ഗ്രാമസഭ പോര്‍ട്ടല്‍ പ്രവര്‍ത്തന സജ്ജമായി

ജനാധിപത്യം ഗ്രാമങ്ങളില്‍ തുടങ്ങുന്നു എന്ന രാഷ്ട്രപിതാവിന്‍റെ വാക്കുകള്‍ ഗ്രാമ സഭകളിലൂടെ യാഥാര്‍ത്ഥ്യം ആകുകയാണ്. അത് അതിന്‍റെ സമ്പൂര്‍ണതയില്‍ എത്തണമെങ്കില്‍ മത, രാഷ്ട്രീയ, ധന വിത്യാസം ഇല്ലാതെ നാം ഓരോരുത്തരും ആത്മാര്‍ഥമായി ഗ്രാമ സഭയില്‍ പങ്കെടുത്തെ മതിയാകൂ. ഇതിനായി തയ്യാറാക്കിയ വെബ്സൈറ്റാണ് ഗ്രാമ സഭ പോര്‍ട്ടല്‍ .

ഓണ്‍ലൈന്‍ ആയി ഏതൊരു വ്യക്തിക്കും ഗ്രാമ സഭകളിലെക്ക് വിവരങ്ങള്‍ എത്തിക്കുക എന്നതാണ് ഗ്രാമ സഭ പോര്‍ട്ടല്‍ ഉദ്ദേശിക്കുന്നത്…

വെബ്സൈറ്റ്:- www.gramasabha.lsgkerala.gov.in

വെബ്സൈറ്റ് ഉപയോഗിക്കേണ്ട വിധം:- പ്രവര്‍ത്തന സഹായി

2017-18 ജനകീയാസൂത്രണ പദ്ധതി-ഗുണഭോക്തൃ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

2017-18 ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി നടപ്പിലാക്കുന്ന വിവിധ കാര്‍ഷിക/വ്യക്തിഗത പദ്ധതികളിലേക്കുള്ള  ഗുണഭോക്താക്കളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

ഗുണഭോക്തൃ ലിസ്റ്റ്

ബിൽഡിംഗ് പെർമിറ്റ്/റെഗുലറൈസേഷന്‍ അപേക്ഷകൾ ഇനി ഓൺലൈൻ വഴി…

ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് ഇ-ഗവേണൻസ്‌ പ്രവർത്തനത്തിൽ ഒരു പടി കൂടി മുന്നോട്ട്…
ഈ സംവിധാനം വഴി പൊതുജനങ്ങള്‍ക്ക്  ബിൽ ഡിംഗ് പെർമിറ്റ്/ബില്‍ഡിംഗ് റെഗുലറൈസേഷന്‍ എന്നിവക്കുള്ള അപേക്ഷ ഓൺലൈനായി സമർപ്പിക്കുന്നതിനും പെർമിറ്റ് വിവരങ്ങൾ SMS വഴി അറിയുന്നതിനും ഇ-പേയ്‌മെന്റ് സംവിധാനം വഴി ആപ്ലിക്കേഷൻ ഫീസ്‌,പെർമിറ്റ് ഫീസ്‌ അടക്കുന്നതിനും സർട്ടിഫിക്കറ്റ് എടുക്കുന്നതിനും സാധിക്കും.
വെബ്സൈറ്റ്  ഉപയോഗിക്കേണ്ട വിധം :- പ്രവര്‍ത്തന സഹായി
വെബ്സൈറ്റ്:- www.buildingpermit.lsgkerala.gov.in

