2015-16 വാര്‍ഷിക പദ്ധതി പ്രഥമ വര്‍ക്കിങ്ങ് ഗ്രൂപ്പ് യോഗം

working group

working group

2015-16 വാര്‍ഷിക പദ്ധതി പ്രഥമ വര്‍ക്കിങ്ങ് ഗ്രൂപ്പ് യോഗം

2015-16 വാര്‍ഷിക പദ്ധതി പ്രഥമ വര്‍ക്കിങ്ങ് ഗ്രൂപ്പ് യോഗം 16.12.2014 ഉച്ചയ്ക്ക് 2 മണിക്ക് പഞ്ചായത്ത് അങ്കണത്തില്‍ ചേര്‍ന്നു. വൈസ് പ്രസിഡന്‍റ് കെ ആര്‍ മോഹനന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പഞ്ചായത്ത് പ്രസിഡന്‍റ് കാര്‍ത്ത്യനി സര്‍വ്വന്‍ ഉത്ഘാടനം ചെയ്തു. സെക്രട്ടറി സജ്ഞയ് പ്രഭു പദ്ധതി സംബന്ധിച്ച് വിശദീകരിച്ച് സംസാരിച്ചു. ആയതിന് ശേഷം വിവിധ വര്‍ക്കിങ്ങ് ഗ്രൂപ്പുകള്‍ ഗ്രൂപ്പ് തിരിഞ്ഞ് അടുത്ത വര്‍ഷത്തേക്കുള്ള പദ്ധതി സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കി

വര്‍ക്കിങ്ങ് ഗ്രൂപ്പ് യോഗം കൂടുന്നത് സംബന്ധിച്ച്

വര്‍ക്കിങ്ങ് ഗ്രൂപ്പ് യോഗം നോട്ടീസ്

പഞ്ചായത്ത് കമ്മിറ്റി

15.12.2014 തിങ്കളാഴ്ച പകല്‍ 11 മണിക്ക് പ്രസിഡന്‍റിന്‍റെ അധ്യക്ഷതയില്‍ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ കൂടുന്നു. വിവിധ അജണ്ടകള്‍‌ ചര്‍ച്ച ചെയ്യപ്പെടുന്നു.

പരാതി പരിഹാര കമ്മിറ്റി

ഡിസംബര്‍ മാസത്തെ പരാതി പരിഹാര കമ്മിറ്റി 17.12.2014 -ാം  തീയതി 11  മണി മുതല്‍ നടത്തപ്പെടുന്നു. ബന്ധപ്പെട്ട കക്ഷികള്‍ക്ക് നോട്ടീസ് തപാല്‍ വഴി അയച്ചിട്ടുള്ളതാണ്.

ലീഗല്‍ എയ്ഡ് ക്ലിനിക്ക്

എല്ലാ മാസത്തെയും 4-ാം മത്തെ വ്യാഴാഴ്ച വൈകീട്ട് 3 മണി മുതല് 5 മണി വരെ പഞ്ചായത്ത് ഓഫീസില് വച്ച് ലീഗല്‍ എയ്ഡ് ക്ലിനിക്ക് നടത്തപ്പെടുന്നു. പൊതുജനങ്ങള്‍ക്ക് സൌജന്യ നിയമ സഹായം ഇവിടെ നിന്നും ലഭിക്കുനന്താണ്. കൂടാതെ പൊതുജനങ്ങളുടെ തര്‍ക്കങ്ങളോ പരാതികളോ ഉണ്ടെങ്കില്‍ ലീഗല്‍ എയ്ഡ് ക്ലിനിക്ക് വഴി പരിഹാരം കാണാവുന്നതാണ്.

വടക്കേക്കര ഗ്രാമപഞ്ചായത്ത്- ജനസംഖ്യ (2011 സെന്‍സസ് പ്രകാരം)

ആകെ ജനസംഖ്യ - 32,745
ആകെ പുരുഷന്‍മാര്‍ - 15,897
ആകെ സ്ത്രീകള്‍ - 16,848

ആകെ പട്ടികജാതി കുടുംബം - 1478
പുരുഷന്‍മാര്‍ - 704
സ്ത്രീകള്‍ - 774

ആകെ പട്ടിക വര്‍ഗ്ഗ കുടുംബം - 118
പുരുഷന്‍മാര്‍ - 57
സ്ത്രീകള്‍ - 61

വടക്കേക്കര ഗ്രാമപഞ്ചായത്ത്- പുതുക്കിയ നിരക്കില്‍ വസ്തു നികുതി ഈടാക്കിത്തുടങ്ങി

വടക്കേക്കര ഗ്രാമപഞ്ചായതത്തിലെ 20 വാര്‍ഡുകളിലെയും കെട്ടിടങ്ങളുടെ പുതുക്കിയ നിരക്കിലുള്ള വസ്തു നികുതി ഡിമാന്‍റ് നോട്ടീസുകള്‍ കുടുംബശ്രീയുടെ സഹകരണത്തോടെ കെട്ടിട ഉടമകള്‍ക്ക് വിതരണം ചെയ്തു. പുതുക്കിയ നിരക്കിലുള്ള വസ്തു നികുതി ഈടാക്കുന്നതിനും നികുതി ചുമത്തിയതിലുള്ള അപാകതകള്‍ പരിഹരിക്കുന്നതിനും സംശയങ്ങള്‍ ദൂരികരിക്കുന്നതിനും തെറ്റുകള്‍ തിരുത്തുന്നതിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതിനും മറ്റുമായി ഓരോ വാര്‍ഡിലും 2 ദിവസം വീതം ക്യാമ്പുകള്‍ സംഘടിപ്പിക്കുകയുണ്ടായി. പ്രസ്തുത ക്യാമ്പുകളില്‍ പഞ്ചായത്തുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്ത് ജനങ്ങളില്‍ നിന്നുള്ള പരാതികള്‍ സ്വീകരിക്കുകയും, അപ്പോള്‍ തന്നെ പരിഹരിക്കാന്‍ കഴിയുന്നവ അവിടെ വച്ച് തന്നെ പരിഹരിക്കുകയും നികുതി സ്വീകരിക്കുകയും ചെയ്തു. ക്യാമ്പുകളില്‍ വസ്തു നികുതി അടയ്ക്കുന്നതിന് അഭൂത പൂര്‍വ്വമായ തിരക്ക് അനുഭവപ്പെടുകയുണ്ടായി. ഏതാണ്ട് 26 ലക്ഷം രൂപയോളം ക്യാമ്പുകള്‍ വഴി വസ്തു നികുതി പിരിച്ചെടുത്തു. ആയതിന് വേണ്ടി പ്രവര്‍ത്തിച്ച മെമ്പര്‍മാരെയും ജീവനക്കാരെയും കുടുംബശ്രീ പ്രവര്‍ത്തകരെയും സെക്രട്ടറി അനുമോദിച്ചു

ടെന്‍ഡര്‍ പരസ്യം സംബന്ധിച്ച്

ടെന്‍ഡര്‍ 1
ടെന്‍ഡര്‍ 2
ടെന്‍ഡര്‍ 3

അതുല്യം പതാക ഉയര്‍ത്തല്‍- വടക്കേക്കര ഗ്രാമപഞ്ചായത്ത്

20141017_1105471
20141017_110655

Older Entries »