കമ്മ്യൂണിറ്റി കിച്ചണ്‍

കമ്മ്യൂണിറ്റി കിച്ചണ്‍ വഴി ഭക്ഷണം നല്‍ക്കുന്നവരുടെ ലിസ്റ്റ് ->PLEASE CLICK HERE->LIST SEEN

ABC PROGRAM

ABC COMMITTEE FORMATION

CLICK ABOVE

കരട് വോട്ടര്‍ പട്ടിക 2020

ഗ്രാമപഞ്ചായത്തിന്റെ കരട് വോട്ടര്‍ പട്ടിക ഇവിടെ ലഭ്യമാണ് <-CLICK ME

ഗ്രാമസഭകളിൽ പങ്കെടുക്കൂ -വികസനത്തിൽ പങ്കാളികളാകൂ

ഗ്രാമസഭകളിൽ പങ്കെടുക്കൂ -വികസനത്തിൽ പങ്കാളികളാകൂ

2018 -19 ലെ പ്രാദേശിക പദ്ധതികൾ മാർച്ച് 31 ന് മുൻപ് തയ്യാറാക്കി ഏപ്രിൽ 1ന് നിർവഹണം ആരംഭിക്കുന്നു.
ആസൂത്രണ ഗ്രാമസഭകളും വാർഡ് സഭകളും ഫെബ്രുവരി 14 മുതൽ 25 വരെ.
ജില്ലാപദ്ധതി രൂപീകരിച്ച്‌ നടപ്പാക്കുന്നതിനുള്ള പ്രവർത്തനം എല്ലാ ജില്ലകളിലും പുരോഗമിക്കുന്നു.
വികസന ഫണ്ട് വിഹിതമായി സർക്കാരുകൾ നൽകുന്ന 7000 കോടി രൂപക്കു പുറമെ മറ്റു സ്രോതസ്സുകളിൽ നിന്ന് ലഭ്യമാകുന്ന വിഹിതം കൂടി ചേർത്ത് 15000 കോടിയിലധികം രൂപയുടെ പ്രാദേശിക പദ്ധതികൾ തയ്യാറാക്കുന്നു.

തൃക്കൊടിത്താനം ഗ്രാമ പഞ്ചായത്തിനു് അഭിമാന നിമിഷം,പഞ്ചായത്തിന് ISO സർട്ടിഫിക്കേഷൻ ലഭിച്ചിരിക്കുന്നു

തൃക്കൊടിത്താനം ഗ്രാമ പഞ്ചായത്തിനു് അഭിമാന നിമിഷം, കഴിഞ്ഞ രണ്ടര വർഷം പിന്നിടുമ്പോൾ അഴിമതി രഹിത സദ്ഭരണ പഞ്ചായത്തിനുള്ള സംസ്ഥാന സർക്കാരിന്റെ അംഗീകാരം ഒപ്പം ലോകത്ത് എവിടെ നിന്നും നിശ്ചയിക്കപെട്ട സേവനങ്ങൾ വിരൽ തുമ്പിൽ ലഭ്യമാകുന്ന തരത്തിലുള്ള കoമ്പ്യൂട്ടറൈസേഷൻ പ്രക്രിയ പൂർത്തീകരിച്ചതിന്റെ ഭാഗമായി കാലതാമസം കൂടാതെ ജനങ്ങൾക്ക് ഗുണമേന്മയുള്ള സേവനങ്ങൾ ഉറപ്പ് വരുത്തി മുന്നോട്ട് പോയതിന്റെ ഭാഗമായി പഞ്ചായത്തിന് ISO സർട്ടിഫിക്കേഷൻ ലഭിച്ചിരിക്കുന്നു
ഈ അംഗീകാരം തൃക്കൊടിത്താനത്തെ ജനങ്ങൾക്ക് സമർപ്പിക്കുന്നു.ശ്രീ സി. എഫ്. തോമസ് എം.എൽ.എ. ഇതു സംബന്ധിച്ച പ്രഖ്യാപനം നിർവ്വഹിച്ച .അഴിമതി രഹിത സദ്ഭരണം, ഓഫീസ് കംപ്യൂട്ടറൈസേഷൻ, അടിസ്ഥാന സൗകര്യ വികസനം, കുറഞ്ഞ സമയത്തിനുള്ളിൽ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ എന്നിവ പരിഹണിച്ചാണ് ഐ.എസ്.ഒ.സർട്ടിഫിക്കേഷൻ ലഭിച്ചത്. പഞ്ചായത്ത പ്രസിഡൻറ് എൻ.രാജു സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു.
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണം ജില്ലാ പഞ്ചായത്ത പ്രസിഡന്റ് സണ്ണി പാമ്പാടി നിർവ്വഹിച്ചു.
ലൈഫ് ഭവനപദ്ധതി അനുമതിപത്രം.ഇ - ഹെൽത്ത് സമഗ്ര ആരോഗ്യ സർവ്വേയുടെ ഉദ്ഘാടനം മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത പ്രസിഡന്റ് ലൈസമ്മ ജോർജ് നിർവ്വഹിച്ചു.
പഞ്ചായത്ത ഡപ്യൂട്ടി ഡയറക്ടർ സലിം ഗോപാൽ, ശേ1 ബൽ ക്വാളിറ്റി കൺസൽറ്റന്റ് അനിൽകുമാർ, വൈസ് പ്രസിഡന്റ് മേഴ്സി റോയി, ബ്ലോക്ക പഞ്ചായത്തംഗങ്ങളായ ബിനോയ് ജോസഫ്, സുനിതാ സുരേഷ് രജനി സാബു സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സോണി ഫിലിപ്പ്, സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺമാരായ കെ.എൻ.സുവർണ്ണകുമാരി, അനിതാ ഓമനക്കുട്ടൻ, മെമ്പറ മാരായ കെ.എ.ജോസഫ്.ജെയിംസ് ജോസഫ്, കെ.കെ.സുനിൽ, മോട്ടി മുല്ലശ്ശേരി ,പഞ്ചായത്തു സെക്രട്ടറി എം.എൻ മുരളീധരൻ നായർ എന്നിവർ പ്രസംഗിച്ചു.as-copy

