life4

“സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതി - കരട് ഗുണഭോക്തൃപട്ടിക പ്രസിദ്ധീകരണം”


ബഹുമാനപ്പെട്ട കേരള സര്‍ക്കാരിന്‍റെ ലൈഫ് മിഷന്‍ പദ്ധതി പ്രകാരമുള്ള ഭൂരഹിത-ഭവനരഹിതരായവരുടെയും ഭവന രഹിതരുടെയും കരട് ഗുണഭോക്തൃപട്ടിക ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു. മേല്‍ ഗുണഭോക്തൃ പട്ടികയുടെ പകര്‍പ്പുകള്‍‌ ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് ആഫീസിലും കൂടാതെ ശൂരനാട് വില്ലേജാഫീസ്, കുടുംബശ്രീ/ഐ.സി.ഡി.എസ് ഓഫീസ്,ആരോഗ്യകേന്ദ്രങ്ങള്‍,കെ.എസ്.ഇ.ബി ,അംഗനവാടികള്‍ എന്നിവിടങ്ങളില്‍ നിന്നും പൊതുജനങ്ങളുടെ അറിവിനും പരിശോധനയ്ക്കുമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

    ഗുണഭോക്താവിനെ സംബന്ധിച്ചുളള ആക്ഷേപങ്ങള്‍ നിശ്ചിത മാതൃകയിലുളള അപേക്ഷാഫോറത്തില്‍ 2017 ആഗസ്റ്റ്മാസം 10 വരെ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കാവുന്നതാണ്.