ഗ്രാമസഭ അറിയിപ്പ്

2019-20 വ്യക്തിഗത ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള ഗ്രാമസഭ

വാര്‍ഡ്
വാര്‍ഡിന്‍റെ പേര്
സ്ഥലം
തീയ്യതി & സമയം
1 ചോലമുക്ക് പ്ലാച്ചിക്കോട് സെന്‍റര്‍ 01/02/2019 & 03.00PM
2 തറക്കല്‍പടി ജി.എല്‍.പി സ്ക്കൂള്‍,ചെറുകോട് 03/02/2019 & 03.30PM
3 അപ്പംകണ്ടം വല്ലപ്പുഴ ഹൈസ്ക്കൂള്‍ 03/02/2019 & 10.00AM
4 കാളപറമ്പ് യത്തീംഖാന സ്ക്കൂള്‍ 02/02/2019 & 04.00PM
5 മേച്ചേരി VCMLP സ്ക്കൂള്‍,മേച്ചേരി 02/02/2019 & 04.00PM
6 ചുങ്കപ്പുലാവ് KCMUP സ്ക്കൂള്‍,ചുങ്കപ്പുലാവ് 02/02/2019 & 12.00PM
7 കിഴക്കേക്കര KMLP സ്ക്കൂള്‍,കുറുവട്ടൂര്‍ 27/01/2019 & 04.00PM
8 ഉള്ളാമ്പുഴ AMLP സ്ക്കൂള്‍,കുറുവട്ടൂര്‍ 28/01/2019 & 04.00PM
9 മാട്ടായ KVALP സ്ക്കൂള്‍,മാട്ടായ 27/01/2019 & 10.00AM
10 ചേരിക്കല്ല് ഗവ.ഹൈസ്ക്കൂള്‍,ചൂരക്കോട് 02/02/2019 & 10.00AM
11 ചൂരക്കോട് പള്ളിപ്പടി അംഗന്‍വാടി 02/02/2019 & 04.00PM
12 പഞ്ചാരത്ത്പടി പഞ്ചാരത്ത്പടി അംഗന്‍വാടി 26/01/2019 & 12.00PM
13 റെയില്‍വെ സ്റ്റേഷന്‍ VCMLP സ്ക്കൂള്‍,മേച്ചേരി 02/02/2019 & 03.00PM
14 യാറം ഹയര്‍ സെക്കന്‍ററി സ്ക്കൂള്‍,വല്ലപ്പുഴ 03/02/2019 &11.00AM
15 പന്നിയംകുന്ന് എടവാംകുന്ന് മദ്രസ 02/02/2019 & 04.00PM
16 മനക്കല്‍പടി BVALP സ്ക്കൂള്‍,ചെറുകോട് 03/02/2019 & 03.00PM

2018-19 അന്തിമ ഗുണഭോക്തൃ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

newx15_e0

വല്ലപ്പുഴ ഗ്രാമപഞ്ചായത്ത് 2018-19 സാമ്പത്തിക വര്‍ഷത്തെ വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ള അന്തിമ ഗുണഭോക്തൃ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

അന്തിമ ഗുണഭോക്തൃ ലിസ്റ്റ്

തൊഴിൽ രഹിത വേതനം

വല്ലപ്പുഴ ഗ്രാമ പഞ്ചായത്തിലെ  തൊഴിൽ രഹിതവേതനം ജൂലൈ 31 ,ആഗസ്റ്റ് 1  തീയതികളില്‍ പഞ്ചായത്ത് ഓഫീസിൽവച്ച് വിതരണം ചെയ്യുന്നതാണ്.

വല്ലപ്പുഴ ഗ്രാമപഞ്ചായത്ത് യോഗ നടപടികള്‍ ഇനി ഓണ്‍ലൈനിലൂടെ…

വല്ലപ്പുഴ ഗ്രാമപഞ്ചായത്തിന്‍റെ ചേരുന്ന യോഗങ്ങളുടെ അജണ്ടകളും,  ചേര്‍ന്ന യോഗങ്ങളുടെ മിനുട്ടുസും സകര്‍മ്മ സേഫ്റ്റ് വെയര്‍ വഴി ലഭിക്കുന്നതാണ്.

