നവകേരള മിഷന് - ഹരിത കേരളം പദ്ധതിയുടെ പശ്ചാത്തലത്തില്‍ വെള്ളിനേഴിയുടെ “അതിജീവനം” പ്ലാസ്റ്റിക്ക് മാലിന്യമുക്തം ജനകീയ പദ്ധതി മാതൃകയാവുന്നു.
മാലിന്യമുക്ത പഞ്ചായത്ത്, ആരോഗ്യമുള്ള ജനത, ജൈവരക്ഷ, ജീവരക്ഷ, എന്ന ആശയവുമായി 2016 ഒക്ടോബര്‍ മാസം 7 മുതല്‍ നവംബര്‍ 7 വരെയുള്ള ഒരുമാസത്തെ പ്ര

അതിജീവനത്തിന്റെ പ്രചാരണാര്‍ത്ഥം മൂന്നു ലഘുലേഖകള്‍ തയ്യാറാക്കി ആരോഗ്യ പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍,അംഗന്‍വാടി പ്രവര്‍ത്തകര്‍ ഫെസിലിറ്റേറ്റര്‍മാര്‍, ഇഉട അംഗങ്ങള്‍ സ്ക്വാഡ് ലീഡര്‍മാരായി രണ്ടു ദിവസം ഗൃഹസന്ദര്‍ശന പരിപാടി സംഘടിപ്പിച്ചു. ഭവന മാലിന്യ സംഭരണത്തെകുറിച്ചും പെതു ഇടങ്ങളിലെ മാലിന്യ സംഭരണത്തെ സംബന്ധിച്ചും തയ്യാറാക്കിയ പരിപാടികള്‍ വീടുകളില്‍ വിശദീകരിച്ചു. രണ്ടു ദിവസം പഞ്ചായത്തിലെ എല്ലാ കുടുംബങ്ങളും അവരവരുടെ വീട്ടുപരിസരത്തെ മാലിന്യങ്ങള്‍ സംഭരിച്ച് ചാക്കുകളില്‍ കെട്ടി തയ്യറാക്കി.
പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍, ഇ-വേസ്റ്റ്, ട്യൂബ് ലൈറ്റുകള്‍, പഴയ കളിപ്പാട്ടങ്ങള്‍, മുടിക്കെട്ടുകള്‍, കുപ്പികള്‍, കുപ്പിച്ചില്ലുകള്‍ എന്നിങ്ങനെയുള്ള പ്ലാസ്റ്റിക്ക് - പ്ലാസ്റ്റിക്ക് ഇതര ഖരമാലിന്യങ്ങളെല്ലാം സംഭരിച്ചു. വീടുകളില്‍ സംഭരിച്ച മാലിന്യം വാര്‍ഡ് തലത്തില്‍ ഗ്രാമസഭ നിശ്ച്ചയിച്ച അതിജീവനം മാലിന്യ സംഭരണ കേന്ദ്രങ്ങളില്‍ ഓരോ കുടുംബവും അവരുടെ ഉത്തരവാദിത്തത്തില്‍ എത്തിച്ചു.
ഒരു മുഴുവന്‍ ദിവസം തൊഴിലുറപ്പ് തൊഴിലാളികള്‍ പണി ഒഴിവാക്കി പൊതു ഇട ശുചീകരണത്തില്‍ പങ്കെടുത്തു. ജനപ്രതിനിധികളും പൊതു പ്രവര്‍ത്തകരും, ആരോഗ്യ പ്രവര്‍ത്തകരും യുവജന സംഘടനകളും വ്യാപാരികളുമെല്ലാം അടക്കം 1000 - ല്‍ അധികം പേര് ഒറ്റ ദിവസം ശുചീകരണ പ്രവര്ത്തനത്തനങ്ങള്ക്കിറങ്ങി മാലിന്യങ്ങള്‍ സംഭരിച്ചു. ശേഖരിച്ച മാലിന്യങ്ങള്‍ പഞ്ചായത്ത് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ പഞ്ചായത്തിലെ നിശ്ചയിച്ച നാല് അതിജീവനം സംഭരണ കേന്ദ്രങ്ങളിലെത്തിച്ചു. പഞ്ചായത്ത് പ്രതീക്ഷിച്ചതിനേക്കാള്‍ നാലിരട്ടി മാലിന്യമാണ് സംഭരിക്കപ്പെട്ടത്. മലപ്പുറം ജില്ലയിലെ എക്കോഗ്രീന്‍ സ്റ്റേറ്റ് മാനേജ്മെന്റ് എന്ന കമ്പനിയുമായാണ് മാലിന്യങ്ങള്‍ കൊണ്ടുപോകുന്നതിന് കരാറാക്കിയിരുന്നത്. മൂന്ന് ലോഡ് പ്രതീക്ഷിച്ചിരുന്നത് പത്ത് ലോഡായി മാറി, 6 ലെയ്ലന്റ് ലോറിയും 4 ടോറസ്സും മാലിന്യങ്ങള്‍ നിറച്ച ലോറികള്‍ക്ക് പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ യാത്രയയപ്പു നല്കി.
