പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത് ഇലക്ഷന്‍ 2020 - കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു- വാര്‍ഡ് അടിസ്ഥാനത്തിലുള്ള വോട്ടര്‍ പട്ടിക ലഭിക്കുന്നതിന് താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യൂ>>>>>>>

https://drive.google.com/drive/folders/17F1W6cpzgIvB_-Ea6Bv65HtpsU0m2TvS?usp=sharing

പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത് നൂതന പ്രോജക്ട് ആയി ചെറുപുഴ സംരക്ഷണം

ചെറുപുഴ സംരക്ഷണ പദ്ധതി

പെരിന്തല്‍മണ്ണ  താഴെക്കോട് അമ്മിനിക്കാടന്‍ മലകളില്‍ നിന്ന്  ഉല്‍ഭവിച്ച്  അങ്ങാടിപ്പുറം  ഗ്രാമ പഞ്ചായത്തിലൂടെ ഒഴുകി പുഴക്കാട്ടിരി,കുറുവ,മക്കരപ്പറമ്പ, ഗ്രാമ പഞ്ചായത്തുകളെ നനച്ച് കൂട്ടിലങ്ങാടി ഗ്രാമ പഞ്ചായത്തിലൂടെ ഒഴുകി കടലുണ്ടി പുഴയില്‍ ചെന്ന് ചേരുന്നതാണ് ചെറുപുഴ. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഹരിത കേരള മിഷന്റെ ഭാഗമായി പരിസ്ഥിതി സാക്ഷരത സര്‍വ്വേയിലൂടെ കണ്ടെത്തിയ പ്രധാന പ്രശ്നമായും കഴിഞ്ഞ വര്‍ഷം പഞ്ചായത്തില്‍ അനുഭവപ്പെട്ട കടുത്ത കുടിവെള്ള ക്ഷാമത്തിന് പരിഹാരമായിക്കൊണ്ടും ആണ് ചെറുപുഴ തണ്ണീര്‍തട സംരക്ഷിക്കപ്പെടണമെന്ന ആശയം ഉയര്‍ന്ന വന്നത് ഇത് പഴക്കാട്ടിരി ഗ്രാമ പഞ്ചായത്ത് ആസൂത്രണ സമിതി യോഗത്തില്‍ ചര്‍ച്ചക്ക് വരികയും 2017-18 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്താന്‍ ഭരണ സമിതിയോട് നിര്‍ദ്ദേശിക്കുകയും ചെയ്തു.തുടര്‍ന്ന് 2017 ആഗസ്റ്റ് 5 ാ തീയതിരാമപുരം എ.എച്ച്.എല്‍.പി സ്കൂളില്‍ വെച്ച് ബ്ലോക്ക് പഞ്ചായത്ത് ഗ്രാമ പഞ്ചായത്ത് ജന പ്രതിനിധികള്‍, കര്‍ഷകര്‍,വിവിധ കുടിവെള്ള പദ്ധതികളുടെ കമ്മറ്റി അംഗങ്ങള്‍ രാക്ഷ്ട്രീയ-സാംസ്ക്കാരിക രംഗത്തെ വ്യക്തിത്വങ്ങള്‍ ,പരിസ്ഥിതി പ്രവര്‍ത്തകര്‍ , നാട്ടുകാര്‍ തുടങ്ങിടവരെല്ലാം ഉള്‍പ്പെടുത്തി ഒരു യോഗം ചേരുകയും അതില്‍ നിന്നും ഒരു എക്സിക്യൂട്ടീവ് കമ്മറ്റി രൂപീകരിക്കുകയും ചെയ്തു.13-09-2017 ന് ഗ്രാമ പഞ്ചായത്ത് മീറ്റിംഗ് ഹാളില്‍ പ്രസ്തുത കമ്മറ്റി യോഗം ചേരുകയും നിലവിലുള്ള പുഴയുടെ അവസ്ഥയെപ്പറ്റി പഠിക്കുന്നതിനും രേഖപ്പെടുത്തുന്നതിനുമായി മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷഹീദ എലിക്കോട്ടിലിന്റെയും പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പി.കെ ജയറാമിന്റെയും നേത്യതത്തില്‍ബഹുജന പങ്കാളിത്തത്തോടെ 25-09-2017 ന് രാവിലെ 8 മണിക്ക് പുഴ നടത്തം എന്നൊരു പരിപാടി നടത്തുകയും ചെയ്തു.

ചെറുപുഴ ചിത്രങ്ങളിലൂടെ