തിരുവാലി ഗ്രാമ പഞ്ചായത്തിലെ തൊഴില്‍ രഹിത വേതന ഗുണഭോക്തകളുടെ വേതനം 2017 ഓഗസ്റ്റ് 23,24,25 തിയ്യതികളില്‍ രാവിലെ 10:30 മുതല്‍ വൈകുന്നേരം 4 മണി വരെ വിതരണം നടത്തുന്നതാണ് .
അടുത്ത 5 വര്‍ഷം കൊണ്ട് ഭവനവും ഭൂമിയും ഇല്ലാത്ത എല്ലാവര്ക്കും മാന്യവും സുരക്ഷിതത്വവും ഉള്ള ഭവനത്തോടൊപ്പം ജീവിതസുരക്ഷിതത്തം ഉറപ്പുവരുത്തുന്നതു വഴി കേരളത്തിന്റെ സാമൂഹിക/പശ്ചാത്തല മേഖലയില്‍ കാര്യമായ മാറ്റം ഉണ്ടാക്കുക എന്നതാണ് ലൈഫ് മിഷന്റെ ലക്ഷ്യം.
- സ്ഥലമുള്ള എല്ലാവര്ക്കും. സാമ്പത്തിക സഹായം നല്കി ഗുണഭോക്താവ് നേരിട്ടോ, ഏജന്‍സി മുഖേനയോ നിര്‍മ്മാണം നടത്തുക.
- ഭൂരഹിതര്‍ക്ക്, എല്ലാവിധ സാമൂഹിക/പശ്ചാത്തല സൗകര്യത്തോടും ജീവനോപാധിയോടും കൂടിയ ഭവന സമുച്ചയം/ക്ലസ്റ്ററുകള്‍ നിര്‍മ്മിച്ചു നല്‍കുക.
- അധ്യക്ഷന്‍ : മുഖ്യമന്ത്രി
- സഹ അധ്യക്ഷന്‍ : തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി
- ഉപ അധ്യക്ഷന്‍ : ധനകാര്യം ഭവന നിര്‍മ്മാണം, സാമൂഹിക നീതി, വൈദ്യുതി, ജല വിഭവം, തൊഴില്‍, പട്ടിക ജാതി-പട്ടിക വര്‍ഗ്ഗ വികസനം, മത്സ്യബന്ധനം എന്നീ വകുപ്പ് മന്ത്രിമാര്‍
- പ്രത്യേക ക്ഷണിതാവ് : പ്രതിപക്ഷ നേതാവ്
- മിഷന് സെക്രട്ടറി : തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി
- മിഷന് അംഗങ്ങള്‍ : ചീഫ് സെക്രട്ടറി
ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെട്ട ഭൂ രഹിത ഭവന രഹിതര്‍ , ഭൂമി ഉള്ള ഭവന രഹിതര്‍ എന്നിവരുടെ ലിസ്റ്റ് .
തിരുവാലി ഗ്രാമ പഞ്ചായത്തിന്റെ 5 വർഷത്തെ ഐ എ വൈ ലിസ്റ്റ്>> Read the rest of this entry »
മലപ്പുറം ജില്ലയിലെ തിരുവാലി ഗ്രാമപഞ്ചായത്തില്‍ ജനന-മരണ-വിവാഹ രജിസ്ട്രേഷനുകളുടെ ഓണ്‍ലൈന്‍ സര്‍ഫിക്കറ്റ് വിതരണ ഉദ്ഘാടനം ബഹു. കേരള ടൂറിസം / പട്ടിക ജാതി /പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ശ്രീ. എ പി. അനില്‍കുമാര്‍ 31.01.2013 നു നിര്‍വ്വഹിച്ചു. ചടങ്ങില്‍ തിരുവാലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രി സി കെ ജയ് ദേവ് അധ്യഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വികസന കാര്യസ്ഥിരസമിതി അദ്ധ്യക്ഷന്‍ ശ്രീ.വി.സുധാകരന് , ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ കാര്യസ്ഥിരസമിതി അദ്ധ്യക്ഷ ശ്രീമതി.സി.കെ.നളിനി, ഡിഡിപി സി.എന്‍ .ബാബു , തിരുവാലി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി പി.കെ.നളിനി, ശ്രി.കെ.പി.ഭാസ്കരന് തുടങ്ങയവര്‍ ആസംശകളര്‍പ്പിച്ചു . ഐ കെ എം ജില്ല കോര്‍നേറ്റര്‍ എം പി രാജന് പദ്ധതി വിശദീകരിച്ചു, തിരുവാലി ഗ്രാമ പഞ്ചായത്ത് വികസന കാര്യസ്ഥിരസമിതി അദ്ധ്യക്ഷന്‍ ശ്രീ സി.ടി.ഹുസ്സൈന്ഹാജി സ്വാഗതവും ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ശ്രി.എം.എം.ശംസുദ്ധീന്‍ നന്ദിയും പറഞ്ഞു.
