പ്രധാന വെബ്ബ് സൈറ്റുകള്‍

dop1

https://dop.lsgkerala.gov.in/ml

for

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ അഴിമതിരഹിതവും കൂടുതല്‍ കാര്യക്ഷമവുമാക്കുന്നതിനുള്ള ലക്ഷ്യത്തോടെയാണ് “ഫോര്‍ ദി പീപ്പിള്‍”പരാതി പരിഹാര സെല്‍ രൂപീകരിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചത് .സമയബന്ധിതമായി പൗരന്മാര്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്.സ്വജനപക്ഷവത്ക്കരണത്തെക്കുറിച്ചും സര്‍വീസസ് അല്ലെങ്കില്‍ അഴിമതി സംബന്ധിച്ച അന്തിമ കാലതാമസത്തെക്കുറിച്ചുമുള്ള

വിവരങ്ങളടങ്ങിയ പരമാവധി തെളിവുകള്‍ (ഓഡിയോ, വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ) ഇവിടെ അപ്ലോഡ് ചെയ്യാവുന്നതാണ്.

തെറ്റായ വിവരങ്ങള്‍ അപ്ലോഡു ചെയ്യുന്നവര്ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതാണ് എന്ന കാര്യം ശ്രദ്ധിക്കുക.

https://pglsgd.kerala.gov.in

cmo

http://cmo.kerala.gov.in

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി അപേക്ഷിക്കാന്‍
pension-facing

സേവന പെന്‍ഷന്‍ -readme

കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ >>

അപേക്ഷാ ഫോറങ്ങള്‍ >>

ഗുണഭോക്താക്കളുടെ വിവരങ്ങള്‍

പദ്ധതി പ്രതിവാര റിപ്പോര്‍ട്ട്

Budget (Amount in Lakh)

Expenditure(Amount in Lakh)

Expenditure %

286.67 118.56 41.36

സമ്പൂര്‍ണ്ണ നികുതി പിരിവ് ക്യാമ്പ് 2018

————————————————————————————
പിലിക്കോട് ഗ്രാമപഞ്ചായത്ത് പരിധിയിലെ കെട്ടിട നികുതി സമ്പൂര്ണ്ണമായി പിരിച്ചെടുക്കുന്നതിന് വേണ്ടിയുള്ള പഞ്ചായത്ത് തല നികുതി പിരിവ് ക്യാമ്പ് താഴെ ചേര്ത്ത സ്ഥലത്തും തീയ്യതിയിലും നടത്തപ്പെടുന്നു. മാന്യ നികുതി ദായകര് ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി തങ്ങളുടെ ബാധ്യതപ്പെട്ട നികുതികളും ഫീസുകളും യഥാസമയം അടവാക്കി നിയമപരമായ നടപടികളില് നിന്ന് ഒഴിവാകുന്നതിന് സവിനയം അഭ്യര്ത്ഥിക്കുന്നു.
(ഒപ്പ്)
‌സെക്രട്ടറി
പിലിക്കോട് ഗ്രാമപഞ്ചായത്ത്
camp-notice01012019114042

2018-19 ഗുണഭോക്തൃ ലിസ്റ്റ്

പിലിക്കോട് ഗ്രാമപഞ്ചായത്ത് ഗുണഭോക്തൃലിസ്റ്റ്

പിലിക്കോട് ഗ്രാമപഞ്ചായത്ത് ഇനി ഹരിത കാര്യാലയം - പ്രഖ്യാപനം നടത്തി

ജൂണ്‍ 5 ന് എല്ലാ ഓഫീസുകളും ഗ്രീന്‍ പ്രോടോകോള്‍ പ്രഖ്യാപനവും പ്രതിജ്ഞയും നടത്തുന്നത്തിനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശം പ്രകാരം പിലിക്കോട് ഗ്രാമപഞ്ചായത്തില്‍ ഗ്രീന്‍ പ്രോടോകോള്‍ പ്രഖ്യാപനവും പ്രതിജ്ഞയുംനടത്തി. പ്രതി‍ജ്ഞ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ശൈലജ ചൊല്ലിക്കൊടുത്തു. പഞ്ചായത്ത് സെക്രട്ടറി ശ്രീ നാരായണന്‍ കുട്ടി എം.കെ ഗ്രീന്‍ ഓഫീസ് എങ്ങിനെയായിരിക്കണം എന്ന് വിശദീകരിച്ചു. പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ എം കുഞ്ഞിരാമന്‍ മാസ്റ്റര്‍, പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍, പഞ്ചായത്ത് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

whatsapp-image-2018-06-06-at-100358-am whatsapp-image-2018-06-06-at-100419-am

2018-19 വാര്‍ഷിക പദ്ധതി- വ്യക്തിഗത/ഗ്രൂപ്പ് ഗുണഭോക്താക്കളെ തെരെഞ്ഞെടുക്കേണ്ട പദ്ധതികള്‍ക്കായി ഗുണഭോക്തക്കളുടെ അപേക്ഷ ക്ഷണിക്കുന്നതിന് അപേക്ഷ ഫോറം വിതരണം തുടങ്ങി

