തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് 2020

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം മാര്‍ച്ച് 16 വൈകിട്ട് 5 മണി വരെ മാത്രം Visit:www.lsgelection.kerala.gov.in

പെന്‍ഷന്‍ വാങ്ങുന്നവര്‍ വിവരങ്ങള്‍ പുതുക്കണം

പഞ്ചായത്തിൽ നിന്നും സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നവർ നവംബർ 18 ന് ശേഷം ഏതെങ്കിലും അക്ഷയ കേന്ദ്രത്തിൽ നേരിട്ട് പോയി മസ്റ്ററിംഗ് നടത്തേണ്ടതാണ് . ഇങ്ങനെ ചെയ്യാത്തവർക്ക് അടുത്ത ഗഡു മുതൽ പെൻഷൻ ലഭിക്കുന്നതല്ല. ഇതിനായി അക്ഷയ കേന്ദ്രത്തിൽ യാതൊരു ഫീസും നൽകേണ്ടതില്ല . അക്ഷയക്കാവശ്യമായ തുക സർക്കാർ നൽകുന്നതാണ് . അക്ഷയ കേന്ദ്രത്തിൽ പോകാൻ കഴിയാത്ത കിടപ്പു രോഗികൾ ആ വിവരം ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിലെ സെക്രട്ടറിയെ അറിയിക്കേണ്ടതാണ് . അങ്ങനെയുളളവരുടെ വീട്ടിൽ വന്ന് മസ്റ്ററിംഗ് നടത്തുന്നതാണ്. ഡിസംബര്‍ 15  ആണ് അവസാന തീയതി.

പിണ്ടിമന പഞ്ചായത്തിന് നികുതി പിരിവില്‍ മികച്ച നേട്ടം

203a0376

203a0377

പിണ്ടിമന പഞ്ചായത്ത്‌ കഴിഞ്ഞ സാമ്പത്തിക വര്‍ഷം നൂറു ശതമാനം നികുതി പിരിവ് നേട്ടം കൈവരിച്ചതായി പ്രസിഡന്റ് ജെയ്സന്‍ ദാനിയേല്‍ വൈസ് പ്രസിഡന്റ്‌ സതി സുകുമാരന്‍ എന്നിവര്‍ അറിയിച്ചു.3966859 രൂപയാണ് പിരിച്ചെടുത്തത്.നികുതി പരിഷ്കരണം നിലവില്‍ വന്ന ശേഷം ആദ്യമായാണ് നേട്ടം കൈവരിക്കാന്‍ സാധിച്ചത്.വാര്‍ഷിക പദ്ധതിയില്‍ ലഭ്യമായ മുഴുവന്‍ തുകയും ചെലവഴിച്ചു.സേവന,ഉല്പാദന,പശ്ചാത്തല മേഖലകളിലെ വിവിധ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കിയാണ് നേട്ടം കൈവരിച്ചത്.എറണാകുളം ജില്ലയില്‍ സദ്ഭരണ പഞ്ചായത്തുകള്‍ പ്രഖ്യാപിച്ചതില്‍ പിണ്ടിമനയും ഉള്‍പ്പെട്ടിരുന്നു. സേവനങ്ങള്‍ കൂടുതല്‍ മികവുറ്റതും സമയബന്ധിതമായും ജനങ്ങളിലേക്ക് എത്തിക്കുന്നതിന്‍റെ ഭാഗമായി ISO 9001:2015 സര്‍ട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്.

