വെട്ടിക്കവല ഗ്രാമപഞ്ചായത്തിന്‍റെ ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്‍ററിലേക്ക് ഗ്രാജുവേറ്റ് ടീച്ചര്‍/അസിസ്റ്റന്‍റ് ടീച്ചര്‍/ സ്പെഷ്യല്‍ ടീച്ചര്‍  ഒരു ഒഴുവിലേക്ക് നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു കൊളളുന്നു. യോഗ്യത സംബന്ധിച്ച വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

1. സ്പെഷ്യല്‍ ടീച്ചര്‍

ബിരുദവും ബി.എഡ് സ്പെഷ്യല്‍ എഡ്യൂക്കേഷന്‍ (എം.ആര്‍) നും അല്ലെങ്കില്‍ ബിരുദത്തോടൊപ്പം ഡി.എസ്.ഇ (എം.ആര്‍) മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം

ഹോണറേറിയം - 20000/- രൂപ

2. ഗ്രാജുവേറ്റ് ടീച്ചര്‍

സ്പെഷ്യല്‍ എഡ്യൂക്കേഷനില്‍ ബി.എഡ്ഡും അല്ലെങ്കില്‍ ബിരുദത്തോടുകൂടിയ ഡി.എസ്.ഇ (എം.ആര്‍) ഡിപ്ലോമയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും

ഹോണറേറിയം- 15000/- രൂപ

3. അസിസ്റ്റന്‍റ് ടീച്ചര്‍

സ്പെഷ്യല്‍ എഡ്യൂക്കേഷന്‍ ഡിപ്ലോമയും അല്ലെങ്കില്‍  പ്ലസ്ടുവും ഡി.എസ്.ഇ (എം.ആര്‍) ഡിപ്ലോമയും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും

ഹോണറേറിയം - 12000/- രൂപ

അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി : 15.02.2018