ദുരിതാശ്വാസ ക്യാംപുകള്‍

പ്രിയപ്പെട്ടവരെ,
തൃക്കൊടിത്താനം ഗ്രാമപഞ്ചായത്തിലെ 14 വാർഡുകളിൽ രൂക്ഷമായ വെള്ളപ്പൊക്ക കെടുതികൾ അനുഭവിക്കുകയാണ് . കേരളമാകെ പ്രളയ ദുരിതത്തിലാണ് , എന്നാൽ തൃക്കൊടിത്താനത്ത് ഇത് ആദ്യ അനുഭവമാണ് . ഇരൂപ്പ , കടമാൻചിറ , പൊട്ടശേരി , മാലൂർക്കാവ് , ചേരിക്കൽ , മണികണ്ഠവയൽ, ചെറുവേലി ലക്ഷം വീട് കോളനി ഭാഗം, വേഷ്ണാൽ , മണിമുറി, ഇല്ലത്തുചിറ , മാറാട്ടുകുളം തുടങ്ങിയ പ്രദശത്തെ വീടുകളിൽ വെള്ളം കയറി . ഈ വീടുകളിലെ ജനങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിലാണ് . സന്തോഷ് ക്ലബ്ബ് , വി.ബി.യു.പി. സ്‌കൂൾ , മർകസുൽ സ്‌കൂൾ , വിവേകാനന്ദ സ്‌കൂൾ ,മണികണ്ഠവയൽ സാംസ്കാരിക നിലയം , ചാഞ്ഞോടി സ്‌കൂൾ, തുടങ്ങിയ സ്ഥലങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിരിക്കുകയാണ് , തൃക്കൊടിത്താനം പഞ്ചായത്ത് ഭരണ സമിതി, സെക്രട്ടറി, പഞ്ചായത്ത് ഉദ്യോഗസ്ഥർ , വില്ലേജ് ആഫീസർ, വില്ലേജ് ഉദ്യോഗസ്ഥർ , തുടങ്ങിയവർ കഴിഞ്ഞ 2 ദിവസമായി, ദുരിതാശ്വാസ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകി വരുന്നു . അതോടൊപ്പം തൃക്കൊടിത്താനം സർവ്വീസ് സഹകരണ ബാങ്ക് ,
തൃക്കൊടിത്താനത്തെ ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീ യ പാർട്ടി പ്രവർത്തകർ , സന്നദ്ധ സംഘടനാ പ്രവർത്തകർ, സമുദായ സംഘടനകൾ, റസിഡൻസ് അസോസിയേഷനുകൾ, കുടുബശ്രീ പ്രവർത്തകർ, വ്യാപാരികൾ , വിവിധ വ്യക്തികൾ ഉൾപ്പെടെ എല്ലാവരും സജീവമായി ദുരിതാശ്വാസ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണ് .
തൃക്കൊടിത്താനം പി.എച്.സി. യുടെ നേതൃത്വത്തിൽ ഡോക്ടറും ഹെൽത്ത് ജീവനക്കാരും ഉൾപ്പെടെയുള്ള ടീം ക്യാംപുകളിൽ ആവശ്യമായ പരിശോധനകൾ നടത്തി മരുന്നുകൾ വിതരണം ചെയ്യുന്നുണ്ട് .
ഈ പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാൻ തൃക്കൊടിത്താനത്തെ മുഴുവൻ ജനങ്ങളും രംഗത്തിറങ്ങണമെന്നും ആവശ്യമായ സഹായങ്ങൾ നൽകണമെന്നും , ആർഭാടങ്ങളും , ആഘോഷങ്ങളും ഒഴിവാക്കി നമ്മുടെ സഹോദരങ്ങളെ രക്ഷിക്കാൻ നമ്മുക്ക് ഒരുമിച്ച് പ്രവർത്തിക്കാം എന്നും അഭ്യർത്ഥിക്കുന്നു .
വെള്ളപ്പൊക്ക ഭീക്ഷിണിയുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവർ ദുരിതാശ്വാസ ക്യാംപുകളിൽ എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു
സഹായങ്ങൾ എത്തിക്കാൻ താൽപ്പര്യമുള്ളവർ താഴെപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക .
എൻ.രാജു - 9496044718
പഞ്ചായത്ത് സെക്രട്ടറി - 9562585315

