വസ്തുനികുതി പരിഷ്കരണം

നമ്പര്‍ : എ2/293/11

വസ്തു നികുതി (കെട്ടിട നികുതി) പുതുക്കല്‍ സംബന്ധിച്ച് 2011 ലെ കേരള പഞ്ചായത്ത് രാജ് വസ്തു നികുതിയും, സേവന ഉപ നികുതിയും, സര്‍ചാര്‍ജ്ജും ചട്ടങ്ങള്‍ ചട്ടം 7 പ്രകാരം, തദ്ദേശ സ്വയം ഭരണ (ആര്‍. സി) വകുപ്പിന്റെ 04/01/2011, 19/2011 ലെ ത.സ്വ.ഭ.വ. 20/2011 ലെ ത.സ്വ.ഭ.വ. എന്നീ വിജ്ഞാപനങ്ങള്‍ പ്രകാരവും വീയപുരം ഗ്രാമപഞ്ചായത്തു കമ്മറ്റിയുടെ 17/09/2011- ലെ 5-ാം നമ്പര്‍ തീരുമാനത്തിന്റെയും അടിസ്ഥാനത്തില്‍ വീയപുരം ഗ്രാമപഞ്ചായത്തിലെ അടിസ്ഥാന വസ്തു നികുതി നിര്‍ണ്ണയത്തിന്റെ ഭാഗമായി ഈ പഞ്ചായത്തു പ്രദേശത്ത് താഴെ പറയും പ്രകാരം മേഖലകളായി തിരിച്ചും ഒരു ചതുരശ്ര തറ വിസ്തീര്‍ണ്ണത്തിന് അടിസ്ഥാന വസ്തു നികുതി നിരക്കുകള്‍ നിശ്ചയിച്ചും തീരുമാനിച്ചു. ആയതു സംബന്ധിച്ച് അപേക്ഷകളും അഭിപ്രായങ്ങളും ഉള്ള പക്ഷം 30 ദിവസങ്ങള്‍ക്കകം വീയപുരം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ രേഖാമൂലം നല്‍കാവുന്നതാണ്.

ക്രമ നമ്പര്‍

മേഖല

ഓരോ മേഖലയിലും ഉള്‍പ്പെടുന്ന പ്രദേശം

1

പ്രഥമം

ഹരിപ്പാട് - എടത്വ റോഡിന്റെ ഇരുവശങ്ങളിലുമുള്ള 200 മീറ്റര്‍ വരെയുള്ള പ്രദേശങ്ങള്‍

2

ദ്വിതീയം

3 മീറ്ററോ അതിലധികമോ വീതിയുള്ള റോഡുകളുടെ ഇരുവശങ്ങളിലുമുള്ള 200 മീറ്റര്‍ വരെയുള്ള പ്രദേശങ്ങള്‍

3

ത്രിതീയം

മേല്‍ സൂചനയിലെ രണ്ടു മേഖലകളിലും ഉള്‍പ്പെടാത്ത പ്രദേശങ്ങള്‍

കൂടാതെ ഒരു വസ്തുവോ കെട്ടിടമോ ഒന്നിലധികം മേഖലകളില്‍ വരികയാണെങ്കില്‍ അതില്‍ ഏറ്റവും ഉയര്‍ന്ന മേഖലകളില്‍ ആ വസ്തുവോ കെട്ടിടമോ ഉള്‍പ്പെടുന്നതായി കണക്കാക്കുന്നതാണ്.

ഇതു സംബന്ധിച്ച വിശദവിവരങ്ങള്‍ ഗ്രാമപഞ്ചായത്താഫീസ്, വില്ലേജ് ഓഫീസ്, ബ്ലോക്ക് ഓഫീസ്, താലൂക്ക് ഓഫീസ്, ഗ്രാമപഞ്ചായത്ത് വെബ് സൈറ്റ് എന്നിവിടങ്ങളില്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്.

