വിലാസം

Vyttila Block Panchayat
Maradu-682104
Phone : 0484-2705990
email : bdovyttila@rediffmail.com
 
വൈറ്റില ബ്ളോക്ക് പഞ്ചായത്ത്
മരട്-682104
ഫോണ്‍ : 0484-2705990
ഇമെയില്‍ : bdovyttila@rediffmail.com

അറിയിപ്പുകള്‍

  •  പദ്ധതിനിര്‍വഹണത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് മികച്ച നേട്ടം 
2009…2010 സാമ്പത്തികവര്‍ഷത്തെ പദ്ധതിനിര്‍വഹണത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് മികച്ച നേട്ടം. പഞ്ചായത്തുകള്‍ 74.25 ശതമാനം തുക ചെലവിട്ടപ്പോള്‍ ബ്ളോക്ക് പഞ്ചായത്തുകള്‍ 81.4 ശതമാനം തുകയാണ് വിനിയോഗിച്ചത്.പഞ്ചായത്തുകളുടെ പദ്ധതിനിര്‍വഹണത്തില്‍ കൊല്ലം ജില്ലയാണ് മുന്നില്‍: 83.06 ശതമാനം. രണ്ടാം സ്ഥാനത്തുള്ള വയനാട് ജില്ലയില്‍ 81.44 ശതമാനം തുകയാണ് ചെലവിട്ടത്.പാറശാല, പട്ടണക്കാട്, വണ്ടൂര്‍, അടിമാലി, പെരിന്തല്‍മണ്ണ എന്നീ ബ്ളോക്കുകള്‍ക്ക് 100 ശതമാനം പദ്ധതി വിനിയോഗം കൈവരിക്കാന്‍ കഴിഞ്ഞു.എണ്‍പത് ശതമാനമെങ്കിലും തുക ചെലവിട്ട തദ്ദേശസ്ഥാപനങ്ങള്‍ക്ക് അവശേഷിക്കുന്ന തുക അടുത്ത  സാമ്പത്തിക വര്‍ഷം ചെലവഴിക്കാനാകും.
  • ഭക്ഷ്യ സുരക്ഷ 2000 ബ്ലോക്കുകളില്‍
ദേശീയ തൊഴിലുറപ്പുനിയമത്തിന്റെ മാതൃകയില്‍ ഘട്ടംഘട്ടമായി ഭക്ഷ്യസുരക്ഷാനിയമം നടപ്പിലാക്കുന്നു. ആദ്യഘട്ടത്തില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന 2000 ബ്ളോക്കുകളെ ഉള്‍പ്പെടുത്തുന്നു. ഏപ്രില്‍ മുതല്‍ ഈ ബ്ളോക്കുകളില്‍ നിയമം നടപ്പാക്കാനാണ് ധാരണ. 2015 ആകുമ്പോഴേക്കും നിയമം രാജ്യവ്യാപകമായി നടപ്പാക്കുവാന്‍ പദ്ധതി ആസൂത്രണം ചെയ്യുന്നു.രാജ്യത്ത് 8000 ബ്ളോക്കുകളാണ് പിന്നോക്കാവസ്ഥയിലുള്ളത്. ആദ്യഘട്ടത്തില്‍ ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കാത്ത ആറായിരം ബ്ളോക്കുകളില്‍ നിലവിലുള്ള ഭക്ഷ്യ വിതരണ പദ്ധതികള്‍ കൂടുതല്‍ തീവ്രമായി നടപ്പാക്കാനാണ് തീരുമാനം. ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് പോഷകഗുണമുള്ള ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യണമെന്നും എന്‍എസി നിര്‍ദ്ദേശിക്കുന്നു. കുഞ്ഞുങ്ങള്‍, ഗര്‍ഭിണികള്‍, വൃദ്ധര്‍, തെരുവുകുട്ടികള്‍, ഭവനരഹിതര്‍, വികാലംഗര്‍, ആദിവാസികള്‍, ക്ഷയം, എയ്ഡ്സ്, കുഷ്ഠം തുടങ്ങിയ രോഗബാധിതര്‍  എന്നിവര്‍ക്കാകും പോഷകഗുണമുള്ള ഭക്ഷ്യവസ്തുക്കള്‍ പ്രത്യേകം വിതരണം ചെയ്യുക.

