പൗരാവകാശരേഖ 2019

പൗരാവകാശരേഖ 2019

ടെക്നിക്കല്‍ അസ്സിസ്റ്റന്‍റ് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു.

തലയാഴം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിലവില്‍ ഒഴിവുള്ള ഒരു ടെക്‌നിക്കല്‍ അസിസ്റ്റന്‍റ് കരാര്‍ നിയമനത്തിന് നിര്‍ദ്ദിഷ്ട സാങ്കേതിക യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ബയോഡേറ്റ, ഉദ്യോഗാര്‍ത്ഥിയുടെ ഫോട്ടോ, വിദ്യാഭ്യാസയോഗ്യത തെളിയിക്കുതിനുള്ള സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ് സഹിതം അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു.  ഗ്രാമപഞ്ചായത്ത് പരിധിയില്‍ താമസിക്കുവര്‍ക്ക്മുന്‍ഗണന.

t-a-application-instructions https://drive.google.com/open?id=0B2rhUgejT9zoQ1BUUjJZWFlDZEc4Tk5pcFZheEt5Zmtwb2ln

Beneficiary List 2018-19

https://drive.google.com/open?id=0B2rhUgejT9zoQ1BUUjJZWFlDZEc4Tk5pcFZheEt5Zmtwb2ln

ശുചിത്വ തലയാഴം സുന്ദര തലയാഴം

തലയാഴം ഗ്രാമപഞ്ചായത്ത് 2018-19 വര്‍ഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചു. ‘ശുചിത്വ തലയാഴം, സുന്ദര തലയാഴം’ പദ്ധതിയുടെ നടത്തിപ്പിനാണ് ബജറ്റില്‍ പ്രാമുഖ്യം  നല്‍കിയിരിക്കുത്.ഇതിനായി 25 ലക്ഷം രൂപ നീക്കി വച്ചി’ുള്ള ബജറ്റ് വൈസ് പ്രസിഡന്റ് ശ്രീ. പി എസ്സ് പുഷ്‌ക്കരന്‍ അവതരിപ്പിച്ചു. നെല്‍കൃഷി വ്യാപിപ്പിക്കുതിനും തരിശുരഹിത തലയാഴം എ ആശയത്തിലൂടെ സ്വാശ്രയ തലയാഴം എ സ്വപ്നം സാക്ഷാല്‍ക്കരിക്കുതിനായി നെല്‍കൃഷി മേഖലക്കായി 42 ലക്ഷം രൂപയും , മൃഗസംരക്ഷണ മേഖലക്കായി 29 ലക്ഷം രൂപയും മത്സ്യ മേഖലക്കായി 14 ലക്ഷം രൂപയും നീക്കി വയ്ക്കു ബഡ്ജറ്റ് പഞ്ചായത്തിന്റെ ഭക്ഷ്യ സ്വയം പര്യാപ്തതയ്ക്കാണ് ഊല്‍ നല്‍കുത്. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെ’് സമ്പൂര്‍ണ്ണ ഭവന പദ്ധതിക്കായി 4 കോടി രൂപ വക കൊള്ളിച്ചി’ുണ്ട്. കുടിവെള്ളക്ഷാമം പരിഹരിക്കുതിനായി പരമ്പരാഗത ജലസ്രോതസ്സുകള്‍ സംരക്ഷിക്കുതിനും ബജറ്റില്‍ ഊല്‍ നല്‍കുു. തലയാഴത്തെ പരമ്പരാഗത തൊഴിലുകളായ തഴപ്പായ, കയര്‍ മേഖലകള്‍ക്കായി 10  ലക്ഷം  രൂപ ബജറ്റില്‍ വകയിരുത്തിയി’ുണ്ട്.
പഞ്ചായത്ത്  പ്രസിഡന്റ്  ശ്രീമതി.  ലിജി  സലഞ്ച്  രാജ്
അദ്ധ്യക്ഷത വഹിച്ചു.

ടെക്‌നിക്കല്‍ അസിസ്റ്റന്‍റ് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു

തലയാഴം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നിലവില്‍ ഒഴിവുള്ള ഒരു ടെക്‌നിക്കല്‍ അസിസ്റ്റന്‍റ് കരാര്‍ നിയമനത്തിന് നിര്‍ദ്ദിഷ്ട സാങ്കേതിക യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ബയോഡേറ്റ, ഉദ്യോഗാര്‍ത്ഥിയുടെ ഫോട്ടോ, വിദ്യാഭ്യാസയോഗ്യത തെളിയിക്കുതിനുള്ള സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ് സഹിതം അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു.  ഗ്രാമപഞ്ചായത്ത് പരിധിയില്‍ താമസിക്കുവര്‍ക്കും ടെക്‌നിക്കല്‍ അസിസ്റ്റന്റായി തൊഴില്‍ പരിചയം ഉള്ളവര്‍ക്കും മുന്‍ഗണന.

യോഗ്യതകളും നിബന്ധനകളും & അപേക്ഷാഫോറം

ലൈഫ് മിഷന്‍ ഭവന പദ്ധതി അന്തിമ ഗുണഭോക്തൃ പട്ടിക

ഭൂരഹിത ഭവനരഹിതരുടെ അന്തിമ ഗുണഭോക്ത പട്ടിക

ഭൂമി ഉള്ള ഭവനരഹിതരുടെ അന്തിമ ഗുണഭോക്ത പട്ടിക

തലയാഴം ഗ്രാമപഞ്ചായത്ത് വാര്‍ഷിക വികസന പദ്ധതി 2017-18 - ഗുണഭോക്തൃലിസ്റ്റ്.

വാര്‍ഷിക വികസന പദ്ധതി  2017-18  - ഗുണഭോക്തൃലിസ്റ്റ്.

ലൈഫ് മിഷന്‍ ഭവന പദ്ധതി ഒന്നാം ഘട്ട അപ്പീല്‍ അപേക്ഷകള്‍ പ്രകാരമുള്ള സാധ്യതാ പട്ടികകളുും വിവിധ കാരണങ്ങളാല്‍ നിരസിക്കപ്പെട്ട അപേക്ഷകളുടെ വിവരങ്ങളും


ഒന്നാം ഘട്ട അപ്പീല്‍ അപേക്ഷകള്‍

ഒന്നാംഘട്ട അപ്പീല്‍ അപേക്ഷകള്‍ പ്രകാരം
സ്വന്തമായി ഭൂമിയും ഭവനവും ഇല്ലാത്തവരില്‍ നിന്നും തിരഞ്ഞെടുത്ത ഗുണഭോക്താക്കളുടെ സാധ്യതാ പട്ടിക

ഒന്നാംഘട്ട അപ്പീല്‍ അപേക്ഷകള്‍ പ്രകാരം
സ്വന്തമായി ഭൂമി ഉള്ള ഭവനരഹിതരില്‍ നിന്നും തിരഞ്ഞെടുത്ത ഗുണഭോക്താക്കളുടെ സാധ്യതാ പട്ടിക

