ഓഡിറ്റോറിയം ബുക്കിംഗ്

തിരൂരങ്ങാടി ഗ്രാമപഞ്ചായത്തിലെ എം കെ ഹാജി മെമ്മോറിയല്‍ ഓഡിറ്റോറിയത്തിന്‍റെ ബൂക്കിംഗിനായി ബന്ധപ്പെടുക

ഫോണ്‍ : 04942460339 

email  : tirurangadigp@gmail.com

നമ്പര്‍ പ്ലേറ്റുകള്‍

വസ്തു നികുതി പരിഷ്കരണവുമായി ബന്ധപ്പെട്ട് തിരൂരങ്ങാടി ഗ്രാമ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലെ കെട്ടിടങ്ങളില്‍  പതിക്കുന്നതിനാവശ്യമായ 8.5 സെന്റി മീറ്റര്‍ നീളവും 5.5 സെന്റി മീറ്റര്‍ വീതിയും 0.3 മില്ലീ മീറ്റര്‍ കനവും മഞ്ഞ പശ്ചാത്തലത്തില്1 കറുത്ത അക്ഷരത്തിലുള്ളതുമായ പി.വി.സി. നിര്‍മ്മിത  നമ്പര്‍ പ്ളേറ്റുകള്‍ ( 21350 എണ്ണം ) വിതരണം ചെയ്യുന്നതിന് വ്യക്തികളില്‍ /സ്ഥാപനങ്ങളില്‍  നിന്ന് ക്വട്ടേഷനുകള്‍ ക്ഷണിച്ചുകൊള്ളുന്നു. ക്വട്ടേഷനോടൊപ്പം നമ്പര്‍ പ്ലേറ്റിന്റെ ഒരു സാമ്പിള്‍കൂടി സമര്‍പ്പിക്കേണ്ടതാണ്. ക്വട്ടേഷനുകള്‍ ലഭിക്കേണ്‍ അവസാന തിയ്യതി 14-11-11 ന് പകല്‍ 3 മണി ആയിരിക്കുന്നതും അന്ന  ദിവസം 4 മണിക്ക് ക്വട്ടേഷനുകള്‍ തുറന്ന പരിശോധിക്കുന്നതും പഞ്ചായത്ത് തീരുമാനത്തിന് വിധേയമായി അംഗീകരീക്കുന്നതുമാണ്.

