ക്വട്ടേഷന്‍ നോട്ടീസ്

താമരശ്ശേരി ഗ്രാമപഞ്ചായത്ത് - മൃഗാശുപത്രിയിലേക്ക് മരുന്ന് വാങ്ങല്‍

വാര്‍ഷിക പദ്ധതി 2018-19 ഗ്രാമസഭാ മുന്‍ഗണനാ പട്ടിക

പ്രൊജക്ട് നമ്പര്‍ 14 - ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കല്‍

പ്രൊജക്ട് നമ്പര്‍ 16 - ക്ഷീര സഹകരണ സംഘങ്ങളിലെ കര്‍ഷകര്‍ക്ക് പാലിന് സബ്സിഡി

പ്രൊജക്ട് നമ്പര്‍ 19 - മിനറല്‍ മിക്ശ്ചറും വിരമരുന്ന് വിതരണവും

പ്രൊജക്ട് നമ്പര്‍ 21 - ആട് വളര്‍ത്തല്‍

പ്രൊജക്ട് നമ്പര്‍ 22 - തൊഴുത്ത് നവീകരണം

പ്രൊജക്ട് നമ്പര്‍ 23 - നെല്‍കൃഷി വികസനം

പ്രൊജക്ട് നമ്പര്‍ 25 - തെങ്ങ് കൃഷി വികസനം

പ്രൊജക്ട് നമ്പര്‍ 47 - പച്ചക്കറി കൃഷി വികസനം വഴിയോര പച്ചക്കറി കൃഷി

പ്രൊജക്ട് നമ്പര്‍ 49 - ഫലവൃക്ഷ തൈ വിതരണം

പ്രൊജക്ട് നമ്പര്‍ 50 - ഇടവിള കൃഷി വികസനം

പ്രൊജക്ട് നമ്പര്‍ 71 - ഗ്രൂപ്പ് സ്വയംതൊഴില്‍ സബ്സിഡി വിതരണം

പ്രൊജക്ട് നമ്പര്‍ 72 - വീട് വാസയോഗ്യമാക്കല്‍ ജനറല്‍

പ്രൊജക്ട് നമ്പര്‍ 73 - ഹരിത ഭവനം

പ്രൊജക്ട് നമ്പര്‍ 77 - വനിതാ ശിങ്കാരിമേള പരിശീലനം

പ്രൊജക്ട് നമ്പര്‍ 80 - വനിതാ ഡ്രൈവിങ്ങ് പരിശീലനം

പ്രൊജക്ട് നമ്പര്‍ 83 - തേനീച്ചകൃഷി പ്രോല്‍സാഹനം

പ്രൊജക്ട് നമ്പര്‍ 88 - മാതാവോ പിതാവോ മരണപ്പെട്ട നിര്‍ധനരായ കുട്ടികള്‍ക്ക് പോഷകാഹാര വിതരണം

പ്രൊജക്ട് നമ്പര്‍ 90 - അഗതി ആശ്രയ വനിതകള്‍ക്ക് കട്ടില്‍ വിതരണം

പ്രൊജക്ട് നമ്പര്‍ 97 - വയോജന സൌഹൃദ ഗ്രാമം

പ്രൊജക്ട് നമ്പര്‍ 127 - വയോജനങ്ങള്‍ക്ക് അംഗനവാടി വഴി വേവിച്ച ഭക്ഷണം നല്‍കല്‍

പ്രൊജക്ട് നമ്പര്‍ 130 - വനിതാ സ്വയംതൊഴില്‍ സംരംഭം

പ്രൊജക്ട് നമ്പര്‍ 172 - എസ് സി വിദ്യാര്‍ത്ഥികള്‍ക്ക് വീടിനോട് ചേര്‍ന്ന് പഠന മുറി നിര്‍മ്മാണം

