കുടിവെള്ള വിതരണം - ക്വട്ടേഷന്‍ നോട്ടീസ്

തലപ്പലം ഗ്രാമപഞ്ചായത്തില്‍ രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ ജി.പി.എസ്. ഘടിപ്പിച്ചിട്ടുള്ള ടാങ്കര്‍ ലോറികളില്‍ കുടിവെള്ളം വിതരണം ചെയ്യുന്നതിന് മത്സരാധിഷ്ഠിത ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു.

ക്വട്ടേഷന്‍ നോട്ടീസ്

ലൈഫ് മിഷന്‍ - 2 ലക്ഷം വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം

ലൈഫ് മിഷന്‍ പദ്ധതിയിലുള്‍പ്പെടുത്തി സംസ്ഥാനത്തൊട്ടാകെ 2 ലക്ഷം വീടുകള്‍ പൂര്‍ത്തീകരിച്ചതിന്‍റെ പൂര്‍ത്തീകരണ പ്രഖ്യാപനത്തിനോടനുബന്ധിച്ച് തലപ്പലം ഗ്രാമപഞ്ചായത്തിലെ പൂര്‍ത്തീകരിച്ച വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം തലപ്പലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീ. ജെയ്സണ്‍ ജോസഫ് നിര്‍വ്വഹിച്ചു.പ്രസ്തുത ചടങ്ങില്‍ ഭരണസമിതയംഗങ്ങളും ലൈഫ് മിഷന്‍ ഗുണഭോക്താക്കളും പങ്കെടുത്തു.

പൂര്‍ത്തീകരണ പ്രഖ്യാപനം

മിനി എം.സി.എഫ്. ഉദ്ഘാടനം

തലപ്പലം ഗ്രാമപഞ്ചായത്തില്‍ സമ്പൂര്‍ണ്ണ പ്ലാസ്റ്റിക് മാലിന്യ നിര്‍മ്മാര്‍ജ്ജനം നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും 2 മിനി എം.സി.എഫ്. കള്‍ സ്ഥാപിക്കുന്നതിന്‍റെ ഉദ്ഘാടനം 28/02/2020 രാവിലെ 10.30  ന് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. പ്രേംജി ആര്‍ 12-ാം വാര്‍ഡിലെ കാഞ്ഞിരപ്പാറ അംഗന്‍വാടി സമീപം വെച്ച് നിര്‍വ്വഹിച്ചു.

Mini MCFMini MCF
Mini MCFMini MCFMini MCF

വികസന സെമിനാര്‍

തലപ്പലം ഗ്രാമപഞ്ചായത്തിന്‍റെ 2020-21 വാര്‍ഷിക പദ്ധതിയുടെ ഭാഗമായുള്ള വികസന സെമിനാര്‍ 17/02/2020 ല്‍ നടന്നു.

വികസന സെമിനാര്‍വികസന സെമിനാര്‍

പ്ലാസ്റ്റിക് നിരോധനം - പരിശോധനാ സ്ക്വാഡ്

ഒറ്റത്തവണ മാത്രം ഉപയോഗമുള്ള പ്ലാസ്റ്റിക്ക് വസ്തുക്കള്‍ 01/01/2020 മുതല്‍ സംസ്ഥാനത്ത് പൂര്‍ണ്ണമായും നിരോധിച്ച് ഉത്തവായിട്ടുള്ളതാണ്. പ്രസ്തുത ഉത്തരവ് ഗ്രാമപഞ്ചായത്ത് പ്രദേശത്ത് കര്‍ശനമായി നടപ്പാക്കുന്നതിനായി പരിശോധനാ സ്ക്വാഡുകള്‍ രൂപീകരിച്ചിരിക്കുന്നു.

സെക്രട്ടറിയുടെ നടപടിക്രമങ്ങള്‍

തെരുവുനായ്ക്കളുടെ നിയന്ത്രണം സംബന്ധിച്ച പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിലേയ്ക്കായി ഗ്രാമപഞ്ചായത്ത് തല കമ്മറ്റി രൂപീകരിച്ചു

തെരുവുനായ്ക്കളുടെ നിയന്ത്രണം സംബന്ധിച്ച പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിലേയ്ക്കായി തലപ്പലം ഗ്രാമപഞ്ചായത്തില്‍ 23/01/2020 ലെ 11/ 1 ാം നമ്പര്‍ തീരുമാന പ്രകാരം  ഗ്രാമപഞ്ചായത്ത് തല കമ്മറ്റി രൂപീകരിച്ചു.

കമ്മറ്റി തീരുമാനം

സെക്രട്ടറിയുടെ നടപടിക്രമങ്ങള്‍

ഇലക്ഷന്‍ 2020 - കരട് വോട്ടര്‍ പട്ടിക

പഞ്ചായത്ത് ഇലക്ഷന്‍ 2020 ന്‍റെ ഭാഗമായി തലപ്പലം ഗ്രാമപഞ്ചായത്തിന്‍റെ കരട് വോട്ടര്‍ പട്ടിക 20/01/2020 ല്‍ പ്രസിദ്ധീകരിച്ചു.ഗ്രാമപഞ്ചായത്തിന്‍റെ കരട് വോട്ടര്‍ പട്ടിക http://lsgelection.kerala.gov.in/ എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ആയതുമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍ 14/02/2019 വരെ ടി വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്.

ഗ്രാമസഭ

ഗ്രാമസഭ നോട്ടീസ്

പുന: ലേലം /ക്വട്ടേഷന്‍(തടി)

തലപ്പലം ഗ്രാമപഞ്ചായത്തില്‍ 12-ാം വാര്‍ഡില്‍ കീഴമ്പാറ ചൂണ്ടച്ചേരി റോഡരികില്‍ എറകുത്തി ഭാഗത്ത് നില്‍ക്കുന്ന ആഞ്ഞിലി , തലപ്പലം ഗ്രാമപഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടില്‍ മുറിച്ച് മാറ്റി അടുക്കി സൂക്ഷിച്ചിട്ടുള്ള 2 തേക്കു മരങ്ങള്‍ എന്നിവ 12/11/2019 തീയതിയില്‍ തലപ്പലം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വെച്ച് പരസ്യ ലേലം/ക്വട്ടേഷന്‍ മുഖാന്തിരം വില്‍പ്പന നടത്തുന്നതിന് തീരുമാനിച്ചിരിക്കുന്നു. ലേലത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ നിശ്ചിതതുക നിരത ദ്രവ്യം ഒടുക്കി ലേലത്തില്‍ പങ്കെടുക്കേണ്ടതും ക്വട്ടേഷന്‍ സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ലേല ദിവസം 10.30 എ.എം ന് മുമ്പായി നിശ്ചിത നിരതദ്രവ്യം പഞ്ചായത്ത് ഫണ്ടില്‍ ഒടുക്കിയ രസീത് സഹിതം സീല്‍ ചെയ്ത  കവറില്‍ ക്വട്ടേഷനുകള്‍ സമര്‍പ്പിക്കേണ്ടതാണ്.വിന്‍ഡോ നം: G111122/2019

തടി ലേലം

കേരളോത്സവം 2019

keralotsavam2019