കോട്ടയം ജില്ലയിലെ മികച്ച രണ്ടാമത്തെ പഞ്ചായത്തായി വെളിയന്നൂര്‍ ഗ്രാമപഞ്ചായത്ത്

കോട്ടയം ജില്ലയിലെ മികച്ച രണ്ടാമത്തെ പഞ്ചായത്തായി തെരെഞ്ഞെടുക്കപ്പെട്ട വെളിയന്നൂര്‍ ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളും ജീവനക്കാരും ഇപ്പോഴത്തെ ജോയിന്‍റ് ഡയറക്ടറും മുന്‍ ഡിഡിപിയുമായ ശ്രീ. സലിം ഗോപാല്‍ സാറിനൊപ്പംകോട്ടയം ജില്ലയിലെ മികച്ച രണ്ടാമത്തെ പഞ്ചായത്തായി തെരെഞ്ഞെടുക്കപ്പെട്ട വെളിയന്നൂര്‍ ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളും ജീവനക്കാരും ഇപ്പോഴത്തെ ജോയിന്‍റ് ഡയറക്ടറും മുന്‍ ഡിഡിപിയുമായ ശ്രീ. സലിം ഗോപാല്‍ സാറിനൊപ്പം.

19/02/2019 ല്‍ തൃശൂര്‍ ലുലുകണ്‍വെന്‍ഷന്‍ സെന്‍ററില്‍ വച്ചു നടന്ന പഞ്ചായത്ത് ദിനാഘോഷപരിപാടിയുടെ വേദിയില്‍ കോട്ടയം ജില്ലയിലെ മികച്ച രണ്ടാമത്തെ പഞ്ചായത്തായി തെരെഞ്ഞെടുക്കപ്പെട്ട വെളിയന്നൂര്‍ ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളും ജീവനക്കാരും ബഹു. തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി ശ്രീ. എ. സി മൊയ്തീനില്‍ നിന്നും മൊമെന്‍റോയും പ്രശസ്തി പത്രവും ഏറ്റുവാങ്ങുന്നു.

19/02/2019 ല്‍ തൃശൂര്‍ ലുലുകണ്‍വെന്‍ഷന്‍ സെന്‍ററില്‍ വച്ചു നടന്ന പഞ്ചായത്ത് ദിനാഘോഷപരിപാടിയുടെ വേദിയില്‍ കോട്ടയം ജില്ലയിലെ മികച്ച രണ്ടാമത്തെ സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട വെളിയന്നൂര്‍ ഗ്രാമപഞ്ചായത്തിലെ സെക്രട്ടറി ശ്രീമതി. ജിജി റ്റി,  ബഹു. തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി ശ്രീ. എ. സി മൊയ്തീനില്‍ നിന്നും ഉപഹാരം ഏറ്റുവാങ്ങുന്നു.

നോട്ടീസ്

നോട്ടീസ്

ആസൂത്രണ സമിതി/വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം

വെളിയന്നൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ 2019-20 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വര്‍ക്കിംഗ് ഗ്രൂപ്പുകളുടെ പ്രഥമ ജനറല്‍ബോഡി യോഗം,  നിലവിലുള്ള വികസന സ്ഥിതിവിശേഷം അവലോകനം നടത്തുന്നതിനും പുതിയപദ്ധതി നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഗണിക്കുന്നതിനുമായി 2018 ഒക്ടോബര്‍15-ാം തീയതി തിങ്കളാഴ്ച  ഉച്ചകഴിഞ്ഞ് 2 മണിയ്ക്ക് പഞ്ചായത്ത് ഹാളില്‍ വച്ച് ചേരുന്നു.

ഐ എസ് ഒ പ്രഖ്യാപനവും ബഡ്സ് സ്കൂള്‍ ഉദ്ഘാടനവും

iso1

വെളിയന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതന് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച ബഡ്സ് സ്കൂളിന്‍റേയും മാലിന്യ നിര്‍മ്മാര്‍ജ്ജന രംഗത്ത് പുതിയ ഇടപെടലായി മാറുന്ന ഹരിതകര്‍മ്മ സേനയുടേയും പ്രവര്‍ത്തനോദ്ഘാടനവും വെളിയന്നൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിന്‍റെ ISO പ്രഖ്യാപനവും 2018 ജൂലൈ 13 വെള്ളിയാഴ്ച്ച അഡ്വ.മോന്‍സ് ജോസഫ് എം.എല്‍.എ യുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വെച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. കെ.റ്റി ജലീല്‍ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. സണ്ണി പാമ്പാടി ഗ്രാമപഞ്ചായത്തിലെ ലൈഫ് മിഷന്‍ ഭവന പദ്ധതി ഗുണഭോക്താക്കള്‍ക്കുള്ള അനുവാദപത്രം കൈമാറി.

