2018-19 ലെ അംഗീകരിച്ച പദ്ധതികള്‍

approved-project

പഞ്ചായത്തിലെ ബോര്ഡ്മീറ്റിംഗ് തീരുമാനമറിയാന്‍

തീരുമാനമറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പഞ്ചായത്തില്‍ നിന്നും ലഭ്യമാകുന്ന വിവിധ കേഷമ പെന്‍ഷനുകളെ പറ്റി അറിയാന്‍

പെന്‍ഷന്‍ വിവരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ലൈഫ് ഭവന പദ്ധതി ലിസ്റ്റ്

.ഭൂമിയും വീടും ഇല്ലാത്തവര്‍

.ഭൂമിയുളളവര്‍ വീടില്ലാത്തവര്‍

2017-18 ജനകീയാസൂത്രണ പദ്ധതികള്‍

projects-2017-18

Salary details

മെമ്പര്‍മാരുടെ ഹോണറോറിയം

സെക്രട്ടറിയുടെ ശംബളം

സ്റ്റാഫുകളുടെ ശംബളം

ജനപ്രതിനിധികള്‍

മെമ്പര്‍മാരുടെ വിവരങ്ങള്‍

കിഡ്നിവെല്‍ഫെയര്‍ പേഷ്യന്‍റ് സൊസൈറ്റി താനാളൂര്‍

താനാളൂര്‍ ഗ്രാമപഞ്ചായത്തില്‍ “കിഡ്നിവെല്‍ഫെയര്‍ പേഷ്യന്‍റ് സൊസൈറ്റി താനാളൂര്‍”എന്നപേരില്‍ “Reg no : MPM/CA560/2016″ രജിസ്റ്റര്‍ നമ്പറായി ഒരു ചാരിറ്റബിള്‍ സൊസൈറ്റി രൂപീകരിച്ചിട്ടുണ്ട്. പ്രസ്തു സൊസൈറ്റിയുടെ പ്രസിഡന്‍റ് വി.അബ്ദുറസാഖും, ട്രഷറര്‍ റിഥം പ്രഭാകരന്‍ ,കണ്‍വീനര്‍ മല്ലികടീച്ചര്‍ എന്നിവരാണ്.ഈ ചാരിറ്റബിള്‍ സൊസൈറ്റിക്ക് വേണ്ടി ജനകിയാസൂത്രണം മുഖേന പ്രാഥമികാരോഗ്യ കേന്ദ്രത്തിന്‍റെ കോമ്പൌണ്ടില്‍ 2016/17 സാമ്പത്തിക വര്‍ഷത്തില്‍ പഞ്ചായത്ത് അരക്കോടിയോളം രൂപ ചിലവില്‍ ഡയാലിസിസ് സെന്‍ററിന് ബില്‍ഡിംഗ് ഉണ്ടാക്കിയിട്ടുണ്ട്.പ്രാദേശിക MLA വി.അബ്ദുറഹ്മാന്‍റെ പ്രാദേശിക ഫണ്ടില്‍ നിന്നും 60 ലക്ഷം രൂപ ഡയലിസിസ് ഉപകരണങ്ങളും മറ്റും വാങ്ങിക്കുന്നതിനായി ലഭ്യമായിട്ടുണ്ട്. പഞ്ചായത്തിലേയും മറ്റും കിഡ്നി രോഗികള്‍ക്ക് ഡയാലിസിസ്,മരുന്ന് എന്നിവ സൌജന്യമായി നല്‍കുകയാണ് പഞ്ചായത്ത് ലക്ഷ്യം .

notice-kidney-welfare-jan-2017

ISO -9001:2015 സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച പഞ്ചായത്ത്.

താനൂര്‍ ബ്ലാക്കിന് കീഴിലെ ISO -9001:2015 സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച ആദ്യത്തെ പഞ്ചായത്താണ് താനാളൂര്‍ ഗ്രാമപഞ്ചായത്ത്. താനാളൂര്‍ ഗ്രാമപഞ്ചായത്ത് 2016/17 സാമ്പത്തിക വര്‍ഷത്തില്‍ മാര്‍ച്ച് മാസത്തില്‍ ISO -9001:2015 സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച പഞ്ചായത്താണ്. TQS/Q-232 നമ്പറായി 2017 മാര്‍ച്ച് മാസം 30 തിയ്യതിയാണ് പഞ്ചായത്തിന് ISO -9001:2015 സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചത്.TQ Services Hyderabad എന്ന കംമ്പനിയാണ് സര്‍ട്ടിഫിക്കേഷന്‍ നടത്തിയത്.

**ISO Certificate**

D&O ലൈസന്‍സ് സംബന്ധിച്ച്

താനാളൂര്‍ ഗ്രാമപഞ്ചായത്തില്‍ 2017/18 സാമ്പത്തിക വര്‍ഷത്തില്‍ ആഗസറ്റ് മാസം വരെ ആകെ ലഭിച്ച 514 അപേക്ഷയില്‍ 509 അപേക്ഷകള്‍ തീര്‍പ്പാക്കി ഫീസടച്ച് ലൈസന്‍സ് നല്‍കി ആ ഇനത്തില്‍ 145500/-രൂപ പഞ്ചായത്തിന് വരുമാനം ഉണ്ടായിട്ടുണ്ട്.ബാക്കിയുളള 5 അപേക്ഷകള്‍ ഫീല്‍ഡ് ക്ലര്‍ക്കിന് അന്വേഷണത്തിന് നല്‍കിയിട്ടുമുണ്ട്.