നാലാം വാര്‍ഷിക പദ്ധതി 2015-16

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയിലെ നാലാം വാര്‍ഷിക പദ്ധതി രൂപീകരണ ഗ്രാമസഭകള്‍ 10/01/2015 മുതല്‍ തുടങ്ങുന്നു. എല്ലാ ഗ്രാമസഭകളിലും ജനങ്ങളുടെ പങ്കാളിത്തവും സഹകരണവും പ്രതീക്ഷിക്കുന്നു.

സ്നേഹപൂര്‍വ്വം

പ്രസിഡണ്ട്, തിരുവില്വാമല ഗ്രാമപഞ്ചായത്ത്

വര്‍ക്കിംഗ് ഗ്രൂപ്പ് പൊതുയോഗം

27/11/2014 ന് ഗ്രാമപഞ്ചായത്ത് ഹാളില്‍ വെച്ച് 2015/16 വാര്‍ഷിക പദ്ധതി രൂപീകരണം സംബന്ധിച്ച് പ്രഥമ വര്‍ക്കിംഗ് ഗ്രൂപ്പ് ജനറല്‍ബോഡി ചേര്‍ന്നു. യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. സി.വള്ളി യോഗം ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ശ്രീ. പി.ആര്‍. പ്രഭാകരന്‍ അദ്ധ്യക്ഷത വഹിച്ചു.എം.ഉദയന്‍, മനോജ്കുമാര്‍, സി.ഗോപദാസ്, കെ.എ. അന്‍സാര്‍ അഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി -2014/15 വാര്‍ഷിക പദ്ധതി

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി -2014/15 വാര്‍ഷിക പദ്ധതി രൂപീകരിക്കുന്നതിനായുള്ള പ്രവര്‍ത്തന സമിതികളുടെ പൊതുയോഗം 27.11.2014 ന് ഉച്ചക്ക് 2.00 മണി മുതല്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേരുന്നു. എല്ലാ വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങളും ഇതൊരു ക്ഷണമായി കരുതി യോഗത്തില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

പ്രസിഡണ്ട്                                                                                                                                              സെക്രട്ടറി

സി.വള്ളി                                                                                                                                                 ടി.ശശീന്ദന്‍

ജനകീയാസൂത്രണം 2014-15 പ്രൊജക്ടുകള്‍

tvmala2014-15

ശിശുദിനാഘോഷം 2014

ശിശുദിനാഘോഷത്തിന്‍റെ ഭാഗമായി തിരുവില്വാമല ഗവ.എല്.പി.സ്കൂളിലെ കുട്ടികളുടെ ശിശുദിന റാലി 10.30 ന് പഞ്ചായത്ത് കോമ്പൌണ്ടിലെ ഗാന്ധി പ്രതിമക്കു സമീപം എത്തിചേര്‍ന്നു. റാലിയെ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ. പി.ആര്‍. പ്രഭാകരന്‍ അഭിവാദ്യം ചെയ്തു സംസാരിച്ചു. റാലിക്ക് സഫിയ ടീച്ചര്‍, ഉഷ ടീച്ചര്‍, വിഷ്ണുപ്രിയ ടീച്ചര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

2014-15 വികേന്ദ്രീയാസൂത്രണം പദ്ധതികളുിലെ ഗുണഭോക്തൃ ലിസ്റ്റ്

list

ജനപ്രതിനിധികള്‍

പുതിയ ഭരണസമിതി അധികാരത്തില്‍ 

ഭക്ഷ്യഉപദേശക സമിതി

പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും താലൂക്ക് സപ്ളൈ ഓഫീസര്‍ കണ്‍വീനറുമായി  പഞ്ചായത്ത് തലത്തില്‍ ഭക്ഷ്യ ഉപദേശക വിജിലന്‍സ് സമിതികള്‍ രൂപീകരിച്ച് ഉത്തരവായി. വാര്‍ഡ് മെമ്പര്‍മാര്‍, അസംബ്ളിയില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രീയകക്ഷി  പ്രതിനിധികള്‍, റേഷനിങ് ഇന്‍സ്പെക്ടര്‍, ലീഗല്‍ മെട്രോളജി, റവന്യൂ, ആരോഗ്യം, പഞ്ചായത്ത്, പൊലീസ് എന്നീ വകുപ്പുകളിലെ പ്രതിനിധികള്‍ സമിതി അംഗങ്ങളാണ്.രണ്ട് മാസത്തിലൊരിക്കല്‍ സമിതി യോഗം ചേര്‍ന്ന് റേഷന്‍വിതരണ സംവിധാനത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തേണ്ടതുണ്ട്.

എല്ലാ പഞ്ചായത്തിലും തൊഴില്‍ ബാങ്ക്

ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി സജീവമാക്കാന്‍ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും തൊഴില്‍ ബാങ്കുകള്‍ രൂപീകരിക്കുന്നു. രാജ്യത്ത് ആദ്യമായി ആരംഭിക്കുന്ന ഈ സംരംഭം യഥാര്‍ത്ഥ്യമാകുകയാണ്. Continue Reading »