സാന്ത്വനം ദേശീയസെമിനാര്‍

dp_pta

‘ഓണത്തിന് സ്വന്തം പച്ചക്കറി’

പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്‍റെ 2013-14 വാര്‍ഷിക  പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ‘ഓണത്തിന് സ്വന്തം പച്ചക്കറി’ എന്നപദ്ധതി 15.7.2013 ല്‍    റാന്നിയില്‍ വച്ച്  ശ്രീ.ആന്‍റോ ആന്‍റണി.എം.പി. ഉദ്ഘാടനം ചെയ്യുകയുണ്ടായി.  വരുന്ന ഉത്സവ കാലത്തെക്ക് ആവശ്യമായ പച്ചക്കറികള്‍, തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കളുടെ കൃഷിഭൂമിയില്‍തന്നെ ഉദ്പാദിപ്പിച്ച് വിപണനം ചെയ്യുന്നതിലൂടെ പച്ചക്കറി ഉത്പാദനത്തില്‍ സ്വയം പര്യാപ്തതയിലെത്തുവാനും ഈ പദ്ധതി ലക്ഷ്യമിടുന്നു.  ‘ടി’ പ്രോജക്ടിന്‍റെ നിര്‍വ്വഹണ നടപടിക്രമങ്ങള്‍ അതിവേഗം പൂര്‍ത്തിയായി വരുന്നു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായുളള ടി പദ്ധതി കുടുംബശ്രീ മിഷനുമായി സഹകരിച്ചാണ് നടപ്പിലാക്കുന്നത്.  ജില്ലയിലെ 54 ഗ്രാമ പഞ്ചായത്തുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 800 സ്വാശ്രയ സംഘങ്ങള്‍ വഴി 800 ഏക്കറുകളിലായി കൃഷിയിറക്കാന്‍ തയ്യാറെടുക്കുന്ന ഈ പദ്ധതിയിലൂടെ രാസ കീടനാശിനികളുടെ പ്രയോഗമില്ലാത്ത പച്ചക്കറികള്‍ വിളയിച്ച് മാര്‍ക്കറ്റ് ചെയ്യുന്നതിനുളള പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്.  4500- ഓളം  അംഗങ്ങള്‍ ഉള്‍പ്പെടുന്ന കുടുംബശ്രീ ഗ്രൂപ്പുകളും കൃഷി വകുപ്പും ചേര്‍ന്നുളള ഈ പദ്ധതി നിര്‍വ്വഹണത്തിന്‍റെ ഒന്നാം അവലോകന യോഗം 02.8.2013 നു രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ അദ്ധ്യക്ഷതയില്‍ കൂടുകയുണ്ടായി.  കൃഷി വകുപ്പിന്‍റെയും കുടുംബശ്രീ മിഷന്‍റെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥډാരും, സി.ഡി.എസ്. ചെയര്‍പേഴ്സണ്‍മാരും പങ്കെടുത്ത അവലോകന യോഗത്തില്‍ ഓരോ ഗ്രാമ പഞ്ചായത്തിലെയും പദ്ധതി നിര്‍വ്വഹണ പ്രവര്‍ത്തനങ്ങള്‍ പ്രത്യേകം പ്രത്യേകമായി ചര്‍ച്ച ചെയ്യുകയും ആവശ്യമായ ക്രമീകരണങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.

രാസ-കീടനാശിനി വിമുക്തമായ പച്ചക്കറി ഉത്പന്നങ്ങള്‍ വിളയിക്കുക, ഭൂജല നിരപ്പ് ഉയര്‍ത്തുക, എന്നതിനുപരി കാര്‍ഷിക മേഖലയിലെ പ്രവര്‍ത്തനങ്ങളിലൂടെ സ്ത്രീശാക്തീകരണം സാധ്യമാക്കുക എന്നുളള സാമൂഹ്യദൗത്യം കൂടി ഈ പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുകയാണ്.