ടി.പി.ടി.എ (മെയിന്റനന്‍സ് )യുടെ പരിശോധന ആവശ്യമായ ഒന്നാം അപ്പീല്‍ അപേക്ഷകളുടെ പട്ടിക

ഒന്നാം ഘട്ട അപ്പീല്‍ അപേക്ഷകളിലെ വാസയോഗ്യമല്ലാത്ത ഭവനങ്ങളുടെ പട്ടിക

ഒന്നാം അപ്പീല്‍ അപേക്ഷകളില്‍ വിവിധ കാരണങ്ങളാല്‍ നിരസിക്കപ്പെട്ട അപേക്ഷകളുടെ പട്ടിക


ആദ്യ പട്ടികയിലെ മാറ്റങ്ങള്‍

ലൈഫ് ഭവന പദ്ധതി പ്രകാരം ആദ്യം പ്രസിദ്ധീകരിച്ച സ്വന്തമായി ഭൂമി ഉള്ള ഭവനരഹിതരില്‍ നിന്നും തിരഞ്ഞെടുത്ത ഗുണഭോക്താക്കളുടെ ആദ്യ സാധ്യതാ പട്ടിക

ലൈഫ് ഭവന പദ്ധതി പ്രകാരം ആദ്യം പ്രസിദ്ധീകരിച്ച സ്വന്തമായി ഭൂമി ഉള്ള ഭവനരഹിതരുടെ കരട് ലിസ്റ്റില്‍ അനര്‍ഹര്‍ എന്ന് കണ്ടെത്തിയവരെ ഒഴിവാക്കിയ പട്ടിക.

ലൈഫ് ഭവന പദ്ധതി പ്രകാരം ആദ്യം പ്രസിദ്ധീകരിച്ച സ്വന്തമായി ഭൂമിയും ഭവനവും ഇല്ലാത്തവരില്‍ നിന്നും തിരഞ്ഞെടുത്ത ഗുണഭോക്താക്കളുടെ ആദ്യ സാധ്യതാ പട്ടി

ലൈഫ് ഭവന പദ്ധതി പ്രകാരം ആദ്യം പ്രസിദ്ധീകരിച്ച സ്വന്തമായി ഭൂമിയും ഭവനവും ഇല്ലാത്തവരുടെ കരട് ലിസ്റ്റില്‍ അനര്‍ഹര്‍ എന്ന് കണ്ടെത്തിയവരെ ഒഴിവാക്കിയ പട്ടിക.

ഹോമിയോ ആശുപത്രി ഉദ്ഘാടനം

img-20170701-wa00221

തലയാഴം ഗ്രാമപഞ്ചായത്ത്  കണ്ണേഴത്ത് ബില്‍ഡിഗില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഹോമിയോ ആശുപത്രി 2017 ജൂലൈ 1 ന് കൂവം കാളീശ്വരം റോഡില്‍ ആയുര്‍വദ ആശുപത്രി കോബൌണ്ടില്‍ പുതിയതായി നിര്‍മ്മിച്ചിട്ടുള്ള കെട്ടിടത്തിലേക്ക്  മാറ്റി പ്രവൃത്തനമാരംഭിക്കുന്നതിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി സലഞ്ച് രാജ് നിര്‍വ്വഹിക്കുന്നു.

