കേരളോത്സവം 2019

——————————————————————————-

വാഴയൂര്‍ ഗ്രാമപഞ്ചായത്തില്‍ കേരളോത്സവം - 2019 നോട് അനുബന്ധിച്ചുള്ള കലാകായിക മത്സരങ്ങള്‍ ഒക്ടോബര്‍ മാസം 26 മുതല്‍ നവംബര്‍ 3 വരെയുള്ള ദിവസങ്ങളില്‍ വിപുലമായി നടത്തുന്നു. പഞ്ചായത്തിലെ എല്ലാ കോണില്‍ നിന്നും എത്തുന്ന കായിക താരങ്ങളും കലാകാരന്‍മാരും മാറ്റുരക്കുന്ന ഈ കലാകായിക മാമാങ്കത്തില്‍ എല്ലാവരും പങ്കെടുത്ത് നമ്മുടെ നാടിന്‍റെ കലാകായിക സംസ്കാരം ഉയര്‍ത്തിപ്പിടിക്കേണ്ടതാണ്.

കേരളോത്സവത്തിന്‍റെ ഭാഗമായുള്ള മത്സരങ്ങളില്‍ നിന്ന്

കേരളോത്സവത്തിന്‍റെ ഭാഗമായുള്ള മത്സരങ്ങളില്‍ നിന്ന്

കബഡി

കബഡി

Draft CRZ notification 2018

Download ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വാഴയൂര്‍ ഗ്രാമപഞ്ചായത്ത്- ലൈഫ്- ഗുണഭോക്താക്കളുടെ അന്തിമ ലിസ്റ്റ്

—————————————————————————————————————————————————————————————-

  വാഴയൂര്‍ ഗ്രാമപഞ്ചായത്ത്- പ്ലാസ്റ്റിക് വേസ്റ്റ് മാനേജ് മെന്‍റ് ( ഗ്രീന്‍ പ്രോട്ടോക്കോള്‍)കരട് ബൈലോ

  വാഴയൂര്‍ ഗ്രാമപഞ്ചായത്ത്- ലൈഫ് പദ്ധതി-സാധ്യതാപട്ടിക

  വാഴയൂര്‍ ഗ്രാമപഞ്ചായത്ത് -:” മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം “

  മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം -സന്ദേശജാഥ

  മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം -സന്ദേശജാഥ

  മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം എന്ന പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് തലത്തില്‍ ശുചിത്വം നടപ്പാക്കുന്നതിന് മീറ്റിംഗ് കൂടി,വാര്‍ഡ് തലത്തില്‍ സര്‍വ്വേ നടത്തുന്നതിന് പരിശീലനം നല്‍കുകയും അതിന്‍റെ അടിസ്ഥാനത്തില്‍ 17 വാര്‍ഡുകളിലും സര്‍വ്വേ നടത്തുകയും .15/08/2017 ഗ്രാമപഞ്ചായത്തില്‍ ജീവനക്കാരും,ഭരണസമിതി അംഗങ്ങളും പൊതുജനസഹകരണത്തോടെ ഒരു സന്ദേശജാഥ നടത്തുകയും മാലിന്യത്തില്‍ നിന്നും സ്വാതന്ത്രൃം പ്രതിജ്ഞ എടുക്കുകയും ചെയ്തു.

  100% ലൈസന്‍സ് - പദ്ധതി പ്രഖ്യാപനം

  വാഴയൂര്‍ ഗ്രാമപഞ്ചായത്തില്‍ നിലവിലുള്ള എല്ലാ  സ്ഥാപനങ്ങളിലും കടകളിലും പരിശോധന നടത്തുകയും തുടര്‍നടപടിയായി   ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയും ലൈസന്‍സ്   ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഉടനടി ലൈസന്‍സ് എടുക്കാന്‍ വേണ്ട നടപടികള്‍ ചെയ്യാനാവിശ്യപ്പെട്ടും ” മാലിന്യത്തില്‍ നിന്നും മോചനം ” എന്നതിനെ കുറിച്ച് ബോധവല്‍കരണം നടത്തിയും പഞ്ചായത്ത് അധികൃതര്‍ 100% ലൈസന്‍സ് എന്ന പദ്ധതിയുടെ അവസാന  ഘട്ടത്തിലെത്തി നില്‍ക്കുന്നു. ഏതാണ്ട് 300-350 കടകളും സ്ഥാപനങ്ങളും ഉള്ള ഈ പഞ്ചായത്തില്‍ ഇതിനോടകം 263 പേര്‍ ലൈസന്‍സ് എടുത്തുകഴിഞ്ഞു. 100% ലൈസന്‍സ് -  സമ്പൂര്‍ണ്ണ ലൈസന്‍സ് പദ്ധതി പ്രഖ്യാപനം 15/08/2017 ന്  നടക്കുന്നതാണ്.