പ്രൊജക്ട് നമ്പര്‍ 242 - മേല്‍ക്കൂര മാറ്റി പുതിയത് സ്ഥാപിക്കല്‍- പട്ടികജാതി

പ്രൊജക്ട് നമ്പര്‍ 302 - ജലസേചന പമ്പ് സെറ്റ് വിതരണം

പ്രൊജക്ട് നമ്പര്‍ 315 - മുട്ടക്കോഴിക്കുഞ്ഞ് വിതരണം -വനിത ജനറല്‍

പ്രൊജക്ട് നമ്പര്‍ 316 - മുട്ടക്കോഴിക്കുഞ്ഞ് വിതരണം എസ് സി വനിത

പ്രൊജക്ട് നമ്പര്‍ 317 - കറവപശു വളര്‍ത്തല്‍ എസ് സി

പ്രൊജക്ട് നമ്പര്‍ 318 - കറവപ്പശു വളര്‍ത്തല്‍ - ജനറല്‍

ടെന്‍ഡര്‍ നോട്ടീസ്

താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ അസിസ്റ്റന്‍റ് എഞ്ചിനീയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായിട്ടുളള വിവിധ പദ്ധതികളുടെ ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുന്നു.വിശദ വിവരങ്ങള്‍ http://tender.lsgkerala.gov.in എന്ന വിലാസത്തില്‍ വിന്‍ഡോ നമ്പര്‍ g79652/2018 ല്‍ ലഭ്യമാണ്.

ആയുര്‍വ്വേദ ഡിസ്പെന്‍സറിയിലെ അറ്റന്‍റുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

അറ്റന്‍ററുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

വാര്‍ഷിക പദ്ധതികളുടെ സബ്സിഡി - ധനസഹായം അനുബന്ധ വിഷയങ്ങള്‍ എന്നിവ സംബന്ധിച്ച മാര്‍ഗ്ഗരേഖ

വാര്‍ഷിക പദ്ധതികളുടെ സബ്സിഡി - ധനസഹായം അനുബന്ധ വിഷയങ്ങള്‍ എന്നിവ സംബന്ധിച്ച മാര്‍ഗ്ഗരേഖ

2017-18 വാര്‍ഷിക പദ്ധതി വ്യക്തിഗത ഗുണഭോക്തൃ പട്ടിക

2017-18 വര്‍ഷത്തെ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളെ തെരെഞ്ഞെടുക്കുന്നതിന് വേണ്ടി കൂടിയ ഗ്രാമ സഭകളില്‍ പരിശോധിച്ച് തയ്യാറാക്കിയ ഗുണഭോക്തൃ ലിസ്റ്റ് 20-09-2017 ന് കൂടിയ ഭരണ സമിതി അംഗീകരിച്ചു .

ഗ്രാമ സഭാ മിനുട്ട്സില്‍  രേഖപ്പെടുത്തിയ  മുഴുവന്‍ ഗുണഭോക്താക്കളുടെയും  മിനുട്സില് ‍ രേഖപ്പെടുത്തിയ ക്രമ നമ്പര്‍ അനുസരിച്ചുളള പട്ടിക , വിവിധ പദ്ധതികളുടെ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള മാര്‍ക്ക് ലിസ്റ്റ് എന്നിവ  നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കി.

നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ മേല്‍ പട്ടികയിലെ ഗുണഭോക്താക്കളുടെ അര്‍ഹതാ മാനദണ്ഢങ്ങളും മുന്‍ഗണനാ മാനദണ്ഡങ്ങളും പരിശോധിച്ചതിന് ശേഷം ഗുണഭോക്താക്കള്‍ക്കുളള ആനുകൂല്യങ്ങള്‍ 03/04/2017 ലെ സര്‍ക്കാര്‍ ഉത്തരവ് (എം.എസ്) നമ്പര്‍ 80/2017/ത.സ്വ.ഭ.വ ക്രമനമ്പര്‍ 20(8)പ്രകാരം ഓരോ വാര്‍ഡിലും നല്‍കാവുന്ന ഗുണഭോക്താക്കളുടെ എണ്ണം കണക്കാക്കി അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യുന്നതാണ്.

ഗ്രാമസഭാ മിനുട്സിലെ ക്രമ നമ്പര്‍ അനുസരിച്ചായിരിക്കും ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുക.