തലയാഴം ഗ്രാമപഞ്ചായത്തിന്റെ 2017-2018 വര്‍ഷത്തെ ബജറ്റ്

2017-18 ബഡ്ജറ്റ്img_8635-copy
തലയാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, പഞ്ചായത്ത് സെക്രട്ടറി, മറ്റ് ജീവനക്കാര്‍,
2015 നവംബര്‍ മാസം നിലവില്‍വ ഈ സമിതിയുടെ രണ്ടാമത് പ്രവര്‍ത്തന സാമ്പത്തീക വര്‍ഷത്തെ(2017-2018) ബഡ്ജറ്റ് നിങ്ങളുടെ അറിവിനും ചര്‍ച്ചയ്ക്കും അംഗീകാരത്തിനുമായി സമര്‍പ്പിക്കുകയാണ്.
നമ്മുടെ രാഷ്ട്രപിതാവായിരു മഹാത്മാഗാന്ധി വിഭാവനം ചെയ്ത പഞ്ചായത്തി രാജ് നിലവില്‍ വതിനു ശേഷം പ്രാദേശിക സര്‍ക്കാരുകളായ ത്രിതല പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ വികസന പദ്ധതികള്‍ അംഗീകരിച്ച് നടപ്പാക്കുതില്‍ വളരെയധികം പുരോഗതി കൈവരിയ്ക്കാനായി’ുണ്ട്. വളരെയേറെ പ്രതീക്ഷയോടും അതിലുപരി അഭിമാനത്തോടും കൂടി ഈ ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വികസനം ല ക്ഷ്യമാക്കിയുള്ള വാര്‍ഷിക ബഡ്ജറ്റാണ് ഇവിടെ അവതരിപ്പിക്കുത്.
2017-18 വര്‍ഷത്തില്‍ പ്രതീക്ഷിക്കു വരവുകളുടെയും തദനുസൃതമായ ചെലവുകളുടെയും വിശദാംശങ്ങള്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി വിവിധ സ്റ്റാന്റിംഗ് കമ്മിറ്റികളുടെയും കൈമാറിക്കി’ിയ സ്ഥാപന മേധാവികളുടെയും നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുമാണ് ഈ ബഡ്ജറ്റ് തയ്യാറാക്കിയി’ുള്ളത്.
തലയാഴം ഗ്രമപഞ്ചായത്തിനെ ഒരു സ്വാശ്രയ പഞ്ചായത്താക്കുക എതാണ് പഞ്ചായത്ത് ഭരണ സമിതി ഈ ബഡ്ജറ്റിലൂടെ ലക്ഷ്യമിടുത്. പഞ്ചായത്തിലെ മൊത്തം ഭൂവിസ്തൃതി 22.41 ച.കി.മീ.ആണ്. അതില്‍ 14.10 ച.കി.മീ. കരിനിലങ്ങളാണ്. ഈ പ്രദേശത്ത് നെല്ല് സമൃദ്ധമായി വിളയുതിനുള്ള സാഹചര്യം ഉണ്ടായിരുതാണ്. നമ്മുടെ തെറ്റായ വികസന സങ്കല്പവും പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച ധാരണയില്ലായ്മയും നമ്മുടെ കാര്‍ഷിക വികസനത്തെ രൂക്ഷമായി ബാധിച്ചു. പഞ്ചായത്തിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ നിലവിലുണ്ടായിരു നെല്പാടങ്ങള്‍ പൂര്‍ണമായും പരിവര്‍ത്തനപ്പെടുത്തിയ അവസ്ഥയിലാണുള്ളത്. അപ്പര്‍ കു’നാടിന്റെ ഹൃദയ ഭൂമിയായ തലയാഴത്തിന്റെ കിഴക്കന്‍ മേഖലയില്‍ സ്ഥിതി ചെയ്യു കരിനിലങ്ങളിലും കൃഷി ചെയ്യപ്പെടു ഭൂമിയുടെ അളവ് നാള്‍ക്കു നാള്‍ കുറഞ്ഞു വരുകയാണ്. ഈ സ്ഥിതി തുടരാതിരിക്കാന്‍, തലയാഴത്തിന്റെ കാര്‍ഷിക സംസ്‌കൃതിയെ സംരക്ഷിക്കാന്‍, അപ്പര്‍ കു’നാടിന്റെ ഹൃദയ ഭൂമിയായ തലയാഴത്തിന്റെ ഭാവി ശോഭനമാക്കുവാന്‍, ഇനി തലയാഴത്തെ ഒരു തുണ്ടു കൃഷി നിലമോ, കായല്‍, ആറ്, തോട്, കുളങ്ങള്‍ മുതലായ ജലാശയങ്ങളോ തണ്ണീര്‍ത്തടങ്ങളോ നികത്തപ്പെടാതിരിക്കാന്‍ കൂ’ായി പരിശ്രമിക്കേണ്ടതുണ്ട്.
നമ്മുടെ പഞ്ചായത്തിനാവശ്യമായ ഭക്ഷ്യവസ്തുക്കള്‍ ഇവിടെ ത െഉത്പാദിപ്പിക്കുതിന,് ഈ ഭരണസമിതിയുടെ കാലത്ത് തലയാഴത്തെ തരിശുരഹിത പഞ്ചായത്താക്കുതിന്, കേരള സര്‍ക്കാരിന്റെ ഹരിത കേരളം പദ്ധതിയുമായി ബന്ധപ്പെ’ുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് 2017-2018 സാമ്പത്തിക വര്‍ഷം ആരംഭം കുറിക്കണം. കൃഷി ചെയ്യാന്‍ കഴിയു മുഴുവന്‍ സ്ഥലത്തും കൃഷിയിറക്കിയും മനുഷ്യവിഭവ ശേഷിയും കൃഷിവകുപ്പില്‍ നിും നമുക്ക് അനുവദിച്ചി’ുള്ള അഗ്രോ സര്‍വ്വീസ് സെന്റര്‍ വഴി ലഭിക്കു സേവനങ്ങളും മറ്റു വിഭവങ്ങളും നായി ഉപയോഗപ്പെടുത്തിയും നിലവിലുള്ള പ്രതിസന്ധി നേരിടുതിന് നമുക്ക് കഴിയും. ഇതിന് ത്രിതല പഞ്ചായത്തുകളും മറ്റ് ഗവമെന്റ് ഏജന്‍സികളും എം. പി, എം.എല്‍.എ, എിവരുടെ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുവാന്‍ കഴിഞ്ഞാല്‍ വളരെ വേഗം ലക്ഷ്യം കൈവരിക്കുവാന്‍ കഴിയും. ഇങ്ങനെ ഒരു വികസന കാഴ്ചപ്പാട് പഞ്ചായത്ത് തലത്തില്‍ വികസിപ്പിക്കുവാന്‍ പഞ്ചായത്തു സമിതി ശ്രമിച്ചു വരുകയാണ്.