  ബില്‍ഡിംഗ് പെര്‍മിറ്റ് അദാലത്ത്

  വാഴയൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ 2015 ജനുവരി മുതല്‍ സമര്‍പ്പിച്ച സേവനത്തിന് കാലതാമസം നേരിട്ട ബില്‍ഡിംഗ് പെര്‍മിറ്റ് അപേക്ഷകര്‍ക്ക് സേവനം നല്‍കുന്നതിന് 18/08/2017 തിയ്യതിയില്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍വെച്ച് ഒരു അദാലത്ത് നടത്തുന്നു.

  LIFE : ഭൂരഹിത -ഭവനരഹിതരുടെ കരട് പട്ടിക

  വിജ്ഞാപനം

  സംസ്ഥാനത്തെ എല്ലാ ഭവന രഹിതര്‍ക്കും സുരക്ഷിതവും മാന്യവുമായ പാര്‍പ്പിട സൗകര്യം ഒരുക്കുന്നിനായുള്ള സംസ്ഥാന സര്‍ക്കാറിന്‍റെ സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയായ ലൈഫ് മിഷന്‍ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള സര്‍വ്വേ പ്രകാരമുള്ള ഭൂമിയുള്ള ഭവന രഹിതരുടെയും ഭൂരഹിത ഭവന രഹിതരുടെയും കരട് ഗുണഭോക്തൃ പട്ടിക ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു.

  ഗുണഭോക്താവിനെ സംബന്ധിച്ചുള്ള ആക്ഷേപങ്ങള്‍ 2017 ആഗസ്റ്റ് മാസം 10-ാം തിയതി വരെ ഗ്രാമപഞ്ചാത്ത് ഓഫീസില്‍ സമര്‍പ്പിക്കാവുന്നതാണ്.

  ബന്ധപ്പെട്ട കുടുംബത്തിന്‍റെ കുടുംബ നാഥന്‍ / നാഥയ്ക്കും, പ്രായപൂര്‍ത്തിയായ കുടുംബാംഗങ്ങള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും സേവന സന്നദ്ധരായ വ്യക്തികള്‍ക്കും (1) അര്‍ഹതയുണ്ടായിട്ടും ലിസ്റ്റില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളെ ഉള്‍പ്പെടുത്തുന്നതിനോ (2) അനര്‍ഹരായ കുടുംബങ്ങളെ ലിസ്റ്റില്‍ നിന്നും നീക്കം ചെയ്യുന്നതിനോ (3) അര്‍ഹതയുള്ള ഗുണഭോക്താക്കളുടെ വിവരങ്ങളിന്‍മേല്‍ തെറ്റ് തിരുത്തുന്നതിനോ അപ്പീല്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

  ഇപ്രകാരം അപ്പീല്‍ സമര്‍പ്പിക്കുമ്പോള്‍ അപ്പീല്‍ സംബന്ധിച്ച അര്‍ഹത തെളിയിക്കേണ്ടത് അപ്പീല്‍ നല്‍കുന്നവരുടെ ഉത്തരവാദിത്ത്വമായിരിക്കുന്നതാണ്. അപ്പീല്‍ അപേക്ഷകളിന്‍മേല്‍ തീരുമാനം കൈക്കൊണ്ട് ആഗസ്റ്റ് 20-ാം തിയതി ഗുണഭോക്താക്കളുടെ പട്ടിക പുന പ്രസിദ്ധീകരിക്കുന്നതുമാണ്.

  (ഒപ്പ്)

  സെക്രട്ടറി

  വാഴയൂര്‍ ഗ്രാമപഞ്ചായത്ത്

  മാര്‍ച്ച് 22 ജലദിനം

  മാര്‍ച്ച് 22 ജലദിനത്തോടനുബന്ധിച്ച് പരപ്പിന്‍തോട്ടില്‍ വെച്ച് നടന്ന പരിപാടി വാഴയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സംസാരിക്കുന്നു.

  മാര്‍ച്ച് 22 ജലദിനത്തോടനുബന്ധിച്ച് പരപ്പിന്‍തോട്ടില്‍ വെച്ച് നടന്ന പരിപാടി വാഴയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സംസാരിക്കുന്നു.