അടിസ്ഥാന വസ്തു നികുതി നിരക്കുകള്‍ (ഒരു ച: മീറ്റര്‍ തറ വിസ്തീര്‍ണ്ണത്തിന്)

ക്രമ നമ്പര്‍

കെട്ടിടങ്ങളുടെയും ഉപവിഭാഗങ്ങളുടെയും വിവരണം

നിലവില്‍      നിശ്ചയിച്ച നിരക്ക്
(
1 ച: മീറ്ററിന്)

1

പാര്‍പ്പിട ആവശ്യത്തിനുള്ളവ

7

2

വാണിജ്യ ആവശ്യത്തിനുള്ളവ

(1) 100 ച.മീറ്റര്‍ വരെ തറ വിസ്തീര്‍ണ്ണമുള്ള ഹോട്ടല്‍ , റസ്റ്റോറന്റുകള്‍ , ഷോപ്പുകള്‍ , ഗോഡൌണുകള്‍

30

(2) 100 ച.മീറ്ററിന് മുകളില്‍ തറ വിസ്തീര്‍ണ്ണമുള്ള ഹോട്ടല്‍ , റസ്റ്റോറന്റുകള്‍ , ഷോപ്പുകള്‍ , ഗോഡൌണുകള്‍

60

(3) 200 ച.മീറ്റര്‍ വരെ തറ വിസ്തീര്‍ണ്ണമുള്ള സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ,ഷോപ്പിംഗ് മാളുകള്‍

50

(4) 200 ച.മീറ്ററിനും മുകളില്‍ തറ വിസ്തീര്‍ണ്ണമുള്ള സൂപ്പര്‍ മാര്‍ക്കറ്റുകള്‍

70

(5) ബാങ്കുകള്‍ , പെട്ടിക്കടകള്‍ , കംപ്യൂട്ടര്‍ സെന്ററുകള്‍ , ഫ്യുവല്‍ സ്റ്റേഷന്‍

40

3

ഓഫീസ് ഉപയോഗത്തിനുള്ളവ (വ്യവസായ ശാലകളോടനുബന്ധിച്ചുള്ള ആഫീസ് കെട്ടിടങ്ങള്‍ ഉള്‍പ്പെടെ)

30

4

വിദ്യാഭ്യാസത്തിനുള്ളവ

6

5

ആശുപത്രികള്‍

6

6

അസംബ്ലി കെട്ടിടം, കണ്‍വന്‍ഷന്‍ സെന്റര്‍ , ഓഡിറ്റോറിയം, സിനിമാതീയറ്റര്‍ , കല്ല്യാണമണ്ഡപം, ലോഡ്ജ്

35

7

വ്യവസായ ആവശ്യത്തിനുള്ളവ

(1) കൈത്തറി ഷെഡ്, കയര്‍പിരി ഷെഡ്, കശുവണ്ടി ഫാക്ടറി ഷെഡ്, മത്സ്യ സംസ്ക്കരണ ഷെഡ്, കോഴിവളര്‍ത്തല്‍ ഷെഡ്, ലൈവ് സ്റ്റോക്ക് ഷെഡ്, കരകൌശല നിര്‍മ്മാണ ഷെഡ്, പട്ടുനൂല്‍ ഷെഡ്, സ്റ്റോറേജ് ഷെഡ്, പീലിംഗ് ഷെഡ്, കൈത്തൊഴില്‍ ഷെഡ്, ഇഷ്ടികച്ചൂള, തടിമില്‍

10

(2) ഇതര വ്യവസായങ്ങള്‍ക്കാവശ്യമുള്ളവ

50

8

റിസോര്‍ട്ടുകള്‍

80

9

അമ്യൂസ്മെന്റ് പാര്‍ക്ക്

80

10

മൊബൈല്‍ ടെലഫോണ്‍ ടവര്‍

500

സെക്രട്ടറി
വീയപുരം ഗ്രാമപഞ്ചായത്ത്