മരണ രജിസ്ട്രേഷന് 2017 ഒക്ടോബര്‍ 1 മുതല്‍ ആധാര്‍ നിര്‍ബന്ധം

മരണ സര്‍ട്ടിഫിക്കറ്റിനായി സമര്‍പ്പിക്കുന്ന അപേക്ഷയോടൊപ്പം ആവശ്യമായ മറ്റു വിവരങ്ങള്‍ക്കു പുറമെ മരിച്ചയാളെ തിരിച്ചറിയുന്നതിനായി അദ്ദേഹത്തിന്റെ്  ആധാര്‍ നമ്പര്‍ (UID) അല്ലെങ്കില്‍ ആധാര്‍ എന്‍ റോള്‍മെന്‍റ് ഐ.ഡി (EID) കൂടി രേഖപ്പെടുത്തേണ്ടതാണ്.മരിച്ചയാളുടെ ആധാര്‍ നമ്പര്‍ (UID) അല്ലെങ്കില്‍ ആധാര്‍ എന്‍ റോള്‍മെന്‍റ് ഐ.ഡി (EID) സംബന്ധിച്ച വിവരം അപേക്ഷകന് അറിവില്ലെങ്കില്‍ അദ്ദേഹത്തിന്‍റെ അറിവിലും വിശ്വാസത്തിലും പെട്ടിടത്തോളം മരിച്ചയാള്‍ക്ക് ആധാര്‍ ഇല്ലെന്ന് വ്യക്തമാക്കുന്ന സത്യപ്രസതാവന അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. ഇപ്രകാരം നല്‍കുന്ന സത്യപ്രസ്താവന വ്യാജമാണെന്ന് ബോധ്യപ്പെട്ടാല്‍ ആധാര്‍ ആക്ടും ജനന മരണ രജിസ്ട്രേഷന്‍ ആക്ടും അനുസരിച്ച് നിയമ നടപടികള്‍ സ്വീകരിക്കുന്നതുമാണ്.

ലൈഫ് മിഷന്‍-കരട് ഗുണഭോക്തൃ പട്ടിക പുന:പ്രസിദ്ധീകരിച്ചു.

സംസ്ഥാനത്തെ എല്ലാ ഭവന രഹിതര്‍ക്കും സുരക്ഷിതവും മാന്യവുമായ പാര്‍പ്പിട സൌകര്യം ഒരുക്കുന്നതിനായുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയായ ലൈഫ് മിഷന്‍ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള സര്‍വ്വേ പ്രകാരമുള്ള ഭൂമിയുള്ള ഭവന രഹിതരുടെയും ഭുരഹിത ഭവന രഹിതരുടെയും പ്രസിദ്ധീകരിച്ച കരട് ഗുണഭോക്തൃ പട്ടികയിന്‍മേല്‍ സ്വീകരിച്ച ആക്ഷേപങ്ങള്‍ക്കുശേഷമുള്ള കരട് ഗുണഭോകതൃ പട്ടിക പുന:പ്രസിദ്ധീകരിച്ചു.

മേല്‍ ഗുണഭോക്തൃ പട്ടികയില്‍ മേലുള്ള ആക്ഷേപങ്ങള്‍  2017 സെപ്റ്റംബര്‍ മാസം 16 വരെ ബഹു. ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കാവുന്നതാണ്.

ഭൂരഹിത ഭവനരഹിതര്‍

പട്ടിക 1

പട്ടിക 2- (അപ്പീല്‍ 1)

ഭൂമിയുള്ള ഭവന രഹിതര്‍

പട്ടിക 1

പട്ടിക 2- (അപ്പീല്‍ 1)

ലൈഫ് മിഷന്‍-കരട് ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു.

സംസ്ഥാനത്തെ എല്ലാ ഭവന രഹിതര്‍ക്കും സുരക്ഷിതവും മാന്യവുമായ പാര്‍പ്പിട സൌകര്യം ഒരുക്കുന്നതിനായുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയായ ലൈഫ് മിഷന്‍ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള സര്‍വ്വേ പ്രകാരമുള്ള ഭൂമിയുള്ള ഭവന രഹിതരുടെയും ഭുരഹിത ഭവന രഹിതരുടെയും കരട് ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു.

ഗുണഭോക്താവിനെ സംബന്ധിച്ചുള്ള ആക്ഷേപങ്ങള്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോറത്തില്‍ 2017 ആഗസ്റ്റ് മാസം 10 വരെ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കാവുന്നതാണ്.