അനുബന്ധ വെബ്സൈറ്റുകള്‍

Government of India Portal 
http://www.india.gov.in/
Government of Kerala 
http://www.kerala.gov.in/
Local Self Government department 
http://www.lsg.kerala.gov.in/
Commissionerate of Rural Development 
http://www.crd.kerala.gov.in/
Town Planning department 
http://www.townplanning.kerala.gov.in/ 
Information and Public Relations Department 
http://www.prd.kerala.gov.in/
Kerala State Planning Board 
http://www.keralaplanningboard.org/
Department of Tourism 
http://www.keralatourism.org/
Kudumbashree 
http://www.kudumbashree.org/?q=home
KILA 
http://kilaonline.org/
Ernakulam District-website by nic
http://www.ernakulam.nic.in/
Ernakulam District-gov website
http://www.ekm.kerala.gov.in/index1.htm
Kerala Information Technology Mission
http://www.keralaitmission.org
Akshaya-Gateway of opportunities
http://www.akshaya.kerala.gov.in/
Ministry of Panchayati Raj, Govt. of India
http://www.panchayat.nic.in/
Ministry of Rural Development, Govt. of India
http://www.rural.nic.in
Ministry of Urban Development, Govt. of India
http://www.urbanindia.nic.in
Dept. of Rural Development, Govt. of India
http://www.drd.nic.in
National Institute of Rural Development
http://www.nird.org.in/
Pradhan Mantri Gram Sadak Yojna (PMGSY)
http://pmgsy.nic.in/
National Bank of Agriculture and Rural Development
http://www.nabard.org
Council for Advancement of People’s Action and Rural Technology
http://www.capart.nic.in
Census of India, Official website
http://www.censusindia.net

പ്രസിദ്ധീകരണങ്ങള്‍

മൂന്നാം പഞ്ചവത്സരപദ്ധതിക്കാലത്ത് കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു വന്നിരുന്ന പഞ്ചായത്ത് രാജ് മാസികയുടെ പ്രാദേശിക പതിപ്പുകള്‍ തദ്ദേശഭാഷയില്‍ പ്രസിദ്ധപ്പെടുത്തണമെന്ന് നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് 1961 ആഗസ്റ്റ് മാസം മുതല്‍ മലയാളത്തില്‍ പഞ്ചായത്ത് രാജ് മാസികയുടെ പ്രസിദ്ധീകരണം ആരംഭിച്ചു. കേരളത്തില്‍ ശക്തമായ പഞ്ചായത്ത് ഭരണത്തിന് തുടക്കം കുറിച്ചപ്പോള്‍ പഞ്ചായത്ത് രാജ് മാസിക പഞ്ചായത്ത് ഭരണത്തിന്റെ ഭാഗമായി മാറുകയായിരുന്നു. ഗ്രാമഭരണത്തെക്കുറിച്ചുള്ള നിയമങ്ങള്‍, ചട്ടങ്ങള്‍, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ആധികാരികതയുള്ളതും കാലിക പ്രാധാന്യവുമുള്ള ലേഖനങ്ങള്‍, പഠനങ്ങള്‍, ഫീച്ചറുകള്‍, വികസന റിപ്പോര്‍ട്ടുകള്‍, വാര്‍ത്തകള്‍, വിശദീകരണങ്ങള്‍ തുടങ്ങിയവയാണ് പ്രധാനമായും മാസികയില്‍ പ്രസിദ്ധപ്പെടുത്തി വരുന്നത്. പഞ്ചായത്ത് സമിതികള്‍ക്കും, ഉദ്യോഗസ്ഥന്‍മാര്‍ക്കും, പൊതുജനങ്ങള്‍ക്കും പഞ്ചായത്ത് ഭരണത്തെക്കുറിച്ച് കൂടുതല്‍ അവബോധം സൃഷ്ടിക്കുന്നതിന് സഹായകമാണ് ഈ മാസിക. ഗ്രാമവികസന പ്രവര്‍ത്തനങ്ങളും ക്ഷേമ പ്രവര്‍ത്തനങ്ങളും കാര്യക്ഷമമായി നിര്‍വ്വഹിക്കുന്നതിന് ഈ മാസിക ഊര്‍ജ്ജം പകരുന്നു. കേരളത്തിലെ എല്ലാ ജനപ്രതിനിധികള്‍ക്കും തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്കും വകുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും പഞ്ചായത്ത് രാജ് ലഭ്യമാക്കുന്നുണ്ട്.
കൂടാതെ 120 രൂപ വാര്‍ഷികവരിസംഖ്യ അടയ്ക്കുന്ന പൊതുജനങ്ങള്‍ക്കും പഞ്ചായത്ത് രാജ് ലഭിക്കും. വരിക്കാരാകാന്‍ ആഗ്രഹിക്കുന്നവര്‍ താഴെകൊടുത്തിരിക്കുന്ന വിലാസത്തില്‍ വരിസംഖ്യ പഞ്ചായത്ത് ഡയറക്ടറുടെ പേരില്‍ മണി ഓര്‍ഡര്‍ ആയോ ഡി.ഡി. ആയോ അയച്ചു തരേണ്ടതാണ്.
എഡിറ്റര്‍ / പഞ്ചായത്ത് ഡയറക്ടര്‍
പഞ്ചായത്ത് രാജ് മാസിക
പഞ്ചായത്ത് ഡയറക്ടറേറ്റ്
മ്യൂസിയം-പി.ഒ.
തിരുവനന്തപുരം-695033
ഫോണ്‍ : 04712321054
Email: directorofpanchayat@gmail.com
  • ഗ്രാമഭൂമി (ദ്വൈമാസിക)
1980 മാര്‍ച്ചില്‍ പ്രസിദ്ധീകരണം ആരംഭിച്ച ഗ്രാമഭൂമി, 1983 ഏപ്രില്‍ മുതലാണ് ദ്വൈമാസികയാക്കിയത്. ഗ്രാമവികസന വകുപ്പിനെക്കുറിച്ചുള്ള ആധികാരിക വിവരങ്ങള്‍, സര്‍ക്കാരില്‍ നിന്ന് നല്‍കി വരുന്ന ആനുകൂല്യങ്ങളെ കുറിച്ചും ഗ്രാമതലത്തില്‍ നടപ്പാക്കുന്ന പദ്ധതികളെ കുറിച്ചുമുള്ള വിശദാംശങ്ങള്‍, ബോധവത്ക്കരണ ലക്ഷ്യത്തോടെയുള്ള രചനകള്‍, വിജ്ഞാനവും മാനസികോല്ലാസവും നല്കുന്ന കൃതികള്‍ എന്നിങ്ങനെ ഗ്രാമീണ ജനതയുടെ സമഗ്ര വികസനത്തിനനുയോജ്യമായ എല്ലാ വിഭവങ്ങളും ഇതില്‍ ഒരുക്കിയിട്ടുണ്ട്. എല്ലാ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കും, വി.ഇ.ഒ മാര്‍ക്കും, ഗ്രാമീണ ഗ്രന്ഥശാലകള്‍ക്കും, ബ്ളോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍ക്കും, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാര്‍ക്കും, എം.എല്‍.എ മാര്‍ക്കും, എം.പി.മാര്‍ക്കും, മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും ഗ്രാമഭൂമി ലഭ്യമാക്കുന്നുണ്ട്. കൂടാതെ 24 രൂപ ദ്വൈവാര്‍ഷിക വരിസംഖ്യ അടയ്ക്കുന്ന പൊതുജനങ്ങള്‍ക്കും ഗ്രാമഭൂമി ലഭിക്കും. വരിക്കാരാകുവാന്‍ ആഗ്രഹിക്കുന്നവര്‍ ചീഫ് എഡിറ്റര്‍, ഗ്രാമഭൂമി, റൂറല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, മുനിസിപ്പല്‍ ഗസ്റ്റ് ഹൌസ്, വഴുതയ്ക്കാട്, തിരുവനന്തപുരം എന്ന വിലാസത്തില്‍ 24 രൂപ മണിയോര്‍ഡറായി അയയ്ക്കേണ്ടതാണ്.

