ആമുഖം

സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിനകര്‍മ്മ പദ്ധതിയുടെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന ഈ പൌരാവകാശ രേഖ നിങ്ങളുടെ കരങ്ങളില്‍ എത്തിക്കുന്നതിന് വളരെ സന്തോഷമുണ്ട്. സുതാര്യമായ ഭരണ സമ്പ്രദായത്തിന്റെ അവിഭാജ്യഘടകമാണിത്. പൌരന്‍മാരോടുള്ള ഉത്തരവാദിത്വം നിറവേറ്റി, സേവനങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് സമയബന്ധിതമായി എത്തിച്ചുകൊടുക്കുമ്പോഴാണ് ഒരു സ്ഥാപനത്തിന് ജനങ്ങളോടുള്ള സമര്‍പ്പണം പൂര്‍ണ്ണമാകുന്നത്. സേവനങ്ങളുടെ കാര്യക്ഷമത, വിവിധ പദ്ധതികളെക്കുറിച്ചുള്ള അറിവ്, തിരഞ്ഞെടുക്കലിലും ചര്‍ച്ചചെയ്യുന്നതിനുമുള്ള അവസരം, പക്ഷപാതിത്വമില്ലാത്ത സമീപനം, ഏതവസരത്തിലും ബന്ധപ്പെടാനുള്ള അവസരം, പരാതിപരിഹാരം, പരസ്പര വിശ്വാസം എന്നിവ പൌരന്‍മാരുമായി പങ്കുവയ്ക്കുകയും അവരുടെ സ്നേഹവും വിശ്വാസവും ആര്‍ജ്ജിച്ചുകൊണ്ട് ജനങ്ങളോട് ഉത്തരവാദിത്വമുള്ള ഒരു നവഭരണക്രമം ചിട്ടപ്പെടുത്തുകയും ചെയ്യുകയാണ് ലക്ഷ്യം.

പൌരാവകാശരേഖയുടെ പ്രസിദ്ധീകരണം ഈ ലക്ഷ്യത്തിലേക്കുള്ള കരുത്തുറ്റ കാല്‍വയ്പാണ്.

എല്ലാവരുടെയും സഹകരണം അഭ്യര്‍ത്ഥിച്ചുകൊണ്ട്

ശ്രീ. വി.കെ വേണുഗോപാല്‍                                   ശ്രീ. ജി . ഗോപാലകൃഷ്ണന്‍

പ്രസിഡന്റ്                                                                  സെക്രട്ടറി & ബി.ഡി.ഒ

വെളിയനാട്

13.09.2011

പൌരാവകാശ രേഖ എന്ത്? എന്തിന്?

ലക്ഷ്യവും ഉള്ളടക്കവും

ഈ സ്ഥാപനത്തില്‍നിന്ന് ജനങ്ങള്‍ക്ക് ലഭിക്കുന്ന സേവനങ്ങള്‍ എന്തക്കെയാണ്? ഈ സേവനങ്ങള്‍ ആര്‍ക്ക്? എപ്പോള്‍? എങ്ങനെ ലഭിക്കും? എന്താണ് നിബന്ധനകള്‍? എത്ര ദിവസത്തിനകം ലഭിക്കും? ഇതാണ് പൌരാവകാശ രേഖയുടെ മുഖ്യമായ ഉള്ളടക്കം. നിങ്ങള്‍ക്ക് ലഭിക്കുന്ന സേവനങ്ങള്‍ സമയബന്ധിതമായും കാര്യക്ഷമമായും ലഭ്യമാക്കുക, സംശയങ്ങള്‍ ദുരീകരിക്കാനുള്ള അവസരവും സന്ദര്‍ഭവും  ഉണ്ടാക്കുക, ആരോടും പക്ഷപാതിത്വം കാണിക്കുന്നില്ല എന്ന് ഉറപ്പുവരുത്തുക, എപ്പോഴും ബന്ധപ്പെടാനും  സേവനങ്ങള്‍ക്കായി സമീപിക്കാനുള്ള സംവിധാനം ഒരുക്കുക, പരാതികള്‍ പരിഹരിക്കുക, ഈ സ്ഥാപനത്തിന് ജനങ്ങളോടുള്ള ഉത്തരവാദിത്വവും സമര്‍പ്പണവും വിശ്വാസവും എപ്പോഴും പാലിക്കുക, സ്ഥാപനവും ജനങ്ങളും തമ്മില്‍ സൌഹാര്‍ദ്ദപരമായ ബന്ധം ഊട്ടിയുറപ്പിക്കുക എന്നീകാര്യങ്ങളാണ് സ്വാഭാവികമായും ഈ പൌരാവകാശ രേഖയില്‍ വിവരിക്കുന്നത്. പരാതികള്‍ക്കിടനല്കാത്തവിധം അര്‍ഹരായ എല്ലാവര്‍ക്കും സേവനങ്ങള്‍ നല്കാനുള്ള ഈ സ്ഥാപനത്തിന്റെ ബാദ്ധ്യത പൌരാവകാശ രേഖയിലൂടെ ഉറപ്പവരുത്തുന്നു. ഭരണസുതാര്യതയ്ക്കും, കാര്യക്ഷമതയ്ക്കും ഉള്ള ഒരുപാധികൂടിയാണ് പൌരാവകാശ രേഖ

സ്ഥാപനത്തിന്റെ ദര്ശനം, ദൌത്യം, കാഴ്ചപ്പാട്

ത്രിതല പഞ്ചായത്ത് സംവിധാനത്തിന്റെ ഭാഗമാണ് ഈ സ്ഥാപനം. പ്രാദേശിക സാമ്പത്തിക വികസനം, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ദുര്‍ബ്ബല ജനവിഭാഗങ്ങളുടെ ഉന്നമനം, പട്ടികജാതി-പട്ടികവര്‍ഗ്ഗവിഭാഗങ്ങളുടേയും, സ്ത്രീകളുടെയും, കുട്ടികളുടെയും ക്ഷേമം എന്നിവ ലക്ഷ്യമാക്കിയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ പദ്ധതികള്‍ നടപ്പാക്കുന്ന പ്രധാന സ്ഥാപനമാണിത്. കൂടാതെ കേന്ദ്ര-സംസ്ഥാന ഫണ്ടുകള്‍ ഉപയോഗിച്ച്  സമഗ്രവികസനത്തിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്തുവരുന്നു.

ഈ സ്ഥാപനത്തിന്റെ ദീര്‍ഘദൂരകാഴ്ചപ്പാടുകള്‍ , ലക്ഷ്യങ്ങള്‍ എന്നിവ താഴെപ്പറയുന്നവയാണ്

1.         ഗ്രാമീണ സമ്പദ്ഘടനയുടെ വളര്‍ച്ചയും, വികസനവും

2.         ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനവും പ്രാദേശിക സാമ്പത്തിക വികസനവും

3.         എല്ലാ ദരിദ്ര ജനവിഭാഗങ്ങള്‍ക്കും തൊഴിലവസരങ്ങള്‍

4.         എല്ലാ ദരിദ്ര ജനവിഭാഗങ്ങള്‍ക്കും താമസയോഗ്യമായ വീട്

5.         എല്ലാവര്‍ക്കും ആരോഗ്യസുരക്ഷ, ശുചിത്വം, കുടിവെള്ളം

6.         സമഗ്ര കാര്‍ഷിക വികസനം, നീര്‍ത്തടസംരക്ഷണം, ക്ഷിരവികസനം, മൃഗസംരക്ഷണം

7.         സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം

8.         ഗ്രാമീണ മേഖലയിലെ അടിസ്ഥാന സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക.

9.         പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ , ദുര്‍ബ്ബലജനവിഭാഗങ്ങള്‍ , ശാരീരികവും മാനസികവുമായി വെല്ലുവിളി നേരിടുന്നവര്‍ , അഗതികള്‍ , വൃദ്ധജനങ്ങള്‍ , എന്നിവരുടെ സാമൂഹ്യ സുരക്ഷ.

പഞ്ചായത്ത് രാജ് നിയമത്തിന്റെ 4-ാം പട്ടിക പ്രകാരം ബ്ലോക്ക് പഞ്ചായത്തിന് നല്‍കിയിട്ടുള്ള ചുമതലകള്‍ താഴെപ്പറയുന്നവയാണ്. ഇവയെ അടിസ്ഥാനമാക്കിയുള്ള വിവിധ പദ്ധതികളുടെ നിര്‍വ്വഹണവും ലക്ഷ്യങ്ങളില്‍പെടുന്നു.

സ്ഥാപനത്തിന്റെ ഘടനയും പ്രധാന ചുമതലകളും

പഞ്ചായത്ത് രാജ് നിയമപ്രകാരം തെരഞ്ഞെടുക്കപ്പെട്ട ഒരു ഭരണ സമിതിയാണ് ഈ സ്ഥാപനത്തിന്റെ ഭരണം നത്തുന്നത്. 13 അംഗങ്ങളും 6 ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും അടങ്ങുന്നതാണ് ഭരണ സമിതി. ഭരണ സമിതിയിലെ അംഗങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ചെയര്‍മാന്‍മാരും, അംഗങ്ങളും ഉള്‍ക്കൊള്ളുന്ന ധനകാര്യം, വികസനകാര്യം, ആരോഗ്യവും വിദ്യാഭ്യാസവും, ക്ഷേമകാര്യം എന്നീ സ്റ്റാന്‍ഡിംഗ് കമ്മിറ്റികളും ഭരണ സൌകര്യത്തിനായി രൂപീകരിച്ചിട്ടുണ്ട്. ജനറല്‍ കമ്മിറ്റിയും വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റികളും യോഗം ചേര്‍ന്നാണ് ഈ സ്ഥാപനത്തിന്റെ ഭരണപരമായ തീരുമാനങ്ങള്‍ എടുക്കുന്നത്. വിവിധ പദ്ധതികളുടെ ആസൂത്രണം, പദ്ധതി രൂപീകരണം, നിര്‍വ്വഹണം, വലയിരുത്തല്‍ എന്നിവ സ്വാഭാവികമായും ഭരണചുമതലകളില്‍ പെടുന്നു. ഇവകൂടാതെ വിവിധ കേന്ദ്ര-സംസ്ഥാനാവിഷ്കൃത പദ്ധതികളും മാര്‍ഗ്ഗരേഖകള്‍ അനുസരിച്ച് നിര്‍വ്വഹണം നടത്തുന്നു. ഈ ഭരണ സംവിധാനത്തിന്റെ മുഖ്യ ഘടകമാണ് ഉദ്യോഗസ്ഥ സംവിധാനം. സെക്രട്ടറിയാണ് സ്ഥാപനത്തിന്റെ മുഖ്യ ഉദ്യോഗസ്ഥന്‍ . താഴെ പറയുന്നവര്‍ വിവിധ ചുമതലകള്‍ നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥരാണ്.

