ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്യുക

cmdrf_flood1

വെട്ടുകാട് ആരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തി

vettukadu-phc

വനിത സ്വയംതൊഴില്‍ പരിശീലനം

അംഗന്‍വാടികള്‍ക്ക് സ്ഥലം വാങ്ങുന്നതിന് താല്‍പര്യപത്രം ക്ഷണിക്കുന്നു.

Clikc here to Downloadnew2__e0

ലൈഫ് മിഷന്‍

life-logo-title2

പുത്തൂര്‍ ഗ്രാമപഞ്ചായത്ത് ലൈഫ് മിഷന്‍ ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് അര്‍ഹരായ ഭൂരഹിത ഭവന രഹിതരുടെയും ഭൂമിയുള്ള ഭവന രഹിതരുടെയും കരട് ഗുണഭോക്തൃ ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നു. ലിസ്റ്റ് പൊതുജനങ്ങള്‍ക്ക് പരിശോധനയ്ക്കായി പഞ്ചായത്ത് ഓഫീസ്, കുടുംബശ്രീ / ഐ.സി.ഡി.എസ് ഓഫീസ്, കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്, അംഗന്‍വാടികള്‍, വില്ലേജ് ഓഫീസുകള്‍, പോലീസ് സ്റ്റേഷന്‍, ഭൂജല വകുപ്പ് ജില്ലാ ഓഫീസ്, കെ.എസ്.ഇ.ബി, മൈനിംഗ് & ജിയോളജി ഓഫീസ്, വിജിലന്‍സ് & ആന്‍റി കറപ്ഷന്‍ ഓഫീസ്, ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധനയ്ക്ക് ലഭ്യമാണ്. ആയതിന്മേലുള്ള ആക്ഷേപങ്ങള്‍ 2017 ആഗസ്റ്റ് 1 മുതല്‍ 11 വരെ പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കാവുന്നതാണ്.

ഗ്യാസ് ക്രിമിറ്റോറിയം നിര്‍മ്മിക്കുന്നതിനായി സ്ഥലം വാങ്ങുന്നതിനും അംഗന്‍വാടികള്‍ക്ക് സ്ഥലം വാങ്ങുന്നതിനും താല്‍പര്യപത്രം ക്ഷണിക്കുന്നു.

എ4-240/18                                                                                           തിയ്യതി: 17.07.2017

ഗ്യാസ് ക്രിമിറ്റോറിയം നിര്‍മ്മിക്കുന്നതിനായി സ്ഥലം വാങ്ങുന്നതിന്  താല്‍പര്യപത്രം ക്ഷണിക്കുന്നു.

പുത്തൂര്‍ ഗ്രാമപഞ്ചായത്ത് 2017-18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്യാസ് ക്രിമിറ്റോറിയം നിര്‍മ്മിക്കുന്നതിനായി സ്ഥലം വാങ്ങുന്ന പദ്ധതിക്കുവേണ്ടി പുത്തൂര്‍ പഞ്ചായത്ത് പരിധിക്കുള്ളില്‍ ഗ്യാസ് ക്രിമിറ്റോറിയം നിര്‍മ്മാണത്തിന് അനുയോജ്യമായ 50 സെന്‍റില്‍ കുറയാതെയുള്ള കരഭൂമി വില്‍പന നടത്തുന്നതിന് തയ്യാറുള്ള സ്ഥലം ഉടമകളില്‍ നിന്നും താല്‍പര്യപത്രങ്ങള്‍ ക്ഷണിക്കുന്നു. താല്‍പര്യപത്രങ്ങള്‍ 07.08.2017 ന് പകല്‍ 3 മണിക്കകം പഞ്ചായത്ത് ഓഫീസില്‍ ലഭിക്കേണ്ടതാണ്. സമര്‍പ്പിക്കുന്ന താല്‍പര്യപത്രങ്ങള്‍ക്കൊപ്പം സെന്‍റൊന്നിന് ഉദ്ദേശിക്കുന്ന വിലയും ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച ആധികാരിക രേഖകളുടെ പകര്‍പ്പും ഹാജരാക്കേണ്ടതാണ്. 2005ലെ കേരള പഞ്ചായത്ത് രാജ് (വസ്തു ആര്‍ജ്ജിക്കലും കയ്യൊഴിയലും) ചട്ടങ്ങള്‍ക്കും നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ക്കും വിധേയമായിട്ടായിരിക്കും സ്ഥലം ഏറ്റെടുക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ പഞ്ചായത്ത് ഓഫീസില്‍നിന്നും ലഭിക്കുന്നതാണ്.

