പുതുപ്പാടി ഗ്രാമ പഞ്ചായത്ത്

churam1

കോഴിക്കോട് ജില്ലയിലെ, കോഴിക്കോട് താലൂക്കില്‍, കൊടുവള്ളി ബ്ളോക്കിലാണ് പുതുപ്പാടി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈങ്ങാപ്പുഴ, പുതുപ്പാടി എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന പുതുപ്പാടി ഗ്രാമപഞ്ചായത്തിനു 64.75 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍, വടക്കുഭാഗത്ത് താമരശ്ശേരി, കൂരാച്ചുണ്ട്, പൊഴുതന (വയനാട്), വൈത്തിരി (വയനാട്) പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് വൈത്തിരി (വയനാട്), കോടഞ്ചരി പഞ്ചായത്തുകളും, തെക്കുഭാഗത്ത് താമരശ്ശേരി, കോടഞ്ചരി പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് താമരശ്ശേരി പഞ്ചായത്തുമാണ്. 1960-ലെ കേരള പഞ്ചായത്ത് ആക്ട് 1962 ജനുവരി 1-നു നടപ്പിലാകുംവരെ, പുതുപ്പാടി പഞ്ചായത്ത്, മദിരാശി വില്ലേജ് ആക്ടിന്റെ പരിധിയില്‍ പ്രവര്‍ത്തിച്ചിരുന്ന താമരശ്ശേരി പഞ്ചായത്തിന്റെ ഭാഗമായിരുന്നു. 1962 ഫെബ്രുവരി 12-ന് സ്പെഷ്യല്‍ ഓഫീസര്‍ സി.രാഘവന്റെ നേതൃത്വത്തില്‍ ഭരണസമിതി പ്രവര്‍ത്തനമാരംഭിച്ചു. 1963 ഡിസംബര്‍ 18-ന് പി.പി.സെയ്ത് പ്രസിഡന്റായി. സ്വന്തമായി ആസ്ഥാനമില്ലാതെ പല സ്ഥലത്തും മാറി മാറി പ്രവര്‍ത്തിക്കേണ്ടി വന്ന പഞ്ചായത്താഫീസിന്, പ്രഥമ പ്രസിഡന്റ് പി.പി.സെയ്ത് സംഭാവന നല്‍കിയ സ്ഥലത്ത് കെട്ടിടം നിര്‍മ്മിച്ചതോടുകൂടിയാണ് സ്ഥിരം ആസ്ഥാനമായത്. കോഴിക്കോട്, വയനാട് ജില്ലകളെ വേര്‍തിരിയ്ക്കുന്ന പ്രകൃതിദത്തമായ ഒരു വന്‍കോട്ടയായി നിലകൊള്ളുന്ന വയനാടന്‍ ചുരങ്ങളില്‍ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു കാര്‍ഷികഗ്രാമമാണ് പുതുപ്പാടി പഞ്ചായത്ത്. കോഴിക്കോട് പട്ടണത്തില്‍ നിന്നും 40 കിലോമീറ്റര്‍ വടക്കുകിഴക്കു മാറി, വയനാട് ജില്ലയോടു ചേര്‍ന്നുകിടക്കുന്ന പ്രദേശമാണ് പുതുപ്പാടി പഞ്ചായത്ത്. വയനാടന്‍ മലനിരകളില്‍ നിന്നുത്ഭവിക്കുന്ന നിരവധി നീര്‍ച്ചാലുകള്‍ ഈ പഞ്ചായത്തിലൂടെ ഒഴുകുന്നുണ്ട്. പഞ്ചായത്തിന്റെ ഹൃദയഭാഗത്തുകൂടി കോഴിക്കോട്-മൈസൂര്‍ ദേശീയപാത കടന്നുപോകുന്നു. പഴയ കാലത്തെ തോട്ടമുടമകള്‍ അന്യപ്രദേശങ്ങളില്‍ നിന്നും കൊണ്ടുവന്ന തങ്ങളുടെ തൊഴിലാളികള്‍ക്കു താമസിക്കുന്നതിനുവേണ്ടി നിര്‍മ്മിച്ച പാടിയുമായി ബന്ധപ്പെട്ടാണ് പുതുപ്പാടി എന്ന പേരുണ്ടായതെന്നാണ് പറയപ്പെടുന്നത്. വിസ്തൃതിയുടെ കാര്യത്തില്‍ കൊടുവള്ളി ബ്ളോക്കില്‍ മൂന്നാം സ്ഥാനത്തുള്ള പുതുപ്പാടി പഞ്ചായത്ത് പൂര്‍ണ്ണമായും മലനാട് ഭൂപ്രകൃതി മേഖലയില്‍ ഉള്‍പ്പെടുന്നു. ചെറുതും വലുതുമായ നൂറോളം കുന്നുകളും, പശ്ചിമഘട്ട മലനിരകളില്‍ നിന്നുത്ഭവിക്കുന്ന ധാരാളം നീര്‍ച്ചാലുകളും, നെല്‍വയലുകളും പഞ്ചായത്തിന്റെ ഭൂപ്രകൃതിയില്‍ ഉള്‍പ്പെടുന്നു. ചെമ്മണ്ണാണ് പ്രധാന മണ്ണിനം. കൂടാതെ കറുപ്പു കലര്‍ന്ന ചെമ്മണ്ണ്, ചെങ്കല്ല്, ചരല്‍മണ്ണ് തുടങ്ങിയവയും കാണപ്പെടുന്നു. തെങ്ങ്, നെല്ല്, കമുക്, റബ്ബര്‍ എന്നീ കൃഷികള്‍ക്കനുയോജ്യമായ വളക്കൂറുള്ള മണ്ണാണ് ഇവിടുത്തേത്. പൊതുവെ അനുഗ്രഹീതമായ കാലാവസ്ഥയാണ് പഞ്ചായത്തിലേത്. ചൂടു നന്ന കുറവാണ്. ഇടവപ്പാതിക്കാലത്ത് കൂടുതല്‍ മഴയും ലഭിക്കുന്നുണ്ട്. കഴിഞ്ഞ കാലങ്ങളില്‍ ഇവിടെ വ്യാപകമായി വനനശീകരണം നടന്നിട്ടുണ്ട്. കാടുകളിലുണ്ടായിരുന്ന അപൂര്‍വ്വയിനം പക്ഷികളും മൃഗങ്ങളും ഇന്നു നാമാവശേഷമായിക്കൊണ്ടിരിക്കുന്ന അവസ്ഥയാണുള്ളത്.