1.         ജോയിന്റ് ബി.ഡി.ഒ (RH)       -           ഭവന നിര്‍മ്മാണം

2.         ജോയിന്റ് ബി.ഡി.ഒ (EGS)     -   ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി

3.         എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ (WW)       -           വനിതാക്ഷേമം, സ്വയം തൊഴില്‍ സംരംഭങ്ങള്‍

4.         എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ (P&M)     -           പരിശീലനം, മോണിട്ടറിംഗ്

5.         ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍   -           ആസൂത്രണം സമ്പാദ്യപദ്ധതികള്‍ , കായികം, യുവജനക്ഷേമം, പദ്ധതി രൂപീകരണം

6.         വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍         -           പദ്ധതികളുടെ പഞ്ചായത്ത്തല നിര്‍വ്വഹണം.

ഇവര്‍കൂടാതെ ഹെഡ്ക്ലാര്‍ക്കിന്റെ നേതൃത്വത്തില്‍ മിനിസ്റ്റീരിയല്‍ ജീവനക്കാരും സ്ഥാപനത്തിന്റെ ഭരണ സംവിധാനത്തില്‍ ഉള്‍പ്പെടുന്നു.

വിട്ടുകിട്ടപ്പെട്ട ഉദ്യോഗസ്ഥര്

1. കൃഷി വകുപ്പ്           -           അസി. ഡയറക്ടര്‍ അഗ്രികള്‍ച്ചര്‍

2. ആരോഗ്യ വകുപ്പ്    -            മെഡിക്കല്‍ ഓഫീസര്‍ , സൂപ്രണ്ട്

3. എല്‍ .എസ്.ജി.ഡി            -           അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍

4. പട്ടികജാതി വികസനം      -           പട്ടികജാതി വികസന ഓഫീസര്‍

5. സാമൂഹ്യക്ഷേമ വകുപ്പ്       -           ശിശുവികസന പദ്ധതി ഓഫീസര്‍

6. ക്ഷീരവികസന വകുപ്പ്       -           ക്ഷീരവികസന ആഫീസര്‍

വിട്ടുകിട്ടപ്പെട്ട സ്ഥാപനങ്ങള്

1.         കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍

2.         താലൂക്കാശുപത്രി

ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന വിവിധ പദ്ധതികളുംവിവിധ കേന്ദ്ര-സംസ്ഥാനാവിഷ്കൃത പദ്ധതികളും മേല്‍പ്പറഞ്ഞ സ്ഥാപനങ്ങളിലൂടെയും ഉദ്യോഗസ്ഥസവിധാനങ്ങളിലൂടെയുമാണ് നിര്‍വ്വഹിക്കപ്പെടുന്നത്.

സ്ഥാപനത്തിലെ വിവിധ പദ്ധതികളിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ,

സേവനങ്ങള്‍

1.         ദരിദ്രജനവിഭാഗങ്ങള്‍ക്ക് പുതിയ ഭവന നിര്‍മ്മാണത്തിനുള്ള ധനസഹായം

കേന്ദ്രാവിഷ്കൃത പദ്ധതിയായ ഇന്ദിരാ ആവാസ്യോജന (IAY) സംസ്ഥാനാവിഷ്കൃത പദ്ധതിയായ ഇ.എം.എസ് ഭവന പദ്ധതി എന്നിവയിലൂടെയാണ് പുതിയ ഭവന നിര്‍മ്മാണത്തിന് ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് ധനസഹായം നല്കുന്നത്.

അര്ഹത: (a) ബി.പി.എല്‍ കുടുംബാംഗമായിരിക്കണം

(b) വീടുകളുടെ തറവിസ്തീര്‍ണ്ണം 25 നും 40 ച: മീറ്ററിനും ഇടക്ക് ആയിരിക്കണം

(c) വീടുകള്‍ക്ക് പ്രാദേശികമായി അനുയോജ്യമായ മേല്‍ക്കൂര, മഴവെള്ള സംഭരണസംവിധാനവും ശുചിത്വ കക്കൂസും, പുകയില്ലാത്ത അടുപ്പും കുടിവെള്ള സംവിധാനവും നിര്‍ബ്ബന്ധമായും ഉണ്ടായിരിക്കണം.

(d) വീടുകള്‍ക്ക് ആസ്ബറ്റോസ് മേല്‍ക്കൂര പാടില്ല

(e) കുടുംബനാഥയായ വനിതയുടെ പേരിലാണ് വീട് അനുവദിക്കുന്നത്. ഭാര്യയുടേയും ഭര്‍ത്താവിന്റെയും പേരില്‍ കൂട്ടായിട്ടും അനുവദിക്കും. വാസയോഗ്യമായ വീട് ഇല്ലാത്തവരായിരിക്കണം.

(f) ഗ്രാമ പ്രദേശങ്ങളില്‍ കുറഞ്ഞത് 2 സെന്റ് വസ്തു സ്വന്തമായി ഉണ്ടായിരിക്കണം.

(g) അംഗീകൃത ഗുണഭോക്തൃലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കണം.

ധനസഹായ പരിധി         : ജനറല്‍ വിഭാഗം 75000 / രൂപ

പട്ടികജാതി വിഭാഗം 1 ലക്ഷം രൂപ

ശാരീരികവും മാനസികവുമായി വെല്ലുവിളി നേരിടുന്നവര്‍ അംഗങ്ങളായ കുടുംബം 1 ലക്ഷം രൂപ

ഓരോ വിഭാഗത്തിനുമുള്ള ശതമാനം      : 60% എസ്.സി/എസ്.റ്റി വിഭാഗങ്ങള്‍ക്ക്

40% ജനറല്‍ വിഭാഗത്തിന്

ആകെയുള്ള വീടുകളുടെ 15% മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും 3% ശാരീരികമായും മാനസികമായും വെല്ലുവിളി നേരിടുന്നവര്‍ക്കും.

ഗുണഭോക്തൃ ലിസ്റ്റില്ഉള്പ്പെടുത്തികിട്ടാനുള്ള നടപടി:

നിശ്ചിതി ഫോറത്തില്‍ ഗ്രാമ/ബ്ലോക്ക് പഞ്ചായത്തുകളില്‍ അപേക്ഷ നല്‍കാം. നിലവിലെ ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവരില്‍നിന്നും, മുന്‍ഗണനാടിസ്ഥാനത്തില്‍ , ഗവ: നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ പ്രകാരം അര്‍ഹത നേടുന്നവരുടെ ലിസ്റ്റ് തയ്യാറാക്കുകയും ആയത് ഗ്രാമസഭ, പഞ്ചായത്തുകമ്മിറ്റി എന്നിവ അംഗീകരിച്ച് നല്കുകയും ചെയ്യുന്നു.

നിലവില്‍ ഇ.എം.എസ് ഭവന പദ്ധതി നടത്തിപ്പിനുവേണ്ടി മേല്‍ പ്രകാരം തയ്യാറാക്കിയ സ്ഥിരം ലിസ്റ്റില്‍നിന്നുമാണ് ഗുണഭോക്താക്കളെ  തെരഞ്ഞെടുക്കുന്നത്. ടി ലിസ്റ്റില്‍ ഉള്‍പ്പെടാത്തവര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനായി നിശ്ചിത ഫോറത്തില്‍ ഗ്രാമ/ബ്ലോക്ക് ഓഫീസുകളില്‍ അപേക്ഷ നല്‍കാം. വേണ്ട അന്വേഷണം നടത്തി അര്‍ഹരായവരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തും.

എന്തൊക്കെ രേഖകള്ഹാജരാക്കണം. : 1 .ധനസഹായത്തിനുള്ള അപേക്ഷ

2. വസ്തുവിന്റെ കൈവശാവകാശ രേഖ

(വില്ലേജ് ഓഫീസര്‍ നല്കുന്നത്)

3. കരം അടച്ച രസീത്

4. മറ്റുപദ്ധതികളില്‍നിന്നും ഭവന നിര്‍മ്മാണത്തിന് സഹായം ലഭിച്ചിട്ടില്ലെന്ന് കാണിക്കുന്ന ഗ്രാമ പഞ്ചായത്ത്/പട്ടികജാതി വികസന ഓഫീസ് (എസ്.സി/എസ്.റ്റി വിഭാഗങ്ങള്‍ക്ക്)എന്നിവിടങ്ങളില്‍നിന്നുള്ള സാക്ഷ്യപത്രം

5. റേഷന്‍കാര്‍ഡിന്റെ കോപ്പി

6. വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പി

7. 3 പാസ്പോര്‍ട്ട് സൈസ് ഫോട്ടോകള്‍

8. ഗുണഭോക്താവ് ഇപ്പോള്‍ താമസിക്കുന്ന പാര്‍പ്പിടത്തിന് മുന്നില്‍ കുടുംബത്തോടൊപ്പം നില്ക്കുന്ന ഫോട്ടോ

9. 100 രൂപ വിലയുള്ള മുദ്രപ്പത്രത്തില്‍ കരാറുടമ്പടി

നടപടിക്രമം : അപേക്ഷകള്‍ ബ്ലോക്ക് ഓഫീസിലോ ഗ്രാമ പഞ്ചായത്തുകളിലെ വി.ഇ.ഓ മാര്‍ക്കോ നല്കാം. അര്‍ഹതാപരിശോധന നടത്തി വി.ഇ.ഒ റിപ്പോര്‍ട്ട് നല്കുന്നതനുസരിച്ച് ആദ്യഗഡു നല്കും

ഗഡുക്കള്അനുവദിക്കുന്നതിനുള്ള മാനദണ്ഡം

തുടര്ഗഡുക്കള്നല്കുന്നതിനുള്ള നടപടി :

നാലുഗഡുക്കളായി തുക നല്കും. ഓരോ ഗഡുക്കളും അനുവദിക്കുന്നതിന് വീടിന്റെ  നിര്‍മ്മാണഘട്ടം പരിശോധിച്ച് നല്കുന്ന വി.ഇ.ഒ യുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. ഇതിന് വി.ഇ.ഒ.ക്ക് അപേക്ഷ നല്കണം. ബി.ഡി.ഒ/ജോ.ബി.ഡി.ഒ എന്നിവര്‍ ഇതിന്‍മേല്‍ പരിശോധന നടത്തി ഗഡുക്കള്‍ അനുവദിക്കും. അവസാനഗഡു നല്കുന്നതിനുള്ള അപേക്ഷയോടൊപ്പം മോണിറ്ററിംഗ് റിപ്പോര്‍ട്ടും നിര്‍മ്മാണം പൂര്‍ത്തിയായ വീടിന്‍റെ ചിത്രവും നല്കണം.

സമയപരിധി : ഓരോ വര്‍ഷവും മാര്‍ച്ച് 31 നകം  വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കണം. അനുവദിക്കപ്പെടാവുന്ന അപേക്ഷകള്‍ , രേഖകള്‍ സഹിതം സമര്‍പ്പിക്കുന്ന ദിവസം തന്നെ ആദ്യഗഡു അനുവദിക്കാവുന്നതാണ്.  വീടുകളുടെ നിര്‍മ്മാണഘട്ടങ്ങള്‍ പൂര്‍ത്തിയാകുന്നതനുസരിച്ച് വി.ഇ.ഒ യുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അര്‍ഹതയുള്ള തുക ഉടന്‍തന്നെ അനുവദിക്കും.

