പെന്‍ഷന്‍ അദാലത്ത് സംബന്ധിച്ച്

തലനാട് ഗ്രാമപഞ്ചായത്തിലെ പെൻഷൻ നിരസിച്ച ഗുണഭോക്താക്കളുടെ പെൻഷൻ അദാലത്ത് 17.12.2018 തീയതി രാവിലെ 11 മണി മുതൽ നടത്തുന്നതാണ്. ബന്ധപ്പെട്ട രേഖകൾ സഹിതം തലനാട് ഗ്രാമപഞ്ചായത്ത് ഓഫീസിൽ 12.12.2018 -ാം തീയതി 5 മണിക്ക്  മുമ്പായി അപേക്ഷ സമർപ്പിക്കണമെന്ന് സെക്രട്ടറി അറിയിക്കുന്നു.

തൊഴില്‍ രഹിത വേതന വിതരണം

തലനാട് ഗ്രാമപഞ്ചായത്തിലെ തൊഴില്‍രഹിത വേതന വിതരണം 2018 ജൂലൈ 21,23,24 തീയതികളില്‍ ഗ്രാമപഞ്ചായത്തില്‍ വച്ച് നടത്തപ്പെടുന്നു.ഗുണഭോക്താക്കള്‍ ബന്ധപ്പെട്ട രേഖകളുടെ അസ്സലും,ബാങ്ക് പാസ്സ് ബുക്കിന്‍റെ പകര്‍പ്പുമായി എത്തിചേരണമെന്ന് സെക്രട്ടറി അറിയിക്കുന്നു.

മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍ പുനര്‍സംയോജന പദ്ധതി

img-20180505-wa00071

കേരളോത്സവം-2017

തലനാട് ഗ്രാമപഞ്ചായത്തിലെ കേരളോത്സവം 2017 ഒക്ടോബര്‍ 7,8 തീയതികളില്‍ നടത്തുവാന്‍ തീരുമാനിച്ച വിവരം അറിയിക്കുന്നു.കലാ-കായിക മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ 2017 ഒക്ടോബര്‍ 5 തീയതി 5 മണിക്ക് മുന്‍പ് തലനാട് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അപേക്ഷകള്‍ നല്‍കേണ്ടതാണെന്ന് സെക്രട്ടറി അറിയിക്കുന്നു.

ലൈഫ് മിഷന്‍-അപ്പീല്‍ സമര്‍പ്പിച്ചവരില്‍ നിന്ന് തെരഞ്ഞെടുത്ത ഗുണഭോക്താക്കളുടെ വിവരങ്ങള്‍

ലൈഫ് മിഷന്‍-അപ്പീല്‍ സമര്‍പ്പിച്ചവരില്‍ നിന്ന് തെരഞ്ഞെടുത്ത ഗുണഭോക്താക്കളുടെ വിവരങ്ങള്‍

ഭൂമി ഉള്ള ഭവന രഹിതര്‍

ഭൂരഹിത ഭവനരഹിതര്‍

ഒഴിവാക്കപ്പെട്ടവര്‍

തലനാട് ഗ്രാമപഞ്ചായത്ത് തൊഴില്‍ രഹിത വേതന വിതരണം

തലനാട് ഗ്രാമപഞ്ചായത്തില്‍‍ നിന്ന് തൊഴില്‍ രഹിത വേതനം കൈപ്പറ്റുന്ന ഗുണഭോക്താക്കളുടെ മാര്‍ച്ച് 2017 മുതല്‍‍  ജൂലൈ 2017 വരെയുള്ള വേതനം 2017 ആഗസ്റ്റ് 29,30,31 തീയതികളില്‍ പഞ്ചായത്ത് ഓഫീസില്‍ വിതരണം ചെയ്യുന്നതാണ്.ഗുണഭോക്താക്കള്‍ അനുബന്ധ രേഖകള്‍ ഹാജരാക്കി വേതനം കൈപ്പറ്റണമെന്ന് സെക്രട്ടറി അറിയിക്കുന്നു.

തലനാട് ഗ്രാമപഞ്ചായത്തിലെ 2017 മെയ്,ജൂണ്‍,ജൂലൈ,ആഗസ്റ്റ് മാസത്തിലെ ക്ഷേമപെന്‍ഷനുകള്‍ വിതരണം ചെയ്തു.

തലനാട് ഗ്രാമപഞ്ചായത്തിലെ 2017 മെയ്,ജൂണ്‍,ജൂലൈ,ആഗസ്റ്റ് മാസത്തിലെ ക്ഷേമപെന്‍ഷനുകള്‍ വിതരണം ചെയ്തു.

വിശദവിവരങ്ങള്‍ക്ക്

ലൈഫ് ഗുണഭോക്തര്‍ ലിസ്റ്റ് ആക്ഷേപം സ്വീകരിക്കല്‍

തലനാട് ഗ്രാമപഞ്ചായത്തിലെ ലൈഫ് സര്‍വ്വേയുടെ കരട് പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഈ പട്ടികയിന്‍മേലുള്ള അക്ഷേപങ്ങള്‍ 2017 ആഗസ്റ്റ് 10 വരെ തലനാട് ഗ്രാമ പഞ്ചായത്ത് ഓഫീസില് സ്വീകരിക്കുന്നതാണെന്നുള്ള വിവരം സെക്രട്ടറി അറിയിക്കുന്നു.

ജനകീയാസൂത്രണം 2017-18

ജനകീയാസൂത്രണം 2017-18,കിലയുടെ ആഭിമുഖ്യത്തില്‍ പദ്ധതി നടത്തിപ്പിന്‍റെ സമയക്രമം നിശ്ചയിക്കുന്ന സംബന്ധിച്ച ശില്പശാല 28/07/2017 തീയതി രാവിലെ 10.30 ന് തലനാട് ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് നടത്തുന്നു.

തലനാട് ഗ്രാമപഞ്ചായത്ത് ലൈസന്‍സ് അദാലത്ത്

ലൈസന്‍സ് അദാലത്ത്

തലനാട് ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര വാണിജ്യ സ്ഥാപനങ്ങള്‍ക്ക് 2017-18 വര്‍ഷത്തേക്കുള്ള ഡി & ഓ ലൈസന്‍സിന് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് 20/07/2017 പകല്‍ 11 മണിക്ക് തലനാട് ഗ്രാമപഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ ലൈസന്‍സ് അദാലത്ത് നടത്തപ്പെടുന്നു.ഈ അവസരം എല്ലാ വ്യാപാരി-വ്യവസായ സ്ഥാപങ്ങളും പരമാവധി പ്രയോജനപ്പെട്ടുത്തണമെന്ന് സെക്രട്ടറി അറിയിക്കുന്നു.