തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പ് 2020 സംവരണ നിയോജക മണ്ഡലങ്ങളുടെ നറുക്കെടുപ്പ് 28.09.2020 ന്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് 2020 ല്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന തെന്നല ഗ്രാമപഞ്ചായത്തിന്റെ സംവരണ നിയോജക മണ്ഡലങ്ങളുടെ നറുക്കെടുപ്പ് 28.09.2020, 4.00 pm ന് മലപ്പുറം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടക്കുന്ന വിവരം അറിയിക്കുന്നു. ടി നറുക്കെടുപ്പ് പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് കൊണ്ടായിരിക്കും നടക്കുക എന്നും അറിയിക്കുന്നു.

തദ്ദേശ തെരഞ്ഞെടുപ്പ് 2020 - കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തയ്യാറാക്കുന്ന വോട്ടര്‍പട്ടികയുടെ രണ്ടാംഘട്ട പുതുക്കലിന്‍റെ ഭാഗമായി തെന്നല ഗ്രാമപഞ്ചായത്ത് കരട് വോട്ടർ പട്ടിക 12.08.2020 തീയതി പ്രസിദ്ധീകരിച്ചു. കരട് വോട്ടർപട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും ആഗസ്റ്റ് 12 മുതൽ ആഗസ്റ്റ് 26 വരെ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് സമർപ്പിക്കാം. അന്തിമ വോട്ടർപട്ടിക സെപ്റ്റംബര്‍ 26-ന് പ്രസിദ്ധീകരിക്കുന്നതാണ്.

2020 ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ്സ് തികഞ്ഞവർക്ക് വോട്ടർപട്ടികയിൽ പേരു ചേർക്കാം. വോട്ടർപട്ടികയിലെ ഉൾക്കുറിപ്പുകളിൽ തിരുത്തലുകൾ വരുത്താനും മറ്റു സ്ഥലത്തേക്ക് പേര് മാറ്റാനും അപേക്ഷ സമര്‍പ്പിക്കാം. വോട്ടര്‍ പട്ടികയിലെ പേരുകളിൽ ആക്ഷേപം ഉണ്ടെങ്കിൽ ആയതിനും അപേക്ഷ നല്‍കാം.

വോട്ടര്‍ പട്ടിക പരിശോധിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

തിരുത്തല്‍ വരുത്തുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതല്‍ വിവരങ്ങള്‍ക്ക്  http://lsgelection.kerala.gov.in/ വെബ്സൈറ്റ് സന്ദര്‍ശിക്കുക

വ്യക്തിഗത ആനുകൂല്യത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നു.

തെന്നല ഗ്രാമപഞ്ചായത്ത് 2020-21 വാര്‍ഷിക പദ്ധതി പ്രകാരമുള്ള വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷാ ഫാറം പ്രവര്‍ത്തി സമയങ്ങളില്‍ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിലും   വാര്‍ഡ് മെമ്പര്‍മാരില്‍ നിന്നും ലഭിക്കുന്നതാണ്.

കെട്ടിട നികുതി അടവാക്കാന്‍ പഞ്ചായത്തില്‍ വരേണ്ടതില്ല

http://tax.lsgkerala.gov.in/ എന്ന ലിങ്കില്‍ കയറി Quick Pay ക്ലിക്ക് ചെയ്യുക

അതില്‍ Select Local Body യില്‍ ജില്ലയും പഞ്ചായത്തും സെലക്ട് ചെയ്യുക
Ward Year ല്‍  2013 സെലക്ട് ചെയ്ത് വാര്‍ഡ് നമ്പറും ഡോര്‍ നമ്പറും സബ് നമ്പര്‍ ഉണ്ടെങ്കില്‍ സബ് നമ്പറും എന്റര്‍ ചെയ്ത് സേര്‍ച്ച് ചെയ്യുക
Credit Card, Debit Card, Internet Banking  തുടങ്ങിയവ ഉപയോഗിച്ച് പണം അടവാക്കാവുന്നതാണ്.