കൈമാറ്റം   : ഈ പദ്ധതിയില്‍ ധനസഹായം ലഭിക്കുന്ന സ്ഥലവു വീടും 12 വര്‍ഷത്തേക്ക് കൈമാറ്റം ചെയ്യാന്‍ പാടില്ല.

വീടുകളുടെഗുണമേന്മ വര്ദ്ധനവിനുള്ള പദ്ധതി (അപ്ഗ്രഡേഷന്‍)

പുതിയ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തി നിലവിലുള്ള വീടിന്റെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. പുതുതായി ഏര്‍പ്പെടുത്തേണ്ട സൌകര്യങ്ങള്‍ ഇവയാണ്.

(a)  പുല്ല്, ഓല, പനയോല തുടങ്ങിയവ ഉപയോഗിച്ചുള്ള മേല്‍ക്കൂര മാറ്റുക

(b)  കക്കൂസ്, കുളിമുറി, പുകയില്ലാത്ത അടുപ്പ്, അടുക്കളക്ക് സ്ലാബ്, കിണറിന് തൊടി, അലക്കുകല്ല് എന്നിവ നിലവിലില്ലെങ്കില്‍ പുതിയതായി നിര്‍മ്മിക്കുക.

(c)  ജനാല ഇല്ലങ്കില്‍ പുതിയ ജനാല വയ്ക്കുക

(d)  വൈദ്യുതി കണക്ഷന്‍

(e)  പനമ്പ്, ഓല, പലക, പുല്ല് മണ്ണ് എന്നിവ ഉപയോഗിച്ചുള്ള ദുര്‍ബ്ബലമായ ചുവരുകള്‍ മാറ്റി ബലമുള്ള ചവര്‍ നിര്‍മ്മിക്കുക.

(f)  മണ്ണുകൊണ്ടുള്ള തറ മാറ്റി തറ ബലമുള്ളതാക്കുക.

(g)  നിലവിലുള്ള സൌകര്യങ്ങളുടെ അറ്റകുറ്റപ്പണിക്ക് തുക നല്കുകയില്ല. പുതിയ നിര്‍മ്മിതിക്കുമാത്രമേ തകു നല്കുകയുള്ളു.

കൂടിയ സബ്സിഡി പരിധി  : 15000 രൂപ (വിവധ പ്രവര്‍ത്തികള്‍ക്ക് പ്രത്യേകം നിരക്കുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിക്കുക)

അര്ഹത   : 1. ബി.പി.എല്‍ കുടുംബാംഗമായിരിക്കണം

2. നിലവിലെ വീടിന്റെ ഉടമസസ്ഥനായിരിക്കണം

3. ഗ്രാമ സഭ അംഗീകരിച്ച് പഞ്ചായത്ത് തയ്യാറാക്കിയ ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പട്ടിരിക്കണം.

ലിസ്റ്റില്ഉള്പ്പെടുത്തുന്നതിന്      : ഗ്രാമ പഞ്ചായത്തുകളിലോ/വി.ഇ.ഒ യ്ക്കോ അപേക്ഷ നല്കുക. അര്‍ഹതാപരിശോധന നടത്തി ഗ്രാമസഭയുടെ അഗീകാരം നേടി ഗ്രാമപഞ്ചായത്ത് ലിസ്റ്റ് തയ്യാറാക്കി ബ്ലോക്ക് പഞ്ചായത്തിന് കൈമാറുന്നു.

അപേക്ഷയോടൊപ്പം നല്കേണ്ടരേഖകള്‍: 1. ധനസഹായത്തിനുള്ള അപേക്ഷ

2. വീടിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്നതിന് ഗ്രാമപഞ്ചായത്തില്‍നിന്നും നല്കുന്ന സാക്ഷ്യപത്രം

3. 100 രൂപ മുദ്രപത്രത്തില്‍ കരാറുടമ്പടി

4. റേഷന്‍ കാര്‍ഡ്, തിരിച്ചറിയല്‍കാര്‍ഡ് എന്നിവയുടെ കോപ്പി

5.  2 പാസ്പോര്‍ട്ട് സൈസ് ഫോട്ടോകള്‍

നടപടിക്രമം : അപക്ഷകള്‍ വി.ഇ.ഒ ക്കോ ബ്ലോക്ക് ഓഫീസിലോ നല്കുക. വി.ഇ.ഒ യുടെ അര്‍ഹതാ പരിശോധനയുടെ അടിസ്ഥാനത്തില്‍ ആദ്യഗഡു നല്കുന്നു. ചെയ്യുന്ന പ്രവര്‍ത്തിയുടെ റേറ്റിന്റെ അടിസ്ഥാനത്തില്‍ ആദ്യഗഡു തുക നിശ്ചയിക്കുന്നു. പ്രവര്‍ത്തികള്‍ പൂര്‍ത്തിയായാല്‍ ഗ്രാമപഞ്ചായത്തിലെ ഓവര്‍സീയര്‍/വി.ഇ.ഒ എന്നിവരുടെ മൂല്യനിര്‍ണ്ണയ  പരിശോധനാ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ അവസാനഗഡു നല്കും.

ദരിദ്ര ഭൂരഹിത ജനവിഭാഗങ്ങള്ക്ക് ഭൂമിവാങ്ങുന്നതിന് ധനസഹായം

ഗ്രാമ പഞ്ചായത്തുകളില്‍ ഇ.എം.എസ് ഭവന പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ പദ്ധതി നടപ്പിലാക്കിവരുന്നത്

ഓരോഗുണഭോക്താവിനും 10000/- രൂപ വീതം IAY പദ്ധതിയില്‍ കേന്ദ്രവിഹിതം ഉപയോഗിച്ച് അധിക സഹായം നല്കും.

അര്ഹത:

 • സ്വന്തമായി ഭൂമി ഇല്ലാതിരിക്കണം.
 • ഒരു കുടുംബത്തിനാണ് ഭൂമി വാങ്ങി നല്കുക.
 • നിശ്ചിത കാലയളവില്‍ ഭൂമി കൈമാറ്റം പാടില്ല.
 • അംഗീകൃത ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കണം.
 • ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കണം.
 • കുടുംബാംഗങ്ങളില്‍ ആരുടേയും പേരില്‍ സ്ഥലം ഉണ്ടായിരിക്കുവാന്‍ പാടില്ല. കുടുംബാംഗങ്ങളില്‍ ഒരാള്‍ക്കുപോലും അനന്തരാവകാശമായി ഭൂമി ലഭിക്കുവാന്‍ സാദ്ധ്യത ഉണ്ടായിരിക്കരുത്
 • കഴിഞ്ഞ അഞ്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ കുടുംബാംഗങ്ങളില്‍ ആരുംതന്നെ ഭൂമി അന്യാധീനപെടുത്തുകയോ കൈമാറ്റം നടത്തുകയോ ചെയ്തിരിക്കരുത്.

സഹായധനപരിധി : പട്ടികജാതി, പട്ടികവര്‍ഗ്ഗം, ആശ്രയകുടംബങ്ങള്‍ റെയില്‍വേ പുറമ്പോക്ക് വാസികള്‍ 75000 രൂപ (10000 രൂപ IAY അധിക സഹായം ചേര്‍ത്ത് 85000 രൂപ)ജനറല്‍ വിഭാഗം 37500 രൂപ (10000 രൂപ IAY അധിക    സഹായം ചേര്‍ത്ത് 47500 രൂപ)(സ്ഥലത്തിന്റെ ആധാരപ്രകാരമുള്ള വിലയോ സബ്സിഡി തുകയോ ഏതാണ് കുറവ് ആ തുക മാത്രമേ അനുവദിക്കുകയുള്ളു.)

ഗുണഭോക്തൃ ലിസ്റ്റില്ഉള്പ്പെടുത്താന്അപേക്ഷിക്കേണ്ടവിധം:-

ഗ്രാമപഞ്ചായത്തുകളില്‍ ഇതിനോടകം ഭൂരഹിതരുടെ ഗുണഭോക്തൃലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. ലിസ്റ്റ് പരിശോധിക്കുക. ഉള്‍പ്പെട്ടിട്ടില്ലങ്കില്‍ ഗ്രാമപഞ്ചായത്തില്‍ അപേക്ഷ നല്കുക.

നടപടിക്രമം : അര്‍ഹതാപരിശോധന നടത്തി ഗ്രാമസഭ അംഗീകരിച്ച് ഗുണഭോക്തൃലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നു.

ധനസഹായത്തിനുള്ള അപേക്ഷ :

ഗ്രാമ പഞ്ചായത്തുകളിലാണ് നല്‍കേണ്ടത്. നിര്‍വ്വഹണോദ്യോഗസ്ഥരായ വി.ഇ.ഒ മാരെയും അപേക്ഷ ഏല്പിക്കാം.

അപേക്ഷയോടൊപ്പം നല്കേണ്ട രേഖകള്‍, തുക അനുവദിക്കുന്ന നടപടിക്രമം എന്നീവിവരങ്ങള്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍നിന്ന് ലഭിക്കും.

പത്ത് വര്ഷം മുമ്പ് നിര്മ്മിച്ചതും ഇപ്പോള്വാസയോഗ്യമല്ലാത്തതുമായ വീടുകളുടെ പുനര്നിര്മ്മാണത്തിനുള്ള ധന സഹായം

ജനറല്‍ വിഭാഗം         :  75,000/- രൂപ

എസ്.സി. വിഭാഗം     : 1,00,000/-രൂപ

എസ്.റ്റി.വിഭാഗം        : 1,25,000/- രൂപ

അര്ഹത:

1.         ബി.പി.എല്‍ കുടുബമായിരിക്കണം

2.         ഭവന പ്രോജക്ടുകളുടെ ഭാഗമായി വാസയോഗ്യമായ നിലയില്‍ മുന്‍പ് വീട് പൂര്‍ത്തീകരിച്ച ഗുണഭോക്താവായിരിക്കണം

3.         നാലാമത്തെ ഗഡു (അസാന ഗഡു കൈപ്പറ്റിയിട്ട് കുറഞ്ഞത് 10 വര്‍ഷമെങ്കിലു മായിരിക്കണം. ഭാഗികമായി മാത്രം ഗഡുക്കള്‍ കൈപ്പറ്റുകയും എന്നാല്‍ വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കുകയും ചെയ്തവരെ സംബന്ധിച്ചിടത്തോളം അവസാന ഗഡു കൈപ്പറ്റി 10 വര്‍ഷം കഴിഞ്ഞിരിക്കണം. ഈ കാലയളവുകള്‍ തദ്ദേശഭരണ സ്ഥാപനത്തിലെ രേഖകളുടെയോ ധന സഹായം നല്‍കിയ വകുപ്പില്‍/ സഥാപന ത്തില്‍ നിന്നുള്ള സാക്ഷ്യപത്രത്തിന്റെയോ അടിസ്ഥാനത്തില്‍ നിര്‍ണ്ണയിക്കണം

4. വില്ലേജ് എക്സ്റ്റന്‍ഷന്‍ ആഫീസര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍, ഓവര്‍സീയര്‍ എന്നിവരില്‍ ഏതെങ്കിലും ഒരുദ്യോഗസ്ഥന്‍ വീട് പരിശോധിച്ച് വാസയോഗ്യമല്ലെന്ന് സാക്ഷ്യപത്രം നല്‍കണം