തലയാഴം ഗ്രാമപഞ്ചായത്തിന്റെ 2017-18 വാര്‍ഷികബഡ്ജറ്റില്‍ കാര്‍ഷിക (ഉല്പാദന മേഖല)വികസനം ലക്ഷ്യം വച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഊല്‍ നല്‍കിയി’ുള്ളത്. തലയാഴത്തെ 32 പാടശേഖരങ്ങളിലായി 2700 ഏക്കര്‍ കൃഷിനിലം നിലവിലുണ്ട്. ആയതില്‍ 1750 ഏക്കര്‍ നിലം മാത്രമാണ് കൃഷിചെയ്യപ്പെടുത്. പഞ്ചായത്തിലെ മുഴുവന്‍ നിലങ്ങളിലും നെല്‍കൃഷി വ്യാപിപ്പിക്കുതിന് ഈ പഞ്ചായത്ത് ഭരണസമിതി ലക്ഷ്യമിടുു. 2017-18 സാമ്പത്തിക വര്‍ഷം 1750 ഏക്കറില്‍ നിലവിലുള്ള നെല്‍കൃഷി 2000 ഏക്കറിലേയ്ക്ക് വ്യാപിപ്പിച്ചും നിലവിലുള്ള 1200 കൃഷിക്കാര്‍ക്ക് പകരം 1500 കര്‍ഷകരെ കൃഷിയിറക്കാന്‍ പ്രോത്സാഹിപ്പിച്ചും എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഹരിതകേരളം പദ്ധതി യാഥാര്‍ത്ഥ്യമാക്കുവാന്‍ ഈ ഭരണസമിതി ലക്ഷ്യം വയ്ക്കുു.
തലയാഴത്ത് നെല്‍കൃഷി ചെയ്യു മുഴുവന്‍ കര്‍ഷകര്‍ക്കും കൂലിച്ചെലവിനത്തില്‍ ജനറല്‍ വിഭാഗത്തില്‍ ഏക്കറിന് 500 രൂപയും പ’ികജാതി വിഭാഗത്തില്‍ ഏക്കറിന് 1000 രൂപയും നല്‍കുതിനും അത്യുല്പാദനശേഷിയുള്ള വിത്ത് സൗജന്യമായി നല്‍കുതിനും നെല്‍കൃഷിക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുതിനും വേണ്ടി ഈ ബഡ്ജറ്റില്‍ 30 ലക്ഷം രൂപ നീക്കി വയ്ക്കുു.
നമ്മുടെ ഈ പ്രദേശത്ത് 1750 ഏക്കര്‍ നിലം നിലവില്‍ കൃഷിചെയ്യപ്പെടുമ്പോഴും വിഷമയമായ അരി വാങ്ങി ഉപയോഗിക്കു രീതിയാണ് ഇവിടെ നിലവിലുള്ളത്. ഒരു കാലത്ത് ഈ പ്രദേശത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗമായിരു നെല്ല് തിളപ്പിച്ച് പുഴുങ്ങി ഉണക്കി കുത്തി അരിയാക്കി ഉപയോഗിച്ചിരു രീതി നിുപോയിരിക്കുു. ആകയാല്‍ ക്യാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ നമ്മുടെ ഈ പ്രദേശത്ത് വര്‍ദ്ധിച്ചു വുകൊണ്ടിരിക്കുു. നമ്മുടെ പാരമ്പര്യങ്ങളിലേയ്ക്ക് തിരികെ പോയി സര്‍ക്കാര്‍ സഹായത്തോടെ തലയാഴം റൈസ് എ പേരില്‍ ശുദ്ധമായ കുത്തരി വിപണിയില്‍ എത്തിക്കുതിന് ഈ കമ്മിറ്റി ഉദ്ദേശിക്കുു. ഇതിനായി 10 ലക്ഷം രൂപ നീക്കി വയ്ക്കുു.
നെല്‍കൃഷിയുടെ അടിസ്ഥാന സൗകര്യവികസനവും ജലസേചനവും നെല്‍കൃഷി വികസനത്തിന് അത്യന്താപേക്ഷിതമാണ്. മൂവാറ്റുപുഴയാറ്റില്‍ നി് ഒഴുകിയെത്തു ശുദ്ധജലം നമ്മുടെ പഞ്ചായത്തില്‍ കൃഷിക്ക് ആവശ്യമായി ഉപയോഗപ്പെടുത്തുതിനും വേമ്പനാ’് കായലില്‍ നി് ഉപ്പുവെള്ളം കയറി കൃഷി നശിക്കുത് തടയുതിനും മത്തുങ്കല്‍, ആമയിട, തൃപ്പക്കുടം, പുത്തന്‍പാലം എിവിടങ്ങളില്‍ ഓരുമു’ുകള്‍ സ്ഥാപിക്കുതിന് 5 ലക്ഷം രൂപ നീക്കി വയ്ക്കുു.
മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കരിയാര്‍ സ്പില്‍വേ, തോ’ുവക്കം മു’് എിവ സമയബന്ധിതമായി പ്രവര്‍ത്തനക്ഷമമാക്കുതിന് നടപടി സ്വീകരിക്കും.
നമ്മുടെ പഞ്ചായത്ത് പൊതുജലാശയങ്ങളാലും തോടുകള്‍, കുളങ്ങള്‍ എിവയാലും സമ്പമാണ്. ഈ ജലാശയങ്ങളുടെ നീരൊഴുക്ക് വര്‍ദ്ധിപ്പിക്കുതിനും മാലിന്യ വിമുക്തമാക്കുതിനും മണ്ണ് സംരക്ഷിക്കുതിനും തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെ’് 2 കോടി രൂപയുടെ പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കും.
നമ്മുടെ പഞ്ചായത്തിലെ ഓരോ കുടുംബത്തിലേയ്ക്കും ആവശ്യമായ വിഷരഹിത ജൈവപച്ചക്കറി ഉല്പാദിപ്പിക്കാന്‍ കഴിയു എല്ലാവിധ ഭൗതിക സാഹചര്യവും ഇവിടെയുണ്ട്. എാല്‍ തമിഴ്‌നാട്, കര്‍ണ്ണാടക മുതലായ അന്യസംസ്ഥാനങ്ങളില്‍ നി് വരു വിഷമയമായ പച്ചക്കറിയാണ് നമ്മുടെ മാര്‍ക്കറ്റില്‍ വ്യാപകമായി വിറ്റഴിക്കപ്പെടുത്. അപകടകരമായ ഈ അവസ്ഥയ്ക്ക് അറുതി വരുത്തുവാന്‍ ജൈവ പച്ചക്കറിഗ്രാമം എ മുദ്രാവാക്യത്തോടെ നമുക്ക് ആവശ്യമായ പച്ചക്കറി നമ്മുടെ വീടുകളില്‍ ഉല്പാദിപ്പിക്കുവാനും അധികമായി ഉല്പാദിപ്പിക്കപ്പെടുവ സംഭരിച്ച് വിപണനം ചെയ്യുവാനും ഈ ബഡ്ജറ്റ് 5 ലക്ഷം രുപ നീക്കി വയ്ക്കുു.
തലയാഴത്ത് നായി വിളയു ചേന, ചേമ്പ്, കാച്ചില്‍, കപ്പ ഉള്‍പ്പെടെയുള്ള കിഴങ്ങു വര്‍ഗ്ഗങ്ങള്‍ ഔഷധഗുണമുള്ള ഭക്ഷ്യവസ്തുക്കളാണ്. ഇവയുടെ ഉല്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുതിനുവേണ്ടി 5 ലക്ഷം രൂപ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തുുു.