സാമൂഹ്യസുരക്ഷ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ ശ്രദ്ധക്ക്

പഞ്ചായത്തിൽ നിന്നും സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നവർ നവംബർ 18 ന് ശേഷം ഏതെങ്കിലും അക്ഷയ കേന്ദ്രത്തിൽ നേരിട്ട് പോയി മസ്റ്ററിംഗ് നടത്തേണ്ടതാണ് . ഇങ്ങനെ ചെയ്യാത്തവർക്ക് അടുത്ത ഗഡു മുതൽ പെൻഷൻ ലഭിക്കുന്നതല്ല. ഇതിനായി അക്ഷയ കേന്ദ്രത്തിൽ യാതൊരു ഫീസും നൽകേണ്ടതില്ല . അക്ഷയക്കാവശ്യമായ തുക സർക്കാർ നൽകുന്നതാണ് . അക്ഷയ കേന്ദ്രത്തിൽ പോകാൻ കഴിയാത്ത കിടപ്പു രോഗികൾ ആ വിവരം പഞ്ചായത്ത് സെക്രട്ടറിയെ അറിയിക്കേണ്ടതാണ് . അങ്ങനെയുളളവരുടെ വീട്ടിൽ വന്ന് മസ്റ്ററിംഗ് നടത്തുന്നതാണ്.

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ മസ്റ്ററിംഗ് – അറിയേണ്ട കാര്യങ്ങളെല്ലാം

ആരെല്ലാമാണ് മസ്റ്ററിംഗ് നടത്തേണ്ടത് ?

കേരളത്തിലെ തദ്ദേശസ്ഥാപനങ്ങള്‍ മുഖേനെ നല്‍കുന്ന സാമൂഹ്യസുരക്ഷാ പെന്‍ഷനുകളായ വാര്‍ദ്ധക്യകാല പെന്‍ഷന്‍ ,കര്‍ഷക തൊഴിലാളി പെന്‍ഷന്‍,  വിധവാ പെന്‍ഷന്‍ , വികലാംഗ പെന്‍ഷന്‍, 50 വയസ്സിന് മുകളിലുള്ള അവിവാഹിത പെന്‍ഷന്‍ എന്നിവ വാങ്ങുന്നവരും, കൂടാതെ ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്നവരും  മസ്റ്ററിംഗ് നടത്തേണ്ടതാണ്. (അവലംബം : 65091/2019 SFC B2/18 നമ്പര്‍ സര്‍ക്കുലര്‍)

എന്താണ് മസ്റ്ററിംഗ് ? എങ്ങനെയാണ് ചെയ്യേണ്ടത് ?

പെന്‍ഷന്‍ ലഭിക്കുന്നവരെല്ലാം ജീവിച്ചിരുപ്പുണ്ട് എന്ന് സാക്ഷ്യപെടുത്തുന്നതിന് വേണ്ടിയാണ് മസ്റ്ററിംഗ് നടത്തുന്നത്. ഇതിനായി ഏതെങ്കിലും അക്ഷയ കേന്ദ്രത്തില്‍ നേരിട്ട് പോയി വിരലടയാളം വഴിയോ , കണ്ണ് ഉപയോഗിച്ചോ മസ്റ്ററിംഗ് ചെയ്യാവുന്നതാണ്.

മസ്റ്ററിംഗ് നടത്തുന്നതിന് അക്ഷയയില്‍ ഫീസ് നല്‍കേണ്ടതുണ്ടോ ?

ഒരു കാരണവശാലും ഈ കാര്യത്തിനായി അക്ഷയ കേന്ദ്രങ്ങളില്‍ പണം നല്‍കരുത്. ഗുണഭോക്താക്കള്‍ക്ക് തികച്ചും സൌജന്യമായാണ് സര്‍ക്കാര്‍ ഈ സേവനം നല്‍കുന്നത്. അക്ഷയ കേന്ദ്രങ്ങള്‍ക്കാവശ്യമായ തുക സര്‍ക്കാര്‍ നല്‍കുന്നതാണ്. ഏതെങ്കിലും അക്ഷയ കേന്ദ്രങ്ങള്‍ പണം ആവശ്യപെട്ടാല്‍ തദ്ദേശസ്ഥാപനത്തിലോ , അക്ഷയ ജില്ലാ ഓഫീസിലോ പരാതി നല്‍കാവുന്നതാണ്.