പഞ്ചായത്ത് എംപവര്‍മെന്‍റ് & ആന്‍റ് അക്കൗണ്ടബിലിറ്റി ഇന്‍സെന്‍റീവ് അവാര്‍ഡ്

ഏറ്റവും മികച്ച ജില്ലാ പഞ്ചായത്തിനുളള കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയത്തിന്‍റെ പഞ്ചായത്ത് എംപവര്‍മെന്‍റ് & ആന്‍റ് അക്കൗണ്ടബിലിറ്റി ഇന്‍സെന്‍റീവ് അവാര്‍ഡ് ഇനത്തില്‍ ലഭിച്ച 40 ലക്ഷം രൂപയുടെ ചെക്ക് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഡോ: സജി ചാക്കോ കേന്ദ്രമന്ത്രിയില്‍ നിന്നും സ്വീകരിച്ചു.

Vikasana Seminar

പത്തനംതിട്ട ജില്ലാ പഞ്ചായത്ത്

12-ാം പഞ്ചവത്സര പദ്ധതി - വികസന സെമിനാര്‍

dsc_9231

അധികാര വികേന്ദ്രീകരണവും വികേന്ദ്രീകൃതാസൂത്രണവും എന്ന ആശയം ഉള്‍ക്കൊണ്ടു കൊണ്ടുള്ള 15 വര്‍ഷത്തെ ബൃഹത്തായ അനുഭവത്തിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ 12-ാംപഞ്ചവത്സര പദ്ധതിയിലേക്ക് കടക്കുകയാണ്. അധികാരം ജനങ്ങളിലേക്ക് എന്ന നൂതന ആശയം പൂര്‍ണ്ണമായും സാക്ഷാത്കരിക്കരിക്കപ്പെടുന്നതിനായി 1993 ല്‍ നിലവില്‍ വന്ന പഞ്ചായത്ത് രാജ് നിയമ പ്രകാരം ത്രിതല പഞ്ചായത്ത് സംവിധാനം നിലവില്‍ വന്നു. അതുവഴി കൂടുതല്‍ അധികാരങ്ങള്‍ ത്രിതല പഞ്ചായത്ത് സംവിധാനങ്ങള്‍ക്ക് സംജാതമാവുകയും അതാത് പ്രദേശത്തെ ഭൂപ്രകൃതിയ്ക്കും സാംസ്കാരത്തിനും അനുസൃതമായി വികസനോന്മുഖമായ പദ്ധതികള്‍ നടപ്പിലാക്കുവാനും നമുക്ക് കഴിയുന്നുണ്ട്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ജില്ലയില്‍ നടപ്പിലാക്കിയ ബഹുഭൂരിപക്ഷം പദ്ധതികളും ജില്ലയിലെ താഴെ തട്ടിലുള്ള ജനവിഭാഗങ്ങളുടെ ഉന്നമനത്തിന് ഉതകും വിധത്തിലുള്ളവയാണ്. കോളനികളുടെ പുനരുദ്ധാരണത്തിനായി 4.5 കോടി രൂപ  ത്രിതല പഞ്ചായത്തുകളിലൂടെ ചെലവഴിക്കുകയുണ്ടായി. കൂടാതെ ആരോഗ്യ - ശുചിത്വ മേഖലയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കിയിരുന്നു. ജില്ലാ പഞ്ചായത്തിന്‍റെ അധീനതയിലുള്ള കോഴഞ്ചേരി ജില്ലാ ആശുപത്രിയ്ക്ക് അക്രഡിറ്റേഷന്‍ ലഭിക്കുന്ന നിലവാരത്തിലേക്ക് څഡയാലിസിസ് യൂണിറ്റും മാതൃശിശു വാര്‍ഡുള്‍പ്പെടെയുള്ളچ സംവിധാനങ്ങളും ആവിഷ്ക്കരിച്ചതു വഴി നിര്‍ദ്ധനരായ രോഗികള്‍ക്ക് ആശ്വാസം പകരാനും ആശുപത്രിയുടെ പ്രവര്‍ത്തന നിലവാരം ഒന്നാം നിരയില്‍ കൊണ്ടെത്തിക്കാന്‍ കഴിഞ്ഞതും എടുത്തുപറയത്തക്ക നേട്ടമാണ്.