നിര്മ്മാണം പൂര്ത്തിയാകാത്ത ഭവനങ്ങള്

തദ്ദേശ സ്ഥാപനങ്ങളും സര്‍ക്കാരിന്റെ വിവിധ വകുപ്പുകളും ഏജന്‍സികളും മുന്‍കാലങ്ങളില്‍ നടപ്പാക്കിയ ഭവന പ്രോജക്ടുകളിലെ നിര്‍മ്മാണം പൂര്‍ത്തിയാക്കാത്തതും വാസയോഗ്യമല്ലാത്തതുമായ വീടുകളുടെ പൂര്‍ത്തീകരണത്തിന് അനുവദിക്കുന്ന ധനസഹായം

അര്ഹത:

1. 01/04/2007 ന് മുന്‍പ് സഹായം ഭാഗികമായി ലഭിച്ചവരായിരിക്കണം

2. ബി.പി.എല്‍. കുടുംബമായിരിക്കണം

3. സര്‍ക്കാര്‍ സ്ഥാപനങ്ങളോ, വിവിധ വകുപ്പുകളോ ഏജന്‍സികളോ മുന്‍പ്

നടപ്പാക്കിയ ഭവന പദ്ധതികള്‍ പ്രകാരം ഭാഗികമായി ധനസഹായം ലഭിച്ചതും വീട്

പൂര്‍ത്തിയാക്കാന്‍ കഴിയാത്തതുമായ ഗുണഭോക്താവായിരിക്കണം

തെരഞ്ഞടുപ്പ്:

1.         ഗ്രാമസഭ - ഗ്രാമ പഞ്ചായത്ത്/ബ്ലോക്ക് പഞ്ചായത്ത്

2.         ബിപി.എല്‍ മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍

3.         വാസയോഗ്യമല്ല എന്ന സര്‍ട്ടിഫിക്കറ്റ് -  വി.ഇ.ഒ./അസിസ്റ്റന്റ് എന്‍ജിനീയര്‍/ ഓവര്‍സീയര്‍

4.         പൂര്‍ത്തീകരിക്കേണ്ട ഭാഗത്തിന്റെ എസ്റ്റിമേറ്റ്, പൂര്‍ത്തീകരിച്ച ഭാഗത്തിന്റെ മൂല്യ നിര്‍ണ്ണയം എന്നിവയുടെ അടിസ്ഥാനത്തില്‍

ധനസഹായം:

1.         ഇ.എം.എസ്. ഭവന പദ്ധതിയുടെ ഭാഗമായോ, IAY പദ്ധതിയുടെ ഭാഗമായോ നടപ്പാക്കാവുന്നതാണ്. IAY വിഹിതത്തിന് ഉപരിയായി നല്‍കേണ്ട അധിക വിഹിതം, ഗ്രാമ/ബ്ലോക്ക്/ജില്ലാ പഞ്ചായത്തുകള്‍ നിലവിലുള്ള അനുപാതത്തില്‍ കണ്ടെത്തുന്നു.

2.         പുതിയ വീട് നിര്‍മ്മാണത്തിന് അനുവദനീയമായ ധനസഹായ തുകയില്‍ നിന്ന് മുന്‍പ് നല്‍കിയ തുക കുറവ് ചെയ്തതിന് ശേഷമുള്ള ബാക്കി തുക അനുവദിക്കുന്നു.

ലഭ്യമാകുന്ന തുക:

ജനറല്‍ വിഭാഗം         :  75,000/- രൂപ

എസ്.സി. വിഭാഗം     : 1,00,000/-രൂപ

(മുന്‍പ് ലഭിച്ച തുക കഴിച്ച് ബാക്കി പൂര്‍ത്തീകരിക്കുന്നതിനുള്ള ഭാഗത്തിന്റെ എസ്റ്റിമേറ്റ് തുക ഏതാണോ കുറവ്)

അപേക്ഷിക്കാണ്ട വിധം:

ഗ്രാമസഭ/ഗ്രാമ പഞ്ചായത്ത് മുഖേന

സ്വര്ണ്ണ ജയന്തി സ്വറോസ്ഗാര്യോജന (ടഏടഥ) പദധതി മുഖേന സ്വയം തൊഴില്സംരംഭങ്ങള്ക്കുള്ള സഹായധനം, പരിശീലനം, അടിസ്ഥാനസകര്യങ്ങള്എന്നിവ

സ്വയം തൊഴില്‍ പരിപാടിയുടെ എല്ലാ ഘടകങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു സമഗ്ര പദ്ധതിയാണിത്.

ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളെ സ്വയം സഹായസംഘങ്ങളായി സംഘടിപ്പിക്കുക, അവര്‍ക്ക് ആവശ്യമായ പരിശീലനം, സാങ്കേതിക ജ്ഞാനം, അടിസ്ഥാന സൌകര്യങ്ങള്‍, വിപണന സൌകര്യം, ബാങ്ക് വായ്പ സംഘടിപ്പിക്കാനുള്ള സഹായം, സഹായധനം എന്നിവ നല്കി അവരെ ദാരിദ്ര്യ രേഖയ്ക്ക് മുകളില്‍ കൊണ്ടുവരികയാണ് ലക്ഷ്യം.

പ്രാദേശികമായി ലഭിക്കുന്ന വിഭവങ്ങള്‍ ജനങ്ങളുടെ തൊഴില്‍ വൈദഗ്ധ്യം, വിപണന സൌകര്യങ്ങള്‍ എന്നിവ പരിഗണിച്ച്  ഏതാനും മുഖ്യസാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ഓരോ ബ്ലോക്കിലും തെരഞ്ഞെടുത്ത് അങ്ങനെയുള്ള സ്വയംതൊഴില്‍ പദ്ധതികള്‍ ആരംഭിക്കാന്‍ ഗ്രൂപ്പുകളെയും വ്യക്തികളേയും പ്രാപ്തരാക്കിതീര്‍ക്കുന്നു.

ഗുണഭോക്താക്കളില്‍ 50% പട്ടികജാതി പട്ടികവര്‍ഗ്ഗക്കാരും 40% സ്ത്രീകളും, 3% വികലാംഗരും 15% ന്യൂനപക്ഷവിഭാഗങ്ങളും ആയിരിക്കണം.  ഈ പദ്ധതി കൂടുതല്‍ വിപുലപ്പെടുത്തി ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ എന്ന ഒരു പുതിയ പദ്ധതി കേന്ദ്രസര്‍ക്കാര്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്.

അര്ഹത

ഗ്രൂപ്പുകള്‍ - (1) ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരാകണം. ദാരിദ്ര്യരേഖയ്ക്ക്

മുകളിലുള്ള 20% മുതല്‍ 30% വരെയുള്ള ആളുകളെ ഗ്രൂപ്പില്‍ ചേര്‍ക്കാ

മെങ്കിലും ഇവര്‍ക്ക് ആനുപാതിക സബ്സിഡിക്ക് അവകാശമില്ല.

(2)  15  20 വരെ അംഗങ്ങള്‍ ഒരു ഗ്രൂപ്പില്‍ ആകാം.

(3) ഗ്രൂപ്പിന് നിയമാവലിവേണം

(4) ബ്ലോക്ക് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം.

(5) ഒരു കുടുംബത്തില്‍നിന്നും ഒന്നിലധികം അംഗങ്ങള്‍ പാടില്ല.

(6) ഒരു കുടുംബത്തിലെ ഒന്നിലധികം അംഗങ്ങള്‍ വിവിധ ഗ്രൂപ്പുകളില്‍ അംഗങ്ങളാകാന്‍ പാടില്ല.

(7) ഗ്രൂപ്പ് മീറ്റിംഗുകള്‍ യഥാസമയം കൂടണം.

(8) നിശ്ചിത സമ്പാദ്യങ്ങളിലൂടെ ഗ്രൂപ്പിന് മൂലധനം ഉണ്ടാകണം

(9) മൂലധനം അംഗങ്ങള്‍ക്ക് വായ്പയായി നല്കാം.

(10) ബാങ്കില്‍ ഗ്രൂപ്പിനും വ്യക്തികള്‍ക്കും പ്രത്യേകം അക്കൌണ്ട് തുറക്കണം

(11) റിക്കാര്‍ഡുകള്‍ സൂക്ഷിക്കണം

(12) 50% വനിതാ ഗ്രൂപ്പുകള്‍ ആകണം (ബ്ലോക്ക് തലത്തില്‍)

ഗ്രൂപ്പുകളുടെ രൂപീകരണം (ഒന്നാംഘട്ടം)

ഒരേ സാമ്പത്തിക പശ്ചാത്തലം, ഒരേ തൊഴില്‍ ചെയ്യുന്നവര്‍, ഒരേ പ്രദേശത്തുള്ളവര്‍,ഒരേ പ്രായമുള്ളവര്‍ എന്നിവര്‍ ഒത്തുചേര്‍ന്ന് ഒരുഗ്രൂപ്പായി പ്രവര്‍ത്തനം ആരംഭിക്കുന്നു.

രണ്ടാം ഘട്ടം

അംഗങ്ങളില്‍ നിന്ന് ലഘു സമ്പാദ്യങ്ങള്‍ രൂപീകരിക്കുന്നു. അഗങ്ങള്‍ക്കിടയില്‍ മിതമായ പലിശയ്ക്ക് ഈ സമ്പാദ്യതുക വിതരണം ചെയ്യുന്നു. തിരിച്ചടവ് കൃത്യതയുള്ളതാക്കുന്നു. സമ്പാദ്യവും തിരിച്ചടവും സംബന്ധിച്ച് കൃത്യനിഷ്ഠ, അച്ചടക്കം എന്നിവ പാലിക്കുന്നു. യോഗം ചേരുകയും തീരുമാനങ്ങള്‍ കൈക്കൊള്ളുകയും, രേഖകളുടെ സൂക്ഷിപ്പ്, (മിനിട്സ് ബുക്ക്, അംഗത്വ രജിസ്റ്റര്‍, ഹാജര്‍ബുക്ക്, ലോണ്‍ രജിസ്റ്റര്‍, ക്യാഷ് ബുക്ക്, പാസ്സ്ബുക്കുകള്‍ എന്നിവ) കണക്കെഴുത്ത് എന്നിവ കൃത്യതയുള്ളതാക്കുന്നു.

മൂന്നാംഘട്ടം  :

സമ്പാദ്യശീലം വര്‍ദ്ധിപ്പിക്കുന്നു. അംഗങ്ങള്‍ക്ക് വായ്പ നല്കുന്നു. 6 മാസം പ്രവര്‍ത്തിച്ചു കഴിയുമ്പോള്‍ ഫസ്റ്റ് ഗ്രേഡിംഗ് നടത്തി ഗ്രൂപ്പിന്‍റെ സമ്പാദ്യവുമായി ബന്ധപ്പെടുത്തി ബ്ലോക്കില്‍നിന്നും റിവോള്‍വിംഗ് ഫണ്ടും വരുമാനവര്‍ദ്ധനവിന് ബാങ്കില്‍നിന്നും കുറഞ്ഞ പലിശക്ക് വായ്പയും അനുവദിപ്പിക്കുന്നു. റിവോള്‍വിംഗ് ഫണ്ട് പരമാവധി 10000 രൂപയാണ്. ഗ്രൂപ്പ് സമ്പാദ്യത്തിന്റെ നാലിരട്ടിവരെ ബാങ്ക് വായ്പ ലഭിക്കും.

