വിവരാവകാശം

അറിയാനുള്ള അവകാശം

തദ്ദേശഭരണ സ്ഥാപനത്തില്‍ ഭരണപരമോ, വികസനപരമോ, നിയന്ത്രണപരമോ ആയ ചുമതലകള്‍ സംബന്ധിച്ച വിജ്ഞാനപ്രദ രേഖകള്‍ ഒഴികെ ഏതൊരു വിവരവും വസ്തുതയും, രേഖകളോ പ്രമാണങ്ങളോ അറിയാനും പകര്‍പ്പെടുക്കാനും പൌരന്മാര്‍ക്കുള്ള അവകാശം, കേരള പഞ്ചായത്ത് രാജ് നിയമം (1999) അദ്ധ്യായം 25 എ, വകുപ്പുകള്‍ 271 എ, ബി, സി എന്നീ വകുപ്പുകളും അനുബന്ധ ചട്ടങ്ങളും പ്രകാരം പൌരന് ഈ അവകാശം ലഭിക്കുന്നു.

വിവരങ്ങള്‍ /രേഖകള്‍ ലഭിക്കുന്നതിന് ചെയ്യേണ്ടത്

വിവരങ്ങളോ രേഖകളോ ആവശ്യപ്പെടുന്ന അപേക്ഷ നിശ്ചിത ഫോറത്തില്‍ സെക്രട്ടറിക്ക് നല്‍കണം. കൈമാറ്റം ചെയ്യപ്പെട്ട സ്ഥാപനങ്ങളില്‍ അപേക്ഷ ബന്ധപ്പെട്ട സ്ഥാപനത്തിലെ തലവന് നല്‍കണം. അപേക്ഷയോടൊപ്പം 2 രൂപ നിരക്കില്‍ അപേക്ഷാഫീസും ഒരുവര്‍ഷത്തിലേറെ പഴക്കമുള്ള രേഖകള്‍ക്ക് തെരച്ചില്‍ഫീസായി വര്‍ഷംപ്രതി രണ്ടുരൂപ വീതവും പകര്‍പ്പ് ആവശ്യപ്പെടുന്നുവെങ്കില്‍ ഏകദേശം 200 വാക്കിന് 2 രൂപ നിരക്കിലും ഫീസ് ഈടാക്കി രസീത് നല്‍കേണ്ടതാണ്. രേഖ പരിശോധനയ്ക്ക് ലഭിക്കുന്നതിനോ, പകര്‍പ്പ് എടുത്തു ഒത്ത്നോക്കി സാക്ഷ്യപ്പെടുത്തി നല്‍കുന്നതിനോ ഉള്ള ദിവസവും രസീതില്‍ രേഖപ്പെടുത്തണം. രഹസ്യാത്മക വിവരം എന്ന് വിജ്ഞാപനം ചെയ്യപ്പെട്ടതാണ് ആവശ്യപ്പെടുന്ന സംഗതിയെങ്കില്‍ സെക്രട്ടറിയ്ക്കോ, ഉദ്യോഗസ്ഥനോ ആ കാരണം രേഖാമൂലം പരാമര്‍ശിച്ച് അപേക്ഷ നിരസിക്കാം.

വിവരങ്ങള്‍ നല്‍കുന്നതിന് കാലതാമസം വരുത്തിയാല്‍

നിശ്ചിത ദിവസത്തിലേറെ കാലതാമസം വരുത്തിയാല്‍ വിവരം നല്‍കാന്‍ ചുമതലപ്പെട്ട വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരില്‍ നിന്ന് ദിനംപ്രതി 50 രൂപ നിരക്കില്‍ പിഴ തദ്ദേശഭരണ സ്ഥാപനത്തിന്റെ തനത് ഫീസിലേക്ക് ഈടാക്കാവുന്നതാണ്. മനപ്പൂര്‍വ്വമായോ ഉപേക്ഷ മൂലമോ വിവരം നല്‍കാന്‍ പരാജയപ്പെടുകയോ, തെറ്റായ വിവരം നല്‍കുകയോ ചെയ്താല്‍ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥനില്‍ നിന്നും 1000 രൂപയില്‍ ‍കുറയാത്ത പിഴ ഈടാക്കാനും വ്യവസ്ഥയുണ്ട്.