മൂന്ന് വര്‍ഷം കൊണ്ട് ജില്ലയെ സമ്പൂര്‍ണ്ണ മാലിന്യ വിമുക്തമാക്കുവാന്‍ വേണ്ടി ത്രിതല പഞ്ചായത്തുകളെ സംയോജിപ്പിച്ചുകൊണ്ട് څچസീറോ വെയ്സ്റ്റ്چ പത്തനംതിട്ടچچ  എന്ന പദ്ധതി ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ ഒട്ടേറെ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാന്‍ കഴിഞ്ഞുവെന്നതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്.
സങ്കീര്‍ണ്ണമായ പ്രശ്നങ്ങള്‍ക്കുള്ളിലും ജില്ലയുടെ വികസന മുന്നേറ്റത്തിന് നേതൃത്വം നല്‍കാനും വേഗത കൂട്ടാനും ജില്ലാ പഞ്ചായത്ത് ശ്രമിച്ചിട്ടുണ്ട്. വികേന്ദ്രികൃതാസൂത്രണത്തിന്‍റെ ഫലമായി നാം കൈവരിച്ച നേട്ടങ്ങള്‍ പരിപോഷിപ്പിച്ച് ഉയര്‍ന്ന പൗരബോധവും ഉന്നത സംസ്കാരവും സാമൂഹ്യ നീതിയുമുള്ള ഒരു ജനതയെ വാര്‍ത്തെടുക്കാന്‍ ജില്ലാ പഞ്ചായത്തിന്‍റെ നിസ്സീമമായ പ്രവര്‍ത്തനവും  ശ്രദ്ധയും ഉണ്ടാകുമെന്ന് ഉറപ്പുനല്‍കുന്നു.
2010-11 ല്‍ ഭരണ സമിതി അധികാരത്തില്‍ വന്നപ്പോള്‍ ജില്ലാ പഞ്ചായത്തിന്‍റെ പദ്ധതി ചെലവ് വെറും 3% മാത്രമായതില്‍ നിന്ന് 68% ലേക്ക് എത്തിക്കാന്‍ കഴിഞ്ഞത് വളരെ വലിയ ഒരു നേട്ടമായി ഞാന്‍ സ്മരിക്കുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലും കാര്‍ഷിക മേഖലകളിലും, കുടിവെള്ള- വൈദ്യുതി മേഖലയിലും ശുചിത്വ രംഗത്തും ഒട്ടനവധി വേറിട്ട പദ്ധതികള്‍ നടപ്പിലാക്കിയത് വഴി 83% പദ്ധതി ചെലവ് കൈവരിക്കാന്‍ കഴിഞ്ഞു. അതാത് വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ നല്‍കുന്ന തുക തന്‍ വര്‍ഷത്തില്‍ തന്നെ ജനതയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ പരമാവധി നടപ്പിലാക്കുവാന്‍ നാളിതുവരെ ജില്ലാ പഞ്ചായത്ത് കിണഞ്ഞു പരിശ്രമിച്ചിട്ടുണ്ട്.
ജില്ലാ ആസൂത്രണ സമിതിയുടെ ചെയര്‍മാന്‍ എന്ന നിലയില്‍ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വ്യയം 80% ആക്കുവാനും അതുവഴി ജില്ലയെ സംസ്ഥാനതലത്തില്‍ ഫണ്ട് വിനിയോഗത്തില്‍ രണ്ടാം സ്ഥാനത്ത് എത്തിക്കുവാനും കഴിഞ്ഞത് വളരെ വലിയ ഒരു നേട്ടമായി കരുതുന്നു.
സര്‍ക്കാര്‍ ത്രിതല പഞ്ചായത്തുകള്‍ക്ക് നല്‍കിയ മാര്‍ഗ നിര്‍ദ്ദേശ പ്രകാരം പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയിലൂടെ നടപ്പിലാക്കേണ്ട ഷെല്‍ഫ് ഓഫ് പ്രൊജക്ടുകളും നടപ്പ് വാര്‍ഷിക പദ്ധതിയും അടുത്ത സാമ്പത്തികവര്‍ഷ പദ്ധകികളും  പ്രത്യേകം തയ്യാറാക്കി ഈ വികസന  രേഖയില്‍ ഉള്ളടക്കം ചെയ്തിട്ടുണ്ട്. സീറോ വെയ്സ്റ്റ് പത്തനംതിട്ട, ത്രിതല പഞ്ചായത്തുകളുടെ സഹായത്തോടെ കുടുംബശ്രീ യൂണിറ്റുകള്‍ക്ക്

