’കലിംഗ’ ബഡ്സ് റീഹാബിലിറ്റേഷൻ സെൻറർ

ബഡ്സ് റീഹാബിലിറ്റേഷൻ സെൻറർ

പൂക്കോട്ടുകാവ് ഗ്രാമ പഞ്ചായത്തിലെ ബഡ്സ് റീഹാബിലിറ്റേഷൻ സെൻറർ ഉദ്ഘാടനം - ഫെബ്രുവരി 1 ന് രാവിലെ 10.30 നു ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജയദേവൻ നിർവ്വഹിച്ചു.ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയർപേഴ്സണ്‍ ശ്രീമതി ബീന സ്വാഗതം പറഞ്ഞ യോഗത്തിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീമതി സിജി.പി അദ്ധ്യക്ഷത വഹിച്ചു. കലിംഗ എന്ന പേരിലാണ് കാട്ടുകുളത്ത് പകൽ പരിപാലനകേന്ദ്രം ആരംഭിച്ചിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് അംഗം അംബുജാക്ഷി,ഓമന,വികസന സ്റ്റാന്‍റിംഗ് കമ്മറ്റി ചെയർമാൻ കെ.അജിത് കുമാർ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയർമാൻ ശശീന്ദ്രൻ,എ.കെ ഷീലദേവി (മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്),യു അച്ചുതൻ(CPI),പി മനോജ്(CONGRESS ),ഹരിശങ്കർ(CPIM),ഡാൻ(കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ),ഇ.ഹരിദാസൻ (ഗ്രാമ പഞ്ചായത്ത് സെക്രട്ടറി) എന്നിവർ ആശംസകള്‍ അറിയിച്ചു.ICDS സൂപ്പർവൈസർ ഹയറുനീസ നന്ദിയും പറഞ്ഞു.

മാനസിക വെല്ലുവിളികള്‍‌ നേരിടുന്നവരുടെ വിദ്യാഭ്യാസ സംരക്ഷണം തൊഴിൽ സുരക്ഷിതത്വം തുടങ്ങിയവ അവരുടെ കുടുബത്തിനെന്നപോലെ സമൂഹത്തിനും ശ്രമകരമായ വെല്ലുവിളിയാണ്.ആരേയും പോലെ ജനിച്ച ഇവരുടെ മനുഷ്യാവകാശങ്ങള്‍് പലപ്പോഴും പരിഗണിക്കില്ല എന്ന് ബോധ്യപെട്ടപ്പോഴാണ് നമ്മുടെ പഞ്ചായത്തും പുതിയ ഒരു മാറ്റത്തിന് തുടക്കം കുറിക്കുന്നത്.മാനസികവെല്ലുവിളികള്‍ നേരിടുന്ന യാത്ര ചെയ്യാൻ കഴിയുന്ന ഏതൊരാള്‍ക്കും ആവശ്യമായ പകൽ പരിപാലനം,പരിചരണം, തൊഴിൽ പരിശീലനം, തുടങ്ങിയ സേവനങ്ങള്‍് നൽകുക എന്നതാണ് ലക്ഷ്യമിടുന്നത്.പഞ്ചായത്തിലെ കാട്ടുകുളം HSS ന് സമീപത്തുള്ള പഴയ അംഗൻവാടി കെട്ടിടത്തിലാണ് താത്കാലിക സെന്‍റർ പ്രവർത്തിക്കുന്നത്.

എക്കോഷോപ്പ്

എക്കോഷോപ്പ്

പൂക്കോട്ടുകാവ് ഗ്രാമ പഞ്ചായത്തും കൃഷിഭവനും സംയുക്തമായി നടത്തുന്ന കുത്തരി ഇക്കോ ഷോപ്പ് പ്രസിഡന്റ് കെ ജയദേവൻ ഉത്ഘാടനം ചെയ്തു.വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അജിത് കുമാർ അധ്യക്ഷത വഹിച്ചു. കാർഷിക രംഗത്ത് മികവു തെളിയിച്ച കർഷകരെ ചടങ്ങിൽ ആദരിച്ചു.യോഗത്തിൽ മട്ടുപ്പാവിലെ പച്ചക്കറി കൃഷിയെ പറ്റി കർഷകർക്ക് ക്ലാസ്സ് സംഘടിപ്പിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിജി.പി,സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ബീന, വിസി ഉണ്ണികൃഷ്ണൻ, കൃഷി ഓഫീസർ വാസുദേവൻ തുടങ്ങിയവർ സംസാരിച്ചു. ഇക്കോ ഷോപ്പ് കൺവീനർ പി.ടി മുരളീകൃഷ്ണൻ സ്വാഗതവും അജിത് കർത്താ നന്ദിയും പറഞ്ഞു.

തൊഴിൽ രഹിത വേതനം

    1. പൂക്കോട്ടുകാവ് ഗ്രാമ പഞ്ചായത്തിലെ  തൊഴിൽ രഹിതവേതനം ജൂലൈ 24 മുതൽ 28 തീയതി വരെ പഞ്ചായത്ത് ഓഫീസിൽവച്ച് വിതരണം ചെയ്യുന്നതാണ്.

