Archive for category Uncategorized

എസ് സി മെറിറ്റോറിയസ് സ്കോളര്‍ഷിപ്പ് - ജില്ല

എസ് സി മെറിറ്റോറിയസ് സ്കോളര്‍ഷിപ്പ് - ജില്ല

No Comments

കെട്ടിട നിര്‍മ്മാണ അപേക്ഷകളെ സംബന്ധിച്ച വിവരങ്ങള്‍

പുളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ 01/08/2017 മുതല്‍ 10/08/2017 വരെ ലഭിച്ച കെട്ടിട നിര്‍മ്മാണ അപേക്ഷകളെ സംബന്ധിച്ച വിവരങ്ങള്‍kpbr

No Comments

വിവരാവകാശം

പൊതു അധികാര സ്ഥാപനങ്ങളുടെ കൈവശമുള്ള വിവരങ്ങള്‍ എല്ലാ പൌരന്മാര്‍ക്കും ലഭ്യമാക്കുന്നതിനും പൊതു അധികാര കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തില്‍ സുതാര്യതയും വിശ്വാസ്യതയും വര്‍ദ്ധിപ്പിക്കുന്നതിനും ജനങ്ങളോടുള്ള ഉത്തരവാദിത്വം നിലനിര്‍ത്തുന്നതിനും അഴിമതി നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനുമുള്ള വിവരാവകാശ നിയമം 2005 ഒക്ടോബര്‍ 12 മുതല്‍ പ്രാബല്യത്തില്‍ വന്നു. ഭരണഘടനാ പ്രകാരമോ ലോകസഭയുടെയോ നിയമസഭകളുടെയോ നിയമം വഴിയോ സര്‍ക്കാര്‍ വിജ്ഞാപനം വഴിയോ നിലവില്‍ വന്നതോ രൂപീകരിക്കപ്പെട്ടതോ ആയ എല്ലാ അധികാരികളും, സ്ഥാപനങ്ങളും സര്‍ക്കാരില്‍ നിന്നും ഏതെങ്കിലും തരത്തില്‍ സഹായധനം ലഭിക്കുന്ന സര്‍ക്കാര്‍ ഇതര സംഘടനകളും ഈ നിയമത്തിന്റെ പരിധിയില്‍ വരും. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ , സര്‍ക്കാര്‍ സഹായധനം നല്‍കുന്ന സ്ഥാപനങ്ങള്‍ എന്നിവയുടെ അധീനതയിലുള്ള ഒരു ജോലിയോ, പ്രമാണമോ രേഖയോ പരിശോധിക്കുന്നതിനുള്ള അവകാശം, രേഖയുടെയോ പ്രമാണത്തിന്റെയോ കുറിപ്പുകളോ സംക്ഷിപ്തമോ എടുക്കല്‍ , സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ , ഏതു പദാര്‍ത്ഥത്തിന്റെയും സാക്ഷ്യപ്പെടുത്തിയ സാമ്പിളുകള്‍ എടുക്കല്‍ , കമ്പ്യൂട്ടറിലോ അതുപോലുള്ള മറ്റു ഇലക്ട്രോണിക് സംവിധാനങ്ങളിലോ ശേഖരിച്ചുവെച്ചിട്ടുള്ള വിവരങ്ങള്‍ , പ്രിന്റൌട്ടുകള്‍ , ഫ്ലോപ്പികള്‍ , ഡിസ്കുകള്‍ , ടേപ്പുകള്‍ , വീഡിയോ കാസറ്റുകള്‍ മുതലായ രൂപത്തില്‍ പകര്‍പ്പായി ലഭിക്കാനും ഏതൊരു പൌരനും അവകാശമുണ്ടെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു. എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരെയും അസിസ്റ്റന്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.

പുളിക്കല്‍ ഗ്രാമപഞ്ചായത്ത്

പബ്ലിക് ഇന്‍ഫൊര്‍മേഷന്‍ ഓഫീസര്‍ - കെ ബീരാന്‍കുട്ടി, സെക്രട്ടറി, പുളിക്കല്‍ ഗ്രാമപഞ്ചായത്ത്. ഫോണ്‍. 0483  2790059

അസിസ്റ്റന്‍റ് പബ്ലിക് ഇന്‍ഫൊര്‍മേഷന്‍ ഓഫീസര്‍ - വത്സമ്മ വി എല്‍, അസി. സെക്രട്ടറി. പുളിക്കല്‍ ഗ്രാമപഞ്ചായത്ത്. ഫോണ്‍.  0483  2790059

അപ്പലേറ്റ് അതോറിറ്റി - കെ മുരളീധരന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, മലപ്പുറം, ഫോണ്‍. 0483 2734838