തൃക്കൊടിത്താനം ഗ്രാമ പഞ്ചായത്തിനു് അഭിമാന നിമിഷം

തൃക്കൊടിത്താനം ഗ്രാമ പഞ്ചായത്തിനു് അഭിമാന നിമിഷം കഴിഞ്ഞ രണ്ടര വർഷം പിന്നിടുമ്പോൾ അഴിമതി രഹിത സദ്ഭരണ പഞ്ചായത്തിനുള്ള സംസ്ഥാന സർക്കാരിന്റെ അംഗീകാരം ഒപ്പം ലോകത്ത് എവിടെ നിന്നും നിശ്ചയിക്കപെട്ട സേവനങ്ങൾ വിരൽ തുമ്പിൽ ലഭ്യമാകുന്ന തരത്തിലുള്ള കoമ്പ്യൂട്ടറൈസേഷൻ പ്രക്രിയ പൂർത്തീകരിച്ചതിന്റെ ഭാഗമായി കാലതാമസം കൂടാതെ ജനങ്ങൾക്ക് ഗുണമേന്മയുള്ള സേവനങ്ങൾ ഉറപ്പ് വരുത്തി മുന്നോട്ട് പോയതിന്റെ ഭാഗമായി പഞ്ചായത്തിന് ISO സർട്ടിഫിക്കേഷൻ ലഭിച്ചിരിക്കുന്നു
ഈ അംഗീകാരം തൃക്കൊടിത്താനത്തെ ജനങ്ങൾക്ക് സമർപ്പിക്കുന്നു
പഞ്ചായത്ത് നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ISO സർട്ടിഫിക്കേഷൻ പ്രഖ്യാപനവും 28 /7/2018 2 P.M ന് തൃക്കൊടിത്താനം ശ്രീ ഗുരു ഗുഹാനന്ദപുരം ക്ഷേത്ര ആഡിറ്റോറിയത്തിൽ നടക്കും പ്രസ്തുത പരിപാടി വിജയിപ്പിക്കാൻ നല്ലവരായ ജനങ്ങളുടെ പിന്തുണയും സാന്നിദ്ധ്യവും സാദരം ക്ഷണിച്ചു കൊള്ളുന്നു

ലോക പരിസ്ഥിതി ദിനം

എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്.

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വ്യക്ഷാ തൈകള്‍ നല്കി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എന്‍.രാജു ഉദ്ഘാടനം ചെയ്തു

ഗ്രാമസഭാ പോര്‍ട്ടല്‍

ഗ്രാമപഞ്ചായത്തുകളിലെ പൊതുജനങ്ങള്‍ക്ക് അവരുടെ പരാതികളും നിര്‍ദ്ദേശങ്ങളും എവിടെ നിന്നും അതത് വാര്‍ഡിലെ ജനപ്രതിനിധികളെ ഓണ്‍ലാനായി അറിയിക്കുന്നതിനുള്ള സംവിധാനമായി ഗ്രാമസഭാ പോര്‍ട്ടല്‍ പൊതുജനങ്ങള്‍ക്ക് ഈ സംവിധാനം ഉപയോഗിക്കാം.

ഈ സേവനം നിങ്ങള്‍ക്ക് ഓണ്‍ലൈനായി ലഭിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക New

2018-19 വാര്‍ഷിക പദ്ധതി - വ്യക്തിഗത ഗുണഭോക്താക്കളുടെ ലിസ്റ്റ് അംഗീകരിക്കുന്നതിനുളള ഗ്രാമസഭകള്‍

തൃക്കൊടിത്താനം ഗ്രാമപഞ്ചായത്തിന്‍റെ 13-ാം പഞ്ചവത്സര പദ്ധതി (2017-2022) 2018-19 വാര്‍ഷിക പദ്ധതി പ്രൊജക്ടുകള്‍ പ്രകാരമുള്ള വ്യക്തിഗത ഗുണഭോക്താക്കളുടെ ലിസ്റ്റ് അംഗീകരിക്കുന്നതിനുളള ഗ്രാമസഭകള്‍ 08.06.2018 മുതല്‍ 22.06.2018 വരെയുള്ള തീയതികളില്‍ നടക്കുകയാണ്

ഗ്രാമസഭ വിവരങ്ങള്‍ (വാര്‍ഡ് അടിസ്ഥാനത്തില്‍) ഇവിടെ ക്ലിക്ക് ചെയ്യുക New