03/04/2017 ലെ സര്‍ക്കാര്‍ ഉത്തരവ് (എം.എസ്) നമ്പര്‍ 80/2017/ത.സ്വ.ഭ.വ ക്രമനമ്പര്‍ 20(8) പ്രകാരം  വാര്‍ഡ് തലത്തില്‍ ഗുണഭോക്താക്കളുടെ എണ്ണം നിശ്ചയിച്ച് ആനുകൂല്യം വിതരണം ചെയ്യേണ്ടതിനാല്‍ വാര്‍ഡ് തലത്തിലുളള മുന്‍ഗണനാ ലിസ്റ്റ് ആണ് താഴെ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

1.തെങ്ങ് കൃഷി വികസനം(പ്രോജക്ട് നമ്പര്‍-24)

2. കാര്‍ഷിക വിപണി പ്രോല്‍സാഹനം (പ്രൊജക്ട് നമ്പര്‍-37)

3.പച്ചക്കറി കൃഷി വികസനം(പ്രോജക്ട് നമ്പര്‍-38)

4.യന്ത്രവല്ക്കരണം(പ്രോജക്ട് നമ്പര്-40)

5.ഫലവൃക്ഷ തൈ വിതരണം(പ്രോജക്ട് നമ്പര്‍-52)

6.വാഴ/പച്ചക്കറി/കുരുമുളക് തൈകൾ -ജൈവ കീടനാശിനി വിതരണം (പ്രോജക്ട് നമ്പര്-136)

7.നെല്‍കൃഷി വികസനം(പ്രൊജക്ട് നമ്പര്‍-8)

8.ക്ഷീര കര്‍ഷകര്‍ക്ക് പാലിന് സബ്സിഡി(പ്രൊജക്ട് നമ്പര്‍-6)

9.ക്ഷീര സഹകരണ സംഘങ്ങളിലെ കര്‍ഷകര്‍ക്ക് പാലിന് സബ്സിഡി(പ്രൊജക്ട് നമ്പര്‍-23)

10.മുട്ടക്കോഴിക്കുഞ്ഞ് വിതരണം-വനിത-ജനറല്‍(പ്രൊജക്ട് നമ്പര്‍-67)

11.മുട്ടക്കോഴിക്കുഞ്ഞ് വിതരണം വനിത -എസ്.സി.

(പ്രൊജക്ട് നമ്പര്‍-84)

12.പ്രൊജക്ട് നമ്പര്‍ 86 മേല്‍ക്കൂര മാറ്റിസ്ഥാപിക്കല്‍ എസ്.സി

13.കറവപ്പശു വളര്‍ത്തല്‍ എസ്.സി(പ്രൊജക്ട് നമ്പര്‍-93)

14.വീട് വാസയോഗ്യമാക്കല്‌‍ എസ്.സി(പ്രൊജക്ട് നമ്പര്‍-144)

15.ഓട്ടോറിക്ഷ നല്‍കല്‍ എസ്.സി(പ്രൊജക്ട് നമ്പര്‍-145)

16.കറവപ്പശു വളര്‍ത്തല്‍ ജനറല്‍(പ്രൊജക്ട് നമ്പര്‍-147)

17.ഓട്ടോറിക്ഷ നല്‍കല്‍ ജനറല്‍(പ്രൊജക്ച് നമ്പര്‍ 278)

18.ഏഴാം ക്ലാസ് വരെയുളള എസ്.സി കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വാങ്ങല്(പ്രൊജക്ട് നമ്പര്‍-313)

19.എസ്.സി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പ് നല്‍കല്‍(പ്രൊജക്ട് നമ്പര്‍-337)

20.ജൈവ മാലിന്യ ബിന്ന് സ്ഥാപിക്കല്‍(പ്രൊജക്ട് നമ്പര്‍-350)

21.ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കുളള സ്കോളര്‍ഷിപ്പ്(പ്രൊജക്ട് നമ്പര്‍-332)