ധനസഹായം, മിനി ഹൈഡ്രൊ ഇലക്ട്രിക് പൊജക്ട്, വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനായുള്ള പദ്ധതികള്‍, പി.എം.ജി.എസ്.വൈ നിലവാരത്തിലുള്ള സമാന്തര റോഡുകള്‍ എല്ലാ ഡിവിഷനുകളിലും നിര്‍മ്മിക്കുക, കോഴഞ്ചേരി ജില്ലാ ആശുപത്രി ഉന്നത നിലവാരത്തിലേക്ക്  എത്തിക്കുക, കാര്‍ഷികാഭിവൃദ്ധിക്കായുള്ള പ്രൊജ്കടുകള്‍ എന്നിവ ഈ വികസന രേഖയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
നമ്മുടെ പ്രാദേശിക വിഭവ സ്രോതസ്സുകളും മാനവശേഷിയും പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് രാജ്യത്തിന്‍റെ സമ്പത്ത് ഘടനയെ ശക്തിപ്പെടുത്തുന്നതില്‍ വികേന്ദ്രീകാസൂത്രണത്തിന്‍റെ പ്രസക്തി ഉള്‍ക്കൊണ്ടുകൊണ്ട് 12- ാം പഞ്ചവത്സര പദ്ധതിയുടെ ആദ്യവാര്‍ഷിക പദ്ധതി ഫലപ്രദവും  പ്രയോജനകരവുമാക്കാന്‍ തുടക്കം കുറിക്കുകയാണ്.
.    2012-13 സാമ്പത്തിക വര്‍ഷത്തില്‍ ജില്ലയുടെ വിദ്യാഭ്യാസ- സാംസ്കാരിക മേഖലകളുടെ ഉന്നമനത്തിനായി ബൃഹൃത്തായ പദ്ധതികള്‍ ആവിഷ്കരിക്കുന്നതായിരിക്കും. കൂടാതെ കാര്‍ഷിക മേഖലയിലും നവീന ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ഗ്രാമ/ ബ്ലോക്ക് / ജില്ലാ പഞ്ചായത്തുകളുടെ സംയോജിത പദ്ധതികളും നടപ്പിലാക്കുന്നതുമാണ്.
വികസന മുന്നേറ്റത്തെക്കുറിച്ചും വികസന കാഴ്ചപ്പാടിനെ കുറിച്ചും ഈ വികസന രേഖയില്‍ പ്രതിപാദിച്ചിട്ടുള്ളതിനാല്‍  ഈ ആമുഖം ദീര്‍ഘിപ്പിക്കുന്നില്ല. ജില്ലാ പഞ്ചായത്തിന്‍റെ വരും കാല പ്രവര്‍ത്തനങ്ങളില്‍ എല്ലാ ഗ്രാമ/ബ്ലോക്ക് /ജില്ലാ പഞ്ചായത്ത് പ്രതിനിധികളുടെയും ജീവനക്കാരുടേയും പൊതുപ്രവര്‍ത്തകരുടേയും നീസ്സിമമായ സഹകരണം പ്രതീക്ഷിച്ചു കൊണ്ട് വികസന രേഖയും 2012 13 വാര്‍ഷിക പദ്ധതികളും പഞ്ചവത്സര പദ്ധതി നിര്‍ദ്ദേശങ്ങളുമടങ്ങിയ ഈ കരട് പദ്ധതി രേഖ നിങ്ങള്‍ക്കേവര്‍ക്കുമായി സസന്തോഷം സമര്‍പ്പിക്കുന്നു.