Sakarma Web Site Link -> https://meeting.lsgkerala.gov.in/default2.aspx

ലൈഫ് മിഷന്‍ കരട് ഗുണഭോക്തൃ പട്ടിക

ലൈഫ് പദ്ധതിയില്‍ പഞ്ചായത്തിലെ തയ്യാറാക്കിയ കരട് ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു

 • സ്വന്തമായി ഭൂമി ഉള്ള ഭവനരഹിതരില്‍ നിന്നും തിരഞ്ഞെടുത്ത കരട് ഗുണഭോക്താക്കളുടെ പട്ടിക
 • ലൈഫ് മിഷന്‍-സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതി- വിജ്ഞാപനം - നോട്ടീസ്- അപേക്ഷാ ഫോറം
 • വിവരാവകാശ നിയമം 2005 -വല്ലപ്പുഴ ഗ്രാമപഞ്ചായത്ത്

  അറിയാനുള്ള അവകാശം

  തദ്ദേശഭരണ സ്ഥാപനത്തില്‍ ഭരണപരമോ, വികസനപരമോ, നിയന്ത്രണപരമോ ആയ ചുമതലകള്‍ സംബന്ധിച്ച വിജ്ഞാനപ്രദ രേഖകള്‍ ഒഴികെ ഏതൊരു വിവരവും വസ്തുതയും, രേഖകളോ പ്രമാണങ്ങളോ അറിയാനും പകര്‍പ്പെടുക്കാനും പൌരന്മാര്‍ക്കുള്ള അവകാശം, കേരള പഞ്ചായത്ത് രാജ് നിയമം (1999) അദ്ധ്യായം 25 എ, വകുപ്പുകള്‍ 271 എ, ബി, സി എന്നീ വകുപ്പുകളും അനുബന്ധ ചട്ടങ്ങളും പ്രകാരം പൌരന് ഈ അവകാശം ലഭിക്കുന്നു.

  വിവരങ്ങള്‍ /രേഖകള്‍ ലഭിക്കുന്നതിന് ചെയ്യേണ്ടത്

  വിവരങ്ങളോ രേഖകളോ ആവശ്യപ്പെടുന്ന അപേക്ഷ നിശ്ചിത ഫോറത്തില്‍ സെക്രട്ടറിക്ക് നല്‍കണം. കൈമാറ്റം ചെയ്യപ്പെട്ട സ്ഥാപനങ്ങളില്‍ അപേക്ഷ ബന്ധപ്പെട്ട സ്ഥാപനത്തിലെ തലവന് നല്‍കണം. അപേക്ഷയോടൊപ്പം 2 രൂപ നിരക്കില്‍ അപേക്ഷാഫീസും ഒരുവര്‍ഷത്തിലേറെ പഴക്കമുള്ള രേഖകള്‍ക്ക് തെരച്ചില്‍ഫീസായി വര്‍ഷംപ്രതി രണ്ടുരൂപ വീതവും പകര്‍പ്പ് ആവശ്യപ്പെടുന്നുവെങ്കില്‍ ഏകദേശം 200 വാക്കിന് 2 രൂപ നിരക്കിലും ഫീസ് ഈടാക്കി രസീത് നല്‍കേണ്ടതാണ്. രേഖ പരിശോധനയ്ക്ക് ലഭിക്കുന്നതിനോ, പകര്‍പ്പ് എടുത്തു ഒത്ത്നോക്കി സാക്ഷ്യപ്പെടുത്തി നല്‍കുന്നതിനോ ഉള്ള ദിവസവും രസീതില്‍ രേഖപ്പെടുത്തണം. രഹസ്യാത്മക വിവരം എന്ന് വിജ്ഞാപനം ചെയ്യപ്പെട്ടതാണ് ആവശ്യപ്പെടുന്ന സംഗതിയെങ്കില്‍ സെക്രട്ടറിയ്ക്കോ, ഉദ്യോഗസ്ഥനോ ആ കാരണം രേഖാമൂലം പരാമര്‍ശിച്ച് അപേക്ഷ നിരസിക്കാം.