പെന്‍ഷന്‍ വാങ്ങുന്ന വ്യക്തി നേരിട്ട് അക്ഷയയില്‍ ചെല്ലണം എന്ന് നിര്‍ബന്ധമാണോ ? ആരെയെങ്കിലും രേഖകള്‍ സഹിതം അയച്ചാല്‍ മതിയോ ?

പെന്‍ഷന്‍ വാങ്ങുന്ന വ്യക്തി നേരിട്ട് തന്നെ നിര്‍ബന്ധമായും അക്ഷയയില്‍ പോകേണ്ടതാണ്. ഗുണഭോക്താവ് പെന്‍ഷന്‍ വാങ്ങുന്നതിനായി തദ്ദേശസ്ഥാപനത്തില്‍ സമര്‍പ്പിച്ച ആധാറിലുള്ള വിരലടയാളവും , മസ്റ്ററിംഗ് നടത്തുന്ന സമയത്തെ  വിരലടയാളവും ഒന്നായാല്‍ മാത്രമേ മസ്റ്ററിംഗ് മുഖേനെ ലൈഫ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ.

മസ്റ്ററിംഗ് നടത്തുന്നതിന് എന്തെല്ലാം രേഖകളാണ് അക്ഷയയില്‍ കൊണ്ട് ചെല്ലേണ്ടത് ?

ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്. കൂടാതെ പെന്‍ഷന്‍ ഐഡി കൂടി ഉണ്ടെങ്കില്‍ ഉപകാരപ്രദമാണ്.

മസ്റ്ററിംഗ് ഏത് തീയ്യതി വരെ ചെയ്യാന്‍ കഴിയും ?

നിലവിലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നവംബര്‍ 30 വരെ അക്ഷയ കേന്ദ്രങ്ങളില്‍ ചെന്ന് മസ്റ്ററിംഗ് നടത്താവുന്നതാണ്. (അവലംബം : 65091/2019 SFC B2/18 നമ്പര്‍ സര്‍ക്കുലര്‍)

കിടപ്പുരോഗം കാരണം അക്ഷയയില്‍ നേരിട്ട് ചെല്ലാന്‍ പറ്റാത്തവര്‍ എന്താണ് ചെയ്യേണ്ടത് ?

കിടപ്പുരോഗികള്‍ അടുത്ത ബന്ധുക്കള്‍ മുഖേനെ പെന്‍ഷന്‍ വാങ്ങുന്ന തദ്ദേശസ്ഥാപനത്തെ 29.11.2019 ന് മുമ്പായി ഈ വിവരം അറിയിക്കണം. അങ്ങനെ അറിയിക്കുന്നവരുടെ വീട്ടില്‍ വന്ന് മസ്റ്ററിംഗ് നടത്തുന്നതാണ്. ഈ സേവനവും തികച്ചും സൌജന്യമാണ്.

അക്ഷയ വഴിയല്ലാതെ കോമണ്‍ സര്‍വ്വീസ് സെന്റര്‍ പോലുള്ള മറ്റ് കേന്ദ്രങ്ങള്‍ വഴിയോ , തദ്ദേശസ്ഥാപനത്തില്‍ ചെന്നോ മസ്റ്ററിംഗ് നടത്താന്‍ കഴിയുമോ ?

ഇല്ല. അക്ഷയ മുഖേനെ മാത്രമേ നിലവില്‍ മസ്റ്ററിംഗ് നടത്താന്‍ കഴിയൂ.

ആധാര്‍ കാര്‍ഡ് ഇല്ലാതെ പെന്‍ഷന്‍ വാങ്ങുന്നവര്‍ എന്താണ് ചെയ്യേണ്ടത് ?

