ക്ഷേമ പ്രവര്‍ത്തനങ്ങള്‍
ക്ഷേമപദ്ധതികള്‍
ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ ക്ഷേമപദ്ധതികള്‍ നടപ്പിലാക്കി വരികയാണ്. കാലാകാലങ്ങളില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ആവിഷ്കരിച്ചു നടപ്പിലാക്കുന്നപദ്ധതികളുടെ ഭാഗമായി ഈ പഞ്ചായത്തിലും ക്ഷേമപദ്ധതികള്‍ നടപ്പിലാക്കി വരുന്നു. ആശ്രയ പദ്ധതി വഴി അവശ വിഭാഗത്തിന് ഭക്ഷണം, മരുന്ന്, പാര്‍പ്പിടം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ സഹായം എത്തിക്കുന്നതോടൊപ്പം വിവിധ സാമൂഹ്യസുരക്ഷാ പെന്‍ഷനുകളും പഞ്ചായത്ത് വിതരണം ചെയ്യുന്നുണ്ട്. വാര്‍ദ്ധക്യകാല പെന്ഷന്, മാനസികവും ശാരീരികവുമായി വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള പെന്ഷന്, അവിവാഹിതരായ 50 വയസ്സിനുമുകളിലുള്ള സ്ത്രീകള്‍ക്കുള്ള പെന്ഷന്, കര്‍ഷകതൊഴിലാളി പെന്ഷന്, വിധവകളുടെ പെണ്മക്കള്ക്കുള്ള ധനസഹായം, വിധവാ പെന്ഷന് എന്നീ വിവിധതരത്തിലുള്ള സ്കീമുകള്‍ വഴി സാധുജനങ്ങള്‍ക്ക് പഞ്ചായത്ത് സാമ്പത്തികസഹായം നല്കി വരുന്നു. കൂടാതെ അഭ്യസ്തവിദ്യരും എന്നാല്‍ തൊഴില്‍ രഹിതരുമായ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും തൊഴില്‍രഹിതവേതനം നല്കി സഹായിക്കുന്നുണ്ട്. ജനങ്ങള്‍ക്ക് കമ്പ്യൂട്ടര്‍ സൌകര്യം ലഭ്യമാക്കുന്നതിന് മൂന്ന് അക്ഷയകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ദേശീയ ഗ്രാമീണ ഉപജീവന മിഷന്
സ്വയം തൊഴിലും മറ്റ് തൊഴില്‍ പദ്ധതികളും പ്രോത്സാഹിപ്പിച്ച് ഗ്രാമങ്ങളിലെ ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സ്ഥായിയായ വരുമാനം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സ്വാശ്രയ സംഘങ്ങളിലൂടെയാണ് ഇത് നടപ്പാക്കുക. സ്വര്‍ണ്ണ ജയന്തി ഗ്രാമ സ്വരോസ്ഗര്‍ യോജന (എസ്.ജി.എസ്.വൈ) യെയാണ് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ഗ്രാമീണ ഉപജീവന മിഷനാക്കി (നാഷണല്‍ ലൈവലിഹുഡ് മിഷന് - എന്‍ .ആര് .എല്‍ .എം) മാറ്റുന്നത്.
ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പുനിയമം-2005
2008 ഫെബ്രുവരി 2 മുതല്‍ നടപ്പിലാക്കുന്നു.