No Comments

ഓംബുഡ്സ്മാന്‍

തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളായ ഉദ്യോഗസ്ഥന്‍മാരും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നേരിട്ടോ, അല്ലാതെയോ നിയോഗിച്ചിട്ടുള്ളതും, സ്ഥലംമാറ്റപ്പെട്ട ഉദ്യോഗസ്ഥന്മാരും ഭരണപരമായ കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിക്കുമ്പോഴുണ്ടായേക്കാവുന്ന അഴിമതി, ദുര്‍ഭരണം, അധികാര ദുര്‍വിനിയോഗം, അധികാരമില്ലാത്ത കാര്യങ്ങള്‍ ചെയ്യുക, ക്രമക്കേടുകള്‍ എന്നിവയില്‍ ഇടപെട്ട് അന്വേഷണം നടത്തി തീര്‍പ്പ് കല്‍പ്പിക്കലും അത് നടപ്പാക്കലുമാണ് ഓംബുഡ്സ്മാന്റെ ചുമതല. ഇത് സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഏകാംഗ, അര്‍ദ്ധ ജുഡീഷ്യല്‍ സ്ഥാപനമാണ്. തിരുവനന്തപുരം ആണ് ഓംബുഡ്സ്മാന്റെ ആസ്ഥാനമെങ്കിലും യുക്താനുസരണം സംസ്ഥാനത്തെവിടെയും ക്യാമ്പ് ചെയ്ത് കേസ്സുകള്‍ കേള്‍ക്കാനും സ്വമേധയാ കേസ്സെടുക്കാനും ഓംബുഡ്സ്മാന് അധികാരമുണ്ട്. ഓംബുഡ്സ്മാനും ലോകായുക്തയും തമ്മില്‍ പ്രവര്‍ത്തന ശൈലിയില്‍ ചില സമാനതകള്‍ ഉണ്ട് എങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം ലോകായുക്തയ്ക്ക് ഇടപെടാന്‍ അധികാരമില്ലന്നും നിയമം വ്യവസ്ഥ ചെയ്യുന്നു. 2000-ത്തില്‍ ഹൈക്കോടതി ജഡ്ജി ചെയര്‍മാനും മറ്റ് ആറംഗങ്ങള്‍ മെമ്പര്‍മാരുമായി ഓംബുഡ്സ്മാന്‍ സംസ്ഥാനത്ത് സ്ഥാപിതമായി. എന്നാല്‍ പിന്നീടുവന്ന സര്‍ക്കാര്‍ നിയമ ഭേദഗതിയിലൂടെ ഏകാംഗ ഓംബുഡ്സ്മാനായുള്ള പുതിയ സംവിധാനം നിലവില്‍വന്നു.

വിലാസം:
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു വേണ്ടിയുള്ള ഓംബുഡ്സ്മാന്‍
സാഫല്യം കോംപ്ലക്സ് (നാലാം നില),
ട്രിഡ ബില്‍ഡിംഗ്,
യൂണിവേഴ്സിറ്റി.പി.ഒ.,
തിരുവനന്തപുരം – 695034
ഫോണ്‍: 0471 2333542
ഇ-മെയില്‍:: ombudsmanlsgi@gmail.com

വെബ്സൈറ്റ് : www.ombudsmanlsgiker.gov.in

No Comments

DCB Statement

DCB

No Comments

ഓഫീസ് ഉത്തരവ് നമ്പര്‍ - 01/2017 തിയ്യതി 01/08/2017

പുളിക്കല്‍ ഗ്രാമപഞ്ചായത്തിലെ ജീവനക്കാര്‍ കൈകാര്യം ചെയ്യുന്ന സെക്ഷനും ക്ഷമതകളും സംബന്ധിച്ച വിവരങ്ങള്‍office-order-ilovepdf-compressed

No Comments

പൊതുജന പരാതി പരിഹാര സംവിധാനം (for the poeple)

ഈ ഓഫീസില് നിന്നും ലഭിക്കുന്ന സേവനങ്ങള് സംബന്ധിച്ച പരാതികളും നിര്ദ്ദേശങ്ങളും താഴെ പറയുന്ന വെബ്സൈറ്റ്/മൊബൈല് ആപ്പ് വഴി പൊതുജനങ്ങള്ക്ക് സമര്പ്പിക്കാവുന്നതാണ്.

www.pglsgd.kerala.gov.in

No Comments

കരട് വോട്ടര്‍ പട്ടിക

Click here to download draft voter list of 2015-16

No Comments

2014-15 Beneficiary list

cocunut-climber

house-construction

house-repair-general

house-repair-scp

idavila-kittidavila-valam

idavila-kitt1

kaduvetti-machine

kannukutty

kappa-valam

organic-manure-application-for-banana-cultivation

organic-manure-application-for-cocunut-cultivation

scholarship

scooter-with-sidewheel

subsidy-for-cow

subsidy-for-labour-charge-for-paddy

No Comments

2014-15 Project List

2014-15-project-listxls

No Comments