പഞ്ചായത്ത്, മുന്സി പ്പാലിറ്റി, നഗരസഭ എന്നീ മൂന്ന് തലങ്ങളിലുളള തദ്ദേശ സ്വയം ഭരണ സ്ഥാപന ങ്ങളിലെ ഉദ്യോഗസ്ഥരുടേയോ, തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടേയോ ഭാഗത്തനിന്നുമുളള ദൂര്ഭഞരണം, അഴിമതി, പക്ഷഭേദം, സ്വജനപക്ഷപാതം, സത്യ സന്ധതയില്ലായ്മ, അമിതപ്രവ്യത്തികള്‍, നിഷ്‌ക്രിയ
ത്വം, അധികാര ദുര്വിമനിയോഗം എന്നിവയെക്കുറിച്ച് ഓംബുഡ്‌സ്മാന് അറിയുവാനും, വിശദമായ അന്വേഷണം നടത്തുവാനും കഴിയും.
മേല്‍ പറഞ്ഞ പ്രകാരമുളള സന്ദര്ഭഅങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അദ്ദേഹത്തിന് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനും കഴിയും. ഓംബുഡ്‌സ്മാന്റെ സിറ്റിംഗുകള്‍ സംസ്ഥാനത്ത് എവിടെ വച്ച് വേണ
മെങ്കിലും നടത്താവുന്നതാണ്. ഇന്ത്യന്‍ തെളിവ് നിയമത്തിന്റേയും, നടപടിക്രമ കോഡിന്റേയും കര്ക്ക്ശമായ വ്യവസ്ഥകള്ക്ക് അദ്ദേഹം പൂര്ണ്ണരമായും വിധേയനല്ല. ഓംബുഡ്‌സ്മാന് മുന്നിലെത്തുന്ന കേസുകളില്‍, വ്യക്തമാക്കപ്പെട്ട കാരണങ്ങളുടെ അടിസ്ഥാനത്തില്‍ പ്രത്യേകമായ അനുവാദത്തോടുകൂടി മാത്രമേ അഭിഭാഷകര്ക്ക് ഹാജരാകുവാന്‍ കഴിയൂ. ഇപ്രകാരമുളള വ്യവസ്ഥകള്‍ ഈ സ്ഥാപനത്തിന്റെ പ്രവര്ത്തനങ്ങള്‍ ലളിതമാക്കുന്നതോടൊപ്പം കേസുകളുടെ നടത്തിപ്പ് വേഗത്തിലും ചെലവ് കുറഞ്ഞതുമാക്കുന്നു. നിലവില്‍ ഓംബുഡ്‌സ്മാന്റെ സിറ്റിംഗുകള്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ നടത്തപ്പെടുന്നു. ചില അവസരങ്ങളില്‍ സിറ്റിംഗുകള്‍ പാലക്കാട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ വച്ചും നടത്തുന്നു.
മേല്വി ലാസം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്ക്കുഗ വേണ്ടിയുള്ള ഓംബുഡ്സ്മാൻ
സാഫല്യം കോംപ്ലക്സ് (നാലാം നില),
ട്രിഡ ബില്ഡിംലഗ്,
യൂണിവേഴ്സിറ്റി.പി.ഒ.,
തിരുവനന്തപുരം – 695034
ഫോണ്‍: 0471 2333542,2330543
ഇ-മെയില്‍:: ombudsmanlsgi@gmail.com