തിരൂര്‍ ബ്ലോക്ക് വര്‍ക്കിംഗ് ഗ്രൂപ്പ് പുന:സംഘടിപ്പിച്ചു

തിരൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ വര്‍ക്കിംഗ് ഗ്രൂപ്പ് പുന:സംഘടിപ്പിച്ച ലിസ്റ്റ്
ഇവിടെ ക്ലിക്ക് ചെയ്യുക

അസിസ്റ്റന്റ് എഞ്ചിനീയർ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

തിരൂർ ബ്ലോക്ക് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഭാഗത്തിൽ ഒഴിവ് വരുന്ന അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികയിലേക്ക് ലഭിച്ച അപേക്ഷകളിൽ അഭിമുഖത്തിൽ പങ്കെടുത്തവരുടെ മുൻഗണനാ പട്ടിക പ്രസിദ്ധീകരിച്ചു.whatsapp-image-2018-02-24-at-81537-am1

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി-അസിസ്റ്റന്റ് എന്‍ജിനീയര്‍ ഒഴിവ്

തിരൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഭാഗത്തില്‍ ഉണ്ടാകാനിടയുള്ള അസിസ്റ്റന്റ്റ് എഞ്ചിനിയറുടെ ഒഴിവിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. സിവില്‍/അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനിയറിംഗ് ബി.ടെക് ബിരുദമാണ് യോഗ്യത. താല്പര്യമുള്ളവര്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍, തെക്കുംമുറി പി.ഒ, തിരൂര്‍, 676105 എന്ന വിലാസത്തില്‍ അപേക്ഷിക്കേണ്ടതാണ്. അവസാന തീയതി 2018 ഫെബ്രുവരി 9 വെള്ളി.5പി.എം.new-doc-2018-02-022

ഭിന്നശേഷിയുള്ളവര്‍ക്ക് മുച്ചക്ര വാഹനം - ഗുണഭോക്തൃ ലിസ്റ്റ് തയ്യാറായി

തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്ന ശേഷിയുള്ളവര്‍ക്കായി അനുവദിക്കുന്ന മുച്ചക്ര വാഹനം ലഭിക്കുന്നതിനു അര്‍ഹതയുള്ള ഗുണഭോക്താക്കളുടെ പട്ടിക പ്രസിദ്ധീകരിച്ചു.new-doc-2018-01-20_1-13new-doc-2018-01-20_2-31

2018-19 വാര്‍ഷിക പദ്ധതി രൂപീകരണം, വര്‍ക്കിംഗ് ഗ്രൂപ്പ് ജനറല്‍ ബോഡി യോഗം 24 ന്

തിരൂര്‍ ബ്ലോക്ക് പഞ്ചായത്തിന്‍റെ 2018-19 വര്‍ഷത്തേക്കുള്ള വാര്‍ഷിക പദ്ധതി തയ്യാറാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ ഭരണ സമിതി യോഗം തീരുമാനിച്ചു. വര്‍ക്കിംഗ് ഗ്രൂപ്പുകളുടെ പ്രഥമ ജനറല്‍ ബോഡി യോഗം ജനുവരി 24 ബുധനാഴ്ച രാവിലെ 11 നു ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേരും. കാലത്ത് 9.30 നു ആസൂത്രണ സമിതി യോഗവും വിളിച്ചു ചേര്‍ത്തിട്ടുണ്ട്.എല്ലാ വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങളും നിര്‍വ്വഹണ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ആര്‍.കെ ഹഫ്സത്ത് അറിയിച്ചു.