  പബ്ലിക്ക് ഇന്‍ഫോര്‍മേഷന്‍ ഓഫീസര്‍

  അജിത്ത് പ്രസാദ്.ടി.എല്‍

  സെക്രട്ടറി

  വല്ലപ്പുഴ ഗ്രാമ പഞ്ചായത്ത്

  ഫോണ്‍ - 0466 2235222

  അസ്സിസ്റ്റന്‍റ്  പബ്ലിക്ക് ഇന്‍ഫോര്‍മേഷന്‍ ഓഫീസര്‍

  ധന്യ വിശ്വം.വി

  ഹെഡ് ക്ലര്‍ക്ക്

  വല്ലപ്പുഴ ഗ്രാമ പഞ്ചായത്ത്

  അപ്പലേറ്റ് അതോറിറ്റി

  ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത്

  പാലക്കാട്

  വിവരങ്ങള്‍ നല്‍കുന്നതിന് കാലതാമസം വരുത്തിയാല്‍

  നിശ്ചിത ദിവസത്തിലേറെ കാലതാമസം വരുത്തിയാല്‍ വിവരം നല്‍കാന്‍ ചുമതലപ്പെട്ട വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരില്‍ നിന്ന് ദിനംപ്രതി 50 രൂപ നിരക്കില്‍ പിഴ തദ്ദേശഭരണ സ്ഥാപനത്തിന്റെ തനത് ഫീസിലേക്ക് ഈടാക്കാവുന്നതാണ്. മനപ്പൂര്‍വ്വമായോ ഉപേക്ഷ മൂലമോ വിവരം നല്‍കാന്‍ പരാജയപ്പെടുകയോ, തെറ്റായ വിവരം നല്‍കുകയോ ചെയ്താല്‍ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥനില്‍ നിന്നും 1000 രൂപയില്‍ ‍കുറയാത്ത പിഴ ഈടാക്കാനും വ്യവസ്ഥയുണ്ട്.

  രേഖകള്‍ ലഭ്യമല്ലെങ്കില്‍

  യുക്തമായ തെരച്ചില്‍ നടത്തിയ ശേഷവും രേഖകള്‍ ‍കിട്ടാത്തതിനാലോ, രേഖയുടെ സംരക്ഷണ കാലാവധി കഴിഞ്ഞതിനാലോ, രേഖ നിലവില്‍ ഇല്ലാത്തതിനാലോ സാധുവായ കാരണം ബോധ്യപ്പെടുത്തി അപേക്ഷ പ്രകാരം വിവരം ലഭ്യമാക്കാനാകില്ലെന്നറിയിച്ച് തീര്‍പ്പ് നല്‍കണം. ഉത്തമ ബോധ്യത്തോടെ എടുക്കുന്ന ഇത്തരം തീരുമാനങ്ങള്‍ക്ക് നിയമ പരിരക്ഷ ലഭിക്കും. രേഖ ലഭ്യമാക്കുന്നില്ലെങ്കില്‍ ഈടാക്കിയ ഫീസ് അപേക്ഷകന് തിരികെ നല്‍കണം.

  വികസന പദ്ധതികളുടെ വിവരങ്ങള്‍

  വികസന പദ്ധതിയുടെ നിര്‍വ്വഹണംസംബന്ധിച്ച വിവരങ്ങള്‍ പദ്ധതി സ്ഥലത്ത് സുതാര്യമായും ലളിതമായും പരസ്യപ്പെടുത്തേണ്ടതുണ്ട്. സാങ്കേതികവും സാമ്പത്തികവുമായ വിവരങ്ങള്‍ ഭരണ നടപടികള്‍ക്കൊപ്പം പ്രസിദ്ധീകരിക്കേണ്ടതുണ്ട്. സുതാര്യത സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഇതില്‍ പാലിച്ചിരിക്കണം. ഗ്രാമസഭ തദ്ദേശ സ്വയംഭരണ സ്ഥാപനം, കൈമാറിയ സ്ഥാപനങ്ങള്‍ ഇവയുടെ ഭരണപരമായ വിവരങ്ങളും യോഗനടപടിക്രമങ്ങളും പൊതുജനപ്രാപ്യമായ വിധം പ്രസിദ്ധീകരിക്കേണ്ടതാണ്.