പൂക്കോട്ടുകാവ് ഇനി മുതൽ സംസ്ഥാനത്തിന് വൈദ്യുതി നൽകും

collash-solar

സൌരോർജം വഴി വൈദ്യുതി ഉൽപാദനം

സൌരോർജം വഴി വൈദ്യുതി ഉൽപാദിപ്പിച്ച് KSEB ക്ക് വിൽക്കുന്ന മാതൃകാപരമായ പദ്ധതിയാണ് പൂക്കോട്ടുകാവ് ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കിയത്.സർക്കാർ അംഗീകൃത ഏജൻസിയായ കെൽട്രോണ്‍ മുഖേനയാണ് പദ്ധതി നടപ്പിലാക്കിയത്. 30 KW വൈദ്യുതിയാണ് സോളാർ ഗ്രിഡ് സിസ്റ്റത്തിലൂടെ ഉൽപാദിപ്പിച്ച് വൈദ്യുത ബോർഡിന്‍റെ ഗ്രിഡിലേക്ക് നല്‍കുന്നത്.പഞ്ചായത്ത് ഓഫീസിന്‍റെ മേല്‍കൂരയിലെ സോളാർ പാനലിൽ നിന്നും ഉത്പാദിപ്പിക്കാനുള്ള ചെലവ് കുറഞ്ഞ സംവിധാനമാണ് ഗ്രിഡ് കണക്ടഡ് സോളാർ സിസ്റ്റം. ബാറ്ററി ആവശ്യമില്ല എന്നതാണ് ഈ സംവിധാനത്തിന്‍റെ പ്രത്യേകത. ഈ സംവിധാനത്തില്‍ സോളാർ പാനലുകള്‍് ഉത്പാദിപ്പിക്കുന്ന ഡി.സി കരണ്ട് സോളാര്‍ ഇന്‍വര്‍ട്ടർ എ.സി പവറായി രൂപാന്തരം ചെയ്ത് തൊട്ടടുത്തുള്ള കെ എസ് ഇ ബി ഗ്രിഡിലേക്ക് കടത്തി വിടുന്നു. അതേസമയം ഉപഭോക്താവിന് ആവശ്യമുള്ള വൈദ്യുതി കെ.എസ് ഇ.ബി ഗ്രിഡില്‍ നിന്നും ലഭിക്കുന്നു. അധികമായി ഉത്പാദിപ്പിക്കുന്ന വൈദ്യുതി കെ എസ് ഇ ബി ഗ്രിഡിലേക്ക് മാറുകയും ചെയ്യുന്നു. ഓരോ ദിവസവും വൈദ്യുതി ഉപാദിപ്പിച്ചതിന്റേയും കെ എസ് ഇ ബി ഗ്രിഡിലേക്ക് നല്‍കിയതിന്‍‍റേയും വീട്ടിൽ ഉപയോഗിച്ചതിന്റേയും കൃത്യമായ അളവ് മീറ്ററില്‍ രേഖപ്പെടുത്തുന്നു. മാസാവസാനും ഈ രണ്ട് റീഡിംഗുകള്‍ തമ്മിലുള്ള വ്യത്യാസത്തിന് അനുസരിച്ചായിരിക്കും പണമിടപാട് നടത്തുക. പഞ്ചായത്ത് ഓഫീസ് പ്രവർത്തിക്കാത്ത സന്ദര്‍ഭങ്ങളിലും ഉപഭോഗം നടത്താത്ത അവസരങ്ങളിലും പൂര്‍ണമായും വൈദ്യുതി കെ എസ് ഇ ബി ഗ്രിഡിലേക്ക് നീങ്ങും.പഞ്ചായത്ത് കെട്ടിടത്തിന്‍റെ മുകളിൽ സ്ഥാപിച്ച 102 സോളാർപാനലുകളിൽ നിന്നും പ്രതിദിനം ശരാശരി 120 യൂണിറ്റ് വൈദ്യുതിയാണ് ഉൽപാദിപ്പിക്കാനാവുക.യൂണിറ്റിന് നിലവിലെ നിരക്കായ 3 രൂപ 45 പൈസക്കാണ് ബോർഡിന് വൈദ്യുതി നൽകുന്നത്.

പദ്ധതി യുടെ പേര് : പഞ്ചായത്ത് ഓഫീസ് സോളാര്‍ പാനൽ സ്ഥാപിക്കൽ

പദ്ധതി വർഷം : 2017-18

ആകെ അടങ്കൽ : 2088000(world Bank)

ചെലവഴിച്ചത് : 2088000

ലൈഫ്മിഷന്‍ ഭവന പദ്ധതി അന്തിമ ലിസ്റ്റ്

പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്ത് ലൈഫ് മിഷന്‍ ഭവന പദ്ധതിയുമായി ബന്ധപ്പെട്ട അര്‍ഹരായ ഭൂരഹിത ഭവന രഹിതരെയും ,ഭൂമിയുള്ള ഭവന രഹിതരെയും  ലിസ്റ്റ് പ്രസിദ്ധികരിച്ചിരിക്കുന്നു.