വെബ്സൈറ്റുകള്‍

പരിധിയില്‍ പെടുന്ന ഗ്രാമപഞ്ചായത്തു വെബ്സൈറ്റുകള്‍
കുമ്പളം ഗ്രാമ പഞ്ചായത്ത്
www.lsgkerala.in/kumbalampanchayat    
മരട് ഗ്രാമ പഞ്ചായത്ത്
www.lsgkerala.in/maradupanchayat

ഫോട്ടോ ഗാലറി

ഭൂപടം

ഓണ്‍ലൈന്‍ സേവനങ്ങള്‍

തെരഞ്ഞെടുപ്പു വിവരങ്ങള്‍

വാര്‍ഡ്
വിജയി
പാര്‍ട്ടി
വോട്ടുകള്‍
1
Leena Bahuleyan
INC
1477
2
Antony Asamparambil
INC
1146
3
Bindhu Subrahmannian
INDEPENDENT
1222
4
Asha Mary
INC
1433
5
A.M.Muhammed
CPI
1534
6
Prathapan.T.K
INDEPENDENT
1566
7
K.S.Radhakrishnan
CPI(M)
1775
8
Kanniparambil Sherli George
INC
1732
9
Kumabalam Rajappan
CPI(M)
2372
10
Renuka Babu
CPI(M)
1951
11
C.P.Shajikumar
INC
1391
12
T.P.Antony
INC
1397