പദ്ധതിക്ക് സമാപനം കുറിച്ചുകൊണ്ട് വലിയ ജനാവലിയെ സാക്ഷിനിര്‍ത്തി വെള്ളിനേഴി പഞ്ചായത്ത് പ്ലാസ്റ്റിക്ക് മാലിന്യമുക്ത പഞ്ചായത്തായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രഖ്യാപിച്ചു. 50 മൈക്രോണിന് താഴെയുള്ള പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ നിരോധിച്ചു. എല്ലാ വീടുകള്‍ക്കും നല്‍കുന്നതിനുള്ള അതിജീവനം ഷോപ്പിഗ് ബാഗുകള്‍ തയ്യാറായിട്ടുണ്ട്. തുടര്‍ പ്രവര്‍ത്തനത്തിനുള്ള പദ്ധതിയും പഞ്ചായത്ത് തയ്യാറാക്കിയിട്ടുണ്ട്. എല്ലാ വീടുകളിലേക്കും പ്ലാസ്റ്റിക്ക് മാലിന്യസംഭരണ ബാഗുകള്‍ തയ്യാറാക്കി കൊണ്ടിരിക്കുന്നു. എല്ലാ വീടുകളിലും പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ സംഭരിച്ച് മാസത്തിലൊരിക്കല്‍ കയറ്റി വിടുന്നതിനാണ് പരിപാടി ഇട്ടിട്ടുള്ളത്. ഇതിന് നേതൃത്വം കൊടുക്കാന്‍ സ്ഥിരം വളണ്ടിയര്‍മാരേയും വളണ്ടിയര്‍മാരെ സാമ്പത്തികമായി സഹായിക്കുന്നതിന് കൂപ്പണ്‍ തയ്യാറാക്കി വീടുകളില്‍ നിന്ന് വിഭവസമാഹരണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. അതിജീവനം പദ്ധതി വിജയകരമായി പൂര്‍ത്തീകരിച്ചപ്പോഴാണ് എത്ര വലിയ മാലിന്യ കൂമ്പാരങ്ങള്‍ക്ക് നടുവിലാണ് നാം ജീവിക്കുന്നതെന്ന് മനസിലാവുന്നത്. വലിയ ജനപങ്കാളിത്തത്തോടെ മുന്‍കൂട്ടി നിശ്ചയിച്ച കലണ്ടറിന്റെ അടിസ്ഥാനത്തില്‍ മുഴുവന്‍ പ്രവര്‍ത്തനങ്ങളും നടത്തിത്തീര്‍ക്കാന്‍ ഗ്രാമപഞ്ചായത്തിന് സാധിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ.ശാന്തകുമാരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. അരവിന്ദക്ഷന്, ജില്ലാ- ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍, പഞ്ചായത്തിനകത്തെ മുഴുവന്‍ ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ സുബ്രഹ്മണ്യ വാരിയര്‍, തൊഴിലുറപ്പ് പദ്ധതി ഖജഇ അബ്ദുള്‍ സലീം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, എഴുത്തുകാരന് ശ്രീകൃഷ്ണപുരം കൃഷ്ണകുട്ടി മാസ്റ്റര്‍ എന്നിവരെല്ലാം വിവിധ ഘട്ടങ്ങളില്‍ പരിപാടികളില്‍ പങ്കെടുത്തു. അതിജീവനം വിജയകരമായി പൂര്‍ത്തീകരിച്ചതിനെ തുടര്‍ന്ന് പലപഞ്ചായത്തുകളും പ്രവര്‍ത്തന പദ്ധതിയെ കുറിച്ച് അറിയാന്‍ പഞ്ചായത്തില്‍ എത്തികൊണ്ടിരിക്കുന്നു.