വിവരാവകാശം

സ്റ്റേറ്റ് പബ്ലിക് ഇന്‍ഫോര്‍മേഷന്‍ ഓഫീസര്‍

ചിന്നമ്മ പി വി
സെക്രട്ടറി
പുത്തന്‍വേലിക്കര ഗ്രാമപഞ്ചായത്ത്
Ph -0484-2487034, 9496045845

സ്റ്റേറ്റ് അസി. പബ്ലിക് ഇന്‍ഫോര്‍മേഷന്‍ ഓഫീസര്‍

പ്രിന്‍സി എം ഡി
ഹെഡ് ക്ലര്‍ക്ക്
പുത്തന്‍വേലിക്കര ഗ്രാമപഞ്ചായത്ത്

ഒന്നാം അപ്പീല്‍ അധികാരി

കെ വി മാലതി

അസി.ഡയറക്ടര്‍ ഓഫ് പഞ്ചായത്ത്

എറണാകുളം,സിവില്‍ സ്റ്റേഷന്‍,കാക്കനാട്
Ph -0484-2462216

രണ്ടാം അപ്പീല്‍ അധികാരി

സംസ്ഥാന വിവരാവകാശ കമ്മീഷന്‍
TC 14/2071,പുന്നന്‍ റോഡ്
വന്‍റോഡ്,പാളയം
തിരുവനന്തപുരം-695043
Ph -0471-2561615

അറിയാനുള്ള അവകാശം

തദ്ദേശഭരണ സ്ഥാപനത്തില്‍ ഭരണപരമോ, വികസനപരമോ, നിയന്ത്രണപരമോ ആയ ചുമതലകള്‍ സംബന്ധിച്ച വിജ്ഞാനപ്രദ രേഖകള്‍ ഒഴികെ ഏതൊരു വിവരവും വസ്തുതയും, രേഖകളോ പ്രമാണങ്ങളോ അറിയാനും പകര്‍പ്പെടുക്കാനും പൌരന്മാര്‍ക്കുള്ള അവകാശം, കേരള പഞ്ചായത്ത് രാജ് നിയമം (1999) അദ്ധ്യായം 25 എ, വകുപ്പുകള്‍ 271 എ, ബി, സി എന്നീ വകുപ്പുകളും അനുബന്ധ ചട്ടങ്ങളും പ്രകാരം പൌരന് ഈ അവകാശം ലഭിക്കുന്നു.

വിവരങ്ങള്‍ /രേഖകള്‍ ലഭിക്കുന്നതിന് ചെയ്യേണ്ടത്

വിവരങ്ങളോ രേഖകളോ ആവശ്യപ്പെടുന്ന അപേക്ഷ നിശ്ചിത ഫോറത്തില്‍ സെക്രട്ടറിക്ക് നല്‍കണം. കൈമാറ്റം ചെയ്യപ്പെട്ട സ്ഥാപനങ്ങളില്‍ അപേക്ഷ ബന്ധപ്പെട്ട സ്ഥാപനത്തിലെ തലവന് നല്‍കണം. അപേക്ഷയോടൊപ്പം 2 രൂപ നിരക്കില്‍ അപേക്ഷാഫീസും ഒരുവര്‍ഷത്തിലേറെ പഴക്കമുള്ള രേഖകള്‍ക്ക് തെരച്ചില്‍ഫീസായി വര്‍ഷംപ്രതി രണ്ടുരൂപ വീതവും പകര്‍പ്പ് ആവശ്യപ്പെടുന്നുവെങ്കില്‍ ഏകദേശം 200 വാക്കിന് 2 രൂപ നിരക്കിലും ഫീസ് ഈടാക്കി രസീത് നല്‍കേണ്ടതാണ്. രേഖ പരിശോധനയ്ക്ക് ലഭിക്കുന്നതിനോ, പകര്‍പ്പ് എടുത്തു ഒത്ത്നോക്കി സാക്ഷ്യപ്പെടുത്തി നല്‍കുന്നതിനോ ഉള്ള ദിവസവും രസീതില്‍ രേഖപ്പെടുത്തണം. രഹസ്യാത്മക വിവരം എന്ന് വിജ്ഞാപനം ചെയ്യപ്പെട്ടതാണ് ആവശ്യപ്പെടുന്ന സംഗതിയെങ്കില്‍ സെക്രട്ടറിയ്ക്കോ, ഉദ്യോഗസ്ഥനോ ആ കാരണം രേഖാമൂലം പരാമര്‍ശിച്ച് അപേക്ഷ നിരസിക്കാം.

