കേരള സര്‍ക്കാര്‍ തദ്ദേശ സ്വയം ഭരണ(ആര് .സി) വകുപ്പിന്റെ 14.01.2011-ലെ 20/2011 നമ്പര്‍ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ തൃശ്ശൂര്‍ ജില്ലയിലെ പെരിഞ്ഞനം ഗ്രാമപഞ്ചായത്തില്‍ 01.04.2011 മുതല്‍ പ്രാബല്യം നല്കി വസ്തുനികുതി പരിഷ്കരിക്കുന്നതിന് വേണ്ടി പഞ്ചായത്ത് അംഗീകരിച്ച അടിസ്ഥാന വസ്തുനികുതി നിരക്കുകളും ഭൂപ്രദേശം തരംതിരച്ച മേഖലകളും, തരംതിരിച്ച റോഡുകളുടെയും വിശദ വിവരങ്ങള്‍ പൊതുജനങ്ങളുടെ അറിവിലേക്കായി കൊടുത്തിരിക്കുന്നു. ഇതു സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും 25.11.2011-ന് പകല്‍ 3 മണി വരെ പഞ്ചായത്താഫീസില്‍ സ്വീകരിക്കുന്നതാണ്.