നാലാംഘട്ടം :

റിവോള്‍വിംഗ് ഫണ്ട് ഉപയോഗിച്ച് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പുകളെ രണ്ടാംഘട്ട വിലയിരുത്തലിന് വിധേയമാക്കിയശേഷം വിജയിക്കുന്ന ഗ്രൂപ്പുകളെ കൂടുതല്‍നിക്ഷേപത്തോടെ സ്വയംതൊഴില്‍ സംരഭങ്ങള്‍ ആരംഭിക്കാന്‍ ബാങ്ക് വായ്പയും സബ്സിഡിയും നല്കുന്നു. വായ്പയ്ക്ക് പരിധിയില്ല. സബ്സിഡി പദ്ധതി അടങ്കലിന്റെ 50% അല്ലെങ്കില്‍ 1.25 ലക്ഷം രൂപ ഇതില്‍ ഏതാണോ കുറവ് അതായിരിക്കും.

പരിശീലനങ്ങള്:

സംരംഭകര്‍ക്ക് വായ്പ അനുവദിച്ചാല്‍ 2 ദിവസത്തെ അടിസ്ഥാന അവബോധപരിശീലനം നല്കുന്നു (BOT) തുടര്‍ന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തിയില്‍ വൈദഗദ്ധ്യ പരിശീലനം (Skill upgradation Training) നല്കും. EDP ട്രെയിനിംഗും ആവശ്യമെങ്കില്‍ നല്കും.

അടിസ്ഥാന സൌകര്യങ്ങള്‍ വിപണന സൌകര്യങ്ങള്‍ എന്നിവയും നല്കും.

ഗ്രൂപ്പ് ഇന്ഷ്വറന്സ് - 18-60 വയസ്സുള്ള സ്വറോസ്ഗാരികള്‍ക്ക് ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് ആനുകൂല്യങ്ങള്‍ ഉണ്ട്.  ഇതിനായി ഗുണഭോക്താവ് പ്രീമിയം അടയ്ക്കേണ്ടതില്ല.

വ്യക്തിഗത സംരംഭങ്ങള്ക്ക് സഹായം

വ്യക്തിഗത സ്വറോസ്ഗാരികള്‍ അപേക്ഷ ബന്ധപ്പെട്ട VEO/BDO/EO(WW) എന്നിവര്‍ക്ക് സമര്‍പ്പിക്കണം പരിശോധനയ്ക്കുശേഷം ശുപാര്‍ശയോടെ സ്വറോസ്ഗാരി താമസിക്കുന്ന സ്ഥലത്തെ ബാങ്കിന് അയക്കുന്നു. അപേക്ഷ ബാങ്കില്‍ ലഭിച്ച് 15 ദിവസത്തിനകം തീരുമാനം എടുക്കണം,. പൊതു വിഭാഗത്തിന് പദ്ധതിതുകയുടെ 30% വും പട്ടികജാതി-പട്ടികവര്‍ഗ്ഗം, വികലാംഗ വിഭാഗത്തിന് 50% വും സബ്സിഡി നല്കും. സബ്സിഡി തുക പൊതുവിഭാഗത്തിന് 7500 രൂപയും പട്ടികജാതി പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് 10000 രൂപയും ആയിരിക്കും.

അപേക്ഷ എപ്പോള്‍ വേണമെങ്കിലും ടി ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിക്കാവുന്നതാണ്.    ( ഓരോ വര്‍ഷവും ലഭിക്കുന്ന അലോട്ട്മെന്റ് വനിതാ/പട്ടികജാതി പട്ടികവര്‍ഗ്ഗം ന്യൂനപക്ഷം, വികലാംഗര്‍ എന്നിവരുടെ നിശ്ചിത ശതമാനം, മുന്‍ഗണന, എന്നിവയുടെ അടിസ്ഥാനത്തിലാണ് ഗുണഭോക്താക്കളുടെ എണ്ണം നിശ്ചയിക്കുന്നത്)

പ്രാദേശിക സാമ്പത്തിക വികസനം

ഓരോ വര്‍ഷവും സംസ്ഥാന സര്‍ക്കാര്‍ ബഡ്ജറ്റ് വിഹിതത്തിലൂടെ ലഭ്യമാക്കുന്ന വികസനഫണ്ട്, മെയിന്‍റനന്‍സ് ഫണ്ട് ഇവ ഉപയോഗിച്ചാണ് ബ്ലോക്ക് പഞ്ചായത്ത് പ്രാദേശിക വികസന പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്.

വര്‍ക്കിംഗ് ഗ്രൂപ്പുകള്‍, ഗ്രാമസഭ സ്റ്റേക്ക് ഹോള്‍ഡേഴ്സ് യോഗങ്ങള്‍, പഞ്ചായത്ത് സമിതി എന്നിവ ചര്‍ച്ചചെയ്താണ് പദ്ധതികള്‍ക്ക് രൂപം നല്കുന്നത്.

ഉല്പാദനമേഖല, അടിസ്ഥാനസൗകര്യം സേവന മേഖല എന്നിവയ്ക്കു സര്‍ക്കാര്‍ മാനദണഡപ്രകാരം നിശ്ചിത തുക വകയിരുത്തിയാണ് പദ്ധതികള്‍ തയ്യാറാക്കുന്നത്. ഇത് ജില്ലാ ആസുത്രണ സമിതി അംഗീകരിക്കുന്നതോടെ പദ്ധതികള്‍ നിര്‍വ്വഹണം നടത്തുന്നു.

നിലവില്‍ വ്യക്തിഗത ആനുകൂല്യങ്ങള്‍ നല്കുന്ന പദ്ധതികള്‍ ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് ഏറ്റെടുത്ത് നടത്തുവാന്‍ അനുവാദമില്ല. ഭവനനിര്‍മ്മാണം, ശാരീരികവും മാനസികവുമായി വെല്ലുവിളികള്‍ നേരിടുന്നവര്‍ എന്നിവര്‍ക്കുള്ള പദ്ധതികള്‍ക്ക് മാത്രം ഗവ: പ്രത്യേക അനുവാദം നല്കിയിട്ടുണ്ട്. പ്രാദേശിക വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ താല്പര്യമുള്ള വ്യക്തിഗത സഹായ പദ്ധതികള്‍ ഒഴിച്ചുള്ള പദ്ധതികള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ ബ്ലോക്ക് പഞ്ചായത്തിന്‍റെ പരിഗണനക്കായി പൊതുജനങ്ങള്‍ക്ക് സമപ്പിക്കാവുന്നതാണ്. കൃഷി, ചെറുകിട ജലസേചനം, ശുചിത്വം, ഖരമാലിന്യ നിര്‍മ്മാര്‍ജ്ജനം, ശാരീരികവും മാനസികവുമായി വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുള്ള പദ്ധതികള്‍ രണ്ട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡുകളുടെ വികസനം എന്നിവ ഇവയില്‍ പെടുന്നു

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി

അവിദഗ്ധ തൊഴില്‍ ചെയ്യാന്‍ സന്നദ്ധതയുള്ള പ്രായപൂര്‍ത്തിയായ അംഗങ്ങള്‍ ഉള്ള ഏതൊരു ഗ്രാമീണ കുടുംബത്തിനും ഒരു സാമ്പത്തിക വര്‍ഷത്തില്‍ 100 ദിവസത്ത തൊഴില്‍ ഉറപ്പുനല്‍കുന്ന പദ്ധതിയാണിത്.

അര്ഹത:

 • പഞ്ചായത്തില്‍ സ്ഥിരതാമസമായിരിക്കണം
 • 18 വയസ്സ് പൂര്‍ത്തിയായിരിക്കണം ഉയര്‍ന്ന പ്രായപരിധിയില്ല, എ.പി.എല്‍./ ബി.പി.എല്‍ വ്യത്യാസം ഇല്ല.
 • ഗ്രാമപഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്യണം
 • രജിസ്റ്റര്‍ ചെയ്ത് 15 ദിവസത്തിനകം തൊഴില്‍ കാര്‍ഡ് നല്കും.
 • കുറഞ്ഞത് 14 ദിവസത്തേക്ക് തൊഴിലിന് അപേക്ഷിക്കണം.
 • ജോലിക്ക് മുന്‍കൂറായും അപേക്ഷിക്കാം
 • അപേക്ഷ ലഭിച്ച് 15 ദിവസത്തിനകം തൊഴില്‍ ലഭിച്ചില്ലെങ്കില്‍ തൊഴിലില്ലായ്മാ വേതനം, നഷ്ടപരിഹാരം
 • ആകെ തൊഴിലിന്‍റെ 1/3 ശതമാനം സ്ത്രീകള്‍ക്ക്
 • ഒരുവര്‍ഷം ഒരു കുടുംബത്തിന് 100 ദിവസം  തൊഴില്‍ ഉറപ്പ്
 • താമസസഥലത്തിന് 5 കി.മിറ്ററിനുള്ളില്‍ ജോലി. പുറത്താണങ്കില്‍ 10% അധികം കൂലി.
 • തൊഴിലാളികള്‍ക്കുള്ള വേതനം 7 മുതല്‍ 14 ദിവസത്തിനകം.
 • കുടിവെള്ളം, തണല്‍ സൌകര്യം, പ്രഥമശുശ്രൂഷാ സൌകര്യം എന്നിവ പണിസ്ഥലത്ത്
 • വേതനം ബാങ്ക് അക്കൌണ്ട് മുഖേന
 • പരിക്കുപറ്റിയാല്‍ ചികിത്സാ സൌകര്യം
 • മരണം/അംഗവൈകല്യം എന്നിവക്ക് ധനസഹായം
 • 6 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് (കുറഞ്ഞത് 5 കുട്ടികള്‍ക്ക്) ആയ.

ബി.പി.ഒ (ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍) മുഖേന ലഭ്യമാവുന്ന സേവനങ്ങള്

 • രജിസ്ട്രേഷന്‍ നിഷേധിക്കല്‍, തൊഴില്‍കാര്‍ഡ് ലഭിക്കാതിരിക്കല്‍ എന്നിവയില്‍ നടപടി
 • തൊഴില്‍ ലഭിച്ചില്ലെങ്കില്‍ തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള നടപടി
 • കൃത്യസമയത്ത് വേതനം ലഭിച്ചില്ലെങ്കില്‍ അത് ലഭ്യമാക്കാനുള്ള തുടര്‍ നടപടികള്‍
 • ഫണ്ടിന്‍റെ ലഭ്യത ഉറപ്പുവരുത്തുന്നു.
 • കാര്യക്ഷമമായ വിലയിരുത്തല്‍
 • സോഷ്യല്‍ ഓഡിറ്റ് നടത്തല്‍
 • പദ്ധതിയുടെ നിര്‍വ്വഹണത്തിന്‍റെ മേല്‍നോട്ട ചുമതല.
 • മസ്റ്റര്‍ റോളിന്‍റെ വതരണം, മോണിട്ടറിംഗ്
 • പദ്ധതി പ്രവര്‍ത്തികളുടെ കാര്യക്ഷമത, ഗുണനിലവാരം, തൊഴിലാളികളുടെ അവകാശങ്ങള്‍, ഫണ്ട് ദുരുപയോഗം തടയല്‍ എന്നിവയില്‍ ജാഗ്രതയോടെയുള്ള നിരീക്ഷണം.

