വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് രൂപീകൃതമായിട്ട് 29/11/2011-ല്‍ 50 വര്‍ഷത്തിന്റെ നിറവിലെത്തുകയാണ്. വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തിന്റെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഔപചാരികമായ ഉദ്‌ഘാടനം 2011 ഡിസംബര്‍ മാസം 29 (വ്യാഴാഴ്ച) 4 പി.എം.ന് കെ.സി.മാത്യു കദളിക്കാട്ടില്‍ നഗറില്‍ വച്ച് (പന്നിമറ്റം സെന്റ്. ജോസഫ്സ് എല്‍ പി സ്കൂള്‍ ) അഡ്വ. പി.ടി.തോമസ് എം.പി യുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ ബഹു. ജലവിഭവ വകുപ്പ് മന്ത്രി ശ്രീ.പി.ജെ ജോസഫ് നിര്‍വഹിക്കും.