മഞ്ഞള്‍, ഇഞ്ചി, കുരുമുളക്, ജാതി, കച്ചോലം മുതലായ സുഗന്ധവ്യഞ്ജനങ്ങള്‍ നമ്മുടെ മണ്ണില്‍ നായി വിളയുവയാണ്. ആയതിന് 2 ലക്ഷം രൂപ വകയിരുത്തുു. നമ്മുടെ ഭൂപ്രകൃതിയുമായി നായി ഇണങ്ങി ചേരു വാഴകൃഷി പ്രോത്സാഹിപ്പിക്കുവാന്‍ 2 ലക്ഷം രൂപ ഉള്‍ക്കൊള്ളിക്കുു.
നാളികേരവും നാളികേരഉല്പങ്ങളും നമ്മുടെ പരമ്പരാഗത കാര്‍ഷിക വരുമാനങ്ങളാണ്. എാല്‍ അടുത്ത കാലത്തായി ഈ മേഖലയില്‍ വന്‍ പ്രതിസന്ധി നാം നേരിടുു. തെങ്ങ്കൃഷി പരിപോഷിപ്പിക്കുതിന് ഈ ബഡ്ജറ്റ് 5 ലക്ഷം രൂപ വകയിരുത്തുു.
ഇന്ദിരാഗാന്ധി ദേശീയ വാര്‍ദ്ധക്യകാല പെന്‍ഷന്‍, വിധവാപെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, കര്‍ഷകതൊഴിലാളി പെന്‍ഷന്‍, 50 വയസിനു മുകളില്‍ പ്രായമുള്ള അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍ എിങ്ങനെ 5 സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍, തൊഴില്‍രഹിത വേതനം എീ വിഭാഗങ്ങളിലായി ഏകദേശം 2650 ഗുണഭോക്താക്കള്‍ നിലവിലുണ്ട്. ഇവര്‍ക്ക് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കുതിന് 3 കോടി രൂപ വകയിരുത്തുു.
ക്ഷീരവികസനം/മൃഗസംരക്ഷണം: നമുക്ക് ആവശ്യമുള്ള ശുദ്ധമായ പാല്‍ നമ്മുടെ വീടുകളില്‍ ത െനാം ഉല്പാദിപ്പിച്ചിരു ഒരു സുവര്‍ണ്ണകാലം നമുക്ക് ഉണ്ടായിരുു. കാലി വളര്‍ത്തല്‍ അഭിമാനത്തിന്റെ പ്രതീകമായി കണ്ടിരു ആ കാലത്തിന് മാറ്റം വതോടുകൂടി ഈ മേഖല ഇ് കടുത്ത പ്രതിസന്ധി നേരിടുകയാണ്. ഇതിനെ മറികടക്കുവാന്‍ ക്ഷീരകര്‍ഷകരെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. സൊസൈറ്റിയില്‍ പാല്‍ അളക്കു ഓരോ കര്‍ഷകനും നാല് രൂപ ഇന്‍സെന്റിവ് നല്‍കുതിനായി 5 ലക്ഷം രൂപ ബഡ്ജറ്റില്‍ വകയിരുത്തുു. കൂടാതെ കുകു’ി പരിപാലനം, ആടുവളര്‍ത്തല്‍, പശുവളര്‍ത്തല്‍, രോഗനിയന്ത്രണം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്കായി 20 ലക്ഷം രൂപ മാറ്റി വയ്ക്കുു.
മു’ ഉല്പാദിപ്പിക്കുതിനായി പോള്‍ട്രി കോര്‍പ്പറേഷന്റെ സഹായത്തോടെ പഞ്ചായത്തിന്റെ പരമാവധി കുടുംബങ്ങളില്‍ കോഴി, താറാവ് വളര്‍ത്തല്‍ പദ്ധതി നടപ്പിലാക്കും. ഇതിന് 2 ലക്ഷം രൂപ നീക്കി വയ്ക്കുു.
പൊതുവിദ്യാഭ്യാസരംഗം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഏവര്‍ക്കും ബോധ്യമുള്ളതാണ്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ അപചയം സ്വകാര്യമേഖലയുടെ കടുകയറ്റത്തിനും ചൂഷണത്തിനും വളം വയ്ക്കുു. ആകയാല്‍ നമ്മുടെ സ്‌കൂളുകളില്‍ പഠിക്കു കു’ികളുടെ പഠനനിലവാരം ഉയര്‍ത്തുതിനും കായികക്ഷമത വര്‍ദ്ദിപ്പിക്കുതിനും സ്‌കൂളുകളില്‍ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുതിനും ലക്ഷ്യമി’ുകൊണ്ടുള്ള പൊതുവിദ്യാഭ്യാസ യജഞം നടപ്പിലാക്കുതിന് 10 ലക്ഷം രൂപ വകയിരുത്തുു.
ആരോഗ്യമേഖലയില്‍ അലോപ്പതി, ആയുര്‍വ്വേദം, ഹോമിയോ ഡിസ്‌പെന്‍സറികള്‍ നമുക്കുണ്ട്. അലോപ്പതി രംഗത്ത് ഒരു പ്രൈമറി ഹെല്‍ത്ത്‌സെന്ററും 3 സബ്‌സെന്ററുകളുമാണ് പ്രവര്‍ത്തിക്കുത്. അവയുടെ അടിസ്ഥാനസൗകര്യ വികസനത്തിനും മരു് മുതലായവ വാങ്ങുതിനും വേണ്ടി 10 ലക്ഷം രൂപ നീക്കി വയ്ക്കുു. ഹോമിയോ ആശുപത്രിയുടെ അടിസ്ഥാന സൗകര്യവികസനത്തിനും മരുിനുമായി 3 ലക്ഷം രൂപ മാറ്റി വയ്ക്കുു. ആയുര്‍വ്വേദ ആശുപത്രിക്കായി 4 ലക്ഷം രൂപ നീക്കി വയ്ക്കുു.
മാരകരോഗം ബാധിച്ച നിരവധി ആളുകള്‍ തലയാഴത്തുണ്ട്. അവര്‍ക്കായി സാന്ത്വന ചികിത്സാ പദ്ധതിയുമായി ബന്ധപ്പെ’് മരു്, പരിചരണം, ഭക്ഷണം എിവയ്ക്കായി 4 ലക്ഷം രൂപ വകയിരുത്തുു.
ശാരീരിക മാനസ്സിക വെല്ലുവിളി നേരിടുവര്‍ക്കായി വിവിധ ക്ഷേമപദ്ധതികളിലായി 3 ലക്ഷം രൂപ നീക്കി വയ്ക്കുു.
തലയാഴം ഗ്രാമപഞ്ചായത്തിലെ 11, 12, 13 വാര്‍ഡുകളിലായി പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ തിങ്ങി പാര്‍ക്കുു. ഈ മേഖലയിലെ തൊഴിലാളികളുടെ അടിസ്ഥാനസൗകര്യ വികസനം, തൊഴിലുപകരണങ്ങളുടെ ലഭ്യത എിവയ്ക്ക് (ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ) ഈ ബഡ്ജറ്റ് 5 ലക്ഷം രൂപ നീക്കി വയ്ക്കുു.