ഗ്രാമപഞ്ചായത്തില്‍ പരാതിനല്കി 7 ദിവസത്തിനുള്ളില്‍ തീര്‍പ്പായില്ലങ്കില്‍ ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ക്ക് പരാതി നല്കാം. അതില്‍ 7 ദിവസത്തിനുള്ളില്‍ തീര്‍പ്പുണ്ടാകും.

മറ്റുസേവനങ്ങള്

ബി.പി.എല്സര്ട്ടിഫിക്കറ്റ്

ബി.പി.ല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള അംഗങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്കുന്നത് ഈ സ്ഥാപനത്തില്‍ നിന്നാണ്. ഇതിനായി വെള്ളക്കടലാസില്‍ അപേക്ഷ നല്കുകയും അപേക്ഷയില്‍ താമസിക്കുന്ന ഗ്രാമപഞ്ചായത്തിലെ വി.ഇ.ഒ സാക്ഷ്യപത്രം നല്കുകയും വേണം. അപേക്ഷിക്കുന്നദിവസം തന്നെ സര്‍ട്ടിഫിക്കറ്റുകള്‍ നല്കുന്നതാണ്.

ഇതര സാക്ഷ്യപത്രങ്ങള്

1. ഐഎ.വൈ ഗുണഭോക്താവ് ആണന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്

2. ആനുകൂല്യങ്ങള്‍ നല്കിയതു സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ്

DRI ലോണിനുള്ള ശുപാര്

ഐ.എ.വൈ ഗുണഭോക്താക്കള്‍ക്ക് 4% പലിശ നിരക്കില്‍ പൊതുമേഖലാ ബാങ്കുകള്‍ ഭവന വായ്പ അനുവദിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. പരമാവധി 20000 രൂപ വായ്പ നല്കും. ഭവന നിര്‍മ്മാണം നടക്കുന്ന ഘട്ടത്തില്‍ ഇതിനായി ബാങ്കില്‍ അപേക്ഷ നല്‍കണം. ഐ.എ.വൈ. ഗുണഭോക്താവാണെന്ന് കാണിക്കുന്ന സാക്ഷ്യപത്രം ഈ സ്ഥാപനത്തില്‍ നിന്ന്നല്കും. ഇതിനായി വെള്ളകടലാസില്‍ ഈ സ്ഥാപനത്തില്‍ അപേക്ഷ നല്കിയാല്‍ അന്നുതന്നെ സാക്ഷ്യപത്രം നല്കുന്നതാണ്. വായ്പക്ക് ബാങ്കിന്‍റെ ജാമ്യവ്യവസ്ഥകള്‍ ബാധകമാണ്.

സാക്ഷരതാ പ്രവര്ത്തനങ്ങള്

സംസ്ഥാന സാക്ഷരതാ മിഷനുമായി സഹകരിച്ച് തുല്യതാ പരീക്ഷക്ക് വിദ്യാര്‍ത്ഥികളെ സജ്ജമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. ബ്ലോക്ക് പ്രേരക്മാരുടെ ഓഫീസില്‍നിന്ന് ഇതിനാവശ്യമായ വിവരങ്ങള്‍ ലഭിക്കുന്നതാണ്.

കായിക - കലാ പ്രവര്ത്തനങ്ങള്

കേരളോത്സവം, പൈക്ക പദ്ധതി എന്നിവ പ്രകാരം ബ്ലോക്ക് തല കായിക-കലാമത്സരങ്ങള്‍ വര്‍ഷംതോറും സംഘടിപ്പിക്കുന്നുണ്ട്. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബ്ലോക്കിലെ ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസറുടെ പക്കലും ഗ്രാമപഞ്ചായത്ത് ഓഫീസുകളിലും പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

സമ്പൂര്ണ്ണ ശുചിത്വം

വ്യക്തിഗതകക്കുസൂകളുടെ നിര്‍മ്മാണത്തിന് ഐ.എ.വൈ ധനസഹായത്തിനു പുറമേ തുക അനവദിക്കുന്നുണ്ട്. ഇതിന് പ്രത്യേക അപേക്ഷ ആവശ്യമില്ല.  വെര്‍മികംപോസ്റ്റിംഗ്, ബയോഗ്യാസ് പ്ലാന്‍റ് അംഗനവാടി ടോയ്‌ലറ്റ്‌, ഗവ: സ്ക്കൂളുകളിലെ ടോയ്‌ലറ്റ്‌, അറ്റകുറ്റപ്പണികള്‍, കമ്മ്യൂണിറ്റി ടോയ്‌ലറ്റ്‌ കോംപ്ലക്സ് എന്നിവക്കുള്ള പദ്ധതി നിര്‍ദ്ദേശങ്ങള്‍ ബ്ലോക്കില്‍ സ്വീകരിക്കുന്നതാണ്. ഫണ്ടിന്‍റെ ലഭ്യത അനുസരിച്ച് പദ്ധതികള്‍ അനുവദിക്കും.

ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള മറ്റു ആഫീസുകളില്നിന്നു

ലഭ്യമാകുന്ന സേവനങ്ങള്

1. പട്ടിക ജാതി വികസന ആഫീസ് വഴി ലഭ്യമാകുന്ന സേവനങ്ങള്

ക്രമ നം.

ലഭ്യമാകുന്ന സേവനങ്ങള്

തുക/സേവനം

അര്ഹതാ മാനദണ്ഡം

അപേക്ഷിക്കേണ്ട രീതി

1

ഭവന നിര്‍മ്മാണ പദ്ധതി

1,00,000/þ

ബി.പി.എല്‍., സ്വന്തമായി ഭൂമി ഉള്ളവരും മുന്‍കാലങ്ങളില്‍ ഭവന നിര്‍മ്മാണ ധനസഹായം കിട്ടിയിട്ടില്ലാത്തതുമായ ഗുണഭോക്താക്കള്‍

വാര്‍ഡ് സഭാ ലിസ്റ്റ്/ഗ്രാമ സഭാ ലിസ്റ്റിന്‍റെ മുന്‍ഗണനാ ക്രമത്തില്‍

2

ഭൂരഹിത-ഭവന രഹിത പുനരധിവാസ പദ്ധതി

ഗ്രാമ പഞ്ചായത്ത് 75,000/- രൂപ

മുനിസിപ്പാലിറ്റി 90,000/-രൂപ

ബി.പി.എല്‍.- സ്വന്തമായി ഭൂമി ഇല്ലാത്തതും കുടുംബപരമായി ഭൂമികിട്ടാന്‍ അര്‍ഹതഇല്ലാത്തതും മുന്‍കാലങ്ങളില്‍ ധന സഹായം കിട്ടിയിട്ടില്ലാത്തതുമായ ഗുണഭോക്താക്കള്‍

,,

3

വിവാഹധനസഹായം

20,000/- രൂപ

ബി.പി.എല്‍

ബ്ലോക്ക് പട്ടികജാതി വികസന ആഫീസ് മുഖേന

4

മിശ്രവിവാഹ ധന സഹായം

50,000/-രൂപ

വരുമാന പരിധി 22,000/-രൂപ.  വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷം മൂന്ന് വര്‍ഷത്തിനകം അപേക്ഷിക്കണം

,,

5

സ്വയംതൊഴില്‍ പദ്ധതി

ഒരു വ്യക്തിക്ക്3,00,000/- രൂപ വരെ വായ്പാ തുകയുടെ 1/3 സബ്സിഡി നല്‍കുന്നു

18 നും 50 നും മദ്ധ്യേ പ്രായമുള്ളവരും 7-ാം ക്ലാസ് പൂര്‍ത്തിയാക്കിയ വരും ആയ ഗുണഭോക്താക്കള്‍

,,

6

ചികിത്സാധന സഹായം

രോഗത്തിന്‍റെ അടി സ്ഥാനത്തില്‍

25,000/- രൂപയില്‍ താഴെ വരുമാനം ഉള്ള ദീര്‍ഘകാല ചികിത്സ ആവശ്യമായി വരുന്ന പട്ടികജാതി കുടുംബങ്ങളിലെ അംഗങ്ങള്‍

,,

7

പാരലല്‍ കോളേജുകളില്‍ പഠിക്കുന്നവര്‍ക്കുള്ള വിദ്യാഭ്യാസാനുകൂല്യം

+1, +2 കോഴ്സുകള്‍ക്ക് സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ അപേക്ഷിച്ചിട്ടും പ്രവേശനം ലഭിച്ചില്ലെന്നുള്ള സ്കൂള്‍ അധികൃതരുടെ സര്‍ട്ടിഫിക്കറ്റ്

,,

8

പ്രത്യേക പ്രോത്സാഹന ധന സഹായം

എസ്.എസ്.എല്‍.സി, +2, റ്റി.റ്റി.സി, പോളിടെക്നിക്ക്, ഡിഗ്രി, പോസ്റ്റ് ഗ്രാഡുവേറ്റ് എന്നീ പരീക്ഷകളില്‍ ഫസ്റ്റ്ക്ളാസ്/ഡിസ്റ്റിംഗ്ഷന്‍ കരസ്ഥമാക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍

,,

9

അയ്യന്‍കാളി ടാലന്‍റ് സേര്‍ച്ച് സ്കോളര്‍ഷിപ്പ്

4-ാം ക്ലാസ്സിലും 7-ാം ക്ലാസിലും പഠിക്കുന്ന സമര്‍ത്ഥരായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി തെരഞ്ഞെടുക്കുന്നു. വാര്‍ഷിക വരുമാനം 30,000/- രൂപയില്‍ താഴെയുള്ളവര്‍

,,

10

കര്‍ഷക തൊഴിലാളികള്‍ക്ക് കൃഷി ഭൂമി

സ്വന്തമായി ഭൂമി ഇല്ലാത്ത പട്ടികജാതിയില്‍ പെട്ട കര്‍ഷകത്തൊഴിലാളികള്‍

,,

11

തോറ്റ വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂട്ടോറിയല്‍ വിദ്യാഭ്യാസത്തിനുള്ള ധന സഹായം

എസ്.എസ്.എല്‍.സി, +2, , ഡിഗ്രി,  കോഴ്സുകള്‍ക്ക് പരാജയപ്പെട്ടവരില്‍ 25% മാര്‍ക്ക് ലഭിച്ചിട്ടുള്ള പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍

,,

2. ഐ.സി.ഡി.എസ്. ആഫീസ് വഴി നടപ്പാക്കുന്ന പരിപാടികളും സേവനങ്ങളും

ക്രമ നം.

