പൂക്കോട്ടുകാവ്

പാലക്കാട് ജില്ലയില്‍, ഒറ്റപ്പാലം താലൂക്കില്‍, ശ്രീകൃഷ്ണപുരം ബ്ളോക്കിലാണ് പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ശ്രീകൃഷ്ണപുരം, വെള്ളിനേഴി, തൃക്കടീരി എന്നീ വില്ലേജുകളുടെ പരിധിയില്‍പെട്ട ഈ പഞ്ചായത്തിന് 22.01 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് വെള്ളിനേഴി, ശ്രീകൃഷ്ണപുരം പഞ്ചായത്തുകള്‍ കിഴക്കുഭാഗത്ത് ശ്രീകൃഷ്ണപുരം, കടമ്പഴിപ്പുറം പഞ്ചായത്തുകള്‍, തെക്കുഭാഗത്ത് തൃക്കടീരി, അമ്പലപ്പാറ പഞ്ചായത്തുകള്‍, പടിഞ്ഞാറുഭാഗത്ത് വെള്ളിനേഴി, തൃക്കടീരി എന്നിവയാണ്. ഒരു വള്ളുവനാടന്‍ ഗ്രാമമാണ് പൂക്കോട്ട് കാവ് പഞ്ചായത്ത് പ്രദേശം. ആദ്യകാലത്ത് സമയം ആയുര്‍വ്വേദം, വിഷവൈദ്യം, തച്ചുശാസ്ത്രം, ജ്യോതിശാസ്ത്രം എന്നിവയില്‍ പ്രഗത്ഭരായവരുടെ ഈറ്റില്ലമായിരുന്നു ഈ പ്രദേശം. കല്ല്, മരം, ലോഹം ഇവയുപയോഗിച്ച് ശില്‍പ്പങ്ങള്‍ രൂപപ്പെടുത്തുന്നവരും ഇവിടെ ഉണ്ടായിരുന്നു. കഥകളിയിലെ കല്ല് വഴി ചിട്ടയുടെ ജന്മദേശം ഈ പഞ്ചായത്താണ്.