തലയാഴത്തിന്റെ സ്വന്തം തൊഴില്‍ എറിയപ്പെടു പരമ്പരാഗത തൊഴിലാണ് തഴപ്പായ നെയ്ത്ത്. വനിതകള്‍ പ്രധാനമായും ഏര്‍പ്പെടു ഈ തൊഴിലിന്റെ സംരക്ഷണത്തിനായി 3 ലക്ഷം രൂപ മാറ്റി വയ്ക്കുു. കേരളത്തിലെ കയര്‍ ഉല്പാദനത്തില്‍ വൈക്കം പ്രഥമസ്ഥാനത്താണ് ഉള്ളത്. വൈക്കം കയര്‍ ഉല്പാദിപ്പിക്കുതില്‍ തലയാഴം പ്രഥമസ്ഥാനം വഹിക്കുുണ്ട്. നമ്മുടെ പ്രദേശത്തെ പരമ്പരാഗത തൊഴിലായ കയര്‍ മേഖലയുടെ പുരോഗതിക്കുവേണ്ടി 5 ലക്ഷം രൂപ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുു.
ജനസംഖ്യയില്‍ പകുതിയില്‍ അധികം വരു സ്ത്രീകള്‍ പ്രധാനമായും കയര്‍, തഴപ്പായ നെയ്ത്ത്, മത്സ്യബന്ധനം, കൃഷി, പശുവളര്‍ത്തല്‍, മപാത്ര നിര്‍മ്മാണം മുതലായവ പ്രധാന ഉപജീവനമാര്‍ഗ്ഗമായി സ്വീകരിക്കുു. സ്ത്രീകളുടെ സുരക്ഷയും വരുമാനവും സ്വാശ്രയത്വവും വര്‍ദ്ധിപ്പിക്കുതിനായി 15 ലക്ഷം രൂപ നീക്കി വയ്ക്കുു. ലോകത്തിനു ത െമാതൃകയായി മാറിയി’ുളള കുടുംബശ്രീ പ്രവര്‍ത്തനം തലയാഴത്ത് തൃപ്തികരമായി നടക്കുു. കുടുംബശ്രീയുമായി സഹകരിച്ച് വനിതകള്‍ക്ക് തൊഴില്‍ പരിശീലനത്തിനും സംരംഭങ്ങള്‍ക്കുമായി 5 ലക്ഷം രൂപ നീക്കി വയ്ക്കുു.
കേരളാ സര്‍ക്കാര്‍ നടപ്പിലാക്കു ലൈഫ് മിഷനുമായി ചേര്‍് തലയാഴം പഞ്ചായത്തില്‍ വീടില്ലാത്ത മുഴുവന്‍ ആളുകള്‍ക്കും വീട് നിര്‍മ്മിച്ച് നല്‍കുതിനും സ്വന്തമായി വീട് വയ്ക്കാന്‍ സ്ഥലമില്ലാത്തവര്‍ക്ക് സ്ഥലം ലഭ്യമാക്കുതിനും വേണ്ടി സമ്പൂര്‍ണ്ണ ഭവനപദ്ധതി നടപ്പിലാക്കും. ഇതിന് 25 ലക്ഷം രൂപ വകയിരുത്തുു.
സ്ത്രീകള്‍ മാത്രം താമസിക്കു വീടുകളുടെയും അംഗപരിമിതരുടെ വീടുകളുടെയും നിര്‍മ്മാണം ഈ വര്‍ഷം ത െപൂര്‍ത്തീകരിക്കണമെ് പഞ്ചായത്ത് ഭരണ സമിതി ആഗ്രഹിക്കുു.
കലാസാംസ്‌കാരിക രംഗത്ത് തലയാഴത്തിന് മുന്തിയ സ്ഥാനമാണുള്ളത്. നാടന്‍കലാരൂപങ്ങളായ തിരുവാതിര കളി, ചവി’ുകളി, കൈകൊ’ിതളി, കോലുകളി, ഉടുക്കുപാ’്, കൊയ്ത്ത്പാ’്, തീയ്യാ’്, വഞ്ചിപ്പാ’്, വള്ളംകളി എിവ അന്യം നിു പോകാതെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുവാനും തലയാഴത്തിന്റെ കൃഷിയും മറ്റ് സംസ്‌കാരവും ടൂറിസം മേഖലയുടെ സാധ്യതകള്‍ക്കായി ഉപയോഗപ്പെടുത്തുതിനും തലയാഴം ഫെസ്റ്റ് എ പേരില്‍ ഒരു കലാസാംക്കാരിക മെഗാ പ്രദര്‍ശനം നടപ്പിലാക്കുതിന് 5 ലക്ഷം രൂപ നീക്കി വയ്ക്കുു.
ടൂറിസത്തിന്റെ അനന്ത സാധ്യത പ്രയോജനപ്പെടുത്താവു പ്രകൃതിരമണീയമായ പ്രദേശമാണ് നമ്മുടെ പഞ്ചായത്ത്. കായലുകളും, നോക്കെത്താദൂരത്തോളം വിസ്തൃതമായ വയലേലകളും പ്രകൃതിരമണീയമായ കരിയാറും മറ്റ് തോടുകളും ഉള്‍പ്പെടെ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ തക്ക മനോഹാരിതയുള്ള പ്രദേശങ്ങളെ ഉള്‍പ്പെടുത്ത് ആഭ്യന്തര ടൂറിസത്തെയും ഫാം ടൂറിസത്തെയും പ്രോത്സാഹിപ്പിക്കാന്‍ ഉതകു പദ്ധതികള്‍ ഇനിയും വൈകാതെ ആരംഭിക്കേണ്ടതുണ്ട്. ടൂറിസം സാധ്യതകള്‍ പഠിക്കുവാനും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും 5 ലക്ഷം രൂപ വകയിരുത്തുു. ഉത്തരവാദടൂറിസം പദ്ധതിയില്‍ വൈക്കം താലൂക്കില്‍ നി് തെരഞ്ഞെടുക്കപ്പെ’ നാലു പഞ്ചായത്തുകളില്‍ ഓണ് തലയാഴം. നാം ടൂറിസം പ്രമോഷന്‍ കൗസിലില്‍ നല്‍കിയ അപേക്ഷ പരിഗണിച്ച് തോ’കം വല്യാനപ്പുഴ മു’ിന് സമീപമുള്ള പദ്ധതിയിക്ക് തുക അനുവദിച്ചെങ്കിലും പദ്ധതിപ്രവര്‍ത്തനം ഇതുവരെ ആരംഭിച്ചി’ില്ല.
തലയാഴം ഗ്രാമപഞ്ചായത്തിലെ രൂക്ഷമായിരു കുടിവെള്ളക്ഷാമം തലയാഴം കുടിവെള്ള പദ്ധതി പ്രവര്‍ത്തനം ആരംഭിച്ചതോടുകൂടി ഒരു പരിധി വരെ പരിഹരിക്കുതിന് കഴിഞ്ഞി’ുണ്ട്. ഈ പദ്ധതി കമ്മീഷന്‍ ചെയ്യുതോടുകൂടി തലയാഴത്തെ ശുദ്ധജലക്ഷാമത്തിന് പരിഹാരമാകും. കുടിവെള്ളം എത്താത്ത പ്രദേശങ്ങള്‍ ഇനിയുമുണ്ട്. ഈ പ്രദേശങ്ങളില്‍ പുതിയ പൈപ്പ്‌ലൈന്‍ സ്ഥാപിക്കുതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി സമര്‍പ്പിച്ചി’ുള്ളത് സര്‍ക്കാരിന്റെ പരിഗണനയിലാണ്. നിലവിലുണ്ടായിരു നമ്മുടെ ജലസ്രോതസുകള്‍ സംരക്ഷിക്കുതിനും പരിപാലിക്കുതിനും ബോധപൂര്‍വ്വമായ പരിശ്രമം ആവശ്യമാണ്. പൊതു ടാപ്പുകളുടെ വെള്ളക്കരം പഞ്ചായത്ത് കൃത്യമായി അടച്ചു വരുു. ഇതിനായി 10 ലക്ഷം രൂപ നീക്കി വയ്ക്കുു.
