വാര്‍ഷിക ധനകാര്യ സ്റ്റേറ്റ്മെന്‍റ്

2012-13

1 2 3 4 5 6

2013-14

1 2 3 4 5 6

2014-15

1 2 3 4 5 6


റാന്നി ബ്ലോക്ക് പഞ്ചായത്തില്‍ പച്ചക്കറി പദ്ധതി

മലയോര വികസന ഏജന്‍സി മുഖേനയുള്ള പച്ചക്കറി, പഴവര്‍ഗ്ഗ കൃഷിവികസന പദ്ധതി റാന്നി ബ്ലോക്ക് പഞ്ചായത്തില്‍ നടപ്പാക്കും. ജില്ലയില്‍ റാന്നി ബ്ലോക്കിനെ മാത്രമാണ് തിരഞ്ഞെടുത്തിട്ടുള്ളത്.

സംസ്ഥാനത്ത് തിരഞ്ഞെടുക്കപ്പെട്ട 42 ബ്ലോക്ക് പഞ്ചായത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഒരു ബ്ലോക്കില്‍ 26 ലക്ഷം രൂപയുടെ പദ്ധതികളാണ് ലക്ഷ്യമിടുന്നത്. ബ്ലോക്ക് പഞ്ചായത്തും കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടറുമാണ് പദ്ധതി തയ്യാറാക്കേണ്ടത്.

ഭക്ഷ്യയോഗ്യമായ വിഷരഹിത പച്ചക്കറികളുടെ ഉത്പാദനം, വിതരണം എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. ബ്ലോക്കില്‍ ഏതെല്ലാം പഞ്ചായത്തില്‍ പദ്ധതി നടപ്പാക്കണമെന്ന് പച്ചക്കറി കൃഷിയുടെ സാധ്യത കണക്കിലെടുത്ത് തീരുമാനിക്കും. പച്ചക്കറി, പഴവര്‍ഗ്ഗ വിപണന പദ്ധതി കൂടാതെ പരിസ്ഥിതി സൌഹൃദ ചെറുകിട-സൂക്ഷ്മ കുടിവെള്ള പദ്ധതി, ചെക്ക് ഡാം നിര്‍മ്മാണം എന്നിവയും ഉള്‍പ്പെടുന്നു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായും ബ്ലോക്ക്തല കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ കണ്‍വീനറായുമുള്ള കമ്മിറ്റി പദ്ധതിയുടെ അവലോകനം നടത്തും. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയും കമ്മിറ്റിയില്‍ അംഗങ്ങളായിരിക്കും. പദ്ധതി നടത്തിപ്പിനുള്ള പ്രാരംഭ നടപടികള്‍ റാന്നിയില്‍ തുടങ്ങിയതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെന്നി പുത്തന്‍പറമ്പില്‍ പറഞ്ഞു.