’കലിംഗ’ ബഡ്സ് റീഹാബിലിറ്റേഷൻ സെൻറർ

ബഡ്സ് റീഹാബിലിറ്റേഷൻ സെൻറർ

പൂക്കോട്ടുകാവ് ഗ്രാമ പഞ്ചായത്തിലെ ബഡ്സ് റീഹാബിലിറ്റേഷൻ സെൻറർ ഉദ്ഘാടനം - ഫെബ്രുവരി 1 ന് രാവിലെ 10.30 നു ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജയദേവൻ നിർവ്വഹിച്ചു.ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയർപേഴ്സണ്‍ ശ്രീമതി ബീന സ്വാഗതം പറഞ്ഞ യോഗത്തിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീമതി സിജി.പി അദ്ധ്യക്ഷത വഹിച്ചു. കലിംഗ എന്ന പേരിലാണ് കാട്ടുകുളത്ത് പകൽ പരിപാലനകേന്ദ്രം ആരംഭിച്ചിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് അംഗം അംബുജാക്ഷി,ഓമന,വികസന സ്റ്റാന്‍റിംഗ് കമ്മറ്റി ചെയർമാൻ കെ.അജിത് കുമാർ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയർമാൻ ശശീന്ദ്രൻ,എ.കെ ഷീലദേവി (മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്),യു അച്ചുതൻ(CPI),പി മനോജ്(CONGRESS ),ഹരിശങ്കർ(CPIM),ഡാൻ(കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ),ഇ.ഹരിദാസൻ (ഗ്രാമ പഞ്ചായത്ത് സെക്രട്ടറി) എന്നിവർ ആശംസകള്‍ അറിയിച്ചു.ICDS സൂപ്പർവൈസർ ഹയറുനീസ നന്ദിയും പറഞ്ഞു.

മാനസിക വെല്ലുവിളികള്‍‌ നേരിടുന്നവരുടെ വിദ്യാഭ്യാസ സംരക്ഷണം തൊഴിൽ സുരക്ഷിതത്വം തുടങ്ങിയവ അവരുടെ കുടുബത്തിനെന്നപോലെ സമൂഹത്തിനും ശ്രമകരമായ വെല്ലുവിളിയാണ്.ആരേയും പോലെ ജനിച്ച ഇവരുടെ മനുഷ്യാവകാശങ്ങള്‍് പലപ്പോഴും പരിഗണിക്കില്ല എന്ന് ബോധ്യപെട്ടപ്പോഴാണ് നമ്മുടെ പഞ്ചായത്തും പുതിയ ഒരു മാറ്റത്തിന് തുടക്കം കുറിക്കുന്നത്.മാനസികവെല്ലുവിളികള്‍ നേരിടുന്ന യാത്ര ചെയ്യാൻ കഴിയുന്ന ഏതൊരാള്‍ക്കും ആവശ്യമായ പകൽ പരിപാലനം,പരിചരണം, തൊഴിൽ പരിശീലനം, തുടങ്ങിയ സേവനങ്ങള്‍് നൽകുക എന്നതാണ് ലക്ഷ്യമിടുന്നത്.പഞ്ചായത്തിലെ കാട്ടുകുളം HSS ന് സമീപത്തുള്ള പഴയ അംഗൻവാടി കെട്ടിടത്തിലാണ് താത്കാലിക സെന്‍റർ പ്രവർത്തിക്കുന്നത്.