കു’ികളുടെയും ഗര്‍ഭിണികളുടെയും കൗമാരപ്രായക്കാരുടെയും ആശ്രയകേന്ദ്രമാണ് മുറ്റത്തെ പൂന്തോ’ം എറിയപ്പെടു അംഗന്‍വാടികള്‍. തലയാഴം പഞ്ചായത്തില്‍ 18 അംഗന്‍വാടികള്‍ സ്തുത്യര്‍ഹമായ രീതിയില്‍ പ്രവര്‍ത്തിക്കുു. സ്വന്തമായി സ്ഥലമുള്ള എല്ലാ അംഗന്‍വാടികളുടെയും കെ’ിട നിര്‍മ്മാണം പൂര്‍ത്തീകരിച്ചു വരുു. അംഗന്‍വാടി ജീവനക്കാരുടെ വേതനത്തിനായി 10 ലക്ഷംരൂപയും അടിസ്ഥാന സൗകര്യ വികസനത്തിനായി 10 ലക്ഷം രൂപയും പോഷകാഹാര വിതരണത്തിനായി 12 ലക്ഷം രൂപയും ഉള്‍പ്പെടെ 32 ലക്ഷം രൂപ അംഗന്‍വാടികള്‍ക്കായി നീക്കി വയ്ക്കുു.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 2016 - 2017 സാമ്പത്തികവര്‍ഷത്തില്‍ 2823 തൊഴിലാളികള്‍ക്കായി 111000/- തൊഴില്‍ ദിനങ്ങള്‍ നല്‍കി ജില്ലയ്ക്ക് മാതൃകയാകുവാനും സ്ത്രീകളുടെ അന്തസും അഭിമാനവും വാങ്ങല്‍ ശേഷിയും വര്‍ദ്ധിപ്പിക്കുവാനും കഴിഞ്ഞി’ുണ്ട്. ഈ ഇനത്തില്‍ 2016-17 സാമ്പത്തിക വര്‍ഷത്തില്‍ ആകെ 3 കോടി 50 ലക്ഷം രൂപ ചെലവഴിച്ചി’ുണ്ട്. 2017-18 സാമ്പത്തിക വര്‍ഷം തലയാഴം പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ തൊഴിലാളികള്‍ക്കും 100 ദിവസം തൊഴില്‍ നല്‍കുതിനുവേണ്ടിയുള്ള ആക്ഷന്‍പ്ലാന്‍ തയ്യാറാക്കി അനുമതിക്കുവേണ്ടി സമര്‍പ്പിച്ചി’ുണ്ട്. ഏകദേശം 7.5 കോടി രൂപ ചെലവ് പ്രതീക്ഷിക്കുു. ഇതോടൊപ്പം ഭവനനിര്‍മ്മാണ പദ്ധതികളുടെ ഗുണഭോക്താക്കള്‍ക്ക് അധിക ധനസഹായം ലഭിക്കത്തക്ക രീതിയില്‍ തൊഴിലുറപ്പ് പദ്ധതിയുടെ പ്രവര്‍ത്തനം ക്രമപ്പെടുത്തിയി’ുണ്ട്.
പഞ്ചായത്തില്‍ 675 പ’ികജാതി കുടുംബങ്ങളും 6 പ’ികവര്‍ഗ്ഗ കുടുംബങ്ങളുമാണ് നിലവിലുള്ളത്. കുടുംബങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും തൊഴിലില്ലായ്മ പരിഹരിക്കുതിനും കോളനികളുടേയും പ’ികജാതി സങ്കേതങ്ങളുടേയും സമഗ്ര വികസനം നടപ്പിലാക്കുതിനും ഈ ബഡ്ജറ്റ് ലക്ഷ്യമിടുു. നെല്‍കൃഷി ചെയ്യു മുഴുവന്‍ കുടുംബങ്ങള്‍ക്കും വിത്തും നിലം ഒരുക്കുതിനുമുള്ള ധന സഹായവും, ക്ഷീരവികസന രംഗത്ത് പ്രവര്‍ത്തിക്കു കര്‍ഷകര്‍ക്ക് ധനസഹായവും പാരമ്പര്യകലകളുടെ സംരക്ഷണവും പ്രോത്സാഹനവും ഉറപ്പുവരുത്തല്‍ എിവ പ’ികജാതി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍വ്വഹിക്കുവാന്‍ പഞ്ചായത്ത് ഭരണസമിതി പ്രതിജ്ഞാബദ്ധമാണ്. കൂടാതെ ഗ്രാമ’ോക്ക്ജില്ലാപഞ്ചായത്തുകളുടെ സഹായത്തോടുകൂടി തോ’കത്ത് സ്ഥാപിച്ചി’ുള്ള കവര്‍ നിര്‍മ്മാണ യൂണിറ്റിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 2 ലക്ഷം രൂപയും വീടില്ലാത്ത എല്ലാ പ’ികജാതി ,പ’ികവര്‍ഗ്ഗ കുടുംബങ്ങള്‍ക്കും വീടു നിര്‍മ്മിച്ചു നല്‍കുതിന് 30 ലക്ഷം രൂപയും ,സമ്പൂര്‍ണ്ണ ശുചിത്വത്തിന്റെ ഭാഗമായി എല്ലാ കുടുംബങ്ങള്‍ക്കും കക്കൂസുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ 10 ലക്ഷം രൂപയും തോ’കത്ത് മൂാംവാര്‍ഡില്‍ പ്രവര്‍ത്തിക്കു കമ്യൂണിറ്റി ഹാളിന്റെ അടിസ്ഥാന സൗകര്യം വര്‍ദ്ധിപ്പിക്കാന്‍ 5 ലക്ഷം രൂപയും ഉള്‍പ്പെടെ പ’ികജാതി പ’ികവര്‍ഗ്ഗ വികസനത്തിനായി ആകെ 70 ലക്ഷം രൂപ വകയിരുത്തുു.
തലയാഴം ഗ്രാമപഞ്ചായത്ത് ഇ് നേരിടു ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊ് മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെ’താണ്. മാലിന്യങ്ങള്‍ അതിന്റെ ഉറവിടത്തില്‍ ത െസംസ്‌കരിക്കുതിനുള്ള വലിയ ജനകീയ ക്യാമ്പയിന്‍ നാം ഏറ്റെടുക്കേണ്ടതുണ്ട്. മാലിന്യ വിമുക്ത തലയാഴം എ ചിന്ത നമ്മുടെ മുവുവന്‍ കുടുംബങ്ങളിലും എത്തിക്കുതിനും ഘ’ം ഘ’മായി പ്ലാസ്റ്റിക് ഉപയോഗം ഇല്ലായ്മ ചെയ്യുതിനും ജൈവ-അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് ശേഖരിച്ച് സംസ്‌കരിച്ച് മൂല്യവര്‍ധിത ഉല്പങ്ങള്‍ നിര്‍മ്മിക്കുതിനുള്ള സാധ്യതാപഠനം നടത്തുതിലേക്കുമായി ഈ ബഡ്ജറ്റില്‍ 2 ലക്ഷം രൂപ വകയിരുത്തുു.