രേഖകള്‍ ലഭ്യമല്ലെങ്കില്‍

യുക്തമായ തെരച്ചില്‍ നടത്തിയ ശേഷവും രേഖകള്‍  ‍കിട്ടാത്തതിനാലോ, രേഖയുടെ സംരക്ഷണ കാലാവധി കഴിഞ്ഞതിനാലോ, രേഖ നിലവില്‍ ഇല്ലാത്തതിനാലോ സാധുവായ കാരണം ബോധ്യപ്പെടുത്തി അപേക്ഷ പ്രകാരം വിവരം ലഭ്യമാക്കാനാകില്ലെന്നറിയിച്ച് തീര്‍പ്പ് നല്‍കണം. ഉത്തമ ബോധ്യത്തോടെ എടുക്കുന്ന ഇത്തരം തീരുമാനങ്ങള്‍ക്ക് നിയമ പരിരക്ഷ ലഭിക്കും. രേഖ ലഭ്യമാക്കുന്നില്ലെങ്കില്‍ ഈടാക്കിയ ഫീസ് അപേക്ഷകന് തിരികെ നല്‍കണം.

വികസന പദ്ധതികളുടെ വിവരങ്ങള്‍

വികസന പദ്ധതിയുടെ നിര്‍വ്വഹണം സംബന്ധിച്ച വിവരങ്ങള്‍ പദ്ധതി സ്ഥലത്ത് സുതാര്യമായും ലളിതമായും പരസ്യപ്പെടുത്തേണ്ടതുണ്ട്. സാങ്കേതികവും സാമ്പത്തികവുമായ വിവരങ്ങള്‍ ഭരണ നടപടികള്‍ക്കൊപ്പം പ്രസിദ്ധീകരിക്കേണ്ടതുണ്ട്. സുതാര്യത സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഇതില്‍ പാലിച്ചിരിക്കണം. ഗ്രാമസഭ തദ്ദേശ സ്വയംഭരണ സ്ഥാപനം, കൈമാറിയ സ്ഥാപനങ്ങള്‍ ഇവയുടെ ഭരണപരമായ വിവരങ്ങളും യോഗനടപടിക്രമങ്ങളും പൊതുജനപ്രാപ്യമായ വിധം പ്രസിദ്ധീകരിക്കേണ്ടതാണ്.

· ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും അധികാരങ്ങളും
കര്‍ത്തവ്യങ്ങളും

1.പി വിജയകുമാരന്‍ (സെക്രട്ടറി)

ഓഫീസ് മേധാവി,ജനന മരണ, വിവാഹ രജിസ്ട്രാര്‍,പബ്ലിക്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
ഇലക്ട്രല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍

2. കെ.പി ജിനചന്ദ്രന്‍(ഹെഡ്ക്ലാര്‍ക്ക്)

ഓഫീസ് സൂപ്പര്‍ വൈസര്‍, ഫ്രണ്ട് ഓഫീസ് മേല്‍ നോട്ടം, ജനന മരണ
രജിസ്ട്രേഷന്‍ സബ് രജിസ്ട്രാര്‍, അസിസ്റ്റന്‍റ് ഇന്‍ഫര്‍മേഷന്‍ഓഫീസര്‍,
അസിസ്റ്റന്‍റ് ഇലക്ട്രല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍, നികുതി പിരിവ്
മേല്‍നോട്ടം വഹിക്കുക , സേവന പുസ്തകം, അറ്റന്‍ഡന്‍സ് രജിസ്റ്റര്‍,
മൂവ്മെന്‍റ് രജിസ്റ്റര്‍, കാഷ്വല്‍ ലീവ് രജിസ്റ്റര്‍, ചാര്‍ജ്ജ് കൈമാറ്റ ലിസ്റ്റ്
എന്നിവയുടെ കസ്റ്റോഡിയന്‍, പെര്‍ഫോമന്‍സ് ആഡിറ്റ് , ലോക്കല്‍
ഫണ്ട് ആഡിറ്റ് ,എ.ജി ആഡിറ്റ് റിപ്പോട്ടുകള്‍ക്ക് യഥാസമയം മറുപടി
നല്‍കല്‍

3.കെ കൃഷ്ണകുമാര്‍ (അക്കൌണ്ടന്‍റ് )