ലൈഫ് കരട് ഗുണഭോക്തൃ പട്ടിക

life-logo-title25

  • ബഹുമാനപ്പെട്ട കേരള സര്‍ക്കാരിന്‍റെ ലൈഫ് മിഷന്‍ പദ്ധതി പ്രകാരമുള്ള ഭൂരഹിത-ഭവനരഹിതരായവരുടെയും  ഭൂമിയുള്ള ഭവന രഹിതരുടെയും കരട് ഗുണഭോക്തൃപട്ടിക ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു. മേല്‍ ഗുണഭോക്തൃ പട്ടികയുടെ പകര്‍പ്പുകള്‍‌ പിണ്ടിമന ഗ്രാമപഞ്ചായത്ത് ആഫീസിലും കൂടാതെ പിണ്ടിമന,തൃക്കാരിയൂര്‍ വില്ലേജാഫീസ്, പി.എച്ച്.സി.,കളക്ട്രേറ്റ്, കുടുംബശ്രീ  ജില്ലാ മിഷന്‍ ഓഫീസ്, കൃഷിഭവന്‍,മൃഗാശുപത്രി,സി.ഡി.എസ്,അംഗന്‍വാടി എന്നിവിടങ്ങളില്‍  പൊതുജനങ്ങളുടെ അറിവിനും പരിശോധനയ്ക്കുമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.ജില്ലാ തല അപ്പീൽ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 20 .

ഭവനരഹിത ഗുണഭോക്തൃ ലിസ്റ്റ്
ഭൂരഹിത ഭവനരഹിത ഗുണഭോക്തൃ ലിസ്റ്റ്
ഭവനരഹിത ഗുണഭോക്തൃ ലിസ്റ്റ്(അപ്പീല്‍ പട്ടിക)
ഭൂരഹിത ഭവനരഹിത ഗുണഭോക്തൃ ലിസ്റ്റ്(അപ്പീല്‍ പട്ടിക)
ഭവനരഹിത ഗുണഭോക്തൃ ലിസ്റ്റ്(അന്തിമം)
ഭൂരഹിത ഭവനരഹിത ഗുണഭോക്തൃ ലിസ്റ്റ് (അന്തിമം)

Grama Panchayat Mobile app

google-play-badge1

പിണ്ടിമന ഗ്രാമപഞ്ചായത്തിന് ISO 9001:2015 അംഗീകാരം

പിണ്ടിമന ഗ്രാമപഞ്ചായത്തിന് പദ്ധതി ആസൂത്രണം,നിര്‍വഹണം എന്നിവയിലെ മികവിനും സേവന ഗുണനിലവാരത്തിനും ഉള്ള അംഗീകാരമായി ISO 9001:2015 സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു.

ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ഇപ്പോള്‍ ഒറ്റ ക്ലിക്കിലൂടെ

പിണ്ടിമന ഗ്രാമ പഞ്ചായത്തിലെ കെട്ടിടങ്ങളുടെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ഇപ്പോള്‍ ഓണ്‍ലൈനായി www.tax.lsgkerala.gov.in വെബ്സൈറ്റില്‍ ലഭ്യമാണ്.കെട്ടിട നികുതി കുടിശ്ശിക ഇല്ലാത്തവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും സര്‍ട്ടിഫിക്കറ്റ് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.

പുതിയ ഭരണസമിതി അധികാരത്തിൽ

ജനപ്രതിനിധികൾ

ജനന മരണ സര്‍ട്ടിഫിക്കറ്റുകള്‍ ഇപ്പോള്‍ നിങ്ങളുടെ വിരല്‍ത്തുമ്പില്‍

1970 മുതല്‍ പിണ്ടിമന ഗ്രാമപഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്ത ജനന മരണ സര്‍ട്ടിഫിക്കറ്റുകള്‍ ഇപ്പോള്‍ ഓണ്‍ലൈനായി www.cr.lsgkerala.gov.in എന്ന വെബ്സൈറ്റില്‍ നിന്നും ലഭ്യമാണ്. ഓണ്‍ലൈനായി ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ പഞ്ചായത്ത് ഓഫീസിൽ നിന്നും മുദ്രപത്രത്തില്‍ നല്‍കുന്ന സെക്ഷന്‍ 17 സര്‍ട്ടിഫിക്കറ്റിന് തുല്യമായി സര്‍ക്കാര്‍ അംഗീകരിച്ചതാണ്.

ജനപ്രതിനിധികള്‍ 2010

ഭരണസമിതി 2010