ലൈഫ് അന്തിമ ലിസ്റ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക

കയർഭൂവസ്ത്രം പരിസ്ഥിതിയുടെ പുതപ്പ്

കയർഭൂവസ്ത്രം ജലസമൃദ്ധമായ കുളങ്ങൾ വറ്റിവരളുന്ന അവസ്ഥയിലാണ് കയർ ഗവേഷണകേന്ദ്രത്തിന്‍റെ പഠനങ്ങളുടെ അടിസ്ഥാനത്തിൽ കുളം സംരക്ഷിക്കുന്നതിന് കയർ ഭൂവസ്ത്രം ഉപയോഗിക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായത്.പഞ്ചായത്തിൽ  മഹാത്മാഗാന്ധി ദേശീയ ഗ്രാമീൺ തൊഴിലുറപ്പ് പദ്ധതിയിലൂടെ കയർ ഭൂവസ്ത്രം ഉപയോഗിച്ച് പഞ്ചായത്തിലെ പ്രധാന ജല സ്രോതസുകളുടെ പാർശ്വഭിത്തി സംരക്ഷിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്

അധികാരം ജനങ്ങളിലേക്ക്

പരാതി പരിഹാര അയൽസഭകള്‍/പൌരപീഠം

ഇന്ത്യയിലെ ഗ്രാമീണ അധികാര വികേന്ദ്രീകരണ സംവിധാനമാണ് പഞ്ചായത്തി രാജ് എന്നറിയപ്പെടുന്നത്.ഗാന്ധിജിയുടെ  ഗ്രാമസ്വരാജിലൂടെ പൂര്‍ണ്ണ സ്വരാജ് എന്ന ദര്‍ശനത്തിന്‍റെയും പ്രായോഗികമായ നടപ്പാക്കല്‍ ആണ് പഞ്ചായത്തി രാജിലൂടെ നടപ്പിലാക്കേണ്ടത്.പൂക്കോട്ടുകാവ് ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും അയൽസഭകള്‍ വിളിച്ചു ചേർത്താണ് പരാതി  പരിഹാര സംവിധാനം നടപ്പിലാക്കിയത്.അതുകൂടാതെ ജനാധിപത്യ സംവിധാനത്തിന്‍റെ പുത്തൻ ആശയമായ പൌരപീഡത്തിലൂടെ ജനങ്ങള്‍ക്ക് സോഷ്യല്‍ ഓഡിറ്റിംഗിനായി അവസരവും നല്‍കുന്നു.ഓഫീസിലെ പ്രവർത്തനങ്ങള്‍ പരിശോധിക്കാൻ ജനങ്ങളെ ചുമതലപെടുത്തുകവഴി  ഓഫീസിൽനിന്നു കാലതാമസം കൂടാതെ സേവനങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുന്നു.

പൌരപീഠം

പൌരപീഠം


നവീകരിച്ച പഞ്ചായത്ത് ഓഫീസ് ഉത്ഘാടനം

നവീകരിച്ച പഞ്ചായത്ത് ഓഫീസ്

.

പഞ്ചായത്ത് ഓഫീസ്  നവീകരിക്കുന്നതിലൂടെ ഓഫീസ് ISO നിലവാരത്തിലേക്ക് ഉയർത്തുകയും ജനസേവനം കൂടുതൽ കാര്യക്ഷമമാക്കുകയുമാണ് ലക്ഷ്യം. നവീകരിച്ച പഞ്ചായത്ത് ഓഫീസ് കെട്ടിടം ശ്രീ.എം.ബി രാജേഷ് എം.പി ഉത്ഘാടനം ചെയ്തു

കേരളോത്സവം 2017

e0b495e0b587e0b4b0e0b4b3e0b58be0b4a4e0b58de0b4b8e0b4b5e0b482-e0b4aee0b586e0b4afe0b4bfe0b4a8e0b58de2808d

കലാസാംസ്‌കാരികാദി സിദ്ധികളൊന്നും തന്നെ നാണയത്തുട്ടിൻ കിലുക്കത്തിൽ മുങ്ങിപ്പോകുവാൻ പാടുളളതല്ല. അത്തരം കഴിവുകൾ നാണയത്തുട്ടുകളിൽ അളക്കുവാനും പാടുളളതല്ല. കേരളത്തിന്‌ ആഘോഷിക്കാൻ ഒരുപാട്‌ നേട്ടങ്ങളുളളതുകൊണ്ട്‌ വൃത്തിയായി ആഘോഷിക്കുകയാണ്‌ വേണ്ടത്‌ അത് പൂക്കോട്ടുകാവ് ഗ്രാമ പഞ്ചായത്തും ആഘോഷിച്ചു. കലാ സാംസ്കാരിക രംഗത്ത് പുത്തന്‍ ഉണര്‍വേകികൊണ്ട് പഞ്ചായത്ത് തല കേരളോത്സവത്തിന് കൊടിയിറങ്ങി

പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്ത് - യോഗ നടപടികളും തീരുമാനങ്ങളും ഓണ്‍ലൈന്‍ മുഖേന

sakarma1

Older Entries »