ഗുണഭോക്തൃ ലിസ്റ്റ് - 2019-20

പുതുക്കോട് ഗ്രാമപഞ്ചായത്തില്‍ 2019-20 വര്‍ഷത്തില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഗുണഭോക്തൃലിസ്റ്റുകള്‍

വാര്‍ഷിക പദ്ധതി 2019-20 - വികസന സെമിനാര്‍ നടത്തി

പുതുക്കോട് ഗ്രാമ പഞ്ചായത്ത്

വാര്‍ഷിക പദ്ധതി 2019-20

വികസന സെമിനാര്‍

തിയ്യതി - 2018 ഡിസംബര്‍ 6 വ്യാഴാഴ്ച 10 AM

സ്ഥലം - പഞ്ചായത്ത് ഹാള്‍

പുതുക്കോട് ഗ്രാമ പഞ്ചായത്തിന്‍റെ 2019-20 വര്‍ഷത്തെ കരട് പദ്ധതി രൂപീകരണത്തിന്‍റെ ഭാഗമായുള്ള വികസന സെമിനാര്‍ ഉദ്ഘാടനം പുതുക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി.എ ഇസ്മയില്‍ അവര്‍കളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബഹു. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. സി.കെ ചാമുണ്ണി അവര്‍കള്‍ നിര്‍വ്വഹിച്ചു.

img_20181206_1112191img_20181206_115531

ലൈഫ് മിഷന്‍ - അപ്പീല്‍-1 നു ശേഷമുള്ള പുനപ്രസിദ്ധീകരിച്ച ലിസ്റ്റ്

life-mission-landless

life-mission-rejected

lifemission-homeless

സമ്പൂര്‍ണ ശുചിത്വ യജ്ഞം - നോട്ടീസ്

നോട്ടീസ്

പുതുക്കോട് ഗ്രാമ പഞ്ചായത്തിലെ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് അപേക്ഷകള്‍ ഇനി ഓണ്‍ലൈനിലൂടെ മാത്രം…

പുതുക്കോട് ഗ്രാമപഞ്ചായത്തിലെ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റിനുള്ള അപേക്ഷകള്‍ 2017 ജൂലൈ മാസം മുതല്‍ ഓണ്‍ലൈനിലൂടെ സ്വീകരിച്ചു തുടങ്ങി (ഇ-ഫയലിംഗ്). ഇ-ഫയല്‍ ചെയ്യുന്നതിനും , ഇ-ഫയലിംഗ് മുഖേന ലഭിച്ചിരിക്കുന്ന അപേക്ഷകള്‍ ബന്ധപ്പെട്ട തദ്ദേശ ഭരണ സ്ഥാപനത്തില്‍ പരിശോധിക്കുന്നതിനും, ഓണ്‍ലൈനായി അപേക്ഷകള്‍ പരിശോധിച്ച് നടപടി സ്വീകരിക്കുന്നതിനുമായി ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ രൂപകല്‍പന ചെയ്തിരിക്കുന്ന സോഫ്റ്റ് വെയറാണ്  സങ്കേതം. ഇ-പേമന്‍റ് സംവിധാനം വഴി ആപ്ലിക്കേഷന്‍ ഫീസ്, പെര്‍മിറ്റ് ഫീസ് അടക്കുന്നതിനും ജില്ലാ/സംസ്ഥാനതല  (DTP/CTP) ഓഫീസുകളുമായും സംവേദനം നടത്തുന്നതിനും സാധിക്കും. അപേക്ഷകന്  www.buildingpermit.lsgkerala.gov.in എന്ന ലിങ്ക് ഉപയോഗിച്ച് പുതുതായി രജിസ്റ്റര്‍ ചെയ്ത് അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്.

കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് അപേക്ഷകള്‍ സമര്‍പ്പിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -

www.buildingpermit.lsgkerala.gov.in

പൊതുജനങ്ങളുടെ പരാതികളും നിര്‍ദ്ദേശങ്ങളും വെബ്സൈറ്റിലൂടെ സമര്‍പ്പിക്കാം

For The People

പൊതുജന പരാതി പരിഹാര സംവിധാനം

ഈ ഓഫീസില്‍ നിന്നും ലഭിക്കുന്ന സേവനങ്ങള്‍ സംബന്ധിച്ച പരാതികളും നിര്‍ദേദശങ്ങളും താഴെ പറയുന്ന വെബ്സൈറ്റ്/മൊബൈല്‍ ആപ്പ് വഴി പൊതു ജനങ്ങള്‍ക്ക് സമര്‍പ്പിക്കാവുന്നതാണ്.

