റാന്നി പഴവങ്ങാടി ഗ്രാമ പഞ്ചായത്ത്

റാന്നി പഴവങ്ങാടി ഗ്രാമ പഞ്ചായത്ത്

ISO 9001:2015 Certified

പഴവങ്ങാടി പി ഒ റാന്നി 689673

ഫോണ്‍ :04735226257 മൊബൈല്‍ 9496042653
GST No:32AAAGR0072G1ZQ
ഇമെയില്‍ :rannipazhavangadigp@gmail.com

https://keralabattlescovid.in/

Click here

റാന്നി പഴവങ്ങാടി

പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കില്‍ റാന്നി ബ്ളോക്കിലാണ് റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 53.38 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുള്ള റാന്നി-പഴവങ്ങാടി ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളുടെ എണ്ണം 17 ആണ്. പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് കോട്ടയം ജില്ലയിലെ മണിമല പഞ്ചായത്തും, കിഴക്കുഭാഗത്ത് വെച്ചൂച്ചിറ, നാറാണംമൂഴി പഞ്ചായത്തുകളും, കരികുളം റിസര്‍വ്വ് ഫോറസ്റ്റും, തെക്കുഭാഗത്ത് പമ്പാനദിയും പടിഞ്ഞാറുഭാഗത്ത് റാന്നി അങ്ങാടി പഞ്ചായത്തും, പൊന്തന്‍പുഴ റിസര്‍വ്വ് വനവുമാണ്. ഭൂപ്രകൃതിയാല്‍ അനുഗ്രഹീതമായ പ്രദേശമാണ് റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത്. സമൂദ്രനിരപ്പില്‍ നിന്നും 50 മീറ്റര്‍ മുതല്‍ 600 മീറ്റര്‍ വരെ ഉയരമുള്ള കുന്നുകളും ചരിവോടുകൂടിയ സ്ഥലങ്ങളും സമതലപ്രദേശങ്ങളും ഉള്‍പ്പെട്ട ഭൂപ്രകൃതിയാണ് ഇവിടെയുള്ളത്. ഈ പഞ്ചായത്ത് 1982 വരെ കൊല്ലംജില്ലയുടെ ഭാഗമായിരുന്നു. പത്തനംതിട്ടജില്ല നിലവില്‍ വന്നതോടുകൂടി റാന്നി കേന്ദ്രമായി രൂപം കൊണ്ട താലൂക്കില്‍ ഈ പഞ്ചായത്ത് ഉള്‍പ്പെടുത്തുകയുണ്ടായി. തികഞ്ഞ കാര്‍ഷികമേഖലയാണ് റാന്നി-പഴവങ്ങാടി പഞ്ചായത്ത്. കുന്നുകളും താഴ്വരകളും നിറഞ്ഞതും അറുപതുശതമാനത്തിനു മേല്‍ ചരിവോടുകൂടിയതുമായ ഭൂപ്രകൃതിയുള്ള മലയോരഗ്രാമമാണിത്. റാന്നിതാലൂക്കിലെ ഏറ്റവും വലിയ മാര്‍ക്കറ്റാണ് ഈ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഇട്ടിയപ്പാറ ചന്ത. ആഘോഷ പ്രിയരാണ് ഈ പഞ്ചായത്തുനിവാസികള്‍. പള്ളിപെരുന്നാളുകളും കണ്‍വെന്‍ഷനുകളും ക്ഷേത്രോത്സവങ്ങളും എല്ലാ വര്‍ഷവും മോടിയായി നടത്തപ്പെടുന്നുണ്ട്. നാടന്‍കലകള്‍ക്കു വളക്കൂറുള്ള മണ്ണാണ് പഴവങ്ങാടിക്കര പ്രദേശം. കരികുളം, ചെല്ലക്കാട്, പൂഴിക്കുന്ന്, മോതിരവയല്‍, ഇടമണ്‍, മക്കപ്പുഴ, നീരാട്ടുകാവ്, പെരുവയല്‍ തുടങ്ങിയ സ്ഥലങ്ങളിലൊക്കെ വിവിധ പ്രാചീന കലാരൂപങ്ങള്‍ ചിട്ടയായി അവതരിപ്പിക്കുന്ന ചെറുസംഘങ്ങള്‍ ഉണ്ടായിരുന്നു. പാക്കനാരു കളിയും, മുടിയാട്ടവും, കാക്കാരശ്ശിയും, കോലടിയും, വില്‍പാട്ടും, പരിചമുട്ടുകളിയുമൊക്കെ ഈ പ്രദേശത്തെ പരമ്പരാഗതകലാവിനോദങ്ങളാണ്.

പെര്‍മിറ്റ്‌ വിവരങ്ങള്‍

പെര്‍മിറ്റ്‌ വിവരങ്ങള്‍

ഗ്രാമസഭ നോട്ടീസ്

ഗ്രാമസഭ നോട്ടീസ്