ലേല പരസ്യം - ഗവ.യു പി സ്ക്കൂള്‍ കോണത്തുകുന്ന് കെട്ടിടം പൊളിച്ചു നീക്കുന്നത്

വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ഗവ.യു പി സ്ക്കൂള്‍ കോണത്തുകുന്ന് -കാലപഴക്കം ചെന്ന കെട്ടിടം പൊളിച്ചു നീക്കുന്നതിന് ലേലം ക്ഷണിക്കുന്നു.

കെട്ടിടം പൊളിച്ചു നീക്കുന്നത്  - കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

വെള്ളാങ്ങല്ലൂര് ഗ്രാമപഞ്ചായത്ത്‍ സമ്പൂർണ്ണ മാലിന്യനിർമ്മാജ്ജന പരിപാടി - സുരഭിലം - പ്രചരണ ഗാനം പ്രകാശനം ചെയ്തു

വെള്ളാങ്ങല്ലൂര് ഗ്രാമപഞ്ചായത്ത്‍
സമ്പൂർണ്ണ മാലിന്യനിർമ്മാജ്ജന പരിപാടി - സുരഭിലം - പ്രചരണ ഗാനം പ്രകാശനം ചെയ്തു.പ്രകാശനോദ്ഘാടനം പ‍ഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.പ്രസന്ന അനില്കുമാര് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ.എം എച്ച് ഷാജികിനു നല്കി നിര്വ്വഹിക്കുന്നു. വെള്ളാങ്ങല്ലൂര് ഗ്രാമപഞ്ചായത്ത്‍ വാര്ത്തകള് അറിയുന്നതിന് വെള്ളാങ്ങല്ലൂര് ഗ്രാമപത്രിക ഇന്സ്റ്റാള് ചെയ്യുക. To know more details install now: https://play.google.com/store/apps/details…

img-20200617-wa00521

വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്തിൽ ഓട്ടോ സെൻസർ സാനിറ്ററൈസർ ഡിസ്പൻസർ യൂണിറ്റ് സ്ഥാപിച്ചു

കോവി‍ഡ് 19 പ്രതിരോധ പ്രവര്ത്തനങ്ങളുടെ ഭാഗമായി വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്തിൽ ഓട്ടോ സെൻസർ സാനിറ്ററൈസർ ഡിസ്പൻസർ യൂണിറ്റ് സ്ഥാപിച്ചതിൻ്റെ ഉദ്ഘാടനം ആദ്യമായി ഡിസ്പെൻസർ യൂണിറ്റിൽ നിന്നും സാനിറ്ററൈസർ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കി കൊണ്ട് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.പ്രസന്ന അനിൽ കുമാർ നിർവഹിക്കുന്നു…
img-20200616-wa0033
img-20200616-wa0038

വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് 2019 -20 വാർഷിക പദ്ധതി-പട്ടികജാതി വിഭാഗം കോളേജ് വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ്പ് വിതരണം ചെയ്തു

വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് 2019 -20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വിഭാഗം കോളേജ് വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ്പ് വിതരണോൽഘാടനം ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ പ്രസിഡണ്ട്
പ്രസന്ന അനിൽകുമാർ നിർവഹിച്ചു.വൈസ്
പ്രസിഡണ്ട് ഉണ്ണികൃഷ്ണൻകുറ്റിപ്പറമ്പിൽ
അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷൻ മാരായ എം.കെ മോഹനൻ, സിമന്തിനി സുന്ദരൻ.മെമ്പർമാരായ മണി
മോഹൻ ദാസ് ,സുലേഖ അബ്ദുള്ള കുട്ടി, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി MH ഷാജിക്ക്
അസി.സെക്രട്ടറി മൈക്കിൾ എന്നിവരും
പങ്കെടുത്തു.img-20200617-wa0071

കോവിഡ്-19 ലോക്ഡൌണ്‍ കാലയളവില്‍ 20-04-2020 തിയ്യതി വരെ കമ്യൂണിറ്റി കിച്ചന്‍ മുഖേന സൌജന്യമായി ഭക്ഷണം വിതരണം ചെയ്തവരുടെ ലിസ്റ്റ്

കോവിഡ്-19 ലോക്ഡൌണ്‍ കാലയളവില്‍ 20-04-2020 തിയ്യതി വരെ കമ്യൂണിറ്റി കിച്ചന്‍ മുഖേന സൌജന്യമായി ഭക്ഷണം വിതരണം ചെയ്തവരുടെ വിവരങ്ങള്‍

കോവിഡ് 19 -Break The chain Campaign ന് വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ തുടക്കം കുറിക്കുന്നു

കോവിഡ് 19 -Break The chain Campaign ന് വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ കനാറ ബാങ്കിന്‍റെ സഹകരണത്തോടെ സ്ഥാപിച്ച വാഷിങ്ങ് ബെയ്സനില്‍ കൈ കഴുകി വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസി‍ഡന്‍റ് ശ്രീമതി.പ്രസന്നഅനില്‍കുമാര്‍ തുടക്കം കുറിക്കുന്നു.ഗ്രാമപഞ്ചായത്തിലേക്ക് പ്രവേശിക്കുന്നവര്‍ കൈ കഴുകിയതിനുശേഷം ഓഫീസിലേക്ക് പ്രവേശിക്കണമെന്ന് പ്രസിഡന്‍റ് നിര്‍ദ്ദേശിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ്,ഉദ്യോഗസ്ഥര്‍, കനാറബാങ്ക് ജീവനക്കാര്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.20200320_1405332

വെള്ളാങ്ങല്ലൂര്‍ഗ്രാമഞ്ചായത്ത്ചീപ്പുചിറ സാംസ്കാരികോത്സവ”പുഴയും പൂനിലാവും” 29-02-2020 ശനിയാഴ്ച്ച രാവിലെ 9.30 മുതല്‍ ചീപ്പുചിറ പുഴയോരത്ത് നടത്തപ്പെടുന്നു

20200229_100849

വെള്ളാങ്ങല്ലൂര്ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2020-21 വികസന സെമിനാര് നടത്തപ്പെട്ടു

വെള്ളാങ്ങല്ലൂര്ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2020-21 വികസന സെമിനാര് ഉദ്ഘാടനം MLA Adv. വി ആര് സുനില്കുമാര് നിര്വ്വഹിക്കുന്നു.ഗ്രാമപഞ്ചായത്ത് പ്രസി‍ഡന്റ് ശ്രീമതി.പ്രസന്ന അനില് കുമാര്,വൈസ് പ്രസി‍ഡന്റ് ശ്രീ.ഉണ്ണികൃഷണന്‍കുറ്റിപറമ്പില്‍,വികസനകാര്യ സ്റ്റാന്‍ഡിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീമതി.നിഷ ഷാജി,ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ.എം.എച്ച് ഷാജിക് എന്നിവര്‍ സന്നിഹിതരായിരുന്നുimg-20200225-wa001620200227_121448

വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ഗവ.ഹോമിയോ ‍ഡിസ്പെന്‍സറിയില്‍ 2018-19 വര്‍ഷങ്ങളില്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായി സേവനം ചെയ്ത ശ്രീ.ഡോ.മുരളീധരന് ആദരാഞ്ജലികള്‍

screenshot_20200225-111608_whatsapp1

വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്ലാസ്റ്റിക് വസ്തുക്കളുടെ നിരോധനം -നോട്ടീസ്

പ്ലാസ്റ്റിക് നിരോധനം നോട്ടീസ്

Older Entries »