വെങ്ങാനൂര്‍

തിരു-കൊച്ചി സംസ്ഥാനത്തിലെ തിരുവല്ലം പഞ്ചായത്ത് വിഭജിച്ച് 1962-ല്‍ വെങ്ങാനൂര്‍ പഞ്ചായത്ത് രൂപം കൊണ്ടു. വെങ്ങാനൂര്‍ പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റ് ആര്‍.കരുണാകരന്‍ നായരും വൈസ്പ്രസിഡണ്ട് കെ.ജി.കൊച്ചുകൃഷ്ണന്‍ നായരുമായിരുന്നു. തിരുവനന്തപുരം നഗരത്തില്‍ നിന്നും 13 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന വെങ്ങാനൂര്‍ തികച്ചും ഗ്രാമീണമായ ഒരു പഞ്ചായത്താണ്. കേരള ചരിത്രത്തില്‍ വെങ്ങാനൂരിന് അനാദൃശ്യമായ പ്രാധാന്യവും പ്രസക്തിയുമുണ്ട്. മഹാനായ ദളിത് സാമൂഹ്യ പരിഷ്കര്‍ത്താവായിരുന്ന അയ്യങ്കാളി വെങ്ങാനൂരിലായിരുന്നു ജനിച്ചത്. ദളിതര്‍ക്കുവേണ്ടി ആരംഭിച്ച ആദ്യ സ്കൂള്‍ സ്ഥാപിതമായതും വെങ്ങാനൂരിലായിരുന്നു. തിരുവനന്തപുരം താലൂക്കില്‍ കോവളം നിയമസഭാ  മണ്ഡലത്തിലാണ് വെങ്ങാനൂര്‍ വില്ലേജു പ്രദേശമുള്‍പ്പെടുന്ന വെങ്ങാനൂര്‍ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പഞ്ചായത്തുള്‍പ്പെടുന്ന ലോക്സഭാ മണ്ഡലം തിരുവനന്തപുരമാണ്. കയര്‍,  കൈത്തറി തുടങ്ങിയവയാണ് പ്രധാന കുടില്‍ വ്യവസായങ്ങള്‍.