വിവരം നല്‍കുന്നതിനുള്ള ഫീസ്

1. എ4 വലുപ്പത്തിലുള്ള കടലാസില്‍ ഓരോ പേജിനും 2 രൂപയും
2. വലുപ്പമേറിയ കടലാസിലുള്ള പകര്‍പ്പിന്‍റെ എഥാര്‍ത്ഥ വിലയും അല്ലെങ്കില്‍ ചെലവും
3. സാമ്പിളുകള്‍ അല്ലെങ്കില്‍ മാതൃകകള്‍, ഭൂപടങ്ങള്‍,പ്ലാനുകള്‍,തുടങ്ങിയവയുടെ എഥാര്‍ത്ഥ ചെലവും അല്ലെങ്കില്‍ വിലയും
4. റെക്കോടുകള്‍ പരിശോധിക്കുന്നതിന് ആദ്യത്തെ ഒരു മണിക്കൂറിന് ഫീസ് ഇല്ല തുടര്‍ന്നുള്ള ഓരോ 30 മിനിറ്റിന് അതിന്‍റെ അംശത്തിനോ 10 രൂപ
5. ഡിസ്ക്കിലോ, ഫ്ലോപ്പിയിലോ, സിഡിയിലോ മറേറതെങ്കിലും ഇലക്ട്രോണിക്ക് രീതിയിലോ വിവരം നല്‍കുന്നതിന് ഓരോന്നിനും 50 രൂപ.
6. അച്ചടി രൂപത്തില്‍ വിവരം നല്‍കുന്നതിന് ഓരോ പേജിനും 2 രൂപയും അല്ലേങ്കില്‍ അത്തരം പ്രസിദ്ധീകരമത്തിന് നിശ്ചയിച്ചിരിക്കുന്ന യഥാര്‍ത്ഥ വിലയും.

വിവരം നല്‍കുന്നതിനുള്ള ഫീസ് 0070-60-118-99-Receipts under the Right to Information Act 2005 എന്നീ അക്കൌണ്ട് ശീര്‍ഷകത്തില്‍ സര്‍ക്കാര്‍ ട്രഷറിയില്‍ പണം അടക്കുകയോ പഞ്ചായത്തില്‍ നേരിട്ടോ, സംസ്ഥാന പബ്ലിക് ഇന്‍ഫോര്‍മേഷന്‍ ഓഫീസറുടെ പേരിലുള്ള ചെക്കോ‍ ,ഡിമാന് ഡ്രാഫ്റ്റോ വഴിയോ പണം അടയ്ക്കാവുന്നതാണ്.

വിവരങ്ങള്‍ നല്‍കുന്നതിന് കാലതാമസം വരുത്തിയാല്‍

നിശ്ചിത ദിവസത്തിലേറെ കാലതാമസം വരുത്തിയാല്‍ വിവരം നല്‍കാന്‍ ചുമതലപ്പെട്ട വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരില്‍ നിന്ന് ദിനംപ്രതി 50 രൂപ നിരക്കില്‍ പിഴ തദ്ദേശഭരണ സ്ഥാപനത്തിന്റെ തനത് ഫീസിലേക്ക് ഈടാക്കാവുന്നതാണ്. മനപ്പൂര്‍വ്വമായോ ഉപേക്ഷ മൂലമോ വിവരം നല്‍കാന്‍ പരാജയപ്പെടുകയോ, തെറ്റായ വിവരം നല്‍കുകയോ ചെയ്താല്‍ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥനില്‍ നിന്നും 1000 രൂപയില്‍ ‍കുറയാത്ത പിഴ ഈടാക്കാനും വ്യവസ്ഥയുണ്ട്.

രേഖകള്‍ ലഭ്യമല്ലെങ്കില്‍

യുക്തമായ തെരച്ചില്‍ നടത്തിയ ശേഷവും രേഖകള്‍  ‍കിട്ടാത്തതിനാലോ, രേഖയുടെ സംരക്ഷണ കാലാവധി കഴിഞ്ഞതിനാലോ, രേഖ നിലവില്‍ ഇല്ലാത്തതിനാലോ സാധുവായ കാരണം ബോധ്യപ്പെടുത്തി അപേക്ഷ പ്രകാരം വിവരം ലഭ്യമാക്കാനാകില്ലെന്നറിയിച്ച് തീര്‍പ്പ് നല്‍കണം. ഉത്തമ ബോധ്യത്തോടെ എടുക്കുന്ന ഇത്തരം തീരുമാനങ്ങള്‍ക്ക് നിയമ പരിരക്ഷ ലഭിക്കും. രേഖ ലഭ്യമാക്കുന്നില്ലെങ്കില്‍ ഈടാക്കിയ ഫീസ് അപേക്ഷകന് തിരികെ നല്‍കണം.

അപ്പീല്‍

സാധാരണഗതിയില്‍ പരമാവധി 30 ദിവസത്തിനുള്ളില്‍ വിവരം ലഭിക്കാതിരിക്കുകയോ, സ്റ്റേറ്റ് പബ്ലിക് ഇന്‍ഫോര്‍മേഷന്‍ ഓഫീസറിടെ തീരുമാനത്തില്‍ പരാതിയുള്ള പക്ഷമോ കാലാവധി തീരുന്ന അന്ന് തൊട്ടോ അത്തരം തീരുമാനം കൈപ്പറ്റിയ അന്ന് തൊട്ടൊ 30 ദിവസത്തിനുള്ളില്‍ മല്‍ പറഞ്ഞ ഒന്നാം അപ്പീല്‍ അധികാരിക്ക് അപ്പീല്‍ സമര്‍പ്പിക്കാവുന്നതാണ്.