പൌരാവകാശ രേഖ

വികസനത്തിന്റെ അടിസ്ഥാനശിലകളായ സമഗ്രം, സുസ്ഥിരം, സുതാര്യം എന്നിവയിലൂടെ മാത്രമേ ഗാന്ധിയന്‍ സ്വപ്നങ്ങള്‍ക്ക് സാക്ഷാത്കാരം നേടാന്‍ കഴിയുകയുള്ളു. ലോകത്തിന് മാതൃകയാകും വിധം നമ്മുടെ രാജ്യത്ത് നടപ്പിലായിരിക്കുന്ന വിവരാവകാശ നിയമം ഭരണ സംവിധാനത്തിന്റെ സുതാര്യത അരക്കിട്ടുറപ്പിക്കുന്നതാണ്. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന ഈ പൌരാവകാശ രേഖ നിങ്ങളുടെ കരങ്ങളില്‍ എത്തിക്കുന്നതില്‍ വളരെ സന്തോഷമുണ്ട്. സുതാര്യമായ ഭരണ സമ്പ്രദായത്തിന്റെ അവിഭാജ്യഘടകമാണിത്. പൌരന്മാരോടുള്ള ഉത്തരവാദിത്വം നിറവേറ്റി, സേവനങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് സമയബന്ധിതമായി എത്തിച്ചുകൊടുക്കുമ്പോഴാണ് ഒരു സ്ഥാപനത്തിന് ജനങ്ങളോടുള്ള സമര്‍പ്പണം പൂര്‍ണ്ണമാകുന്നത്. സേവനങ്ങളുടെ സുതാര്യത, കാര്യക്ഷമത, വിവിധ പദ്ധതികളെക്കുറിച്ചുള്ള അറിവ്, തിരഞ്ഞെടുക്കലിലും ചര്‍ച്ചചെയ്യുന്നതിനുമുള്ള അവസരം, പക്ഷപാതിത്വമില്ലാത്ത സമീപനം, ഏതവസരത്തിലും ബന്ധപ്പെടാനുള്ള അവസരം, പരാതിപരിഹാരം, പരസ്പര വിശ്വാസം എന്നിവ പൌരന്മാരുമായി പങ്കുവയ്ക്കുകയും അതിലൂടെ സ്നേഹവും വിശ്വാസവും ആര്‍ജ്ജിച്ചുകൊണ്ട് ജനങ്ങളോട് ഉത്തരവാദിത്വമുള്ള ഒരു നവഭരണക്രമം ചിട്ടപ്പെടുത്തുകയും ചെയ്യുകയാണ് ലക്ഷ്യം.

ഈ പൌരാവകാശരേഖയുടെ പ്രസിദ്ധീകരണം നമ്മുടെ ലക്ഷ്യത്തിലേക്കുള്ള കരുത്തുറ്റ കാല്‍വയ്പായിത്തീരട്ടെ എന്ന് പ്രതീക്ഷിക്കുന്നു.