www.pglsgd.kerala.gov.in

പുതുക്കോട് ഗ്രാമ പഞ്ചായത്ത് 2018-19 വര്‍ഷം നടപ്പിലാക്കുന്ന വിവിധ ധനസഹായ പദ്ധതികളും സബ്സിഡികളും

2018-19 വര്‍ഷം നടപ്പിലാക്കുന്ന വിവിധ ധനസഹായ പദ്ധതികള്‍/സബ്സിഡികള്‍

ക്രമ
നം
പ്രോജക്ടിന്റെ പേര് അടങ്കല്‍ തുക
1 നെല്‍ കര്‍ഷകര്‍ക്ക് പ്രാരംഭ കൃഷി ചെലവ് 4575000
2 സമഗ്ര തെങ്ങ് കൃഷി വികസനം 400000
5 നെല്‍വിത്ത് വിതരണം 375000
7 പച്ചക്കറി തൈകള്‍ വിതരണം 50000
8 പ്രത്യേക കന്നുകുട്ടി പരിപാലന പദ്ധതി 250000
9 പാലിന് സബ്സിഡി 305000
10 പച്ചക്കറി കൃഷിക്ക് കൂലി ചെലവ് (സബ്സിഡി) 150000
11 കുടുംബശ്രീ യൂണിറ്റുകള്‍ക്ക് തുണിസഞ്ചി നിര്‍മാണം 125000
12 വനിതകള്‍ക്ക് ഷീടാക്സി 50000
15 വനിതകള്‍ക്ക് ഹോളോബ്രിക്സ് നിര്‍മാണ യൂണിറ്റ് 450000
16 വനിതകള്‍ക്ക് പശു വളര്‍ത്തല്‍ 300000
22 ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് 350000
23 കുടിവെള്ള ഗാര്‍ഹിക കണക്ഷന്‍ (ജനറല്‍) 135000
26 ലൈഫ് മിഷന്‍ - ഭവന നിര്‍മാണം (ജനറല്‍) 90000000
27 ലൈഫ് മിഷന്‍ - ഭവന നിര്‍മാണം (എസ്.സി) 1600000
29 ഭിന്നശേഷിക്കാര്‍ക്ക് ഉപകരണങ്ങള്‍ വാങ്ങല്‍ 445000
46 ഭവന പുനരുദ്ധാരണം (ജനറല്‍) 120000
47 വികലാംഗര്‍ക്ക് ഉപകരണവും മെഡിക്കല്‍ ക്യാമ്പും 200000
48 വീട് മേല്‍ക്കുര മാറ്റി പുതിയത് സ്ഥാപിക്കല്‍ 170000
49 വൃദ്ധര്‍ക്ക് കട്ടില്‍ (വനിത) 1025000
50 വൃദ്ധര്‍ക്ക് കട്ടില്‍ (പുരുഷന്‍) 34000
94 ആശ്രയ ഭവനം 100000
95 പശവളര്‍ത്തല്‍ (എസ്.സി) 90000
96 ഷീടാക്സി (എസ്.സി) 35000
98 വിവാഹ ധനസഹായം 150000
99 ഭവന പുനരുദ്ധാരണം (എസ്.സി) 75000
101 ഭിന്നശേഷിക്കാര്‍ക്ക് ഉപകരണങ്ങള്‍  വാങ്ങല്‍ (എസ്.സി) 100000
102 എസ്.സി വിദ്യാര്‍ത്ഥികള്‍ക്ക് പഠനമുറി 200000
106 വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പ്( എസ്.സി) 750000

പദ്ധതി ആസൂത്രണം - സബ്സിഡി മാര്‍ഗ്ഗരേഖ

പതിമൂന്നാം പഞ്ചവത്സരപദ്ധതിയിലെ (2017-2022)ആദ്യവാര്‍ഷിക പദ്ധതി (2017 -18) തയ്യാറാക്കല്‍- സബ് സിഡിയും അനുബന്ധ വിഷയങ്ങളും സംബന്ധിച്ച മാര്‍ഗരേഖ

പുതുക്കോട് ഗ്രാമപഞ്ചായത്തിലെ 1970 മുതലുള്ള ജനന-മരണ- വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനിലൂടെ…….

പുതുക്കോട്  ഗ്രാമപഞ്ചായത്തിലെ 1970 മുതലുള്ള ജനന-മരണ- വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനില്‍ ലഭ്യാമാക്കിയിട്ടുണ്ട്. www.cr.lsgkerala.gov.in എന്ന വെബ്സൈറ്റില്‍‍  വിവരങ്ങള്‍ നല്‍കി സര്‍ട്ടിഫിക്കറ്റ് പ്രിന്‍റ് ചെയ്യാവുന്നതാണ്.

. Certificate search