BENEFICIARY LIST 2016/17

Beneficiary List-2016-17

Village Education Register

വീയപുരം ഗ്രാമപഞ്ചായത്തിന്‍റെ കരട് വോട്ടര്‍പട്ടിക - 2015 പ്രസിദ്ധീകരിച്ചിരിക്കുന്നു

  • മുകളില്‍ കാണുന്ന ലിങ്കില്‍ ക്ലിക്ക്  ചെയ്ത് വോട്ടര്‍ പട്ടിക പരിശോധിക്കാവുന്നതാണ്.

കരട് വോട്ടര്‍ പട്ടികയുടെ ഹാര്‍ഡ് കോപ്പി ആവശ്യമുള്ളവര്‍ പേജ് ഒന്നിന് 2രൂപ നിരക്കില്‍ പഞ്ചായത്താഫീസില്‍ ഒടുക്കി വാങ്ങാവുന്നതാണ്.

സേവനാവകാശ നിയമം - 2012

സേവനാവകാശ നിയമം - 2012

വിവരാവകാശം - 2005 ഗ്രാമപഞ്ചായത്ത് വിവരങ്ങള്‍

വസ്തുനികുതി പരിഷ്കരണം

നമ്പര്‍ : എ2/293/11

വസ്തു നികുതി (കെട്ടിട നികുതി) പുതുക്കല്‍ സംബന്ധിച്ച് 2011 ലെ കേരള പഞ്ചായത്ത് രാജ് വസ്തു നികുതിയും, സേവന ഉപ നികുതിയും, സര്‍ചാര്‍ജ്ജും ചട്ടങ്ങള്‍ ചട്ടം 7 പ്രകാരം, തദ്ദേശ സ്വയം ഭരണ (ആര്‍. സി) വകുപ്പിന്റെ 04/01/2011, 19/2011 ലെ ത.സ്വ.ഭ.വ. 20/2011 ലെ ത.സ്വ.ഭ.വ. എന്നീ വിജ്ഞാപനങ്ങള്‍ പ്രകാരവും വീയപുരം ഗ്രാമപഞ്ചായത്തു കമ്മറ്റിയുടെ 17/09/2011- ലെ 5-ാം നമ്പര്‍ തീരുമാനത്തിന്റെയും അടിസ്ഥാനത്തില്‍ വീയപുരം ഗ്രാമപഞ്ചായത്തിലെ അടിസ്ഥാന വസ്തു നികുതി നിര്‍ണ്ണയത്തിന്റെ ഭാഗമായി ഈ പഞ്ചായത്തു പ്രദേശത്ത് താഴെ പറയും പ്രകാരം മേഖലകളായി തിരിച്ചും ഒരു ചതുരശ്ര തറ വിസ്തീര്‍ണ്ണത്തിന് അടിസ്ഥാന വസ്തു നികുതി നിരക്കുകള്‍ നിശ്ചയിച്ചും തീരുമാനിച്ചു. ആയതു സംബന്ധിച്ച് അപേക്ഷകളും അഭിപ്രായങ്ങളും ഉള്ള പക്ഷം 30 ദിവസങ്ങള്‍ക്കകം വീയപുരം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ രേഖാമൂലം നല്‍കാവുന്നതാണ്. Continue Reading »

തെരഞ്ഞെടുപ്പ് 2010

സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 23നും 25നും നടത്തുന്നതിന് തീരുമാനിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂര്‍ , കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഒക്ടോബര്‍ 23-ന് ശനിയാഴ്ചയും ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ , പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒക്ടോബര്‍ 25-ന് തിങ്കളാഴ്ചയുമാണ് വോട്ടെടുപ്പ്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും ഒക്ടോബര്‍ 27-നായിരിക്കും. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് പുതിയ ഭരണസമിതി അധികാരമേല്‍ക്കുന്ന തരത്തിലാണ് തെരഞ്ഞെടുപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്. സെപ്തംബര്‍ 27-ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. അന്നുമുതല്‍ തന്നെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍ അറിയിക്കുന്നു. ഒക്ടോബര്‍ നാലുവരെ പത്രിക സ്വീകരിക്കുക, ഒക്ടോബര്‍ അഞ്ചിന് സൂക്ഷ്മപരിശോധന, പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ഒക്ടോബര്‍ ഏഴ് എന്നിങ്ങനെയാണ് ഓരോ ഘട്ടവും ക്രമപ്പെടുത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയം മുതല്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായും അദ്ദേഹം അറിയിച്ചു.

എല്ലാ പഞ്ചായത്തിലും തൊഴില്‍ ബാങ്ക്

ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി സജീവമാക്കാന്‍ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും തൊഴില്‍ ബാങ്കുകള്‍ രൂപീകരിക്കുന്നു. രാജ്യത്ത് ആദ്യമായി ആരംഭിക്കുന്ന ഈ സംരംഭം യഥാര്‍ത്ഥ്യമാകുകയാണ്. കാര്‍ഷിക ജോലികള്‍ക്കും തൊഴിലുറപ്പു പദ്ധതിക്കും തൊഴിലാളികളെ കൃത്യമായി ബാങ്ക് നല്‍കും. അയല്‍ക്കൂട്ടംതല തൊഴില്‍ ടീമുകളും വാര്‍ഡുതല തൊഴില്‍ സമിതികളും ഈ സംവിധാനത്തിലുണ്ടാകും. വൈദഗ്ധ്യം ആവശ്യമുള്ളതും ഇല്ലാത്തതുമായ തൊഴിലുകളുടെ കണക്കെടുത്ത് തരം തിരിക്കുക, തൊഴില്‍ വൈദഗ്ധ്യമുള്ളവരുടെ പട്ടിക തയ്യാറാക്കി ഉപയോഗപ്പെടുത്തുക, തൊഴില്‍ ടീമുകള്‍ക്ക് പരിശീലനം നല്‍കുക, തൊഴിലുപകരണങ്ങള്‍ വാങ്ങുക, തൊഴിലാളികള്‍ക്ക് സമ്പാദ്യ സംവിധാനം, തൊഴിലാളികളുടെ കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിലെ ശ്രദ്ധ തുടങ്ങിയവ ബാങ്കിന്റെ ചുമതലയാണ്. തൊഴിലാളികള്‍ക്ക് ചികിത്സാ സഹായം, ഇന്‍ഷുറന്‍സ് പരിരക്ഷ എന്നിവയും ബാങ്ക് ഏര്‍പ്പെടുത്തും. വിത്തും വളവും ശേഖരിച്ച് കര്‍ഷകര്‍ക്ക് നല്‍കുക, ചെലവു കുറഞ്ഞ നിര്‍മ്മാണ രീതികളില്‍ പരിശീലനം നല്‍കുക, ലേബര്‍ ടീമുകള്‍ക്ക് യൂണിഫോമും ബാഡ്ജും നല്‍കുക തുടങ്ങിയവയും ബാങ്ക് ഏറ്റെടുക്കും. സമീപ വാസികളായ 10 മുതല്‍ 20 വരെ തൊഴിലാളികള്‍ ചേരുന്നതാണ് തൊഴില്‍ ടീം. വാര്‍ഡു തലത്തിലാണ് തൊഴില്‍ സമിതി രൂപീകരിക്കുക. വാര്‍ഡുതല തൊഴില്‍ സമിതികളുടെ  ഉപരി സംവിധാനമാണ് തൊഴില്‍ ബാങ്ക്. തൊഴിലുറപ്പിനു പുറമെയുള്ള പണികള്‍ക്കും തൊഴിലാളികളെ ബാങ്ക് നല്‍കും.

« Newer Entries