ഇങ്ങനെയുള്ളവര്‍ ഗസറ്റഡ് ഓഫീസര്‍ /വില്ലേജ് ഓഫീസറില്‍ നിന്നും ലൈഫ് സര്‍ട്ടിഫിക്കറ്റ് വാങ്ങി തദ്ദേശസ്ഥാപനത്തില്‍ നല്‍കണം.

വീടിന് അടുത്തുള്ള അക്ഷയകേന്ദ്രം വഴി മാത്രമാണോ മസ്റ്ററിംഗ് നടത്താന്‍ കഴിയുന്നത് ?

കേരളത്തിലെ ഏത് തദ്ദേശസ്ഥാപനത്തില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്ന ഗുണഭോക്താവിനും കേരളത്തിലെ ഏത് അക്ഷയ കേന്ദ്രം വഴിയും മസ്റ്ററിംഗ് നടത്താവുന്നതാണ്.

പെന്‍ഷന്‍ ലഭിച്ച് തുടങ്ങിയിട്ടില്ല. പാസ്സായിട്ടുണ്ട് എന്ന് തദ്ദേശസ്ഥാപനം അറിയിച്ചിട്ടുണ്ട് . മസ്റ്ററിംഗ് നടത്തണോ ?

തദ്ദേശസ്ഥാപന സെക്രട്ടറി ഡിജിറ്റല്‍ സൈന്‍ ചെയ്ത ആക്റ്റീവ് ആയിട്ടുള്ള എല്ലാ പെന്‍ഷനേഴ്സിനും തുടര്‍ന്നും പെന്‍ഷന്‍ ലഭിക്കാന്‍ മസ്റ്ററിംഗ് നടത്തണം. അതായത് 2019 ഡിസംബര്‍ മാസത്തില്‍ പെന്‍ഷന്‍ ലഭിക്കണമെങ്കില്‍ മസ്റ്ററിംഗ് ചെയ്തിരിക്കണം.

വിധവാ പെന്‍ഷന്‍ , അവിവാഹിത പെന്‍ഷന്‍ എന്നിവ വാങ്ങുന്നവര്‍, പുനര്‍വിവാഹിതരായിട്ടില്ല എന്ന സര്‍ട്ടിഫിക്കറ്റ് കൂടാതെ മസ്റ്ററിംഗും നടത്തണോ ?

എല്ലാ പെന്‍ഷനേഴ്സും മസ്റ്ററിംഗ് നടത്തണം. കൂടാതെ വിധവാ പെന്‍ഷന്‍, അവിവാഹിത പെന്‍ഷന്‍ എന്നിവ വാങ്ങുന്ന 60 വയസ്സിന് താഴെയുള്ളവര്‍ മാത്രം പുനര്‍വിവാഹിത ആയിട്ടില്ല എന്ന സര്‍ട്ടിഫിക്കറ്റ് കൂടി എല്ലാ വര്‍ഷവും ഡിസംബര്‍ മാസത്തില്‍ അതാത് തദ്ദേശ സ്ഥാപനത്തില്‍ നല്‍കേണ്ടതാണ്. (അവലംബം : സഉ നം 251/2019 ധന തീയ്യതി 03.07.2019)

60 വയസ്സിന് മുകളിലുള്ളവര്‍ പുനര്‍വിവാഹിതരായിട്ടില്ല എന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ടോ ?

60 വയസ്സോ അതിനു മുകളിലോ ഉള്ളവര്‍ പുനര്‍വിവാഹിതരായിട്ടില്ല എന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല. എന്നാല്‍ എല്ലാ പെന്‍ഷനേഴ്സും അക്ഷയ കേന്ദ്രങ്ങള്‍ വഴി മസ്റ്ററിംഗ് നടത്തണം.