22.ഭിന്നശേഷിയുളളവര്‍ക്ക് മുച്ചക്ര വാഹന വിതരണം(പ്രൊജക്ട് നമ്പര്‍-335)

23.ശാരീരിക വൈകല്യമുളളവര്‍ക്ക് പെട്ടിക്കട(പ്രൊജക്ട് നമ്പര്‍-343)

24.വൃദ്ധര്‍ക്ക് കട്ടില്‍ വിതരണം(പ്രൊജക്ട് നമ്പര്‍-351)

25.എസ്.സി വിഭാഗത്തില്‍പെട്ട് 10ാം തരം വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍ വിതരണം(പ്രൊജക്ട് നമ്പര്‍-293)

26.ഓട്ടോറിക്ഷ നല്‍കല്‍ വനിത(പ്രൊജക്ട് നമ്പര്‍-331)

സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതി(LIFE - Livelihood , Inclusion and Financial Empowerment)

life1

ഭൂരഹിത ഗുണഭോക്താക്കളുടെ കരട് പട്ടിക

ഭവന രഹിത ഗുണഭോക്താക്കളുടെ കരട് പട്ടിക

അര്‍ഹതാ മാനദണ്ഡങ്ങള്‍

ഭൂരഹിത ഗുണഭോക്താക്കള്‍ സമര്‍പ്പിക്കേണ്ട അപ്പീല്‍ ഫോറം

ഭവന രഹിത ഗുണഭോക്താക്കള്‍ സമര്‍പ്പിക്കേണ്ട അപ്പീല്‍ ഫോറം

ലൈഫ് പദ്ധതിക്ക് വേണ്ടി കുടുംബശ്രീ മുഖേന സര്‍വ്വേ നടത്തി തയ്യാറാക്കി നല്കിയ ഭവന രഹിതരുടെയും,ഭുരഹിതരുടെയും കരട്  ഗുണഭോക്തൃ പട്ടിക ഭേദഗതി ഒന്നും ഇല്ലാതെ  29/07/2017 ന് കൂടിയ  ഗ്രാമ പഞ്ചായത്ത് ഭരണ സമിതി അംഗീകരിച്ചു.

മുകളില്‍ പ്രസിദ്ധീകരിച്ച ലിസ്റ്റില്‍ അനര്‍ഹര്‍ ഉണ്ടെങ്കില്‍ അവരെ ഒഴിവാക്കുന്നതിന് 01/08/2017 മുതല്‍ 10/08/2017 വരെയുള്ള ദിവസങ്ങളില്‍ ഗ്രാമ പഞ്ചായത്തില്‍ അപ്പീല്‍ സമര്‍പ്പിക്കാവുന്നതാണ്.

അനര്‍ഹരായ കുടുംബങ്ങളെ ലിസ്റ്റില്‍ നിന്നും നീക്കം ചെയ്യുന്നതിനുള്ള അപ്പീല്‍

(a) അനര്‍ഹരായ ഒരു കുടുംബവും അന്തിമഗുണഭോക്തൃ ലിസ്റ്റില്‍ കടന്നുകൂടാതിരിക്കാനായി സാമൂഹ്യ പ്രതിബദ്ധത ഉള്ള സംഘടനകള്‍ക്കും വ്യക്തികള്‍ക്കും കരട് ഗുണഭോക്തൃ ലിസ്റ്റിന്മേല്‍ ആക്ഷേപങ്ങള്‍ നല്‍കാവുന്നതാണ്.

(b) ഏതെങ്കിലും സാഹചര്യത്തില്‍ അനര്‍ഹരായ ഒരു കുടുംബം ലിസ്റ്റില്‍ ഉള്‍പ്പെട്ടു വന്നിട്ടുണ്ടെങ്കില്‍ അവര്‍ക്ക് സ്വയം            ഒഴിവാകുന്നതിനുള്ള     അപ്പീല്‍ നല്‍കാവുന്നതാണ്.