കേന്ദ്രഗവമെന്‍രിന്റെ ഒ.ഡി.എഫ് പദ്ധതി സമയബന്ധിതമായും കാര്യക്ഷമമായും പൂര്‍ത്തിയാക്കിയതിന് കോ’യം ജില്ലയില്‍ നിും തെരഞ്ഞടുക്കപ്പെ’ 6 പഞ്ചായത്തുകളില്‍ ഒ് നമ്മുടേതാണ്. പഞ്ചായത്തിന്റെ ആരാധ്യയായ പ്രസിഡന്റ് ശ്രീമതി. ലിജി സലഞ്ച് രാജ് ഗുജറാത്തിലെ ഗാന്ധിനഗറില്‍ വച്ച് നട ചടങ്ങില്‍ ബഹു. പ്രധാനമന്ത്രിയില്‍ നിും അവാര്‍ഡ് ഏറ്റുവാങ്ങുകയുണ്ടായി. എിരുാലും നമ്മുടെ പഞ്ചായത്തിന്റെ ഭൂമിശാസ്ത്രപരമായ കാരണങ്ങളാല്‍ ആദ്യകാലങ്ങളില്‍ നിര്‍മ്മിച്ച കക്കൂസുകള്‍ ഒറ്റക്കുഴി കക്കൂസുകളായിരുു. അവ ഇ് ഉപയോഗയോഗ്യമല്ലാതായി’ുണ്ട്. ആയതിനാല്‍ ഒറ്റക്കുഴി കക്കൂസുകളുള്ള കുടുംബങ്ങള്‍ക്കുകൂടി ഇര’ക്കുഴി കക്കൂസ് നിര്‍മ്മിക്കുതിന് 5 ലക്ഷം രൂപ വകയിരുത്തുു.
ഏറ്റവും കൂടുതല്‍ ഗ്രാമീണ റോഡുകളുള്ള പഞ്ചായത്തുകളിലൊാണ് നമ്മുടേത്. ഈ റോഡുകളുടെ ഗുണ നിലവാരം ഉയര്‍ത്തുതിനാവശ്യമായ വിഭവങ്ങള്‍ നമ്മുടെ കൈവശം ഇല്ല എതാണ് നാം നേരിടു പ്രതിസന്ധി. ഇതിനെ മറികടക്കാന്‍ നമുക്ക് കഴിയണം. ചെറുകിട മരാമത്തു പണികള്‍ക്ക് 25 ലക്ഷം രൂപയും ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനായി 25 ലക്ഷം രൂപയും റോഡുകളുടെ ടാറിംഗിനായി 60 ലക്ഷം രൂപയും ബഡ്ജറ്റില്‍ വകയിരുത്തിയി’ുണ്ട്.
കേരളാസര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ വൈദ്യുതീകരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും വൈദ്യുതി എത്തിക്കുതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടു വരുകയാണ്. ഈ പദ്ധതി പൂര്‍ത്തീകരിക്കുതോടൊപ്പം പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ സ്ഥാപിച്ചി’ുള്ള വഴിവിളക്കുകളുടെ മെയിന്റനന്‍സിനുവേണ്ടി 2.5 ലക്ഷം രൂപയും ഇനിയും വൈദ്യുൂതീകരിക്കാത്ത സ്ഥലങ്ങളില്‍ വഴിവിളക്ക് സ്ഥാപിക്കുതിന് 3.5 ലക്ഷം രൂപയും വഴിവിളക്കുകളുടെ വൈദ്യുതി ചാര്‍ജ്ജ് അടയ്ക്കുതിന് 6 ലക്ഷം രൂപയും ഉള്‍പ്പെടെ 12 ലക്ഷം രൂപ നീക്കി വയ്ക്കുു.
തദ്ദേകസ്വയംഭരണസ്ഥാപനങ്ങളുടെ ആധുനീകവല്‍ക്കരണത്തിന്റെ ഭാഗമായി ഐ.കെ.എം വികസിപ്പിച്ചെടുത്ത അനവധി കമ്പ്യൂ’ര്‍ സോഫ്റ്റ്‌വെയറുകള്‍ തവയാഴം പഞ്ചായത്ത് ഓഫീസിനെയും മാറ്റിമറിച്ചിരിക്കുു. സേവനപെന്‍ഷന്‍, സേവനരജിസ്‌ട്രേഷന്‍, സഞ്ചയ, സാംഖ്യ, സുലേഖ, സകര്‍മ്മ, സ്ഥാപന മുതലായ സോഫ്റ്റ്‌വെയറുകള്‍ ഈ ഓഫീസില്‍ ഉപയോഗിക്കുു. ഇന്റര്‍നെറ്റ് കണക്ഷനുള്ള ഏതൊരാള്‍ക്കും ഓലൈനായി ജനന, മരണ, വിവാഹ, ഉടമസ്ഥാവകാശ സര്‍’ിഫിക്കറ്റുകള്‍ ലഭ്യമാണ്. കൂടാതെ പഞ്ചായത്തിലേയ്ക്ക് അടയ്‌ക്കേണ്ടതായ വിവിധയിനം നികുതികള്‍ ഓലൈനായി അടയ്ക്കുതിനുള്ള സംവിധാനവും ഈ വര്‍ഷാരംഭത്തില്‍ ത െആരംഭിക്കുതാണ്. കൂടാതെ ഈ ഓഫീസില്‍ നിും നല്‍കു സേവനങ്ങള്‍ കുറ്റമറ്റതും സമയബന്ധിതവും ആക്കുതിന്റെ ഭാഗമായി ഐ.എസ്.ഒ സര്‍’ിഫിക്കേഷന്‍ നേടുതിനുള്ള പ്രാരംഭ നടപടികള്‍ നാം ആരംഭിച്ചു കഴിഞ്ഞു. സത് ഭരണത്തിനും ആധുനീകരണവല്‍ക്കരണത്തിനുമായി 5 ലക്ഷം രൂപ വകയിരുത്തുു.
റവന്യൂ എക്‌സ്‌പെന്റീച്ചര്‍ ഇനത്തില്‍ ഗ്രാമപഞ്ചായത്തിന്റെ ദൈനംദിന ചെലവുകള്‍, ഭരണ നിര്‍വ്വഹണ ചെലവുകള്‍, വിവിധ പദ്ധതികളുടെ ചെലവുകള്‍ എിവ ഉള്‍പ്പെടുു.
വിവിധ പദ്ധതികളിലൂടെ പശ്ചാത്തല സൗകര്യവികസനത്തിനായി ലഭ്യമാകു ഫണ്ടുകളും അവയുടെ ചെലവുകളും മൂലധനവരവ്, ചെലവ് ഭാഗങ്ങളിലായി ഉള്‍പ്പെടുത്തിയിരിക്കുു.
തലയാഴം ഗ്രാമപഞ്ചായത്തിന്റെ ധനസ്രോതസ്സുകളുടെ പരിമിതിയില്‍ നി് ഈ പ്രദേശത്തിന്റെ വികസനാവശ്യങ്ങള്‍ കണ്ടറിഞ്ഞ് കാലഘ’ത്തിന്റെ ആവശ്യം മനസ്സിലാക്കി അതിജീവനത്തിന്റെ പുത്തന്‍ ബദലുകള്‍ തീര്‍ത്ത് ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുവാന്‍ കഴിയ’െ എ് ആശംസിച്ചുകൊണ്ട് തലയാഴം ഗ്രാമപഞ്ചായത്തിന്റെ 2017-18 വര്‍ഷത്തെ ബഡ്ജറ്റ് ബഹുമാന്യരായ അംഗങ്ങളുടെ സജീവ ചര്‍ച്ചകള്‍ക്കും അംഗീകാരത്തിനുമായി സമര്‍പ്പിക്കുു.

തലയാഴം
25/03/2017 പി.എസ് പുഷ്‌കരന്‍
വൈസ് പ്രസിഡന്റ് &
ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍

വരവ് ഭാഗം

ചെലവ് ഭാഗം