പിലിക്കോട് ഗ്രാമപഞ്ചായത്ത് 2018-19 സാമ്പത്തിക വര്‍ഷം നടപ്പിലാക്കുന്ന വ്യക്തിഗത, ഗ്രൂപ്പ് ആനുകൂല്യങ്ങള്‍ക്കുള്ള പദ്ധതികള്‍ക്ക്  ഗുണഭോക്താക്കളുടെ തെരെഞ്ഞെടുക്കുന്നതിനായി  അപേക്ഷ ഫോറം വിതരണം ആരംഭിച്ചു. അപേക്ഷകര്‍ ഏപ്രില്‍ 30 നകം അതാത് വാര്‍ഡ് കണ്‍വീനര്‍മാരെ ഏല്‍പിക്കേണ്ടതാണ്.

സംസ്ഥാന ഊര്‍ജ്ജ സംരക്ഷണ അവാര്‍ഡ് നാടിന് സമര്‍പ്പിച്ചു

പിലിക്കോട് ഗ്രാമപഞ്ചായത്തിന് ഈ വര്‍ഷം ഊര്‍ജ്ജ സംരക്ഷണ മേഖലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാറും, ഇ.എം.സിയും കൂടി സമ്മാനിച്ച ഊര്‍ജ്ജ സംരക്ഷണ അവാര്‍ഡ്  നാടിന് സമര്‍പ്പിച്ചു. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി പഞ്ചായത്തില്‍ നടപ്പിലാക്കി വരുന്ന ഊര്‍ജ്ജയാനം പദ്ധതിക്കാണ് അവാര്‍ഡ് കമ്മിറ്റി പരിഗണന നല്‍കിയത്. ജനകീയ പങ്കാളിത്തത്തോടെ ഇതിന് മുമ്പും പഞ്ചായത്ത് നിരവധി പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. വൈദ്യുതി ഉപയോഗത്തിലെ മിതത്വം, ബോധവല്‍ക്കരണം, ഊര്‍ജ്ജ സദസ്സുകള്‍, സര്‍വ്വേ, സാങ്കേതിക പരിജ്ഞാനം നല്‍കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ഒന്നാം ഘട്ടം ലക്ഷ്യം വെച്ചത്. ഇതിന്റെ ഫലമായി ഒരു മാസം ഒരു ലക്ഷത്തിലധികം യൂണിറ്റ് വൈദ്യുതി ലാഭിക്കാന്‍ കഴിഞ്ഞതായി കെ.എസ്.ഇ.ബി സാക്ഷ്യപ്പെടുത്തുന്നു. പദ്ധതിയുടെ രണ്ടാം ഘട്ടം വൈദ്യുതി വകുുപ്പ് മന്ത്രി ശ്രീ എം.എം മണി അവര്‍കള്‍ ഡിസംബര്‍ 3 ന് നിര്‍വ്വഹിച്ചു. ജനങ്ങളുടെ സഹകരണത്തോടെയുണ്ടായ ഈ നേട്ടം അവാര്‍ഡ് വഴി പഞ്ചായത്തിലെത്തിയതാണ് പഞ്ചായത്ത് അവാര്‍ഡ് നാടിന് സമര്‍പ്പിക്കാന്‍ തീരുമാനിച്ചത്. ആയതിന്റെ ഭാഗമായി ഘോഷയാത്രയുടെ അകമ്പടിയോടെ ഖാദി ബോര്‍ഡ് വൈസ്. ചെയര്‍മാന്‍ ശ്രീ എം.വി ബാലകൃഷ്ണന്‍ എല്‍.ഇ.ഡി ബള്‍ബ് കൊളുത്തി അവാര്‍ഡ് നാടിന് സമര്‍പ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ടി വി ശ്രീധരന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ഊര്‍ജ്ജയാനം ജന. കണ്‍വീനര്‍ ശ്രീ. എം.കെ ഹരിദാസ് സ്വാഗതവും, പഞ്ചായത്ത് വൈസ്.പ്രസിഡണ്ട് ശ്രീമതി ശൈലജ നന്ദിയും പറഞ്ഞു.

ഊര്‍ജ്ജ സംരക്ഷണവുമായി ബന്ധപ്പെട്ട് ശ്രീ സഹജനും, അസി.എഞ്ചിനീയര്‍,കെ.എസ്.ഇ.ബി , മണ്ണ്, ജല സംരക്ഷണവുമായി ബന്ധപ്പെട്ട് വി.വി പ്രകാശന്‍, അസി.ഡയരക്ടര്‍,മണ്ണ് സംരക്ഷണം എന്നവര്‍ ക്ലാസ്സെടുത്തു. കെ. നാരായണന്‍ മാസ്റ്റര്‍,എ.കൃഷ്ണന്‍, എംവി കോമന്‍ നമ്പ്യാര്‍, ഇ കുഞ്ഞിരാമന്‍, കെ.കുഞ്ഞികൃഷ്ണന്‍, രവീന്ദ്രന്‍ മാണിയാട്ട്, എം ഭാസ്കരന്‍, പി പി അടിയോടി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

foc_4544