  ആസൂത്രണ സമിതി-രൂപീകരണം

  വല്ലപ്പുഴ ഗ്രാമപഞ്ചായത്തില്‍ പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായുള്ള   ആസൂത്രണ സമിതി  രൂപീകരിച്ചു.

  ഗ്രാമസഭ

  വ്യക്തിഗത ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള ഗ്രാമസഭ

  വാര്‍ഡ്
  വാര്‍ഡിന്‍റെ പേര്
  സ്ഥലം
  തീയ്യതി & സമയം
  1 ചോലമുക്ക് പ്ലാച്ചിക്കോട് സെന്‍റര്‍ 13/08/2017 & 03.00PM
  2 തറക്കല്‍പടി ജി.എല്‍.പി സ്ക്കൂള്‍,ചെറുകോട് 12/08/2017 & 03.00PM
  3 അപ്പംകണ്ടം വല്ലപ്പുഴ ഹൈസ്ക്കൂള്‍ 12/08/2017 & 11.00AM
  4 കാളപറമ്പ് യത്തീംഖാന സ്ക്കൂള്‍ 08/08/2017 & 04.00PM
  5 മേച്ചേരി VCMLP സ്ക്കൂള്‍,മേച്ചേരി 14/08/2017 & 04.00PM
  6 ചുങ്കപ്പുലാവ് KCMUP സ്ക്കൂള്‍,ചുങ്കപ്പുലാവ് 05/08/2017 & 09.00AM
  7 കിഴക്കേക്കര KMLP സ്ക്കൂള്‍,കുറുവട്ടൂര്‍ 06/08/2017 & 11.00AM
  8 ഉള്ളാമ്പുഴ AMLP സ്ക്കൂള്‍,കുറുവട്ടൂര്‍ 12/08/2017 & 11.00AM
  9 മാട്ടായ KVALP സ്ക്കൂള്‍,മാട്ടായ 13/08/2017 & 03.00PM
  10 ചേരിക്കല്ല് ഗവ.ഹൈസ്ക്കൂള്‍,ചൂരക്കോട് 05/08/2017 & 10.30AM
  11 ചൂരക്കോട് പള്ളിപ്പടി അംഗന്‍വാടി 11/08/2017 & 04.00PM
  12 പഞ്ചാരത്ത്പടി പഞ്ചാരത്ത്പടി അംഗന്‍വാടി 05/08/2017 & 02.00PM
  13 റെയില്‍വെ സ്റ്റേഷന്‍ VCMLP സ്ക്കൂള്‍,മേച്ചേരി 14/08/2017 & 03.00PM
  14 യാറം ഹയര്‍ സെക്കന്‍ററി സ്ക്കൂള്‍,വല്ലപ്പുഴ 06/08/2017 &11.00AM
  15 പന്നിയംകുന്ന് എടവാംകുന്ന് മദ്രസ 06/08/2017 & 04.00PM
  16 മനക്കല്‍പടി BVALP സ്ക്കൂള്‍,ചെറുകോട് 13/08/2017 & 11.00AM

  കെട്ടിട നികുതി-ഇ പേയിമെന്‍റ് സംവിധാനം നിലവില്‍ വന്നു..

  വല്ലപ്പുഴ ഗ്രാമപഞ്ചായത്ത് കെട്ടിട നികുതി ഇ-പേയിമെന്‍റ് സംവിധാനം പ്രസിഡന്‍റ് എന്‍.നന്ദവിലാസിനി അമ്മ ഉദ്ഘാടനം ചെയ്യുന്നു.

  വല്ലപ്പുഴ ഗ്രാമപഞ്ചായത്ത് കെട്ടിട നികുതി ഇ-പേയിമെന്‍റ് സംവിധാനം പ്രസിഡന്‍റ് എന്‍.നന്ദവിലാസിനി അമ്മ ഉദ്ഘാടനം ചെയ്യുന്നു.

  വല്ലപ്പുഴ ഗ്രാമപഞ്ചായത്ത് 2016-17 വ്യക്തിഗത ഗുണഭോക്ത്യ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

  വ്യക്തിഗത ഗുണഭോക്ത്യ ലിസ്റ്റ്