വസ്തുനികുതി പരിഷ്കരണം

2011ലെ കേരള പഞ്ചായത്ത് രാജ് (വസ്തു നികുതിയും സേവന ഉപനികുതിയും സര്‍ചാര്‍ജ്ജും) ചട്ടങ്ങള്‍,14/01/2011 തീയതിയിലെ,സ. ഉ. (അ) നമ്പര്‍ 19/2011/ത.സ്വ.ഭ.വ സര്‍ക്കാര്‍ ഉത്തരവ് എന്നിവ പ്രകാരം തിരൂരങ്ങാടി ഗ്രാമപഞ്ചായത്ത് 01/04/2011 മുതല്‍ പ്രാബല്യത്തോടെ കെട്ടിടങ്ങളുടെ വസ്തുനികുതി പുനര്‍നിര്‍ണ്ണയം ചെയ്യുവാന്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ 24/08/2011ലെ 6-ാം നമ്പര്‍ തീരുമാനപ്രകാരം നിശ്ചയിച്ചിട്ടുണ്ട്. പ്രസ്തുത തീരുമാന പ്രകാരം 01/04/2011 മുതല്‍ താഴെ കൊടുത്ത നിരക്കില്‍ വസ്തുനികുതി ചുമത്തുന്നതിനും പഞ്ചായത്ത് പരിധിയിലുള്ള പ്രദേശങ്ങളെ 3 മേഖലകളാക്കി തിരിക്കുവാനും റോഡുകളെ തരം തിരിക്കുവാനും സേവന ഉപനികുതി ചുമത്തുന്നതിനും തീരുമാനിച്ചിട്ടുള്ള വിവരം ഇതിനാല്‍ വിജ്ഞാപനം ചെയ്യുന്നു.
അടിസ്ഥാന നികുതി തറ വിസ്തീര്‍ണ്ണത്തിന്‍റെ അടിസ്ഥാനത്തില്‍
ക്രമനമ്പര്‍ ,കെട്ടിടങ്ങളുടെയും ഉപവിഭാഗങ്ങളുടെയും വിവരണം ,നിരക്ക് ച.മീറ്ററിന്
1 പാര്‍പ്പിട ആവശ്യത്തിനുള്ളവ 5രൂപ
2 വാണിജ്യ ആവശ്യത്തിനുള്ളവ
100 ച.മീ.വരെ തറ വിസ്തീര്‍ണ്ണമുള്ള ഹോട്ടല്‍,റസ്റ്റോറന്‍റുകള്‍ ഷോപ്പുകള്‍, ഗോഡൗണുകള്‍ 40രൂപ
100 ച.മീ.വരെ തറ വിസ്തീര്‍ണ്ണമുള്ള ഹോട്ടല്‍,റസ്റ്റോറന്‍റുകള്‍ ഷോപ്പുകള്‍, ഗോഡൗണുകള്‍ 60രൂപ
200 ച.മീ.വരെ തറ വിസ്തീര്‍ണ്ണമുള്ള സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ഷോപ്പിംഗ് മാളുകള്‍ 50രൂപ
200 ച.മീ.മുകളില്‍ തറ വിസ്തീര്‍ണ്ണമുള്ള സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ഷോപ്പിംഗ് മാളുകള്‍ 80രൂപ
ബങ്കുകള്‍, പെട്ടിക്കടകള്‍, കമ്പ്യൂട്ടര്‍ സെന്‍ററുകള്‍, ഫ്യൂവല്‍ സ്റ്റേഷന്‍ 50രൂപ
3 ഓഫീസ് ഉപയോഗത്തിനുള്ളവ (വ്യവസായ ശാലകളോടനുബന്ധിച്ചുള്ളകെട്ടിടങ്ങള്‍ ഉള്‍പ്പെടെ) 40രൂപ
4 വിദ്യാഭ്യാസ ആവശ്യത്തിനുള്ളവ 6രൂപ
5 ആശുപത്രികള്‍ 7രൂപ
6 അസംബ്ലി കെട്ടിടം, കണ്‍വെന്‍ഷന്‍ സെന്‍റര്‍, ഓഡിറ്റോറിയം സിനിമ തിയേറ്റര്‍, കല്ല്യാണമണ്ഡപം, ലോഡ്ജ് 35രൂപ
7 വ്യവസായ ആവശ്യത്തിനുള്ളവ:
(1) കൈത്തറി ഷെഡ്, കയര്‍പിരി ഷെഡ്, കശുവണ്ടി ഫാക്ടറി ഷെഡ്, മത്സ്യ സംസ്ക്കരണ ഷെഡ്, കോഴി വളര്‍ത്തല്‍ഷെഡ്,ലൈവ് സ്റ്റോക്ക് ഷെഡ്, കരകൗശല നിര്‍മ്മാണ ഷെഡ് പട്ടുനൂല്‍ ഷെഡ്, സ്റ്റോറേജ് ഷെഡ്, പീലിംഗ് ഷെഡ്,കൈത്തൊഴില്‍ഷെഡ്, ഇഷ്ടികചൂള, തടിമില്‍ 15രൂപ
(2) ഇതര വ്യവസായങ്ങള്‍ക്കാവശ്യമുള്ളവ 50രൂപ
8 റിസോര്‍ട്ടുകള്‍ 90രൂപ
9 അമ്യൂസ്മെന്‍റ് പാര്‍ക്ക് 40രൂപ
10 മൊബൈല്‍ ടെലഫോണ്‍ ടവര്‍ 500രൂപ
മേല്‍ നിരക്കുകള്‍ക്ക് മേഖല, റോഡിന്‍റെ തരം, കെട്ടിടങ്ങളുടെ വിസ്തീര്‍ണ്ണം കാലപ്പഴക്കം മുതലായവയുടെ അടിസ്ഥാനത്തില്‍ ചട്ടപ്രകാരമുള്ള ഇളവുകളും വര്‍ദ്ധനവുകളും ഉണ്ടായിരിക്കുന്നതാണ്
മേഖലകള്‍
പ്രാഥമിക മേഖല വാര്‍ഡുകള്‍ 5,21
ദ്വീതീയ മേഖല വാര്‍ഡുകള്‍ 1,,2,3,4,6,7,8,9,10,12,13,14,15,16,17,18,19,20,22
ത്രിതീയ മേഖല വാര്‍ഡുകള്‍ 11,23
റോഡുകളുടെ തരം
ഒന്നാം തരം റോഡുകള്‍ പരപ്പനങ്ങാടി-അരീക്കോട് റോഡില്‍ പള്ളിപ്പടി മുതല്‍ കക്കാട് വരെ, കോഴിക്കോട് റോഡ്-പാറക്കടവ് പാലം (പഞ്ചായത്ത് അതിര്‍ത്തി വരെ)
രണ്ടാം തരം റോഡുകള്‍ ബ്ലോക്ക് റോഡ് ജംഗ്ഷന്‍ മുതല്‍ തിരൂരങ്ങാടി-നന്നമ്പ്ര പഞ്ചായത്ത് അതിര്‍ത്തി വരെ, ബൈപ്പാസ് റോഡ്, തിരൂരങ്ങാടി-ചെറുമുക്ക് റോഡ് (പഞ്ചായത്ത് അതിര്‍ത്തി വരെ), തിരൂരങ്ങാടി -പനമ്പുഴ റോഡ്, വെന്നിയൂര്‍-തെയ്യാല റോഡ്
സേവന ഉപനികുതി
എല്ലാകെട്ടിടങ്ങള്‍ക്കും വസ്തിനികുതിയുടെ 3%(തെരുവ് വിളക്ക് പരിപാലനത്തിന്) ഇതു സംബന്ധിച്ച് ആക്ഷേപങ്ങളോ നിര്‍ദ്ദേശങ്ങളോ സമര്‍പ്പിക്കാനുണ്ടെങ്കില്‍ ആയത് 30/09/2011 നുള്ളില്‍ രേഖാമൂലം തിരൂരങ്ങാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് സമര്‍പ്പിക്കേണ്ടതാണ്. നിശ്ചിത സമയ പരിധിക്ക് ശേഷം ലഭിക്കുന്ന നിര്‍ദ്ദേശങ്ങളും ആക്ഷേപങ്ങളും പരിഗണിക്കുന്നതല്ല.
25/08/2011
സ്പെഷ്യല്‍ ഗ്രേഡ് സെക്രട്ടറി
തിരൂരങ്ങാടി ഗ്രാമപഞ്ചായത്ത്