ബന്ധപ്പെട്ട കുടുംബത്തിന്‍റെ കുടുംബനാഥന്‍/നാഥയ്ക്കും, പ്രായ പൂര്‍ത്തിയായ കുടുംബാംഗങ്ങള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും സേവന സന്നദ്ധരായ വ്യക്തികള്‍ക്കും (1) അര്‍ഹതയുണ്ടായിട്ടും ലിസ്റ്റില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളെ ഉള്‍പ്പെടുത്തുന്നതിനോ (2) അനര്‍ഹരായ കുടുംബങ്ങളെ ലിസ്റ്റില്‍ നിന്നും നീക്കം ചെയ്യുന്നതിനോ (3) അര്‍ഹതയുള്ള ഗുണഭോക്താക്കളുടെ വിവരങ്ങളില്‍മേല്‍ തെറ്റ് തിരുത്തുന്നതിനോ അപ്പീല്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

ഇപ്രകാരം അപ്പീല്‍ സമര്‍പ്പിക്കുമ്പോള്‍ അപ്പീല്‍ സംബന്ധിച്ച അര്‍ഹത തെളിയിക്കേണ്ടത് അപ്പീല്‍ നല്‍കുന്നവരുടെ ഉത്തരവാദിത്ത്വമായിരിക്കുന്നതാണ്. അപ്പീല്‍ അപേക്ഷകളിന്‍മേല്‍ തീരുമാനം കൈക്കൊണ്ട് ആഗസ്റ്റ് 20 ന് ഗുണഭോക്താക്കളുടെ പട്ടിക പുന പ്രസിദ്ധീകരിക്കുന്നതാണ്.

ഗുണഭോക്താവായി തെരഞ്ഞെടുക്കപ്പെടുന്നതിനുള്ള അര്‍ഹതാ മാനദണ്ഡങ്ങള്‍

കരട് ഗുണഭോക്തൃ പട്ടിക ലഭിക്കുന്നതിന് താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഭൂമിയുള്ള ഭവന രഹിതര്‍

ഭൂരഹിത ഭവനരഹിതര്‍

അപ്പീല്‍ അപേക്ഷ ഫോറത്തിന്  താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഭൂമിയുള്ള ഭവനരഹിതര്‍ സമര്‍പ്പിക്കേണ്ട അപ്പീല്‍ അപേക്ഷ ഫോറം

ഭൂരഹിത ഭവനരഹിതര്‍ സമര്‍പ്പിക്കേണ്ട അപ്പീല്‍ അപേക്ഷ ഫോറം

“നിര്‍മല ഗ്രാമം” ലോഗോ പ്രകാശനം ചെയ്തു

img_0242

“നിര്‍മല ഗ്രാമം-സമ്പൂര്‍ണ്ണ ശുചിത്വ ഊര്‍ങ്ങാട്ടിരി” പദ്ധതിയുടെ ലോഗോ വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ഹാജറ ഉമ്മ, ശുചിത്വ മിഷന്‍ മലപ്പുറം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ശ്രീ.ജ്യോതിസ് എന്നവര്‍ക്ക് നല്‍കി പ്രകാശനം ചെയ്യുന്നു.

