ഹരിത കര്‍മ്മസേന-ഉദ്ഘാടനം

webpnet-compress-image “പ്ലാസ്റ്റിക്ക് മാലിന്യ രഹിത ശൂരനാട്”- ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിനെ പ്ലാസ്റ്റിക്ക് രഹിത പഞ്ചായത്ത് ആക്കുന്നതിന്‍റെ ഭാഗമായി ഹരിതകര്‍മ്മസേനയുടെ ഉദ്ഘാടനം 01.12.2018 ല്‍ പഞ്ചായത്ത് ഹാളില്‍ വെച്ച് ശ്രീ കോവൂര്‍കുഞ്ഞുമോന്‍ എം.എല്‍.എ യുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വനം-ക്ഷീരവികസന വകുപ്പ് മന്ത്രി ശ്രീ അഡ്വ. കെ രാജു നിര്‍വ്വഹിച്ചു.

വികസന സെമിനാര്‍ 2019-20

fb_img_15435843920852fb_img_15435843772862fb_img_1543584388552

ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിന്‍റെ 2019-20 വാര്‍ഷിക പദ്ധതിയുടെ ഭാഗമായുളള വികസനസെമിനാര്‍ 29.11.2018 വ്യാഴാഴ്ച്ച പഞ്ചായത്ത് മിനി ആഡിറ്റോറിയത്തില്‍ ചേര്‍ന്നു. ജില്ലാപഞ്ചായത്ത് അംഗം ശ്രീ എം ശിവശങ്കരപിളള ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി. അനിതാപ്രസാദ് യോഗത്തിന് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീ എസ് ഹാരീസ് സ്വാഗതം ആശംസിക്കുകയും ചെയ്തു.

സാമൂഹിക സുരക്ഷ പെന്‍ഷന്‍- ഗുണഭോക്താക്കള്‍

ഗവ.എല്‍.പി സ്കൂളിലെ കുട്ടികള്‍ക്ക് പ്രഭാതഭക്ഷണം-പഞ്ചായത്ത് തല ഉദ്ഘാടനം

03

ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് 2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആരംഭിച്ച ഗവ.എല്‍.പി സ്കൂളിലെ കുട്ടികള്‍ക്കുളള പ്രഭാത ഭക്ഷണ വിതരണത്തിന്‍റെ പഞ്ചായത്ത് തല ഉദ്ഘാടനം 07.11.2018 ല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി.അനിതാപ്രസാദ് നിര്‍വ്വഹിച്ചു.

ഗ്രാമസഭ

ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിലെ 2018-19 വാര്‍ഷിക പദ്ധതിയില്‍ വ്യക്തിഗത/ഗ്രൂപ്പ് പ്രോജക്ടുകളുടെ ഗുണഭോക്തൃലിസ്റ്റ് അംഗീകരിക്കുന്നതിനും കര്‍ഷക ഗ്രാമസഭയ്ക്കും വേണ്ടി ഗ്രാമസഭകള്‍ 06/11/2018 മുതല്‍ അംരംഭിക്കുന്നു.Click here