(c) തങ്ങളുടെ വാര്‍ഡില്‍ / ഡിവിഷനില്‍ അര്‍ഹതയില്ലാത്ത ഏതെങ്കിലും ഗുണഭോക്താവ് പട്ടികയില്‍ കടന്നു കൂടിയിട്ടുള്ള പക്ഷം, ആയത് ബന്ധപ്പെട്ട വാര്‍ഡിന്‍റെ അംഗം / കൌണ്‍സിലര്‍ സെക്രട്ടറിയുടെ ശ്രദ്ധയില്‍ കൊണ്ട് വരേണ്ടതും സെക്രട്ടറി തുടര്‍ നടപടി സ്വീകരിക്കേണ്ടതുമാണ്.

അനര്‍ഹരായ ഗുണഭോക്താക്കളുടെ വിവരങ്ങളിന്മേല്‍ തെറ്റ് തിരുത്തുന്നതിനുള്ള അപേക്ഷ

(a) അര്‍ഹതയുള്ള ഗുണഭോക്താക്കളുടെ വിവരങ്ങളില്‍ തെറ്റ് വന്നിട്ടുള്ള പക്ഷം, ആയത് തിരുത്തുന്നതിന് ബന്ധപ്പെട്ട ഗുണഭോക്താവിന്, വ്യക്തമായ രേഖകള്‍ സഹിതം അപേക്ഷ നല്‍കാവുന്നതാണ്.

(b) സംഘടകള്‍, വ്യക്തികള്‍ എന്നിവര്‍ക്ക്, ഗുണഭോക്താവിന്‍റെ വിവരത്തെ സംബന്ധിച്ച് തര്‍ക്കമുള്ള പക്ഷം വ്യക്തമായ രേഖകളുടെ അടിസ്ഥാനത്തില്‍ പരാതി നല്‍കാവുന്നതാണ്. സംഘടനകള്‍ ആക്ഷേപം സമര്‍പ്പിക്കുമ്പോള്‍ സംഘടനയുടെ പേരും മേല്‍വിലാസവും വ്യക്തമായി നല്‍ക്കേണ്ടതാണ്.

(c) അപ്പീല്‍ നല്‍കുന്ന ആളിന്‍റെ പേര്, പൂര്‍ണ്ണ മേല്‍വിലാസം, വാര്‍ഡ്, ഫോണ്‍ നമ്പര്‍ എന്നിവ നിര്‍ദ്ദിഷ്ഠ പ്രൊഫോര്‍മയില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം നല്‍കേണ്ടതാണ്.


അര്‍ഹത മാനദണ്ഡം വസ്തുവും വീടും ഇല്ലാത്തവര്‍

1. സ്വന്തമായി / കുടുംബാംഗങ്ങളുടെ പേരില്‍ വസ്തു ഇല്ലാത്തവര്‍

2. റേഷന്‍ കാര്‍ഡ് ഉള്ള കുടുംബം(ഒരു റേഷന്‍ കാര്‍ഡിന് ഒരു ഭവനം)

3. കുടുംബ വരുമാനം 3 ലക്ഷത്തില്‍ താഴെ ഉളളവര്‍

4. പരമ്പരാഗതമായി കുടുംബ സ്വത്ത് കൈമാറി കിട്ടാന്‍ സാധ്യത ഉണ്ടാകാന്‍ പാടില്ല.

5. സ്വത്ത് ഭാഗം വെച്ച ശേഷം ഭൂരഹിതര്‍ ആയവര്‍ ആകാന്‍ പാടില്ല

6. സര്‍ക്കാര്‍ / അര്‍ദ്ധ സര്‍ക്കാര്‍ / പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ / പെന്‍ഷന്‍ വാങ്ങുന്നവര്‍ ഉളള കുടുംബം ആകാന്‍ പാടില്ല.

7. സ്വകാര്യ ആവശ്യത്തിനും നാലുചക്ര വാഹനം ഉണ്ടാകാന്‍ പാടില്ല.


