കരട് വോട്ടര്‍ ലിസ്റ്റ് 2015

താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

LIST

2013-2014 വാര്‍ഷിക പദ്ധതി ചെലവ് റിപ്പോര്‍ട്ട്

റിപ്പോര്‍ട്ട്….

വിവരാവകാശം

വിവരാവകാശ നിയമം - 2005 4(1) (a), (b) വകുപ്പുകള്‍ പ്രകാരം താനൂര്‍ ഗ്രാമപഞ്ചായത്തിനെ സംബന്ധിക്കുന്ന വിവരങ്ങള്‍ പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധീകരിക്കുന്നു
തുടര്‍ന്ന് വായിക്കുക…..

അര്‍ഹതയുള്ള എല്ലാവര്‍ക്കും പെന്‍ഷന്‍

കൂടുതല്‍ അറിയാന്‍…..

പി.എസ്.സി പരീക്ഷാ പരിശീലനം ഒക്ടോബര്‍ 20 മുതല്‍

താനൂര്‍ ഗ്രാമപഞ്ചായത്തിലെ പി.എസ്.സി പരീക്ഷ എഴുതുന്ന യുവതീയുവാക്കള്‍ക്കായി നടത്തുന്ന പരിശീലനം ഒക്ടോബര്‍ 20 മുതല്‍ ആരംഭിക്കും.

പി.എസ്.സി പരീക്ഷാ പരിശീലനം

താനൂര്‍ ഗ്രാമപഞ്ചായത്ത് 2013 - 2014 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി യുവതിയുവാക്കള്‍ക്ക് പി.എസ്.സി പരീക്ഷാപരിശീലനം നല്‍കുന്നു. പരിശീലന പരിപാടിയില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന താനൂര്‍ ഗ്രാമപഞ്ചായത്തില്‍ സ്ഥിരതാമസക്കാരായ യുവതിയുവാക്കള്‍ ഒക്ടോബര്‍ 18 ന് മുമ്പായി ഗ്രാമപഞ്ചായത്തില്‍ നിന്നും ലഭിക്കുന്ന നിശ്ചിത അപേക്ഷ ഫോമില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

നവീകരിച്ച മീറ്റിംഗ് ഹാള്‍ ഉദ്ഘാടനവും സഞ്ചയ ഇ-പെയ്മെന്‍റ് ഓണ്‍ലൈന്‍ പ്രഖ്യാപനവും

വിവര സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി കെട്ടിടനികുതികള്‍ ഓണ്‍ലൈനായി അടയ്ക്കുന്നതിനുള്ള സംവിധാനം ജില്ലയില്‍ ഇദംപ്രദമമായി താനൂര്‍ ഗ്രാമപഞ്ചായത്ത് ഒരുക്കുകയാണ്.

ഐ.കെ.എം വികസിപ്പിച്ചെടുത്ത സഞ്ചയ സോഫ്റ്റ്വെയറിലെ ഇ-പെയ്മെന്‍റ് സംവിധാനത്തിലൂടെയാണ് ഈ സൌകര്യം ഒരുക്കുന്നത്. താനൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ നവീകരിച്ച മീറ്റിംഗ് ഹാളിന്‍റെ ഉദ്ഘാടനം ബഹു. താനൂര്‍ എം.എല്‍.എ. ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി അവര്‍കളും ഇ-പെയ്മെന്‍റ് ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് കമ്മീഷന്‍ ചെയര്‍മാന്‍ ശ്രീ.കെ കുട്ടിഅഹമ്മദ്കുട്ടി അവര്‍കളും 2013 ഒക്ടോബര്‍ 11  വെള്ളിയാഴ്ച 2 PM ന് നിര്‍വ്വഹിക്കുന്നു.

വസ്തുനികുതി

ജനപ്രതിനിധികള്‍

പുതിയ ഭരണസമിതി അധികാരത്തില്‍ 

തെരഞ്ഞെടുപ്പ് 2010

സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 23നും 25നും നടത്തുന്നതിന് തീരുമാനിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂര്‍ , കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഒക്ടോബര്‍ 23-ന് ശനിയാഴ്ചയും ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ , പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒക്ടോബര്‍ 25-ന് തിങ്കളാഴ്ചയുമാണ് വോട്ടെടുപ്പ്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും ഒക്ടോബര്‍ 27-നായിരിക്കും. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് പുതിയ ഭരണസമിതി അധികാരമേല്‍ക്കുന്ന തരത്തിലാണ് തെരഞ്ഞെടുപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്. സെപ്തംബര്‍ 27-ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. അന്നുമുതല്‍ തന്നെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍ അറിയിക്കുന്നു. ഒക്ടോബര്‍ നാലുവരെ പത്രിക സ്വീകരിക്കുക, ഒക്ടോബര്‍ അഞ്ചിന് സൂക്ഷ്മപരിശോധന, പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ഒക്ടോബര്‍ ഏഴ് എന്നിങ്ങനെയാണ് ഓരോ ഘട്ടവും ക്രമപ്പെടുത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയം മുതല്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായും അദ്ദേഹം അറിയിച്ചു.

Older Entries »