ആസ്തി രജിസ്റ്ററിൽ ഉള്‍പ്പെടുത്താനുള്ള റോഡുകളുടെ പട്ടിക

പുതിയ റോഡുകളുടെ ലിസ്റ്റ് കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.View Listnew

വികസന സെമിനാർ 2019-20

5

4

vikasanaseminarvikasanaseminar31vikasanaseminar2

ബഡ്സ് സ്കൂൾ

പുതുപ്പാടിയിൽ ബഡ്സ് സ്കൂൾ ആന്റ് റീഹാബിലിറ്റേഷൻ സെന്റർ യാഥാർത്ഥ്യമായി

************************************************************************************************************************************
ജനനിബിഡമായ സദസിൽ, ആഘോഷാന്തരീക്ഷത്തിൽ പുതുപ്പാടിയിൽ ബഡ്സ് സ്കൂൾ ആൻ്റ് റീഹാബിലിറ്റേഷൻ സെൻ്ററിെൻ്റ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ നിർവഹിച്ചു. കുടുംബശ്രീയുടെ സഹകരണത്തോടെ പുതുപ്പാടി ഗ്രാമപഞ്ചായത്ത് കൈതപ്പൊയിൽ വള്ള്യാടാണ് ബഡ്സ് സ്കൂൾ നിർമ്മിച്ചത്.
പുതുപ്പാടി പഞ്ചായത്ത് 2018–19 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തിയാണ് ബഡ്സ്് സ്കൂളിെൻ്റ പ്രവർത്തനം ആരംഭിച്ചത്. ഭിന്നശേഷിക്കാരായ കുട്ടികളുടെ വിദ്യാഭ്യാസം, വ്യകതിത്വ വികസനം, ആരോഗ്യ പരിപാലനം, തൊഴിൽ വികസനം മുതലായവ നടപ്പാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മൂന്ന് ക്ലാസ് മുറികൾ, ഓഫീസ്, മികച്ച സൗകര്യങ്ങളോടു കൂടിയ അടുക്കള, ഫിസിയോ തെറാപ്പി യൂണിറ്റ്, രണ്ട് ടോയ്ലറ്റുകൾ തുടങ്ങി വിപുലമായ സൗകര്യങ്ങളോടു കൂടിയാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.
ഐസിഡിഎസ് കണക്കെടുപ്പ് പ്രകാരം ഭിന്നശേഷിയുള്ള 163 കുട്ടികളാണ് പുതുപ്പാടി ഗ്രാമപഞ്ചായത്തിലുള്ളത്. ഇതിൽ 36 പേർ സ്ഥാപനത്തിൽ പ്രവേശനം നേടിക്കഴിഞ്ഞു. രാവിലെ 10 മുതൽ പകൽ മൂന്ന് വരെയാണ് സെൻ്ററിെൻ്റ പ്രവർത്തന സമയം. ടീച്ചർ, ആയ, പാചകക്കാരി, ൈഡ്രവർ എന്നിങ്ങനെ നാല് ജീവനക്കാരാണ് സെൻ്ററിലുള്ളത്.
ഉദ്ഘാടന ചടങ്ങിൽ ജോർജ് എം തോമസ് എംഎൽഎ അധ്യക്ഷത വഹിച്ചു. ഏഷ്യൻ ഗെയിംസ് (പാരാലിമ്പിക്സ്) കാഴ്ച ശേഷിയില്ലാത്തവരുടെ ചെസ് മഝരത്തിൽ ഇന്ത്യക്കായി വെള്ളി മെഡൽ നേടിയ മുഹമ്മദ് സാലിഹിനുള്ള ഉപഹാരം മന്ത്രി സമ്മാനിച്ചു. കുടുംബശ്രീ വിവിധ ഫണ്ടുകളുടെ വിതരണം ജില്ലാ മിഷൻ കോ–ഓർഡിനേറ്റർ പി സി കവിത നിർവഹിച്ചു. പഞ്ചായത്ത് സെക്രട്ടറി കെ സുരേഷ്കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കുട്ടിയമ്മമാണി, ജില്ലാ പഞ്ചായത്ത് അംഗം വി ഡി ജോസഫ്, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ എം ഇ ജലീൽ, ഐ.ബി റെജി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഒതയോത്ത് അഷ്റഫ്, പഞ്ചായത്ത് അംഗം ഫാത്തിമ ബീവി, കെ സി വേലായുധൻ, ബിജു താന്നിക്കാകുഴി, ടി.എം പൗലോസ്, വി കെ ഹുസൈൻകുട്ടി, അനന്തനാരായണൻ, ജോർജ് മങ്ങാട്ടിൽ, ടി കെ നാസർ, ഗഫൂർ അമ്പുഡു, സിദ്ധിഖ് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ്  അംബിക മംഗലത്ത് സ്വാഗതവും പഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി പി പി രാജൻ നന്ദിയും പറഞ്ഞു.

buds-inaguration

ദുരിതാശ്വാസം

cmdonation