———————————————————————————————————————–

എ4-5/18                                                                                                          തിയ്യതി: 17.07.2017

അംഗന്‍വാടികള്‍ക്ക് സ്ഥലം വാങ്ങുന്നതിന് താല്‍പര്യപത്രം ക്ഷണിക്കുന്നു.

പുത്തൂര്‍ ഗ്രാമപഞ്ചായത്ത് 2017-18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അംഗന്‍വാടികള്‍ക് സ്ഥലം വാങ്ങുന്ന പദ്ധതിക്കുവേണ്ടി വാര്‍ഡ്-1 (കൈനൂര്‍ വില്ലേജ്) , വാര്‍ഡ്-11 (പുത്തൂര്‍ വില്ലേജ്) എന്നീസ്ഥലങ്ങളില്‍ അംഗന്‍വാടി നിര്‍മ്മാണത്തിന് അനുയോജ്യമായ 3 സെന്‍റില്‍ കുറയാതെയുള്ള കരഭൂമി വില്‍പന നടത്തുന്നതിന് തയ്യാറുള്ള സ്ഥലം ഉടമകളില്‍ നിന്നും താല്‍പര്യപത്രങ്ങള്‍ ക്ഷണിക്കുന്നു. താല്‍പര്യപത്രങ്ങള്‍ 07.08.2017 ന് പകല്‍ 3 മണിക്കകം പഞ്ചായത്ത് ഓഫീസില്‍ ലഭിക്കേണ്ടതാണ്. സമര്‍പ്പിക്കുന്ന താല്‍പര്യപത്രങ്ങള്‍ക്കൊപ്പം സെന്‍റൊന്നിന് ഉദ്ദേശിക്കുന്ന വിലയും ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച ആധികാരിക രേഖകളുടെ പകര്‍പ്പും ഹാജരാക്കേണ്ടതാണ്. 2005ലെ കേരള പഞ്ചായത്ത് രാജ് (വസ്തു ആര്‍ജ്ജിക്കലും കയ്യൊഴിയലും) ചട്ടങ്ങള്‍ക്കും നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ക്കും വിധേയമായിട്ടായിരിക്കും സ്ഥലം ഏറ്റെടുക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ പഞ്ചായത്ത് ഓഫീസില്‍നിന്നും ലഭിക്കുന്നതാണ്.

(ഒപ്പ്)
സെക്രട്ടറി

പുത്തൂര്‍ ഗ്രാമപഞ്ചായത്ത്.

Download

വാര്‍ഷിക റിപ്പോര്‍ട്ടും , വാര്‍ഷിക ധനകാര്യ പത്രികകളും

വാര്‍ഷിക റിപ്പോര്‍ട്ടും , വാര്‍ഷിക ധനകാര്യ പത്രികകളും

ജനപ്രതിനിധികള്‍

പുതിയ ഭരണസമിതി അധികാരത്തില്‍

പുത്തൂര്‍ ഗ്രാമപഞ്ചായത്ത് - പൊതു തിരഞ്ഞെടുപ്പ് 2015 - വോട്ടര്‍ പട്ടിക (അന്തിമം)

വോട്ടര്‍ പട്ടിക - അന്തിമംanimated-pinnednote-new

വോട്ടര്‍ പട്ടിക - (കൂട്ടിച്ചേര്‍ക്കല്‍, തിരുത്തല്‍, ഒഴിവാക്കല്‍) animated-gifs-download-041

പുത്തൂര്‍ ഗ്രാമപഞ്ചായത്ത് - പൊതു തിരഞ്ഞെടുപ്പ് 2015 - വോട്ടര്‍ പട്ടിക ( കരട്)

വോട്ടര്‍ പട്ടിക(കരട്) new2__e0