സ.ഉ.150/2009 തിയതി 1.08.2009 പ്രകാരമുള്ള ചുമതലകളും
ഉത്തരവാദിത്വങ്ങളും നിര്‍വഹിക്കുക,അക്കൌണ്ട്സ് തയ്യാറാക്കി
യഥാസമയം സമര്‍പ്പിക്കല്‍, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി സാംഖ്യ
സംവിധാനം വഴി അക്കൌണ്ടുകള്‍ കൈകാര്യം ചെയ്യുക, അക്കൌണ്ട്
ചട്ടങ്ങള്‍ പ്രകാരം അക്കൌണ്ടുകള്‍ സൂക്ഷിക്കുക , സാംഖ്യ സോഫ്റ്റ്
വെയറില്‍ ആവശ്യമായ എന്‍ട്രികള്‍ രേഖപ്പെടുത്തി പ്രിന്‍റ് ഔട്ടുകള്‍
സാക്ഷ്യപ്പെടുത്തി സൂക്ഷിക്കുക ,ആഡിറ്റ് സമയത്ത് ബന്ധപ്പെട്ട
രേഖകള്‍ ഹാജറാക്കല്‍.

4..യാസര്‍ ടി(എ1)

പ്ലാന്‍ , എം.ജി.എന്‍ .ആര്‍ .ഇ.ജി.എസ് ,എം.എന്‍ ലക്ഷംവീട് ,ഒ.എല്‍
.എച്ച്.എസ് ,ബി.പി.എല്‍ ലിസ്റ്റ് ,വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി
വിവരാവകാശ നിയമം ,ഭരണസമിതിയുമായി ബന്ധപ്പെട്ട് ഫയലുകള്‍
സുസ്ഥിര നഗര വികസനം ,ഘടക സ്ഥാപനങ്ങള്‍ . നിയമസഭാചോദ്യം,ആസ്തി രെജിസ്റ്റര്‍,സ്റ്റോക്ക് രെജിസ്റെര്‍,മീറ്റിംഗ് അജണ്ട തയ്യാറാക്കല്‍

5.രാജേഷ്കുമാര്‍ (എ2-സീനിയര്‍ ക്ലാര്‍ക്ക്)

കാഷ്യര്‍ ,ജീവനക്കാര്യം, ,കണ്ടിജന്‍റ് ബില്ലുകള്‍ ,വൈദ്യുതി,ടെലഫോണ്‍
വില്ലുകള്‍ ,വിനോദ നികുതി
ഡി & ഒ ലെസന്‍സ് ,എന്‍ .ഒ.സി,ഇന്‍സ്റ്റലേഷന്‍ മിസലേനിയസ്.ഷോപ്പിംഗ്‌ കോംപ്ലെക്സ്‌ വാടക

6.സുനില്‍ രാജന്‍ ടിസി -(എ3-സീനിയര്‍ ക്ലര്‍ക്ക്)

ജനന മരണ വിവാഹ രജിസ്ട്രേഷന്‍,കെട്ടിട നിര്‍മാണ അനുമതി, എന്‍ഒസി,കെട്ടിട നികുതി ഡിമാഡ,O/C ചേഞ്ച്‌,വസ്തു നികുതി പരിഷകരണ നടപടികള്‍, ആരോഗ്യ വിദ്യാഭ്യാസം സ്റ്റാന്‍ഡിംഗ്കമ്മിറ്റി
7. പ്രദീപ്‌ ഇവി (ബി1)

വാര്‍ഡുകള്‍ 1,2,3, വിവാഹ റെജിസ്സ്ട്രെഷന്‍.

8.രാകേഷ് എസ് (ബി2)

വാര്‍ഡ്‌ 4,5,6 മണല്‍ പാസ്‌ , പഞ്ചായത്ത് വാഹന ആര്‍ സി ലോഗ് ഡിസല്‍ ഇന്ഡണ്ട് എന്നിവ

9.ഷാഹുല്‍ ഹമീദ്  (ബി3 )

വാര്‍ഡുകള്‍ 7,8,9,10, വിവിധ സാമൂഹ്യ പെന്ഷനുകള്‍ ,തോഴിയില്‍ രഹിത വേതനം, ക്ഷേമ കാര്യ സ്റ്റാന്‍ന്ടിംഗ് കമ്മിറ്റി

13 .കൃഷ്ണകുമാര്‍ വിഇ (ഓഫീസ് അസിസ്റ്റന്‍റ് )

2014- 2015 വര്‍ഷത്തെ ബജറ്റ് വിവരങ്ങള്‍