സ്നേഹപൂര്‍വ്വം

ബാബു ജോര്‍ജ്ജ്
പ്രസിഡന്‍റ്
പത്തനംതിട്ട ജില്ലാ പഞ്ചായത്ത്

Onam Greetings

എല്ലാ കേരളീയര്‍ക്കും പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്‍റെ ഓണാശംസകള്‍ ……..

onam

Inaugural Ceremony of Publishing- ‘Cultural Directory Pathanamthitta’

പത്തനംതിട്ട ജില്ലാ സാംസ്ക്കാരിക ഡയറക്ടറിയുടെ ഔപചാരികമായ പ്രകാശന കര്മ്മം പത്തനംതിട്ട സെന്റ് സ്റ്റീഫന്സ് ഓഡിറ്റോറിയത്തില്ജൂലൈ 6 വെളളിയാഴ്ച രാവിലെ 10.30 ന് നടന്നു.

അന്താരാഷ്ട്ര പ്രസിദ്ധമായ ശബരിമലക്ഷേത്രം, മാരാമണ്‍, ചെറുകോല്പ്പുഴ കണ്വന്ഷനുകള്‍, പരുമല, മഞ്ഞനിക്കര പളളികള്‍,റന്‍മുള വളളംകളി, റന്‍മുള കണ്ണാടി, തുടങ്ങിയയിലൂടെ പ്രശസ്ത്രമായ പത്തനംതിട്ട ജില്ലയുടെ ചരിത്രം, ഭൂമിശാസ്ത്രം, സാംസ്ക്കാരിക സവിശേഷത, ഭൂപ്രകൃതി തുടങ്ങി സമസ്ത മേഖലകളിലും ആധികാരികമായ പഠനം നടത്തി അഞ്ചു വാല്യങ്ങളില്തയ്യാറാക്കുന്ന ബ്രഹത് റഫറന്സ് പുസ്തകത്തിന്റെ ആദ്യപതിപ്പിന്റെ പ്രകാശന കര്മ്മവും പത്രാധിപസമിതി അംഗങ്ങളെ ആദരിക്കലും ബഹു: കേന്ദ്ര പ്രവാസികാര്യ മന്ത്രി ശ്രീ.വയലാര്രവി നിര്വ്വഹിച്ചു. ആദ്യപ്രതി ശ്രീ.ആന്റോ ആന്റണി.എം.പി. സ്വീകരിച്ചുകൊണ്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. തദവസരത്തില്ജില്ലയിലെ സ്ക്കൂളുകള്മുഖേന “എന്റെ നാട്” പദ്ധതിയിലൂടെ വിവരസമാഹരണം നടത്തി സമ്മാനാര്ഹരായ ആദ്യത്തെ അഞ്ച് സ്ക്കൂളുകള്ക്കുളള സമ്മാനദാനം “എന്റെ നാട്”പദ്ധതിയില്പങ്കെടുത്ത എല്ലാ സ്ക്കൂളുകള്ക്കുമുളള സര്ട്ടിഫിക്കറ്റും ഡയറക്ടറിയുടെ കോപ്പിയും വിതരണം ചെയ്തു.

Inauguration

സാംസ്കാരിക ഡയറക്ടറി  പ്രകാശനം

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണം 2011-12 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ പത്തനംതിട്ട ജില്ലാ സാംസ്ക്കാരിക ഡയറക്ടറിയുടെ ഔപചാരികമായ പ്രകാശനകര്‍മ്മം ജൂലൈ 6 വെള്ളിയാഴ്ച സംഘടിപ്പിക്കുന്നു.