സഹകരണ ബാങ്കുകള്‍ വഴി വീട്ടില്‍ നേരിട്ട് പെന്‍ഷന്‍ കൈപറ്റുന്നവരും മസ്റ്ററിംഗ് ചെയ്യേണ്ടതുണ്ടോ ?

എല്ലാ പെന്‍ഷനേഴ്സും മസ്റ്ററിംഗ് നടത്തണം.

വ്യക്തിഗത ആനുകൂല്യത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നു.

തെന്നല ഗ്രാമപഞ്ചായത്ത് 2019-20 വാര്‍ഷിക പദ്ധതി പ്രകാരമുള്ള വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ള പൂരിപ്പിച്ച അപേക്ഷകള്‍  18/01/2019 ന്  5.00 മണിക്ക് മുമ്പായി ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ ലഭിച്ചിരിക്കേണ്ടതാണ്. അപേക്ഷാ ഫാറം പ്രവര്‍ത്തി സമയങ്ങളില്‍ ഗ്രാമപഞ്ചായത്ത് കാര്യാലയം, സി.ഡി.എസ് കാര്യാലയം, അംഗണവാടികള്‍ എന്നിവടങ്ങളില്‍ നിന്നും  വാര്‍ഡ് മെമ്പര്‍മാരില്‍ നിന്നും ലഭിക്കുന്നതാണ്.

റേഷന്‍കാര്‍ഡിനുള്ള അപേക്ഷ സ്വീകരിക്കുന്നു

.

റേഷന്‍ കാര്‍ഡുകള്‍ പുതിയതും തിരുത്തുന്നതുമായ ആവശ്യങ്ങള്‍ക്കുള്ള രണ്ടാം ഘട്ട അപേക്ഷകള്‍ 25.07.2018 ന് തെന്നല പഞ്ചായത്ത് ഓഫീസില്‍ വെച്ച് സ്വീകരിക്കുന്നതാണ്.

അപേക്ഷ ക്ഷണിക്കുന്നു

തെന്നല ഗ്രാമപഞ്ചായത്തിനു കീഴിലുള്ള തെന്നല പ്രാഥമികാരോഗ്യ കോന്ദ്രത്തിലേക്ക് ഒരു ഡോക്ടറുടെയും ഒരു ഫാര്‍മസിസ്റ്റിന്റെയും താല്‍കാലിക നിയമനത്തിന് താല്‍പര്യമുള്ള നിശ്ചിത യോഗ്യതയുള്ളവര്‍ താഴെ പറയുന്ന വിലാസത്തില്‍ 06.06.2018 നകം അപേക്ഷിക്കേണ്ടതാണ്.

സെക്രട്ടറി

തെന്നല ഗ്രാമപഞ്ചായത്ത്

വാളക്കുളം പി.ഒ

മലപ്പുറം-676508

അറിയിപ്പ്

തെന്നല ഗ്രാമപഞ്ചായത്തിലെ 2018-19 വാര്‍ഷിക പദ്ധതിയിലെ വ്യക്തിഗത ആനുകൂല്യ പ്രൊജക്ടുകളുടെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് അപേക്ഷാ ഫോറങ്ങള്‍ വാര്‍ഡ് മെമ്പര്‍മാര്‍ ,പഞ്ചായത്ത് കാര്യാലയം, കൃഷിഭവന്‍ ,മൃഗാശുപത്രി, അംഗന്‍വാടികള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ 28.04.2018 ന് 5 മണിക്കകം പഞ്ചായത്ത് കാര്യാലയത്തില്‍ ലഭിക്കേണ്ടതാണ്.

ലൈഫ് മിഷന്‍ ഭവന പദ്ധതി - സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു

Life Publication

ഭൂമിയും ഭവനവും ഇല്ലാത്തവരുടെ സാധ്യതാ ലിസ്റ്റ്

ഭൂമിയുള്ള ഭവന രഹിതരുടെ സാധ്യാതാ ലിസ്റ്റ്

അപ്പീല്‍-1

ഭവനരഹിതര്‍

ഭൂരഹിത ഭവനരഹിതര്‍