img_0208

“നിര്‍മല ഗ്രാമം-സമ്പൂര്‍ണ്ണ ശുചിത്വ ഊര്‍ങ്ങാട്ടിരി” പദ്ധതിക്ക് തുടക്കമായി……

പ്ലാസ്റ്റിക് അടക്കമുള്ള ഖരമാലിന്യങ്ങള്‍ നീക്കി  ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ്ണ ശുചിത്വ പഞ്ചായത്ത് ആയി മാറ്റുന്നതിനുവേണ്ടിയുള്ള പദ്ധതിക്ക് തുടക്കം കുറിച്ചു.എല്ലാ വാര്‍ഡുകളിലെയും ഖരമാലിന്യങ്ങള്‍ ശേഖരിച്ച് സംസ്കരണ കേന്ദ്രത്തിലേക്ക് എത്തിച്ച് പഞ്ചായത്തിനെ മാലിന്യമുക്തമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഫെബ്രുവരി 1 മുതല്‍ അയല്‍സഭകള്‍, ഗ്രാമസഭകള്‍ എന്നിവ സമ്മേളിച്ച് കൂട്ടായ ചര്‍ച്ച നടക്കും. ഫെബ്രുവരി 8,9 തീയതികളില്‍ വാഹനങ്ങില്‍ പ്രചരണം നടത്തും.  നിര്‍മല ഗ്രാമപഞ്ചായത്തിനായുള്ള സന്ദേശം ജനങ്ങളിലെത്തിക്കാന്‍ കൂട്ടയോട്ടം സംഘടിപ്പിക്കും.  ഫെബ്രുവരി 11,12 തീയതികളില്‍ വീടുകളിലും സ്ഥാപനങ്ങളിലും പരിസരത്തുള്ള മാലിന്യങ്ങള്‍ ശേഖരിക്കും. ഫെബ്രുവരി 13,14 തീയതികളില്‍ വാര്‍ഡുകളില്‍ നിന്ന് മാലിന്യങ്ങള്‍ ശേഖരിച്ച് തരംതിരിച്ച് പ്രത്യേകം ചാക്കുകളിലാക്കി 17 ന് സംസ്കരണ കേന്ദ്രങ്ങളിലേക്ക് എത്തിക്കും. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. എന്‍.കെ ഷൗക്കത്തലി നിര്‍വഹിച്ചു.വൈസ് പ്രസിഡണ്ട് ശ്രീമതി. ഷിജി പുന്നക്കല്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പഞ്ചായത്തംഗങ്ങളായ സി. ചന്ദ്രന്‍, പി.എം ജോണി, ബെന്നി പോള്‍ ഇഞ്ചനാനിയില്‍, കെ.കെ ഉബൈദുള്ള, പഞ്ചായത്ത് സെക്രട്ടറി വൈ.പി മുഹമ്മദ് അഷ്റഫ്,ജില്ലാ ശുചിത്വ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ. ജ്യോതിസ്,ബാബു വെങ്ങേരി എന്നിവര്‍ പങ്കെടുത്തു.

img_0222

img_0233

വസ്തു നികുതി അടവാക്കല്‍ ഇനി ഓണ്‍ലൈനില്‍…

ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് വസ്തു നികുതി ഇ-പെയ്മെന്‍റ് പ്രഖ്യാപനം ബഹുമാനപ്പെട്ട ജില്ലാ കലക്ടര്‍ ശ്രീ.അമിത് മീണ IAS നിര്‍വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.എന്‍.കെ ഷൌക്കത്തലി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സബ് കലക്ടര്‍ ശ്രീ. ജെ.ഒ അരുണ്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീ. കെ.മുരളീധരന്‍ മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പഞ്ചായത്ത് സെക്രട്ടറി ശ്രീ.വൈ.പി മുഹമ്മദ് അഷ്റഫ് സ്വാഗതം പറഞ്ഞു.

6o8a6526-ps-edited-crop-to-website

ജനന-മരണ-വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ ഇനി ഓണ്‍ലൈനില്‍…

ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ ജനന-മരണ-വിവാഹ സര്‍ട്ടിഫിക്കറ്റുകളുടെ ഓണ്‍ലൈന്‍ പ്രഖ്യാപനം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. സബീന കണ്ണനാരി നിര്‍വഹിച്ചു.പഞ്ചായത്ത് കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന്‍റെ ഭാഗമായാണ് 1971 മുതല്‍ രജിസ്റ്റര്‍ ചെയ്ത ജനന-മരണ-വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി ജനങ്ങള്‍ക്ക് ലഭ്യമാക്കിയിട്ടുള്ളത്. www.cr.lsgkerala.gov.in എന്ന വെബ്സൈറ്റ് വഴി സര്‍ട്ടിഫിക്കറ്റുകള്‍ പ്രിന്‍റ് ഔട്ട് എടുത്ത് ഉപയോഗിക്കാവുന്നതാണ്.വെബ്സൈറ്റ് വഴി പ്രിന്‍റ് എടുത്ത് ഉപയോഗിക്കുന്ന ഡിജിറ്റല്‍ ഒപ്പോട് കൂടിയ ജനന-മരണ സര്‍ട്ടിഫിക്കറ്റുകള്‍ സര്‍ക്കാര്‍ ഉത്തരവ് സ.ഉ(എം.എസ്) 202/2012/തസ്വഭവ Dated 25/07/2012 പ്രകാരം എല്ലാ സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കും ആധികാരിക രേഖയായി ഉപയോഗിക്കാവുന്നതാണ്.

ജനന-മരണ-വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ ഡൌണ്‍ലോഡ് ചെയ്യുന്ന വിധം