പഞ്ചായത്തിലൂടെ
ഉയര്‍ന്ന ലാറ്ററൈറ്റ് സമതലം, ചരിവു പ്രദേശം, താഴ്വരകള്‍, സമതല പ്രദേശം, കായല്‍ മേഖല എന്നിങ്ങനെ പഞ്ചായത്തിന്റെ ഭൂപ്രകൃതിയെ അഞ്ചായി തിരിക്കാം.ചെമ്മണ്ണും ചരലോടു കൂടിയ ചെമ്മണ്ണുമാണ് പഞ്ചായത്തു പ്രദേശത്തെ പ്രധാന മണ്ണിനങ്ങള്‍. മുട്ടയ്ക്കാട്-കോവളം റോഡ്, വിഴിഞ്ഞം-തിരുവനന്തപുരം റോഡ് എന്നിവയാണ് പ്രധാന റോഡുകള്‍. തിരുവനന്തപുരം നഗരസഭയും, കല്ലിയൂര്‍, വിഴിഞ്ഞം, ബാലരാമപുരം പഞ്ചായത്തുകളും വെങ്ങാനൂര്‍ പഞ്ചായത്തിന്റെ അതിര്‍ത്തി പങ്കിടുന്നു.കടല്‍ തീരത്തോടു ചേര്‍ന്നു കിടക്കുന്ന അതിര്‍ത്തി പ്രദേശവും കാണാന്‍ കഴിയും.