ഓപ്പണ്‍ ഡിഫക്കേഷന് ഫ്രീ പഞ്ചായത്ത് പ്രഖ്യാപനം
കേന്ദ്രസര്‍ക്കാറിന്റെ ഓപ്പണ്‍ ഡിഫക്കേഷന് ഫ്രീ പദ്ധതി പ്രകാരം പെരുവയല്‍ ഗ്രാമപഞ്ചായത്തിനെ 16.07.2016ന് ഞാന്‍ ഓപ്പണ്‍ ഡിഫക്കേഷന് ഫ്രീ പഞ്ചായത്തായി പ്രഖ്യാപിക്കുന്നു. പദ്ധതിയുടെ ഭാഗമായി നടത്തിയ സര്വവെയില് 63 കുടുംബങ്ങള്‍ക്കാണ് ശൌചാലയം ഇല്ലാത്തതായി കണ്ടെത്തിയിരുന്നത്. ഈ മുഴുവന്‍ കുടുംബങ്ങളും ശൌചാലയം നിര്‍മ്മിച്ചുവെന്ന് ഉറപ്പ് വരുത്തിയിട്ടുള്ളതാണ്. ആയതിനാല്‍ ഇന്നേ തിയ്യതിക്ക് ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ശൌചാലയം ഉറപ്പ് വരുത്തിയതായി പ്രഖ്യാപിച്ചു കൊള്ളുന്നു.
എന്ന്,
വൈ.വി.ശാന്ത
പ്രസിഡണ്ട്, പെരുവയല്‍ ഗ്രാമപഞ്ചായത്ത്
വാര്‍ഡ് നമ്പര്‍ | വാര്‍ഡിന്റെ പേര് | ജനപ്രതിനിധി | പാര്‍ട്ടി | സംവരണം |
1 | പെരിങ്ങൊളം നോര്‍ത്ത് | ഗോപാലന് നായര്‍ മണ്ടോത്തിങ്ങല്‍ | INC | ജനറല്‍ |
2 | പെരിങ്ങൊളം | ജാഫര്‍.ആര്.വി | IUML | ജനറല്‍ |
3 | മുണ്ടക്കല്‍ | മനോഹരന് | CPI(M) | ജനറല്‍ |
4 | ചെറുകുളത്തൂര്‍ | ചന്ദ്രശേഖരന്.ടി.എം | CPI(M) | ജനറല്‍ |
5 | പരിയങ്ങാട് | അംശുമതി.കെ. | CPI(M) | വനിത |
6 | പരിയങ്ങാട് വെസ്റ്റ് | സഫിയ.കെ.പി | CPI(M) | വനിത |
7 | പെരുവയല്‍ നോര്‍ത്ത് | പ്രസീത | CPI(M) | എസ് സി വനിത |
8 | പെരുവയല്‍ | സുബിത തോട്ടാഞ്ചേരി | INC | വനിത |
9 | കായലം | കെ.പി.അപ്പു | CPI(M) | എസ് സി |
10 | പെരുവയല്‍ വെസ്റ്റ് | സി.ടി.സുകുമാരന്‍ | CPI | ജനറല്‍ |
11 | പുവ്വാട്ടുപറമ്പ് ഈസ്റ്റ് | എന്‍.കെ.മുനീര്‍ | INC | ജനറല്‍ |
12 | അലുവിന്പിലാക്കില് | പി.കെ.ഷറഫുദ്ദീന് | IUML | ജനറല്‍ |
13 | പുവ്വാട്ടുപറമ്പ് വെസ്റ്റ് | ജുമൈല കുന്നുമ്മല്‍ | IUML | വനിത |
14 | തടപ്പറമ്പ് | മിനി ശ്രീകുമാര്‍ | BJP | വനിത |
15 | കുറ്റിക്കാട്ടൂര്‍ സൌത്ത് | സഫിയ മാക്കിനിയാട്ട് | IUML | വനിത |
16 | പേര്യ | അബ്ദുള്ള ആഷിക്ക്.എ.എം | IUML | ജനറല്‍ |
17 | കീഴ്മാട് | സുസ്മിത വിത്താരത്ത് | CPI(M) | വനിത |
18 | വെള്ളിപ്പറമ്പ് | കൃഷ്ണന്‍കുട്ടി.വി.പി | CPI(M) | ജനറല്‍ |
19 | വെള്ളിപ്പറമ്പ് നോര്‍ത്ത് | സൈറാബി.സി.പി | CPI(M) | വനിത |
20 | വെള്ളിപ്പറമ്പ് ഈസ്റ്റ് | മഹിജകുമാരി.എന്‍.വി | INC | വനിത |
21 | ഗോശാലിക്കുന്ന് | പ്രസീദ് കുമാര്‍ | INC | ജനറല്‍ |
22 | കുറ്റിക്കാട്ടൂര്‍ | വൈ.വി.ശാന്ത | INC | വനിത |
അധികാര വികേന്ദ്രീകരണ പ്രക്രിയക്ക് കരുത്തേകി പെരുവയല്‍ ഗ്രാമ പഞ്ചായത്തിലെ 22 വാര്‍ഡുകളിലും സേവാഗ്രാം ഗ്രാമകേന്ദ്രങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചു. 01/01/2015 തീയ്യതിയില്‍ ഒരേ സമയത്താണ് 22 ഗ്രാമകേന്ദ്രങ്ങളുടെയും ഉദ്ഘാടനം നടത്തപ്പെട്ടത്. സംസ്ഥാനത്ത് തന്നെ ഇത് ആദ്യമായാണ് മുഴുവന്‍ വാര്‍ഡുകളിലും ഇത്തരത്തില്‍ ഗ്രാമകേന്ദ്രങ്ങള്‍ തുറക്കപ്പെടുന്നത്.
- വാര്‍ഡ്- 09
- വാര്‍ഡ്- 13
- വാര്‍ഡ്- 14
- വാര്‍ഡ്- 02