ലഭ്യമാകുന്ന സേവനങ്ങള്

തുക/സേവനം

അര്ഹതാ മാനദണ്ഡം

അപേക്ഷിക്കേണ്ട രീതി

I. 1

0-6വയസ്വരെയുള്ള കുട്ടികള്‍ക്ക് പോഷകാഹാര വിതരണം

സേവനം

സേവനം ആവശ്യ പ്പെട്ടു വരുന്ന 0-6 വരെയുള്ളകുട്ടികള്‍ക്കും,ഗര്‍ഭിണിമുലയൂട്ടുന്നഅമ്മമാര്‍ക്കും സേവനം ലഭ്യമാക്കുക

അടുത്തുള്ള അംഗന്‍വാടിയില്‍ പേര് രജിസ്റ്റര്‍ ചെയ്യുക

2

പ്രതിരോധ കുത്തിവെയ്പ്

,,

,,

3

3 മുതല്‍ 6 വരെ വയസ്സുള്ള കുട്ടി കള്‍ക്ക് പ്രീസ്കൂള്‍ വിദ്യാഭാസം

,,

,,

4

മുലയൂട്ടുന്ന അമ്മമാര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് പോഷകാഹാര വിതരണം

,,

,,

5

ഹെല്‍ത്ത്ചെക്കപ്പ്

,,

,,

6

റഫറല്‍ സര്‍വ്വീസ്

,,

,,

7

കൌമാര പെണ്‍കുട്ടികള്‍ക്ക് പോഷകാഹാര വിതരണം

,,

17.5 ബി.എം.ഐ യുള്ള കുട്ടികള്‍

,,

8

കൗമാര പെണ്‍കു ട്ടികള്‍ക്ക് കൌണ്‍സലിംഗ്

,,

മാനസിക പ്രശ്നം അനുഭവിക്കുന്ന കുട്ടികള്‍ അടുത്തുള്ളഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ററി/ഹൈസ്കൂളില്‍ പഠിക്കുന്നവര്‍ ആയിരിക്കണം

II. 1

വികലാംഗര്‍ക്ക് ചലനോപകരണം

40% വൈകല്യം ഉണ്ടോയെന്നുള്ള മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ക്ക്/പഞ്ചായത്തില്‍ അപേക്ഷ നല്‍കാം. ഗ്രാമസഭയില്‍ പങ്കെടുത്തിരിക്കണം

2

വികലാംഗകുട്ടികള്‍ക്ക് വിദ്യാഭ്യാസ സഹായം(സ്കോളര്‍ഷിപ്പ്) 1 മുതല്‍ 4 വരെ ക്ലാസ് പ്രതിമാസം 300/-, 5 മുതല്‍ 7 വരെ ക്ലാസ് പ്രതി മാസം 400/-, 8 മുതല്‍ +2 വരെ ക്ലാസ് പ്രതിമാസം 500/-, ഡിഗ്രി 750-/, പോസ്റ്റ്ഗ്രാഡുവേഷന്‍ 1000/-മാനസിക വൈകല്യമുള്ളവര്‍ക്ക് പ്രതിമാസം 750/- 40%വൈകല്യം ഉണ്ടെന്ന്തെളിയിക്കുന്നമെഡിക്കല്‍ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് പൂരിപ്പിച്ചഅപേക്ഷാഫാറം
പഞ്ചായത്ത്വഴിഐ.സി.ഡി.എസ്.സൂപ്പര്‍വൈസര്‍ക്ക്
ഏത്ക്ലാസില്‍പഠിക്കുന്നുവെന്നുള്ള
സര്‍ട്ടിഫിക്കറ്റും, മെഡിക്കല്‍ബോര്‍ഡ്
സര്‍ട്ടിഫിക്കറ്റിന്‍റെ കോപ്പിയും, റേഷന്‍കാര്‍ഡിന്‍റെകോപ്പിയും
ഉള്‍പ്പെടെനല്‍കാവുന്നതാണ്.
അപേക്ഷകര്‍ ഗ്രാമസഭയില്‍പങ്കെടുത്തിരിക്കണം
III സാമൂഹ്യസുരക്ഷാ മിഷന്‍റെസഹായത്തോടോ വികലാംഗ മെഡിക്കല്‍ക്യാംപ് നടത്തി ഐ.ഡി. കാര്‍ഡ് നല്‍കുന്നു.

സേവനം

അംഗന്‍വാടികള്‍ മുഖാന്തിരം അറിയിക്കുന്ന തീയതിയില്‍ പങ്കെടുക്കുക

3. എല്‍.എസ്.ജി.ഡി ആഫീസ് വഴി നടപ്പാക്കുന്ന പരിപാടികളും സേവനങ്ങളും

ക്ര നം

ലഭ്യമാകുന്ന സേവനങ്ങള്

തുക/സേവനം

അര്ഹതാ മാനദണ്ഡം

അപേക്ഷിക്കേണ്ട രീതി

1

ഗ്രാമപഞ്ചായത്തുകളിലെ ജനകീയാസൂത്രണംപദ്ധതികളുടെ സാങ്കേതികാനുമതി നല്‍കല്‍

2

എല്ലാവിധ നിര്‍മ്മാണ പ്രവൃത്തികലുടെയും നടത്തിപ്പ്

4. ഡയറി എക്സ്റ്റന്ഷന്ആഫീസ് വഴി നടപ്പാക്കുന്ന പരിപാടികളും സേവനങ്ങളും

ക്രമ നം.

ലഭ്യമാകുന്ന സേവനങ്ങള്

തുക/സേവനം

അര്ഹതാ മാനദണ്ഡം

അപേക്ഷിക്കേണ്ട രീതി

1

സമഗ്ര സാമൂഹ്യ ക്ഷേമ പദ്ധതി

2

ക്ഷീരസംഘങ്ങ ളുടെനിയന്ത്രണം

പരിശോധന, തെരഞ്ഞെടുപ്പ് , ക്ഷേമനിധി

ക്ഷീരസംഘങ്ങളില്‍ അംഗമായിരിക്കണം

ക്ഷീരസംഘങ്ങള്‍ മുഖേന

3

തീറ്റപ്പുല്‍

പുല്‍ത്തട, അസോള , വൃക്ഷത്തൈ

ക്ഷീരസംഘങ്ങളില്‍ അംഗമായിരിക്കണം

ക്ഷീരസംഘങ്ങള്‍ മുഖേന

4

എം.എസ് റ്റി.പി ( തൊഴുത്ത് വികസന പദ്ധതി )

കറവയന്ത്രം, പശുക്കുട്ടി എന്നിവവിതരണം, തൊ ഴുത്ത്നവീകരണം, ജലസേചനം, ആവിശ്യാധിഷ്ഠിത പദ്ധതികള്‍

ക്ഷീരസംഘങ്ങളില്‍ അംഗമായിരിക്കണം

ക്ഷീരസംഘങ്ങള്‍ മുഖേന

5

ജനകീയാസൂത്രണം

,,-

,,

5. വ്യവസായ വികസന ആഫീസ് വഴി നടപ്പാക്കുന്ന പരിപാടികളും സേവനങ്ങളും

ക്രമ നം.

ലഭ്യമാകുന്ന സേവനങ്ങള്

തുക/സേവനം

അര്ഹതാ മാനദണ്ഡം

അപേക്ഷിക്കേണ്ട രീതി

1

വനിതാവ്യവസായ പദ്ധതികള്‍

വ്യക്തിഗത വായ്പ(നിര്‍മ്മാണം മാത്രം )15 ലക്ഷം +  3 ലക്ഷം സബ്സിഡി ( ആകെ തുകയുടെ 20 % )

1. പ്രായം - 18- 45

2. യോഗ്യത

പ്രീഡിഗ്രി/ പ്ലസ്ടു

3. 80% വനിതകള്‍

ആയിരിക്കണം

ജില്ലാ വ്യവസായ കേന്ദ്രത്തില്‍വച്ച് ജനറല്‍ മാനേജര്‍ ചെയര്‍മാനായുള്ള സെലക്ട്ചെയ്യുന്ന അപേ ക്ഷബാങ്കില്‍ നല്‍കുന്നു

2

സ്വയം തൊഴില്‍ പദ്ധതി

വ്യക്തിഗത വായ്പ (നിര്‍മ്മാണ മേഖലയും സേവന മേഖലയും മാത്രം)5ലക്ഷം+1ലക്ഷം സബ് സിഡി  (ആകെതുകയുടെ20 %) 1. പ്രായം - 18- 40

2. യോഗ്യത   എസ്.

എസ് എല്‍ .സി

വായ്പ ബാങ്കുകള്‍ മുഖാന്തരം

ജില്ലാ വ്യവസായ കേന്ദ്രത്തില്‍വച്ച് ജനറല്‍ മാനേജര്‍ ചെയര്‍മാനായുള്ള സെലക്ട്ചെയ്യുന്ന അപേ ക്ഷബാങ്കില്‍ നല്‍കുന്നു

3

ഹാന്‍ഡ്  ഹോള്‍ഡിംഗ് സര്‍വീസ്സസ്

വ്യവസായ സംരംഭംതുടങ്ങുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് , തങ്ങളുടെ സംരംഭം തുടങ്ങുന്നതിനുവേണ്ടിയുള്ള എല്ലാ ലൈസന്‍സുകളും എടുത്തുകൊടുക്കുവാന്‍  സഹായിക്കുന്നു. പ്രോജക്ട് റിപ്പോര്‍ട്ടുകള്‍ ബാങ്കുകളിലേക്ക് ശുപാര്‍ശ ചെയ്ത് ബാങ്കില്‍ നിന്ന് നേരിട്ട് വായ്പ വാങ്ങി കൊടുക്കുന്നു

4

1.എംഎസ്എംഇ  രജിസ്ട്രേഷന്‍ നല്‍കുന്നു.