പരിസ്ഥിതി ദിനാഘോഷം

വെളിയന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ പരിസ്ഥിതി ദിനം ആചരിച്ചു            ഗ്രാമപഞ്ചായത്തിന്‍റെയും കൃഷിഭവന്‍റെയും മാഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെയും നേതൃത്വത്തില്‍ വെളിയന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ പരിസ്ഥിതി ദിനം ആചരിച്ചു. ഗവ. യു പി സ്കൂള്‍ പൂവക്കുളത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി തങ്കമണി ശശി  പ്ലാവിന്‍തൈ നട്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

വെളിയന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ പരിസ്ഥിതി ദിനം ആചരിച്ചു ഗ്രാമപഞ്ചായത്തിന്‍റെയും കൃഷിഭവന്‍റെയും മാഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെയും നേതൃത്വത്തില്‍  വെളിയന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ പരിസ്ഥിതി ദിനം ആചരിച്ചു. 2018 ജൂണ്‍ 5-ാം തീയതി ഗവ. യു പി സ്കൂള്‍ പൂവക്കുളത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി തങ്കമണി ശശി പ്ലാവിന്‍തൈ നട്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

വെളിയന്നൂര്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍റര്‍ ഉദ്ഘാടനം

ആര്‍ദ്രം പദ്ധതിയിലുള്‍പ്പെടുത്തി വെളിയന്നൂര്‍ പി എച്ച് സി യെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററായി പ്രഖ്യാപിക്കുന്ന ചടങ്ങ് ബഹു. നിയമസഭാസ്പീക്കര്‍ ശ്രീ. പി.ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു.

ആര്‍ദ്രം പദ്ധതിയിലുള്‍പ്പെടുത്തി വെളിയന്നൂര്‍ പി എച്ച് സി യെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററായി പ്രഖ്യാപിക്കുന്ന ചടങ്ങ്  ബഹു. നിയമസഭാസ്പീക്കര്‍ ശ്രീ. പി.ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ലൈഫ് മിഷന്‍ പാര്‍പ്പിട പദ്ധതി- അപ്പീല്‍ വിവരങ്ങള്‍

അപ്പീലിലൂടെ ഉള്‍പ്പെടുത്തിയവരുടെ പട്ടിക

അപ്പീലിലൂടെ ഒഴിവാക്കിയവരുടെ പട്ടിക

ലൈഫ് മിഷന്‍ പാര്‍പ്പിട പദ്ധതി- സാധ്യതാ പട്ടിക

ഭവനരഹിതര്‍

ഭൂരഹിത ഭവനരഹിതര്‍

പെന്‍ഷന്‍ അദാലത്ത്

വെളിയന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും ഒരു തവണയെങ്കിലും പെന്‍ഷന്‍ ലഭിക്കുകയും എന്നാല്‍ തുടര്‍ന്ന് പെന്‍ഷന്‍ ലഭിക്കാതിരിക്കുകയും ചെയ്തവരുടെ പരാതികള്‍ പരിഹരിക്കുന്നതിനായി മെയ്മാസം 16,17 തീയതികളില്‍ പെന്‍ഷന്‍ അദാലത്ത് നടത്തുന്നു. പരാതികള്‍ ആധാര്‍ കാര്‍ഡിന്‍റെ പകര്‍പ്പ്, ഏതെങ്കിലും ഐഡികാര്‍ഡിന്‍റെ പകര്‍പ്പ് , പരാതി പരിഹരിക്കുന്നതിനാവശ്യമായ രേഖകള്‍ സഹിതം മെയ് മാസം 11 വരെ പഞ്ചായത്താഫീസില്‍  സ്വീകരിക്കുന്നതാണ്. ഗുണഭോക്താക്കള്‍ ഈ അവസരം പരമാവധി വിനിയോഗിക്കണമെന്ന് അറിയിക്കുന്നു

ജനസൌഹൃദ സദ്ഭരണ പഞ്ചായത്ത്

ബഹു. തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി ഡോ. കെ റ്റി ജലീല്‍ പ്രഖ്യാപിക്കുന്നുബഹു. തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി ഡോ. കെ റ്റി ജലീല്‍ പ്രഖ്യാപിക്കുന്നു