതി. പ്രസീത രാജന്‍ അറിയിച്ചു.

ആകെ 22,07,77,202 രൂപ വരവും 21,38,92,202 രൂപ ചിലവും 68,85,000 രൂപ നീക്കിയിരിപ്പ് കാണിക്കുന്ന ബജറ്റ് ഗ്രാമ പഞ്ചായത്തി ഹാളില് വച്ച് വൈസ് പ്രസിഡന്‍റ് ശ്രി. ടി.കെ സുകുമാരന്‍ അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രി. വിനോദ് കുമാര്‍ സ്വാഗതവും അകൗണ്ടന്‍റ് ശ്രി. നാസ്സര്‍ പി പി നന്ദിയും പറഞ്ഞു.

ദുരന്ത നിവാരണ വികസന സെമിനാര്‍

വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് 2020-21 വര്‍ഷത്തിലെ ദുരന്ത നിവാരണ വികസന സെമിനാര്‍ 14.02.2020 ന് 02.00 മണിക്ക് ചേര്‍ന്നു.

img-20200215-wa0015

img-20200215-wa0013img-20200215-wa0014

ഇനി ഞാന്‍ ഒഴുകട്ടെ

വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് ഹരത കേരള മിഷന്റെ ഭാഗമായി ഇനി ഞാന്‍ ഒഴുകട്ടെ നീര്‍ച്ചാല്‍ മാലിന്യ മുക്തമാക്കലും തടയണ കെട്ടി ജലം സംരക്ഷിക്കലും പരിപാടി മാര്‍ണാടത്ത് സംഘടിപ്പിച്ചു. ജലസംരക്ഷണ പ്രവര്‍ത്തനത്തിന്റെ ഭാഗമായ് മാര്‍ണ്ണാടം തോട് ശുചീകരിച്ച് താല്‍ക്കാലിക തടയണകള്‍ നിര്‍മ്മിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. പ്രസീത രാജന്‍ ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ , ജനമൈത്രി പോലീസ് വാര്‍ഡ് സാനിറ്റേഷന്‍ പ്രവര്‍ത്തകര്‍ എളേരിത്തട്ട് കോളേജ് എന്‍.എസ്.എസ് വാളണ്ടിയര്‍മാര്‍, ക്ലബ് പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

img-20200215-wa0011img-20200215-wa0012

ഐ.എസ്.ഒ സര്‍ട്ടിഫിക്കഷന്‍ പ്രഖ്യാപനം

01

img-20200213-wa00221

വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്  ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ പ്രഖ്യാപനം 2019 ഡിസംബര്‍ 9ന് ബഹു. തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി. ശ്രീ.എ.സി.മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്തുകളിലെ സേവനഗുണ നിലവാരം വര്‍ദ്ധിപ്പിക്കുക, സേവന പ്രവര്‍ത്തനങ്ങളും വികസന പ്രവര്‍ത്തനങ്ങളും സുതാര്യമായും സമയബന്ധിതമായും കാര്യക്ഷമമായും നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്തുകളും ISO നേടണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്.

സര്‍ക്കാര്‍ സ്ഥാപനമായ കിലയുടെ മേല്‍നോട്ടത്തില്‍ കേവലം 9 മാസക്കാലത്തെ പഞ്ചായത്ത് ഭരണസമിതിയുടേയും ജീവനക്കാരുടേയും ഇച്ഛാശക്തിയും കൂട്ടായ പ്രയത്നവുമാണ് വെസ്റ്റ് എളേരി പഞ്ചായത്തിനെ ഈ അഭിമാനകരമായ നേട്ടം കൈവരിക്കാന്‍ സഹായിച്ചത്

ISO നേടുന്നതിനായി സൗകര്യ പ്രദമായ ഇരിപ്പിടങ്ങള്‍, വിവിധ അപേക്ഷകള്‍, കൈപ്പറ്റ് രശീതുകള്‍ പത്ര മാസികകള്‍ മറ്റ് ആനുകാലികങ്ങള്‍, കുടിവെള്ളം , ടെലിവിഷന്‍ തുടങ്ങിയവ ലഭ്യമായ ഫ്രണ്ട് ഓഫീസ് തയ്യാറാക്കല്‍, മുന്‍ വര്‍‍ഷങ്ങളിലെ റക്കോര്‍ഡുകള്‍ തരംതിരിക്കല്‍, ഡോക്യുമെന്‍റേഷന്‍ , ആവശ്യാനുസരണം ലഭ്യമാകുന്ന രൂപത്തില്‍ റിക്കോര്‍ഡുകള്‍ അടുക്കും ചിട്ടയോടും കൂടി സൂക്ഷിക്കല്‍ ,ഓഫീസ് കെട്ടിടവും ചുറ്റുപാടും കൂടുതല്‍ ജനസൗഹൃതമാക്കല്‍ പൗരാവകാശ രേഖ തയ്യാറാക്കല്‍ തുടങ്ങിയ പ്രവര്‍ത്തികളാണ് മേല്‍ കാലയളവില്‍ നടന്നിട്ടുള്ളത്.

. കില യുടെ മേല്‍നോട്ടത്തില്‍ സോഷ്യല്‍ ഓഡിറ്റ് , TQM പരിശോധന, രണ്ട് ഘട്ട ഓഡിറ്റുകള്‍ എന്നിവക്ക് ശേഷം യോഗ്യമാണ് എന്ന് ബോധ്യമായതിന്‍റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ ആദ്യമായി അന്താരാഷ്ട്ര ഗുണനിലവാര പരിശോധനാ സര്‍ട്ടിഫിക്കറ്റ് ISO 9001-2015 നേട്ടം 26/09/2019 തിയ്യതി മുതല്‍ കൈവരിക്കുന്ന പഞ്ചായത്ത് എന്ന ബഹുമതി കൂടി വെസ്റ്റ് എളേരിക്ക് മാത്രം അര്‍ഹതപ്പെട്ടതാണ്. പൗരാവകാശ രേഖ, സേവനാവകാശ നിയമം തുടങ്ങിയവക്കനുസരിച്ച് ജനങ്ങള്‍ക്ക് സുതാര്യമായും സമയബന്ധിതമായും കാര്യക്ഷമമായും സേവനങ്ങള് നല്‍കിവരുന്നു.

കഴിഞ്ഞ സാമ്പത്തീക വര്‍ഷത്തെ പദ്ധതി നടത്തിപ്പിലും നികുതി പിരിവിലും ജില്ലയില്‍ മികച്ച പ്രകടനം നടത്തിയ വെസ്റ്റ് എളേരി പഞ്ചായത്തിന് ISO നേട്ടം ഏറെ അഭിമാനകരമാണ്..