കേരള സര്‍ക്കാറിന്റെ 14/01/2011 ലെ 19/2011, 20/2011 ത.സ്വ.ഭ.വ (അ) നമ്പര്‍ ഉത്തരവ് പ്രകാരം പ്രസിദ്ധീകരിച്ച 2011 ലെ കേരള പഞ്ചായത്ത് രാജ് (വസ്തു നികുതിയും സേവന ഉപനികുതിയും സര്‍ച്ചാര്‍ജ്ജും) ചട്ടങ്ങള്‍ അനുസരിച്ച് തിരുവാലി ഗ്രാമപഞ്ചായത്തിലെ ഗാര്‍ഹിക/ഗാര്‍ഹികേതര കെട്ടിടങ്ങള്‍ക്കുള്ള വസ്തു നികുതിയുടെ അടിസ്ഥാന നിരക്ക്, ഗ്രാമപഞ്ചായത്ത് പ്രദേശത്തെ മേഖലകളായി തരം തിരിക്കല്‍ , റോഡുകളുടെ തരം തിരിക്കല്‍ എന്നിവ താഴെക്കാണിച്ച പ്രകാരം അന്തിമമായി നിശ്ചയിക്കുന്നതിന് പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്. Read the rest of this entry »
ചെറുവാലി ഗ്രാമ പഞ്ചായത്തിലെ ജനകീയാസൂത്രണം പദ്ധതി പ്രകാരമുള്ള പ്രവൃത്തികള്‍ക്ക് പൊതുമരാമത്ത് - ജലസേചന വകുപ്പുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പരിചയസമ്പന്നരായ കരാറുകാരില്‍ നിന്നും മത്സരാധിഷ്ഠിത ടെണ്ടറുകള്‍ ക്ഷണിച്ചു കൊള്ളുന്നു. ടെണ്ടര്‍ ഫോറങ്ങള്‍ 23/11/2011, 3 മണിവരെ സ്വീകരിക്കുന്നതാണ്.കൂടുതല്‍ വിവരങ്ങള്‍
വസ്തു നികുതി പരിഷ്ക്കരണ അറിയിപ്പ്
കേരള സര്‍ക്കാറിന്റെ 14/01/2011 ലെ 19/2011, 20/2011 ത.സ്വ.ഭ.വ (അ) നമ്പര്‍ ഉത്തരവ് പ്രകാരം പ്രസിദ്ധികരിച്ച 2011 ലെ കേരള പഞ്ചായത്ത് രാജ് (വസ്തു നികുതിയും സേവന ഉപനികുതിയും സര്‍ച്ചാര്‍ജ്ജും) ചട്ടങ്ങള്‍ അനുസരിച്ച് തിരുവാലി ഗ്രാമപഞ്ചായത്തിലെ ഗാര്‍ഹിക/ഗാര്‍ഹികേതര കെട്ടിടങ്ങള്‍ക്കുളള വസ്തു നികുതിയുടെ അടിസ്ഥാന നിരക്ക്, ഗ്രാമപഞ്ചായത്ത് പ്രദേശത്തെ മേഖലകളായി തരം തിരിക്കല്‍, റോഡുകളുടെ തരം തിരിക്കല്‍ എന്നിവ താഴെക്കാണിച്ച പ്രകാരം നിശ്ചയിക്കുന്നതിന് പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ആര്‍ക്കെങ്കിലും എന്തെങ്കിലും ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ ഉണ്ടെങ്കില്‍ ആയത് 05/11/2011 ന് മുന്‍പായി പഞ്ചായത്ത് സെക്രട്ടറിക്ക് രേഖാമൂലം സമര്‍പ്പിക്കേണ്ടതാണ്. Read the rest of this entry »