അര്‍ഹത മാനദണ്ഡം വസ്തു ഉളള ഭവനരഹിതര്‍

  1. സ്വന്തമായി / കുടുംബാംഗങ്ങളുടെ പേരില്‍ ഭവനം ഇല്ലാത്തവര്‍

  2. പരമ്പരാഗതമായി ഭവനം കൈമാറി കിട്ടാന്‍ സാധ്യത ഇല്ലാത്തവര്‍

  3. റേഷന്‍ കാര്‍ഡ് ഉളള കുടുംബം(ഒരു റേഷന്‍ കാര്‍ഡിന് ഒരു ഭവനം)

  4. സ്വന്തമായി വസ്തു ഉളളവര്‍ (നഗരങ്ങളില്‍ 5 സെന്‍റിന് താഴെയും ഗ്രാമങ്ങളില്‍ 25 സെന്‍റിന് താഴെയും ഭൂമി ഉളളവര്‍ മാത്രം) പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് ബാധകമല്ല

  5. കുടുംബ വരുമാനം 3 ലക്ഷത്തില്‍ താഴെ ഉളളവര്‍

  6. സര്‍ക്കാര്‍ / അര്‍ദ്ധ സര്‍ക്കാര്‍ / പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ / പെന്‍ഷന്‍ വാങ്ങുന്നവര്‍ ഉളള കുടുംബം ആകാന്‍ പാടില്ല.

  7. സ്വകാര്യ ആവശ്യത്തിനും നാലുചക്ര വാഹനം ഉണ്ടാകാന്‍ പാടില്ല.

മേല്‍ പറഞ്ഞ മാനദണ്ഡങ്ങള്‍ പ്രകാരം അര്‍ഹത ഉണ്ടായിട്ടും ലിസ്റ്റില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളെ ഉള്‍പ്പെടുത്തുന്നതിന്  01/08/2017 മുതല്‍ 10/08/2017 വരെ  നിര്‍ദ്ധിഷ്ഠ പ്രൊഫോര്‍മയില്‍ ഗ്രാമ പഞ്ചായത്ത് ഓഫീസില്‍  അപേക്ഷ സമര്‍പ്പിച്ച് രശീതി കൈപ്പറ്റേണ്ടതാണ്.

ലൈഫ് പദ്ധതിയുടെ

മാനദണ്ഡങ്ങള്‍ പ്രകാരം അര്‍ഹരായവരുടെ ലിസ്റ്റ് (അപ്പീല്‍ 1)

ലൈഫ് സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതി - അപ്പീല്‍-2(ജില്ലാ തലം).അര്‍ഹരായവരുടെ ലിസ്റ്റ്

അന്തിമ ഗുണഭോക്തൃ മുന്‍ഗണനാ പട്ടിക


ഭുരഹിത ഭവന രഹിതരുടെ ക്ലേശ ഘടകങ്ങളുടെ അടിസ്ഥാനത്തിലുളള അന്തിമ മുന്‍ഗണനാ പട്ടിക


ഭൂമി ഉളള ഭവന രഹിതരുടെ ക്ലേശ ഘടകങ്ങളുടെ അടിസ്ഥാനത്തിലുളള അന്തിമ മുന്‍ഗണനാ പട്ടിക


ഭൂ രഹിത ഭവന രഹിതരുടെ ക്ലേശ ഘടകത്തിന്‍റെ അടിസ്ഥാനത്തില്‍ അല്ലാത്ത അന്തിമ ഗുണഭോക്തൃ മുന്‍ഗണനാ പട്ടിക


ഭൂമി ഉളള ഭവന രഹിതരുടെ ക്ലേശ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ അല്ലാത്ത അന്തിമ ഗുണഭോക്തൃ മുന്‍ഗണനാ പട്ടിക

ലൈഫ് - അന്തിമ ഗുണഭോക്തൃ പട്ടിക- ഭൂരഹിത ഭവന രഹിതര്‍

ലൈഫ് - അന്തിമ ഗുണഭോക്തൃ പട്ടിക - ഭൂമിയുളള ഭവന രഹിതര്‍

കരട് വോട്ടര്‍ പട്ടിക

ഇവിടെ  ക്ലിക് ചെയ്യുക