ആമുഖം

എറണാകുളം ജില്ലയില്‍ കണയന്നൂര്‍ താലൂക്കിലാണ് വൈറ്റില ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മരട്, കുമ്പളം എന്നീ രണ്ടു ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് വൈറ്റില ബ്ളോക്ക് പഞ്ചായത്ത്. മരട്, കുമ്പളം എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന വൈറ്റില ബ്ളോക്ക് പഞ്ചായത്തിന് 33.14 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണവും, 12 ഡിവിഷനുകളുമുണ്ട്. വടക്കുഭാഗത്ത് ചമ്പക്കര കനാലും കൊച്ചിന്‍ കോര്‍പ്പറേഷനും, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയും, കിഴക്കുഭാഗത്ത് തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയും, മുളന്തുരുത്തി ബ്ളോക്കും, തെക്കുഭാഗത്ത് കൈതപ്പുഴ കായലും, തൈക്കാട്ടുശ്ശേരി ബ്ളോക്കും, പടിഞ്ഞാറുഭാഗത്ത് കൊച്ചിക്കായലും, പള്ളുരുത്തി ബ്ളോക്കും, കൊച്ചിന്‍ കോര്‍പ്പറേഷനുമാണ് വൈറ്റില ബ്ളോക്കുപഞ്ചായത്തിന്റെ അതിരുകള്‍. ഭൂപ്രകൃതിയനുസരിച്ച് ഈ ബ്ളോക്കിനെ സമതലം, തീരസമതലം, ചതുപ്പുനിലം, കായല്‍പ്രദേശം എന്നിങ്ങനെ നാലായി തരംതിരിക്കാം. സമതലവും, തീരപ്രദേശവും, കായല്‍പ്രദേശങ്ങളുമെല്ലാമുള്ള വൈറ്റില ബ്ളോക്കില്‍ കരിമണല്‍ ഇനത്തില്‍പ്പെട്ട ഫലഭൂയിഷ്ഠമായ മണ്ണാണ് സാധാരണയായി കണ്ടുവരുന്നത്. ബ്രിട്ടീഷുകാരുടെ കാലത്തു പണിത സുപ്രസിദ്ധമായ ഇരുമ്പുപാലവും, അതിനു വടക്കുഭാഗത്തു കൂടിയുള്ള പനംകുറ്റിപാലവുമാണ് നാലുചുറ്റും വെള്ളത്താല്‍ ചുറ്റപ്പെട്ട ഈ പ്രദേശത്തെ പുറംലോകവുമായി ബന്ധിപ്പിക്കുന്നത്. എന്‍.എച്ച്-47, എന്‍.എച്ച്-49, തീരദേശറെയില്‍വെ എന്നിവ ഈ ബ്ളോക്കുപ്രദേശത്തു കൂടി കടന്നുപോകുന്നുണ്ട്. 1952-ലാണ് വൈറ്റില ബ്ളോക്ക് നിലവില്‍ വന്നത്. എറണാകുളം ജില്ലയുടെ തെക്കുഭാഗത്ത് കൊച്ചി നഗരവുമായി തൊട്ടുകിടക്കുന്നതും കൈതപ്പുഴ കായലിന്റേയും വേമ്പനാട്ട് കായലിന്റേയും ഇടയില്‍ കിടക്കുന്നതുമായ കൊച്ചു കൊച്ചു ദ്വീപുകള്‍ ചേര്‍ന്ന പ്രദേശങ്ങളാണ് വൈറ്റില ബ്ളോക്ക് പഞ്ചായത്ത്. കണ്ണാടിക്കാട് പാലം, കുണ്ടന്നൂര്‍-നെട്ടൂര്‍പാലം, നെട്ടൂര്‍-മാടവന പാലം, മാടവന-കുമ്പളം പാലം, കുമ്പളം-അരൂര്‍ പാലം എന്നീ പാലങ്ങള്‍ ഈ ബ്ളോക്കിലെ ഗ്രാമങ്ങളെ എന്‍.എച്ച്-47, കൊച്ചിന്‍ ബൈപ്പാസ്സ് എന്നിവയുമായി ബന്ധിപ്പിക്കുന്നു. കൊച്ചിന്‍-മധുര എന്‍.എച്ച്-49, തീരദേശ റെയില്‍വേ എന്നീ സുപ്രധാന ഗതാഗതപാതകളും ഈ ബ്ളോക്ക് പ്രദേശത്തുകൂടിയാണ് കടന്നു പോകുന്നത്. കൊച്ചു കൊച്ചു തോടുകളും കുളങ്ങളും കൊണ്ട് അനുഗ്രഹീതമാണ് ഈ പ്രദേശം. കരിമണല്‍ ഇനത്തില്‍പ്പെട്ട ഫലഭൂയിഷ്ഠമായ മണ്ണാണ് ഇവിടെയുള്ളത്. നെല്ല്, തെങ്ങ്, പ്ളാവ്, കമുക്, മാവ്, വാഴ, പച്ചക്കറി എന്നിവയാണ് ഇവിടെ കണ്ടുവരുന്ന പ്രധാന കൃഷികള്‍‍. 
Archive