2.സാങ്കേതിക സഹായം നല്‍കുന്നു

3. പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കുന്നു

6. കമ്മ്യൂണിറ്റി ഹെല്ത്ത് സെന്റര്വഴി ലഭ്യമാകുന്ന സേവനങ്ങള്

ക്രമ നമ്പര്‍ സേവനങ്ങള്‍
1 I ഒ.പി വിഭാഗം

1.         ഒ.പി വിഭാഗം  എല്ലാ ദിവസവും

2.         ഫീവര്‍ ക്ലിനിക്ക് എല്ലാ ദിവസവും

3.         രോഗികള്‍ക്കുള്ള പ്രാഥമിക ചികിത്സ യും , മരുന്ന് നല്‍കലും

4.         വയറിളക്കം, ഡെങ്കിപ്പനി , എലിപ്പനി ജപ്പാന്‍ജ്വരം ചിക്കുന്‍ ഗുനിയ തുടങ്ങിയ റോഗങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കല്‍

5.         സൌജന്യ രോഗ ചികിത്സയും ,മരുന്നു വിതരണവും ( RNTCP, DOTS )

II . കുട്ടികള്ക്കും ഗര്ഭിണികള്ക്കും സേവനങ്ങള്

1.         കുട്ടികള്‍ക്കുള്ള രോഗപ്രതിരോധ കുത്തിവെയ്പ്പുകള്‍

പോളിയോ , ഡി.റ്റി.പി , മഞ്ഞപ്പിത്തം , അഞ്ചാംപനി ,ടെറ്റനസ് , വിറ്റാമിന്‍ എ , എന്നിവ എല്ലാ ബുധനാഴ്ചകളിലും

2. ബി.സി.ജി , വാക്സിന്‍ മാസത്തിന്റെ രണ്ടാം ബുധനാഴ്ച മാത്രം

3. ഗര്‍ഭിണികള്‍ക്കുള്ള പരിശോധനയും , പ്രതിരോധകുത്തിവെയ്പ്പും അയണ്‍

ഗുളിക വിതരണവും എല്ലാ തിങ്കളാഴ്ചയും

4.         താത്കാലികഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളും , നിര്‍ദ്ദേശങ്ങളും എല്ലാ പ്രവൃത്തി ദിവസങ്ങളിലും നല്‍കുന്നതാണ്

5.         എല്ലാ ഉപകേന്ദ്രങ്ങളിലും ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും പ്രതിരോധകുത്തി  വെയ്പ്പും പരിശോധനയും

6.         ജനനി സുരക്ഷ യോജന (JSY) പദ്ധതി പ്രകാരമുള്ള സേവനങ്ങള്‍

III ലബോറട്ടറി

1.         സൌജന്യ രക്ത ഗ്രൂപ്പ് നിര്‍ണ്ണയം

2.         മലമ്പനി രോഗനിര്‍ണ്ണത്തിനുള്ള രക്ത പരിശോധന

3.         രക്തം , മലം , മൂത്രം പരിശോധന

4.         പ്രമേഹരോഗനിര്‍ണ്ണയത്തിനുള്ള പ്രത്യേക പരിശോധന

IV സാംക്രമിക രോഗനിയന്ത്രണ പ്രവര്ത്തനങ്ങള്

1.         സാംക്രമിക രോഗങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണ ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നു

2.         ഡെങ്കിപ്പനി , എലിപ്പനി , മലമ്പനി രോഗങ്ങള്‍ക്കെതിരെപ്രത്യേക പ്രതിരോധ പ്രവര്‍ത്തനങ്ങള്‍

3.         അംഗനവാടികള്‍ മുഖേന അമ്മമാര്‍ക്കും , കുട്ടികള്‍ക്കും സേവനങ്ങള്‍ നല്‍കുന്നു

4.         കൗമാര പ്രായക്കാര്‍ക്കുള്ള ചികിത്സയും, ആരോഗ്യസംരക്ഷണവും

5.         അത്യാവിശ്യഘട്ടങ്ങളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കജശ

6.         സ്കൂളുസള്‍ സന്ദര്‍ശിച്ച് പരിശോധനയും, കുത്തിവെയ്പ്പുകളും ഹെല്‍ത്തുക്ലബുകള്‍ മുഖേന ആരോഗ്യവിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കല്‍

പരാതി പരിഹാര സംവിധാനം

ഈ സ്ഥാപനത്തിന്‍റെ പ്രവര്‍ത്തനങ്ങളിലോ, ജീവനക്കാരുടെ നടപടികളിലോ, സേവനങ്ങളിലോ വീഴ്ചവരുന്നപക്ഷം ആയത് പരാതി രൂപത്തില്‍ രേഖാമൂലം ഉന്നയിക്കാവുന്നതാണ്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റിനോ, സെക്രട്ടറിക്കോ പരാതി നല്കാവുന്നതാണ്. ടി പരാതി പരിശോധിച്ച് വേണ്ട അന്വേഷണം നടത്തി നടപടി റിപ്പോര്‍ട്ട് സഹിതം അത് തൊട്ടടുത്ത പഞ്ചായത്ത് കമ്മിറ്റിയില്‍ വച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതാണ്.

അടിയന്തിര നടപടി ആവശ്യമായ പരാതിയില്‍ പ്രസിഡന്‍റിന്‍റെ അനുവാദത്തോടെ സത്വര നടപടികളും സ്വീകരിക്കുന്നതാണ്. പരാതിയില്‍ എടുത്ത തീരുമാനം പരാതിക്കാരനെ രേഖാമൂലം അറിയിക്കും. ഇതിനായി പരാതി രജിസ്റ്ററും സൂക്ഷിച്ചിട്ടുണ്ട്.

വിവരാവകാശ നിയമം

വിവരാവകാശ നിയമം അനുസരിച്ച് രേഖകളും വിവരണങ്ങളും ലഭിക്കുന്നതിന് 10 രൂപയുടെ ഫീസ് ഒടുക്കി അപേക്ഷിക്കാവുന്നതാണ്. ബ്ലോക്ക് സെക്രട്ടറി കൂടിയായ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്കാണ് അപേക്ഷ നല്കേണ്ടത്. ദാരിദ്ര്യ രേഖാ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ അപേക്ഷാഫീസ് നല്കേണ്ടതില്ല. വിവരങ്ങള്‍ രേഖകള്‍ എന്നിവ ചട്ടപ്രകാരമുള്ള സമയപരിധിക്കുള്ളില്‍ ലഭ്യമാക്കുന്നതാണ്.

പൊതുജനങ്ങള്‍ക്ക് ഈ ഓഫീസില്‍നിന്നു ലഭിക്കേണ്ട സേവനങ്ങളില്‍ വീഴ്ചവരുത്തുന്ന പക്ഷം രേഖാമൂലം പരാതി നല്കുന്നതിനു പുറമേ താഴെപ്പറയുന്ന ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെട്ടും പരിഹാരം തേടാവുന്നതാണ്. കൂടാതെ സേവനങ്ങളെപ്പറ്റി ഏതെങ്കിലും സംശയമോ വിശദീകരണമോ ആവശ്യമെങ്കില്‍ താഴെപ്പറയുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടണം.

ബ്ലോക്ക് പഞ്ചായത്ത് കമ്മറ്റി അംഗങ്ങളുടെ വിവരങ്ങള്

1

വി.കെ വേണുഗോപാല്‍ തോപ്പില്‍ചിറ

ചതുര്‍ത്ഥ്യാകരി പി.ഒ

പ്രസിഡന്‍റ് 9745105748

2

കുഞ്ഞൂഞ്ഞൂമ്മ സിബിച്ചന്‍

നടുവിലെവീട്

മുട്ടാര്‍ പി.ഒ

വൈസ് പ്രസിഡന്‍റ് 9947184519

3

ലിസ്സമ്മ സ്കറിയ

പുറവടി

രാമങ്കരി പി.ഒ

വികസനകാര്യചെയര്‍പേഴ്സണ്‍ 9495241134

4

സരിത സന്തോഷ്

പുത്തന്‍ചിറ

നീലംപേരൂര്‍ പി.ഒ

ക്ഷേമകാര്യചെയര്‍പേഴ്സണ്‍ 9446916612

5

മിനി ജേക്കബ്

വെമ്പാടന്‍തറ

പുളിങ്കുന്ന് പി.ഒ

ആരോഗ്യ,വിദ്യാഭ്യാസ ചെയര്‍പേഴ്സണ്‍ 9400203299

6

പ്രമോദ് ചന്ദ്രന്‍

തെക്കേകട്ടത്തറ

ഊരുക്കരി പി.ഒ

ബ്ലോക്ക് പഞ്ചായത്ത് അംഗം 9447658764

7

സി.വി രാജീവ്

ആശാസദനം

കിടങ്ങറ പി.ഒ

ബ്ലോക്ക് പഞ്ചായത്ത് അംഗം 9447432106

8

മോനിച്ചന്‍ പി.സി പൂവക്കളം

പൂവക്കളം

കിടങ്ങറ  പി.ഒ

ബ്ലോക്ക് പഞ്ചായത്ത് അംഗം 9447897129

9

പത്മകുമാര്‍

രാമമന്ദിരം

മങ്കൊമ്പ് പി.ഒ

ബ്ലോക്ക് പഞ്ചായത്ത് അംഗം 9400707121

10

കെ ഗോപകുമാര്‍

ശാരദാലയം

നാരകത്തറ പി.ഒ

ബ്ലോക്ക് പഞ്ചായത്ത് അംഗം 9447258236

11

ബിന്ദു സന്തോഷ്

കാമശ്ശേരി

കുന്നുമ്മ ,  കാവാലം പി.ഒ

ബ്ലോക്ക് പഞ്ചായത്ത് അംഗം 9400547608

12

ശോഭന ഉദയകുമാര്‍

തടത്തില്‍ വീട്

ചെറുകര പി.ഒ

ബ്ലോക്ക് പഞ്ചായത്ത് അംഗം 9447496768

ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ വിവരങ്ങള്

പേര്

ഉദ്യോഗപേര് ഫോണ്നമ്പര്
ജി. ഗോപാലകൃഷ്ണന്‍ ബ്ലോക്ക് ഡവലപ്മെന്‍റ് ഓഫീസര്‍ 9747423235
പി.കെ വേണുഗോപാല്‍ ജോയിന്‍റ് ബ്ലോക്ക് ഡവലപ്മെന്‍റ് ഓഫീസര്‍ ( ഇ.ജി.എസ്) 9447058682
എ.പി.ഗോപി ജോയിന്‍റ് ബ്ലോക്ക് ഡവലപ്മെന്‍റ് ഓഫീസര്‍ ( ആര്‍.എച്ച് ) 9847378168
പി. എന്‍ രമാദേവി വനിതാക്ഷേമ ഓഫീസര്‍ 9656748881
എച്ച് .മുഹമ്മദ് ഷാജ് ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ 9567572727
കെ. മുഹമ്മദ് ജമാല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ (പ്ലാനിംഗ് & മോണിറ്ററിംഗ് )
റ്റി.ആര്‍ മുരളീധരന്‍ നായര്‍ ഹെഡ്ക്ലാര്‍ക്ക് 9846521856
സിറിയക് റ്റി കുര്യാക്കോസ് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ 9446060145
എ.ഗോപന്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ 9037789731
കെ ഫൈസല്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ 9495137053
എം.ബി.ബിജു വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ 9447501699
ആര്‍. അജീഷ് കുമാര്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ 9895100088
ബി. ശരത് ചന്ദ്രന്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ 9605630597
കെ സതീഷ്കുമാര്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ 9061985295
ഇ.ജി.ജലജാമണി വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ 9142739271
പി.കെ ഗോപിദാസ് അപ്പര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് 9847904143
ജി.ശ്രീജ ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് 9544665385
എന്‍. സേതുലക്ഷ്മി ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് 9656382872
രമ്യാ മോഹന്‍ ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് 9605250427
ആര്‍.ജയചന്ദ്രന്‍ ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് 9895104210
എസ്.ബേബി അപ്പര്‍ ഡിവിഷന്‍ ടൈപിസ്റ്റ് 9388587364
പി. ബി അബ്ദുള്‍ ഷുക്കൂര്‍ സീനിയര്‍ ഗ്രേഡ് ഡ്രൈവര്‍ 04812471177
ആര്‍ അജയപ്പന്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്‍റ് 9446072294
പി.അമ്പിളി ലാസ്റ്റ് ഗ്രേഡ് സര്‍വന്‍റ് 9400139905

ഇ- മെയില്ഐ.ഡി : bdo_veliyanad@yahoo.in

ഓഫീസ് ഫോണ്: 0477 2705542 (സെക്രട്ടറി / പ്രസിഡന്‍റ് )

0477 2707805 ( സെക്രട്ടറി)

ഫാക്സ് : 0477 2707434